Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

കടുത്ത വേദനയോടെ പാർട്ടി വിടുന്നു; അണ്ണാ ഡിഎംകെയിൽ നിന്ന് രാജിവെച്ച് നടി ഗൗതമി

ചെന്നൈ: നടിയും രാഷ്ട്രീയ നേതാവുമായ ഗൗതമി അണ്ണാ ഡിഎംകെ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറി സ്ഥാനത്തുനിന്നുമാണ് അവർ രാജി വെച്ചത്. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് അയച്ച കത്തിലൂടെയാണ് ഗൗതമി രാജി അറിയിച്ചത്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം എടുത്തതെന്നും അവർ വ്യക്തമാക്കി. രാജിക്കത്തിന്റെ വിശദാംശങ്ങൾ ഗൗതമി എക്‌സിലൂടെ പുറത്തുവിട്ടു. കടുത്ത വേദനയോടെയാണ് പാർട്ടി വിടുന്നതെന്നും ഇനി ജനസേവനത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കും കൂടുതൽ […]
Read more

പറവൂരിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

എറണാകുളം: പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവതി മരിച്ചു. ചേന്ദമംഗലം തോപ്പിൽ താമസിക്കുന്ന നന്ത്യാട്ടുകുന്നം അമ്പാട്ടുപറമ്പ് സുനിൽകുമാർ–മിനി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി (27) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴോടെ കരിമ്പാടം ഹെൽത്ത് സെന്ററിന് സമീപത്താണ് അപകടം നടന്നത്. ബന്ധുവീട്ടിൽ നിന്നിരുന്ന മകളെ കൂട്ടിക്കൊണ്ടുവരാൻ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് എതിർദിശയിൽ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിമറ കരുമാഞ്ചേരിയിലെ ഒരു […]
Read more

2 വർഷത്തെ നരകയാതന; ആദിവാസി യുവതി ഭാധു മാണ്ടി മോചിതയായി

ഗുരുഗ്രാം: പശ്ചിമ ബംഗാളിലെ ബീർഭും ജില്ലയിൽ നിന്നുള്ള 39 വയസ്സുള്ള ആദിവാസി യുവതിയെ ഗുരുഗ്രാമിലെ കരാർ വീട്ടുജോലിയിൽ നിന്ന് പൊലീസ് ഉൾപ്പെടെയുള്ള സംഘങ്ങൾ രക്ഷപ്പെടുത്തി. ഗുരുഗ്രാം സെക്ടർ 91, ഡിഎൽഎഫ് ഗാർഡൻ സിറ്റിയിലെ ഒരു വസതിയിൽ നിന്നാണ് ഭാധു മാണ്ടി എന്ന യുവതിയെ ജില്ലാ അധികൃതരും സന്നദ്ധ സംഘടനകളും ചേർന്ന് മോചിപ്പിച്ചത്. നാൽപതിനായിരം രൂപ അഡ്വാൻസ് നൽകി വീട്ടുജോലിക്കായി കൊണ്ടുവന്ന ശേഷമാണ് യുവതിയെ പൂട്ടിയിടുകയും ബന്ധുക്കളുമായി ബന്ധപ്പെടാൻ പോലും അനുവദിക്കാതിരിക്കുകയും ചെയ്തതെന്ന് ആരോപണമുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി […]
Read more

എ പത്മകുമാറിന് ഇന്ന് നിർണായക ദിനം; സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സാധ്യത

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ നടപടി തീരുമാനിക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. രാവിലെ 10 മണിക്ക് ചേരുന്ന യോഗത്തിൽ കേന്ദ്രകമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. പാർട്ടി നടപടി ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പത്മകുമാറിനെ സംരക്ഷിക്കുന്ന നിലപാടിനെതിരെ പാർട്ടിക്കുള്ളിലും പുറത്തും വിമർശനം […]
Read more

കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ മുംബൈയിലെ താനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി. പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതയാണെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന പാലക്കാട് സ്വദേശിനി അമൃതയെയാണ് ഇന്നലെ മുതല്‍ കാണാതായത്. “ഡോക്ടറെ കാണാന്‍ പോകുന്നു” എന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് പുറപ്പെട്ടതായിരുന്നു അവള്‍. പിന്നീട് കണ്ണൂരിലേക്ക് പോയതായിരിക്കാമെന്ന് ആദ്യം സംശയമുണ്ടായിരുന്നു. എന്നാൽ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നുള്ള […]
Read more

അപകടത്തിൽ മസ്തിഷ്കമരണം; അരുണിന്റെ അവയവങ്ങൾ 10 പേർക്ക് ജീവൻ നൽകി

കൊല്ലം: തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാമൂട് ഗോകുലം സ്വദേശികളായ ഹരികുമാറിന്റെയും ശ്രീലതയുടെയും മകൻ എച്ച്. അരുൺ (24) ആണ് മരിച്ചത്. ശ്രീപെരുംപുദൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനിയറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30ഓടെ ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് സുഹൃത്തിന്റെ ബൈക്കിൽ മടങ്ങുന്നതിനിടെയാണ് തണ്ടളം–ലുഷാലെ കട്ട് റോഡിൽ അപകടം സംഭവിച്ചത്. റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ സഹപ്രവർത്തകർ കണ്ടെത്തി സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും […]
Read more

പ്രിയദർശിനി പദ്ധതിക്ക് തുടക്കം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യം

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന “പ്രിയദർശിനി” പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിർവഹിച്ചു. ഉദ്ഘാടന യാത്ര പാപ്പനംകോഡ് ഡിപ്പോയിലെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയായിരുന്നു. മന്ത്രിമാരും സംഘവും തമ്പാനൂർ മുതൽ സെക്രട്ടേറിയറ്റ് വരെ യാത്ര ചെയ്തു. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവർ പെരുമ്പാവൂർ ഡിപ്പോയിലെ ഷീലയാണ് ഉദ്ഘാടന സർവീസ് ഓടിച്ചത്. ബസിലെ കണ്ടക്ടറും വനിതയായിരുന്നു. മുഖ്യമന്ത്രിയടക്കം 20 വിഐപികൾ ഉദ്ഘാടന […]
Read more

മാപ്പ് പറഞ്ഞ് തുടങ്ങേണ്ടത് സതീശൻ തന്നെ; RSS അജണ്ടയും കേരളത്തിലെ കാവിവൽക്കരണവും ഇന്ന് തുടങ്ങിയ ഒന്നല്ല

ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാലകളുടെ വൈസ് ചാൻസിലർമാർ പങ്കെടുത്തതോടെയാണ് പിഎംശ്രീ വിവാദം തൊട്ട് കുറച്ച് ദിവസങ്ങളായി പുകഞ്ഞ് നിന്നിരുന്ന ഈ ചർച്ചകൾ കൂടുതൽ ചൂട് പിടിച്ചത്. കിണഞ്ഞ് ശ്രമിച്ചിട്ടും കേരളം പിടിക്കാൻ പറ്റാത്ത ബിജെപി ഓരോ തവണയും പതിനെട്ടടവും അതിനായി പുറത്തെടുക്കുമെന്നത് പരസ്യമായ രഹസ്യവുമാണ്. അതിന് ഏറ്റവും മികച്ച വഴിയെന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയെ ഹൈജാക്ക് ചെയ്യുക എന്നതാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം എന്നത് ഇന്നോ ഇന്നലെയോ […]
Read more

വനിതാ ലോകകപ്പില്‍ തീപാറും പോരാട്ടം; ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും

ബർമിങ്ഹാം: ലോകം ഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ മുങ്ങിനിൽക്കവെ വനിതാ ടി20 ലോകക്കപ്പില്‍ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്താനെ നേരിടും. രാത്രി ഏഴ് മണിക്ക് ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. കന്നി ലോകകപ്പ് നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മ്യതി മന്ദാന, ഷെഫാലി വര്‍മ്മ, ജെമീമ റ്രോഡ്രിഗ്വസ്, റിച്ചാ ഘോഷ് തുടങ്ങിയവർ പ്രതീക്ഷ നൽകുന്നു. ഇതുവരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ 16 ടി-20 മത്സരങ്ങളില്‍ 13ലും വിജയം ഇന്ത്യക്ക് തന്നെയായിരുന്നു. 2009, 2010, 2018, 2023 […]
Read more

പാത്രം കരിഞ്ഞ് വൃത്തികേടായോ? വെട്ടിത്തിളങ്ങാൻ ഒരു നാരങ്ങ മതി

പാലോ മറ്റെന്തെങ്കിലുമോ അടുപ്പിൽ വെച്ചിട്ട് മറന്നുപോകുമ്പോഴും അതിമായി വേവുമ്പോഴുമെല്ലാം അത് പാത്രത്തിന്റെ അടിയിൽ കരിഞ്ഞുപിടിക്കും. അത് വൃത്തിയാക്കാനുള്ള പെടാപ്പാടാണ് പിന്നീട്. സോപ്പിട്ട് എത്ര ഉരച്ചു കഴുകിയാലും കരി പോവില്ല. എന്നാൽ പാത്രത്തിനടിയിൽ കരിഞ്ഞുപിടിച്ച കരി കളയാൻ ചില എളുപ്പ വഴിയുണ്ട്. പാത്രത്തിൽ അല്പം ബേക്കിങ് സോഡ വിതറുക. അല്പനേരം വെച്ച ശേഷം അതേ അളവിൽ ഉപ്പ് ഇടാം. അരമണിക്കൂറിനു ശേഷം സ്‌ക്രബർ കൊണ്ട് നന്നായി ഉരയ്ക്കുക. പാത്രം വൃത്തിയാവും. ഒരു ചെറുനാരങ്ങയുടെ നീര് കരിഞ്ഞ പാത്രത്തിലേക്ക് ഒഴിക്കുക. […]
Read more
Advertisement
WhiteswanTV Footer