Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

‘വിസിമാര്‍ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഗത്യന്തമില്ലാതെ: എം വി ഗോവിന്ദന്‍

കൊച്ചി: ആർഎസ്എസ് പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്ത വിഷയത്തിൽ രാഷ്ട്രീയ വിവാദം തുടരുന്നു. വിസിമാർ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടത് ഗത്യന്തരമില്ലാത്ത നിലപാടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം അവസാനിക്കില്ലെന്നും വിസിമാർ പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്ന് മതനിരപേക്ഷ സമൂഹം പറയുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എംജി സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ പ്രതിപക്ഷവും ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതിഷേധം ഉയർത്തിയില്ലെന്നും അദ്ദേഹം […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജ് എംബിബിഎസ് വിദ്യാർഥിനിയെ കാണാതായി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ കാണാതായതായി പരാതി. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയായ യു. അമൃതയെയാണ് കഴിഞ്ഞ ദിവസം മുതൽ ഹോസ്റ്റലിൽ നിന്ന് കാണാതായത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോക്ടറെ കാണാൻ പോകുകയാണെന്ന് സഹപാഠികളോട് പറഞ്ഞാണ് അമൃത ഹോസ്റ്റലിൽ നിന്ന് പുറത്തുപോയതെന്ന് വിവരമുണ്ട്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് സഹപാഠികളും ഹോസ്റ്റൽ അധികൃതരും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട കടുത്ത […]
Read more

ജയിച്ചു തുടങ്ങാൻ ജർമനിയിറങ്ങുന്നു; എതിരാളികൾ അരങ്ങേറ്റക്കാർ

ഹൂസ്റ്റൺ: ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ 4 തവണ ലോക ചാംപ്യൻമാരായ ജർമനി ഇന്നു രാത്രി 10.30ന് ഇറങ്ങുന്നത് അഞ്ചാം കിരീടം സ്വപ്നം കണ്ട്. കഴിഞ്ഞ രണ്ടു ലോകകപ്പുകളിൽ ആദ്യ റൗണ്ടിൽ പുറത്തായതിന്റെ ക്ഷീണം മാറ്റുക എന്നതാണ് ആദ്യ വെല്ലുവിളി. എതിരാളികൾ ഈ ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന കുഞ്ഞൻ രാഷ്ട്രമായ ക്യുറസാവോ ആണെന്നതാണ് ശ്രദ്ധേയം. അതിനാൽ തന്നെ ഒരു അട്ടിമറിക്കുള്ള സാധ്യതകൾ വിരളമാണ്. ഇനി അങ്ങനെ സംഭവിച്ചാസ്‍ അത് ചരിത്രമാകും. യൂലിയൻ നാഗൽസ്മാൻ പരിശീലിപ്പിക്കുന്ന ജർമനിയുടേത് എണ്ണയിട്ട […]
Read more

ടൈല്‍ കട്ടിംഗ് മെഷീന്‍നിന്ന് മുറിവേറ്റ് ചികിത്സയിലിരുന്ന തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ടൈൽ പാകുന്ന ജോലിക്കിടെ ടൈൽ കട്ടിംഗ് മെഷീൻ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സ്വദേശി രാജൻ (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. കോരങ്ങാട്ടെ ഒരു സലൂണിൽ നിർമാണ ജോലിക്കിടെ വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. ടൈൽ കട്ട് ചെയ്യുന്നതിനിടെ മെഷീൻ കൈയിൽ നിന്ന് തെന്നിമാറി ഇരുകാലുകളിലും ആഴത്തിലുള്ള മുറിവ് സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ രാജനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും […]
Read more

ഹോർമുസ് കടലിടുക്കിൽ 562 ഇന്ത്യൻ നാവികർ കുടുങ്ങി; 107 ദിവസമായി പ്രതിസന്ധി

മസ്കത്ത്: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാകയേന്തിയ കപ്പലുകളിൽ നൂറുകണക്കിന് ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. 13 ചരക്കുകപ്പലുകളിലായി 562 ഇന്ത്യൻ നാവികരാണ് കഴിഞ്ഞ 107 ദിവസമായി അവിടെ കുടുങ്ങിയിരിക്കുന്നത്. ഇതിനിടെ ‘എം.ടി. സെലസ്റ്റിയൽ’ എന്ന കപ്പലിൽ അസുഖത്തെത്തുടർന്ന് മരിച്ച ഇന്ത്യക്കാരൻ നിശാന്ത് ഉർതനാഥന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ ഒമാനിലെ ദുക്ം തുറമുഖത്താണ് കപ്പൽ നിൽക്കുന്നത്. മൃതദേഹം വേഗത്തിൽ ഇന്ത്യയിലേക്ക് എത്തിക്കാൻ കപ്പൽ അധികൃതരുമായും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് പ്രവർത്തിക്കുന്നതായും […]
Read more

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി. പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പരിശോധന നടത്തുന്നത്. മിഥുനമാസ പൂജകൾക്കായി ഇന്ന് ശബരിമല ന‍ട തുറന്നിരിക്കുകയാണ്.
Read more

കോട്ടയത്ത് വീട്ടിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം

കോട്ടയം: കോട്ടയം കൂട്ടിക്കലിൽ വീട്ടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ഭീതി പരത്തിയ യുവാവിനെ പൊലീസ്-ഫയർഫോഴ്‌സ് സംഘം ചേർന്ന് കസ്റ്റഡിയിലെടുത്തു. കൂട്ടിക്കൽ സ്വദേശിയായ ഇബ്രാഹിമാണ് സംഭവത്തിൽ പിടിയിലായത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിൽ അക്രമാസക്തനായി പെരുമാറുകയും ബഹളം വെക്കുകയും ചെയ്ത ഇബ്രാഹിം പിന്നീട് വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടതായാണ് പൊലീസ് പറയുന്നത്. ബഹളത്തെ തുടർന്ന് ഇയാളുടെ അമ്മയും സഹോദരിയും വീട് വിട്ടിറങ്ങിയിരുന്നു. തുടർന്ന് വീട്ടിൽ നിന്ന് ഗ്യാസിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ പരിഭ്രാന്തരായി പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. […]
Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 5 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന അവസ്ഥയെയാണ് ശക്തമായ മഴ എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 30 […]
Read more

കാനറിക്കരുത്തിന് നടുവിൽ സിംഫണി തീർത്ത 18കാരൻ; അയൂബ് ബൗവാഡി- ഓർത്ത് വെച്ചോ ഈ പേര്….

പതിനെട്ട് വയസ് മാത്രം പ്രായമുള്ള ഒരു പയ്യൻ, അഞ്ച് ലോകകപ്പുകളിൽ മുത്തമിട്ട, കാൽപന്ത് ലോകത്തെ കിരീടമുള്ള രാജാക്കന്മാരായ സാക്ഷാൽ മഞ്ഞപ്പടയെ അക്ഷരാർത്ഥത്തിൽ വിറപ്പിക്കുന്നൊരു കാഴ്ച്ചയ്ക്കാണ് റുഥർഫോർഡിലെ ന്യൂജേഴ്സി സ്റ്റേഡയം സാക്ഷ്യം വഹിച്ചത്. കാസെമിറോയെയും രണ്ടാം പകുതിയിൽ ഫാബിഞ്ഞോയെയും പോലുള്ള ലോകോത്തര പരിചയസമ്പത്തുള്ള ബ്രസീലിയൻ മധ്യനിരയെ നേരിടുക എന്നത് ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടം പോലെയാണ് പലരും നോക്കിക്കണ്ടത്. എന്നാൽ, ഒരു സംഗീതജ്ഞൻ യാതൊരു പിഴവുമില്ലാതെ തന്റെ സിംഫണി ചിട്ടപ്പെടുത്തുന്നത് പോലെയാണ് അയ്യൂബ് ബൗവാഡി മൊറോക്കോയുടെ കളി നിയന്ത്രിച്ചത്. […]
Read more

റഷ്യക്ക് വൻ പ്രഹരം; ‘ഷാഡോ ഫ്ലീറ്റ്’ എണ്ണക്കപ്പൽ പിടിച്ചെടുത്ത് ബ്രിട്ടൻ

ലണ്ടൻ: റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ വിഭാഗത്തിൽപ്പെട്ട എണ്ണക്കപ്പൽ ബ്രിട്ടീഷ് സേന പിടിച്ചെടുത്തതായി റിപ്പോർട്ട്. യുക്രൈൻ യുദ്ധത്തിനായി റഷ്യ ഉപയോഗിക്കുന്ന സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ നീക്കം. “സ്മിർട്ടോസ്” എന്ന കപ്പലാണ് യുകെ സമുദ്രപരിധിയിൽ വെച്ച് ഞായറാഴ്ച പുലർച്ചെ പിടികൂടിയത്. ആറു മണിക്കൂറോളം നീണ്ട ഓപ്പറേഷനിൽ റോയൽ മറൈൻ കമാൻഡോകളും നാഷണൽ ക്രൈം ഏജൻസിയിലെ പ്രത്യേക സംഘവും പങ്കെടുത്തു. റോയൽ എയർഫോഴ്സും രണ്ടു നാവികസേനാ കപ്പലുകളും ദൗത്യത്തിന് പിന്തുണ നൽകി. പിടിച്ചെടുത്ത കപ്പൽ ഇംഗ്ലണ്ടിന്റെ തെക്കൻ […]
Read more
Advertisement
WhiteswanTV Footer