Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: v d satheesan

വി ഡി സതീശന് പിന്തുണ; സാംസ്കാരിക പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് കത്ത് നൽകി

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. കൂട്ടിയും കിഴിച്ചും നേതാക്കന്മാർ മുഖ്യമന്ത്രി കസേരക്കായുള്ള തയാറെടുപ്പിലാണ്. ഇപ്പോഴിതാ, വി ഡി സതീശന് പിന്തുണ നൽകി കൊണ്ട് രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് അയച്ചിരിക്കുകയാണ് സാംസ്കാരിക പ്രവർത്തകർ. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ വിജയം വി ഡി സതീശന്റെ കൈയ്യൊപ്പാണെന്നാണ് പ്രവർത്തകർ പറയുന്നത്. സതീശനെ പിന്തുണച്ചും കെ സി വേണുഗോപാലിനെ എതിർത്തുമാണ് കത്ത് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിപദവിയിലേക്ക് കെസി വേണുഗോപാൽ എത്തുമെന്ന റിപ്പോർട്ടുകൾ ജനാധിപത്യ മനസ്സുകളെ അസ്വസ്ഥമാക്കുന്നുവെന്നും എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ നിന്ന് […]
Read more

ഒരു സതീശൻ അല്ല, ഒരുപാട് സതീശന്മാരുണ്ട് കോൺഗ്രസിൽ: കെ. സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന ചർച്ചകൾക്കിടെ കെ. സുധാകരൻ, വി.ഡി. സതീശൻക്കെതിരെ പരോക്ഷ വിമർശനം. കോൺഗ്രസിൽ ഒരാൾ മാത്രം അല്ല, നിരവധി നേതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഎൻഐയ്ക്ക് നൽകിയ പ്രതികരണത്തിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിരീക്ഷകരെ അറിയിച്ചിട്ടുണ്ടെന്നും ഒരു പ്രത്യേക പേരും നിർദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഒരു ഫോർമുല മുന്നോട്ട് വെച്ചിട്ടുണ്ടെന്നും അത് രഹസ്യമാണെന്നും സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രിയാകുന്നവർക്ക് എംഎൽഎമാരുടെ പിന്തുണ അനിവാര്യമാണെന്നും ഭൂരിപക്ഷം കണ്ടെത്തേണ്ടത് ബന്ധപ്പെട്ട നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. […]
Read more

മുഖ്യമന്ത്രി ചർച്ച; പൊതുവികാരം സതീശന് അനുകൂലം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ചയിൽ നിർണായക ഇടപെടലിന് മുസ്ലിം ലീഗ് തയ്യാറെടുക്കുന്നു. വി.ഡി. സതീശന് അനുകൂലമായ പൊതുവികാരമാണ് സംസ്ഥാനത്തുള്ളതെന്ന് എഐസിസി നിരീക്ഷകരെ അറിയിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിനാണ് ജനങ്ങൾ പിന്തുണ നൽകിയതെന്നും മുഖ്യമന്ത്രി തിരഞ്ഞെടുക്കുമ്പോൾ അത് പരിഗണിക്കണമെന്നും ലീഗ് ആവശ്യപ്പെടും. വോട്ടർമാരുടെ താത്പര്യം കൂടി കണക്കിലെടുത്ത് തീരുമാനം എടുക്കണമെന്ന നിലപാടിലാണ് ലീഗ് നേതാക്കൾ. കൂടിക്കാഴ്ചയിൽ പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ എന്നിവർ […]
Read more

കെസി പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത നേതാവ്: എംപി വിൻസന്‍റ്

തൃശ്ശൂർ: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ കെ.സി. വേണുഗോപാലിന് പിന്തുണയുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം.പി. വിൻസന്റ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. കേരളത്തിലെ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വഹിക്കുന്ന പങ്കിനെ ആദരിക്കുന്നുവെന്ന് എം.പി. വിൻസന്റ് പറഞ്ഞു. എന്നാൽ കെ.സി. വേണുഗോപാലിനെ തരംതാഴ്ത്താൻ ശ്രമിക്കുന്ന സൈബർ ആക്രമണങ്ങൾ അവസാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2014-ൽ കോൺഗ്രസ് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ പാർട്ടി വലിയ പ്രതിസന്ധി നേരിട്ടപ്പോഴും കെ.സി. വേണുഗോപാൽ പ്രസ്ഥാനത്തോടൊപ്പം ഉറച്ചുനിന്ന […]
Read more

സതീശനല്ലാതെ രാഹുലിനേപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാനാകില്ല: നടൻ സിദ്ദിഖ്

കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ സിദ്ദിഖ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച വിജയത്തിന് പിന്നിൽ വി.ഡി. സതീശനിലുള്ള ജനവിശ്വാസമാണ് പ്രധാന കാരണമെന്ന് സിദ്ദിഖ് പറഞ്ഞു. പിണറായി വിജയന്റെ സർക്കാരിനെതിരായ ജനവിരുദ്ധ വികാരത്തിനൊപ്പം ശക്തമായ നേതൃത്വവും വിജയത്തിന് കാരണമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സാമുദായിക നേതാവിനും വഴങ്ങാത്ത, നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന നേതാവാണ് വി.ഡി. സതീശനെന്ന് സിദ്ദിഖ് പറഞ്ഞു. അദ്ദേഹം തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്ന് സാധാരണ […]
Read more

എംപി മുഖ്യമന്ത്രിയാകേണ്ട’; കെ.സിക്കെതിരേ ഓർത്തഡോക്സ് സഭ

കോട്ടയം: മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫിൽ നടക്കുന്ന ചർച്ചകളിൽ ഇടപെട്ട് ഓർത്തഡോക്സ് സഭ രംഗത്ത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽനെ വിമർശിച്ച് ഓർത്തഡോക്സ് സഭ ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പ്രതികരിച്ചു. എം.പി.മാർ മുഖ്യമന്ത്രിയാകുന്നതിൽ നിയമതടസ്സമില്ലെങ്കിലും, എം.പി.മാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന് ശേഷം ഒരു എം.പി.യുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി നടക്കുന്ന തർക്കങ്ങൾ ശരിയല്ലെന്നും, ഇത്തരം കാര്യങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയത്തിന് പിന്നാലെ പുതിയ […]
Read more

വടക്കൻ പറവൂരിൽ ആദ്യം ഇടറി വിഡി സതീശൻ; ലീഡ് തിരിച്ചുപിടിച്ചു, 932 വോട്ടിന് മുന്നിൽ

എറണാകുളം: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വടക്കൻ പറവൂർ മണ്ഡലത്തിൽ ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്ന വി.ഡി. സതീശൻ പിന്നീട് ലീഡ് തിരിച്ചുപിടിച്ചു. ഇപ്പോൾ 932 വോട്ടുകൾക്ക് മുന്നിലാണ്. ആദ്യമായി എൽഡിഎഫ് സ്ഥാനാർഥി ഇ ടി ടൈസൺ മാസ്റ്റർ 243 വോട്ടിന് മുന്നിലായിരുന്നു. വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര ഭാഗത്തെ വോട്ടുകൾ എണ്ണിയപ്പോഴാണ് വി.ഡി. സതീശൻ പിന്നിലേക്ക് പോയത്. ഇത് എൽഡിഎഫിന് ശക്തമായ പ്രദേശമാണെന്ന് അറിയപ്പെടുന്നു. കൂടാതെ, ബിജെപി ദീർഘ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ താമര ചിഹ്നത്തിൽ മത്സരിക്കുന്നത്. അതേസമയം, ധർമ്മടം മണ്ഡലത്തിൽ […]
Read more

‘സർവേകളിൽ കണ്ടത് ജനവികാരം, അത് പരിഗണിക്കണം’: സാദിഖലി തങ്ങൾ

മലപ്പുറം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച് കോൺഗ്രസിൽ നേരത്തേതന്നെ ചർച്ചകൾ തുടങ്ങിയിരുന്നു. മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ യുഡിഎഫിന് ഭരണം ലഭിക്കും എന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് മുസ്ലിം ലീഗ് പരോക്ഷ പിന്തുണപ്രഖ്യാപിച്ചത്. ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങൾ കൈക്കൊള്ളുക എന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ‘സർവേകളിൽ കണ്ടത് ജനങ്ങളുടെ അഭിപ്രായം. മന്ത്രിസഭ ഉണ്ടാക്കുന്ന […]
Read more

‘നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യങ്ങള്‍’; മൂവാറ്റുപുഴയിൽ ഫ്ലക്സ് ബോര്‍ഡ്

എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ‘നിയുക്ത മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ച ഫ്ലക്സ് ബോർഡ്. മൂവാറ്റുപുഴയിലെ കിഴക്കേക്കര മണിയംകുളം കവലയിലാണ് “നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡ് കണ്ടെത്തിയത്. ബോർഡ് സ്ഥാപിച്ചവരുടെ പേരോ വിവരങ്ങളോ രേഖപ്പെടുത്തിയിരുന്നില്ല. മണിക്കൂറുകൾക്കകം ഇത് നീക്കം ചെയ്തു. ബോർഡ് സ്ഥാപിച്ചത് സതീശൻ അനുകൂലികളാണോ, അല്ലെങ്കിൽ വിവാദം സൃഷ്ടിക്കാനാണോ എന്നതിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനു മുൻപും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കോഴിക്കോട്, […]
Read more

വി ഡി സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിൽ ഫലം വൈകിയേക്കുമെന്ന് ആശങ്ക

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ ക്രമീകരണത്തിൽ മാറ്റം ആവശ്യപ്പെട്ടു. വോട്ടെണ്ണൽ മേശകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ ആലുവ യുസി കോളജിലാണ് നടക്കുന്നത്. ഇവിടെ 13 വോട്ടെണ്ണൽ മേശകളാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ മറ്റ് മണ്ഡലങ്ങളിൽ 14 മേശകൾ വീതം ഒരുക്കുമ്പോൾ, പറവൂരിൽ എണ്ണം കുറവാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഹാളിലെ സ്ഥലക്കുറവിനെ തുടർന്ന് മേശകളുടെ എണ്ണം കുറച്ചതാണെന്ന് അധികൃതർ അറിയിച്ചു. ഇതുമൂലം വോട്ടെണ്ണൽ 17 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix