Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: v d satheesan

കണ്ണൂരിൽ വീണ്ടും കെസിയുടെ ഫ്ലെക്സിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം

കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവേ കെസി വേണുഗോപാലിനെതിരെ കണ്ണൂരിൽ പ്രതിഷേധം. പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലെക്സിൽ കരിഓയിൽ ഒഴിച്ച നിലയിലാണ് കണ്ടെത്തിയത്. ഫ്ലെക്സിൽ കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങളുണ്ടായിരുന്നു. എന്നാൽ കെസി വേണുഗോപാലിന്റെ ചിത്രത്തിൽ മാത്രമാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഹൈക്കമാൻഡ് ഫ്ലെക്സ് യുദ്ധം അവസാനിപ്പിക്കാൻ നിർദേശം നൽകിയിട്ടും ചില സ്ഥലങ്ങളിൽ ഇപ്പോഴും ഫ്ലെക്സുകൾ ഉയരുന്നുണ്ട്. എറണാകുളം […]
Read more

ഹൈക്കമാൻഡ് നി‍ർദ്ദേശം തള്ളി; പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്

കൊല്ലം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ് ഉൾകലഹം തുടരുന്നതിനിടെ, ഹൈക്കമാൻഡിന്റെ നിർദ്ദേശം അവഗണിച്ച് വീണ്ടും വി ഡി സതീശനെ അനുകൂലിച്ചുള്ള ഫ്ലക്സ് ബോർഡ് കൊല്ലത്ത് പ്രത്യക്ഷപ്പെട്ടു. പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് പുതിയ ഫ്ലക്സ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണിത് സ്ഥാപിച്ചതെന്നാണ് വിവരം. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന വാചകവും വി ഡി സതീശന്റെ ചിത്രവും മാത്രമാണ് ഫ്ലക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ബോർഡ് സ്ഥാപിച്ചതാര് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. […]
Read more

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ശയനപ്രദക്ഷിണം നടത്തി കോൺഗ്രസ് പ്രവർത്തകൻ

കണ്ണൂർ: ഇരിട്ടിയിൽ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ശയനപ്രദിക്ഷണം നടത്തി പ്രതിഷേധിച്ചു. “പട നയിച്ചവൻ മുഖ്യമന്ത്രിയാവട്ടെ” എന്ന പ്ലക്കാർഡുമായാണ് ശയനപ്രദക്ഷിണം നടത്തിയത്. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് ഓഫീസിന് മുന്നിലെ റോഡിലായിരുന്നു പ്രതിഷേധം. പി.വി. രാജൻ മാടത്തിൽ കോൺഗ്രസ് ബൂത്ത് വൈസ് പ്രസിഡന്റുമാണ്. ജനങ്ങളുടെ ആവശ്യം നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ രീതിയിൽ പ്രതിഷേധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുമുമ്പ് കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവർത്തകർ വി.ഡി. സതീശനെ പിന്തുണച്ച് ഇരിട്ടിയിൽ പ്രകടനം നടത്തിയിരുന്നു. അതേസമയം, കെ.പി.സി.സി. […]
Read more

മുഖ്യമന്ത്രി ചർച്ച; തീരുമാനം വന്നാൽ പ്രതിഷേധങ്ങൾ ഉണ്ടാവരുതെന്ന് നിർദേശം

ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന മൂന്ന് മണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷവും കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ എന്നിവർ പരിഗണനയിലുണ്ട്. ഇവരിൽ കെ.സി. വേണുഗോപാലിന് മുൻതൂക്കം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഘടകകക്ഷി നേതാക്കളുമായി സംസാരിച്ച ശേഷം രണ്ടുദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. യോഗത്തിൽ രമേശ് ചെന്നിത്തല തന്റെ സീനിയോറിറ്റിയും അനുഭവസമ്പത്തും ചൂണ്ടിക്കാട്ടി. എന്നാൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് […]
Read more

മുഖ്യമന്ത്രിയായി വി.ഡി സതീശൻ സർ തന്നെ വരണം: ജൂഡ് ആന്റണി

കൊച്ചി: കേരളത്തിൽ കോൺഗ്രസ് ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടരുകയാണ്. കെ.സി. വേണുഗോപാലിന്റെയും വി.ഡി. സതീശന്റെയും പേരുകളാണ് പ്രധാനമായി ഉയർന്ന് കേൾക്കുന്നത്. എന്നാൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇതിനിടയിൽ വിവിധ മേഖലകളിൽ നിന്നുള്ളവരും വിഷയത്തിൽ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു. ഇപ്പോൾ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വി.ഡി. സതീശന് പിന്തുണയുമായി രംഗത്തെത്തി. വോട്ട് ചെയ്ത പൗരൻ എന്ന നിലയിൽ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണം എന്നതാണ് തന്റെ […]
Read more

സതീശനുവേണ്ടി പ്രകടനം: ഇടുക്കിയിൽ 4 കോൺഗ്രസ് നേതാക്കളെ സ്ഥാനങ്ങളിൽനിന്നു നീക്കി

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ച് തൊടുപുഴ നഗരത്തിൽ പ്രകടനം നടത്തിയ നാല് കോൺഗ്രസ് നേതാക്കളെ സ്ഥാനങ്ങളിൽ നിന്ന് നീക്കി. ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവാണ് ഇക്കാര്യം അറിയിച്ചത്. പ്രകടനത്തിന് നേതൃത്വം നൽകിയ ഡികെടിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി മൈലാടി, ഡിസിസി സെക്രട്ടറി വി.ഇ. താജുദീൻ, കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി, തൊടുപുഴ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു എന്നിവരെയാണ് തൽസ്ഥാനങ്ങളിൽ നിന്ന് നീക്കിയത്. പാർട്ടി അച്ചടക്കം […]
Read more

ഹോമം വേണം; വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മഹാദേവ ക്ഷേത്രത്തിൽ പൂജ

എറണാകുളം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ ശ്കതമാവുകയാണ്. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിന് ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ വിപുലമായ വഴിപാടുകളാണ് സതീശന്റെ വിജയത്തിനായി പ്രവർത്തകർ നടത്തിയത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോം ആണ് പൂജകൾ നടത്തിയത്. പടനയിച്ച വ്യക്തിക്കാണ് മുഖ്യമന്ത്രിയാകാൻ യോഗ്യതയെന്നും വി.ഡി. സതീശൻ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹനെന്നും തരുണിന്റെ അഭിപ്രായം. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഫല പ്രഖ്യാപനം […]
Read more

‘ആദം നീ എവിടെയാകുന്നു’; വി.ഡി. സതീശന്റെ പുസ്തകം പുറത്തിറങ്ങി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിവിധ ക്രൈസ്തവസഭകളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങി. “ആദം നീ എവിടെയാകുന്നു” എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം പിന്നീട് നടക്കും. ക്രൈസ്തവ ചുറ്റുപാടുകളിൽ വളർന്നതുകൊണ്ട് ക്രിസ്തുവിനെക്കുറിച്ച് പഠിക്കാനും വായിക്കാനും താൻ കൂടുതൽ സമയം കണ്ടെത്തിയിരുന്നുവെന്ന് സതീശൻ ആമുഖ കുറിപ്പിൽ പറയുന്നു. ഹൈന്ദവ വിശ്വാസിയായി തുടരുമ്പോഴും മറ്റു മതങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എല്ലാ ദിവസവും ബൈബിളിലെ ഒരു അധ്യായം വായിക്കുന്നത് തന്റെ പതിവാണെന്നും കുറിപ്പിലുണ്ട്. […]
Read more

വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം; റിപ്പോര്‍ട്ട് തേടി കെപിസിസി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുൻപേ കോൺഗ്രസിനുള്ളിൽ തുടങ്ങിയ മുഖ്യമന്ത്രിപോര് ഫല പ്രഖ്യാപനം നടന്ന് ഇത്രദിവസം പിന്നിട്ടിട്ടും തുടരുകയാണ്. നേതാക്കന്മാർക്കായി അണികൾ സോഷ്യൽ മീഡിയ വിട്ട് തെരുവുകളിലേക്കും പ്രതിക്ഷേധ പ്രകടനങ്ങൾ നടത്തുകയാണ്. ഇപ്പോഴിതാ, മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തുന്ന പ്രകടനങ്ങളില്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് കെപിസിസി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രകടനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ കൈമാറണമെന്നും കെപിസിസി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് നടപടി. ഇടുക്കിയില്‍ വി ഡി സതീശനെ […]
Read more

ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിലെത്തിയ സതീശന് വൻ സ്വീകരണം

ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അഭിപ്രായഭിന്നത ശക്തമാകുന്നതിനിടെ ഡൽഹിയിൽ നാടകീയ സംഭവങ്ങൾ. ഹൈക്കമാൻഡുമായി ചർച്ച നടത്താൻ എത്തിയ നേതാക്കൾക്ക് മുന്നിൽ പ്രവർത്തകർ നടത്തിയ മുദ്രാവാക്യ വിളികളാണ് പാർട്ടിക്കുള്ളിലെ ഭിന്നത കൂടുതൽ തുറന്നുകാട്ടിയത്. വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ കേന്ദ്ര നേതൃത്വത്തിന്റെ വിളിയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ഡൽഹിയിലെത്തി. ഇന്ന് നടക്കുന്ന നിർണായക യോഗങ്ങളിൽ പങ്കെടുക്കാനാണ് ഇവർ എത്തിയിരിക്കുന്നത്. ഡൽഹി കേരള ഹൗസിൽ വി.ഡി. സതീശന് പ്രവർത്തകർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix