Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

19-കാരിയെ പീഡിപ്പിച്ചെന്ന പരാതി; 77-കാരൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ 19-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 77-കാരൻ അറസ്റ്റിൽ. കുറുമ്പൊയിൽ സ്വദേശി മണ്ടോത്തുമൂലയിൽ കേളനെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബഡ്‌സ് സ്കൂളിലെ മുൻ വിദ്യാർഥിനിയായ യുവതി കഴിഞ്ഞ ദിവസം സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതി ബലപ്രയോഗത്തിലൂടെ യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തിന് ശേഷം വീട്ടിലെത്തിയ യുവതി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് കുടുംബം ബാലുശ്ശേരി പൊലീസിൽ […]
Read more

മീനും പാലും ഒരുമിച്ച് കഴിക്കുന്നത് അപകടമാണോ? ചർമ്മത്തിന് പ്രശ്നമുണ്ടോ?

മീനും പാലും ഒരുമിച്ച് കഴിക്കരുതെന്നും ചർമ്മത്തിൽ വെളുത്ത പാടുകൾ പോലുള്ളവ വരുമെന്നുമെല്ലാം ചെറുപ്പത്തിൽ കേട്ടവരാണോ നിങ്ങൾ? മീനും പാലും ചേർന്നാൽ അത് ചർമരോഗങ്ങൾക്ക് കാരണമാകുമെന്നും വയറിന് ഗുരുതരമായ അസുഖങ്ങൾ ഉണ്ടാക്കുമെന്നുമാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ശാസ്ത്രം പറയുന്നത് ഇങ്ങനെയാണ്. രണ്ടും വിരുദ്ധ ആഹാരങ്ങളാണോ? ആയുർവേദമാണ് ഈ ധാരണയുടെ അടിസ്ഥാനം. ആയുർവേദ പ്രകാരം പരസ്പര പൊരുത്തമില്ലാത്ത ചില ഭക്ഷണ കോംപിനേഷനുകളെ ‘വിരുദ്ധ ആഹാരം’ എന്ന് വിളിക്കുന്നു. ആയുർവേദത്തിൽ പാലിന് ശരീരത്തെ തണുപ്പിക്കാനുള്ള ഗുണമാണുള്ളത്. എന്നാൽ […]
Read more

താമരശ്ശേരിയിൽ വിമുക്തഭടൻ മരിച്ച സംഭവം; ഭർത്താവിനെതിരെ മകളുടെ പരാതി

കോഴിക്കോട്: താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ മരിച്ചയാളുടെ മകൾ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി. കോഴിക്കോട് താമരശ്ശേരി സ്വദേശി കാരാടിപ്പറമ്പത്ത് ഗോപാലൻ (74) ആണ് മരിച്ചത്. ഭർത്താവിന്റെ നിരന്തര ഉപദ്രവവും മാനസിക പീഡനവും മൂലമുണ്ടായ മനോവിഷമമാണ് പിതാവിന്റെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് മകൾ ദിവ്യയാണ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയത്. പരാതിപ്രകാരം, മരണത്തിന് ഏതാനും മിനിറ്റുകൾ മുൻപ് ദിവ്യയുടെ സ്ഥാപനത്തിന് മുന്നിൽ വച്ച് ഭർത്താവ് വിനീഷ് ഗോപാലനെ അപമാനിക്കുകയും സ്ഥലത്ത് നിന്ന് പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. […]
Read more

പ്ലേ സ്കൂളിൽ കുട്ടികളുടെ മുഖത്തടിച്ച് അധ്യാപകൻ; കടുത്ത അമർഷത്തിൽ സോഷ്യൽ മീഡിയ- VIDEO

റാഞ്ചി: ക്ലാസ് റൂമിനുള്ളില്‍ വെച്ച് വിദ്യാര്‍ത്ഥികളെ മർദിക്കുന്ന പ്രിൻസിപ്പലിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. മര്‍ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ജപ്‌ലയിലെ ലക്ഷ്മി ശിശു വാടിക പ്ലേ സ്‌കൂളിലെ പ്രിന്‍സിപ്പള്‍ ശശികേശ് കാശ്യപാണ് കുട്ടികളെ മര്‍ദിച്ചത്. കുട്ടികളെ വരിവരിയായി നിര്‍ത്തിയ ശേഷം ഓരോ കുട്ടികളെയും മുഖത്തടക്കം അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. അടികൊണ്ട കുട്ടികള്‍ കരയുന്നതായും ഈ ദൃശ്യങ്ങളില്‍ കാണാം. വാതിലിന്റെ മറവില്‍ നിന്ന് ആരോ രഹസ്യമായി പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ […]
Read more

ബ്രേക്ക്ഫാസ്റ്റിനൊപ്പം കിടിലന്‍ കോമ്പിനേഷനാണ് ഈ “എഗ്ഗ് ചില്ലി ഡ്രൈ”

അപ്പത്തിനൊപ്പവും ചപ്പാത്തിയ്ക്കുമെല്ലാം ഒപ്പം കഴിക്കാന്‍ ന്‌ല്ലൊരു വിഭവമാണ് എഗ്ഗ് ചില്ലി ഡ്രൈ. പതിവ് മുട്ടക്കറിയില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ ഈ മുട്ട വിഭവം പരീക്ഷിച്ചു നോക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെയിഷ്ടമാകും. ചേരുവകൾ പുഴുങ്ങിയ മുട്ട-4 തക്കാളി-1 പച്ചമുളക്-2 കാശ്മീരി മുളക് പൊടി-1 ടീസ്പൂണ്‍ കസൂരി മേത്തി -1 ടീസ്പൂണ്‍ വെളുത്തുള്ളി -2 അല്ലി ഗ്രാമ്പൂ-2 സവാള-1 കാപ്‌സിക്കം-1 ഓയില്‍ -2 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി-1 ടീസ്പൂണ്‍ ഉപ്പ്-ആവശ്യത്തിന് ഗരം മസാല പൊടി-1/2 ടീസ്പൂണ്‍ പാചകം ചെയ്യേണ്ട വിധം ഒരു […]
Read more

ആരോഗ്യ വകുപ്പിൽ അഴിച്ചുപണി; സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിൽ അഴിച്ചുപണികൾ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. സർക്കാരുമായി സഹകരിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥരെ വെച്ചുപൊറുപ്പിക്കില്ലെന്നും, അതിന്റെ ഭാഗമായാണ് ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിനെ (ഡിഎച്ച്എസ്) സ്ഥാനത്തുനിന്ന് മാറ്റിയതെന്നും മന്ത്രി പറഞ്ഞു. നിപ്പ പരിശോധനാ ഫലം ലഭിച്ചിട്ടും അത് ഔദ്യോഗികമായി അറിയിക്കുന്നതിൽ ഡിഎച്ച്എസ് വീഴ്ച വരുത്തിയതായി മന്ത്രി ആരോപിച്ചു. ആശയവിനിമയത്തിൽ ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിച്ചെന്നും ചില ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചെന്നും അദ്ദേഹം വിമർശിച്ചു. ഇത്തരം നടപടികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. […]
Read more

നൂറിലേറെ മോഷണക്കേസുകളിലെ പ്രതി ‘തീവെട്ടി ബാബു’ പിടിയിൽ

കൊച്ചി: നൂറിലധികം മോഷണ കേസുകളിൽ പ്രതിയായ ‘തീവെട്ടി ബാബു’ എന്നറിയപ്പെടുന്ന ബാബു (61) കുറുപ്പംപടി പൊലീസിന്റെ പിടിയിലായി. കൊല്ലം കുളത്തൂർക്കോണം ചിറക്കര നന്ദു ഭവനിൽ താമസിക്കുന്ന ഇയാളെ മോഷണ വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പുല്ലുവഴിയിലെ ശ്രീകൃഷ്ണ ബേക്കറിയിൽ കയറി മോഷണം നടത്തിയ കേസിലാണ് നടപടി. കടയുടെ ഷട്ടറിന്റെ താഴ്ഭാഗം പൊളിച്ചാണ് ബാബു അകത്ത് കടന്നത്. കടയിൽ നിന്ന് 15,000 രൂപ, ഒരു മൊബൈൽ ഫോൺ, ഒരു ടാബ്ലറ്റ് എന്നിവ ഇയാൾ മോഷ്ടിച്ചു. […]
Read more

കൃഷിയിടത്തെ ചൊല്ലി തര്‍ക്കം; ഡെറാഡൂണില്‍ വ്യാപക സംഘര്‍ഷം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കൃഷിയിടത്തെ ചൊല്ലിയുണ്ടായ തർക്കം വ്യാപക സംഘർഷത്തിലേക്ക് മാറി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അയൽവാസികളായ ഇംതിയാസും വിനോദ് കുമാറും തമ്മിലുള്ള ജലസേചനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത്. ചെറിയ വാക്കേറ്റം പിന്നീട് ഏറ്റുമുട്ടലായി മാറുകയായിരുന്നു. ഇംതിയാസും സംഘവും വിനോദിനെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. ഈ ആക്രമണത്തിലാണ് വിനോദ് കൊല്ലപ്പെട്ടത്. വിനോദിന്റെ മരണത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധവും സംഘർഷവും ഉണ്ടായി. പ്രതികളെ ശിക്ഷിക്കണമെന്നും അവരുടെ വീടുകൾ തകർക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. […]
Read more

പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി; ഒത്തുതീർപ്പ് ഫോർമുലയുമായി കോൺഗ്രസ്

കോട്ടയം: പാലാ നഗരസഭയിലെ ഭരണപ്രതിസന്ധി പരിഹരിക്കാൻ ഒത്തുതീർപ്പ് ഫോർമുലയുമായി കോൺഗ്രസ്. രണ്ടാം ടേമിൽ വൈസ് ചെയർമാൻ സ്ഥാനം നൽകണമെന്ന് കോൺഗ്രസ് ആവശ്യം. സ്വതന്ത്ര കൂട്ടായ്മയിലെ ബിനു പുളിക്കക്കണ്ടത്തിന് രണ്ടാം ടേമിൽ വൈസ് ചെയർമാൻ സ്ഥാനം നൽകുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ ഇതിൽ കൗൺസിലർമാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താൻ പ്രതികരിച്ചു. ആറ് മാസം കഴിഞ്ഞാൽ വൈസ് ചെയർമാൻ സ്ഥാനം പുളിക്കക്കണ്ടം കുടുംബത്തിന് നൽകാനായിരുന്നു ആദ്യ തീരുമാനം. അതിനൊപ്പം ദിയ പുളിക്കക്കണ്ടം ചെയർപേഴ്‌സണായും, ബിനു […]
Read more

ഒമാൻ തീരത്ത് മുങ്ങിത്താഴുന്ന കപ്പലിൽ നിന്ന് 14 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

ന്യൂഡൽഹി: ഒമാൻ തീരത്ത് മുങ്ങിത്താഴാൻ തുടങ്ങിയ കപ്പലിൽ കുടുങ്ങിയ 14 ഇന്ത്യക്കാരെ യുഎസ് നാവികസേനയും ഒരു വാണിജ്യക്കപ്പലും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. എൻജിൻ തകരാറിനെ തുടർന്നാണ് എംഎസ്‌വി വിരാട് 1 എന്ന കപ്പൽ അപകടത്തിൽപ്പെട്ടതെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒമാനിലെ റാസ് അൽ ഹദ്ദിൽ നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ കിഴക്കായാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. അപകടവിവരം ആദ്യം ലഭിച്ചത് യുഎസ് നാവികസേനയ്ക്കാണ്. തുടർന്ന് ഇന്ത്യൻ നാവികസേനയെയും വിവരം അറിയിക്കുകയായിരുന്നു. ഉടൻ […]
Read more
Advertisement
WhiteswanTV Footer