Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ഓപ്പറേഷൻ തൂഫാൻ; പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ അതിഥിത്തൊഴിലാളി ജീവനൊടുക്കി

തിരുവനന്തപുരം: കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി അജ്മൽ അലി (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏകദേശം 11 മണിയോടെയായിരുന്നു സംഭവം. മേനല്ലൂർ എം.കെ. ഹൗസിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലുലു മാളിന് സമീപത്തെ ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കഴിഞ്ഞ ദിവസം പേട്ട പോലീസ് ഇയാളെ അന്വേഷിച്ച് എത്തിയിരുന്നു. ഇതിന് പിന്നാലെ വീട്ടുടമസ്ഥൻ അജ്മൽ അലിയോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടതായി […]
Read more

ശ്രീലങ്ക എയ്ക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം; വൈഭവും പ്രഭ്‌സിമ്രാനും പുറത്ത്

ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്ക എയ്ക്കെതിരായ നിർണായക മത്സരത്തിൽ ഇന്ത്യ എയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ വൈഭവ് സൂര്യവംശിയെയും പ്രഭ്‌സിമ്രാൻ സിംഗിനെയും തുടക്കത്തിൽ തന്നെ നഷ്ടമായി. ആക്രമണാത്മക ബാറ്റിങ്ങിലൂടെ ശ്രദ്ധ നേടിയ കൗമാരതാരം വൈഭവ് സൂര്യവംശി 14 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും ഉൾപ്പെടെ 21 റൺസെടുത്തു. ഗുണശേഖരയുടെ ഓവറിൽ രണ്ട് ഫോറും ഒരു സിക്സും പറത്തി മികച്ച തുടക്കം നൽകിയ താരം നാലാം ഓവറിൽ സഹൻ […]
Read more

ലോകകപ്പിലെ ആദ്യ ആവേശപ്പോര്; ഓറഞ്ച് പടയെ സമനിലയിൽ പൂട്ടി ജപ്പാൻ

ആർലിങ്ടൺ: ഡല്ലാസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫിലെ വാശിയേറിയ പോരാട്ടത്തിൽ യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്സിനെ സമനിലയിൽ കുരുക്കി ജപ്പാൻ. ലോകകപ്പിൽ ഇതുവരെ നടന്ന ഏറ്റവും ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും 2-2 എന്ന നിലയിൽ പിരിഞ്ഞു. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കളി ആവേശഭരിതമായത്. 51-ാം മിനിറ്റിൽ നായകൻ വിർജിൽ വാൻ ഡിക് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ നെതർലൻഡ്സിനെ മുന്നിലെത്തിച്ചു. എന്നാൽ ആ ആവേശം അധികനേരം നീണ്ടുനിന്നില്ല. 57-ാം മിനിറ്റിൽ കെയ്റ്റോ നകാമുറ ജപ്പാനായി […]
Read more

തമിഴ്നാട്ടിൽ പോലീസുകാരി കൂട്ടബലാത്സംഗത്തിനിരയായി; 2 പേർ പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. അതിജീവിതയുടെ ആൺ സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. 30-കാരിക്കു നേരേ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമമുണ്ടായത്. ജോലിസമയം കഴിഞ്ഞ് സുഹൃത്ത് ഡി. റോബിനൊപ്പം (28) ഭക്ഷണം കഴിക്കാൻ പോയതായിരുന്നു ഇവർ. ഭക്ഷണത്തിനുശേഷം ഇരുവരും ആളൊഴിഞ്ഞ സ്ഥലത്തേക്കുപോയി. അവിടേക്ക് റോബിൻ തന്റെ സുഹൃത്ത് പി. മഹാരാജയെ (25) വിളിച്ചുവരുത്തി. അതിജീവിതയുമായി നേരത്തേ അടുപ്പമുണ്ടായിരുന്നയാളാണ് മഹാരാജ. സുഹൃത്തായ കെ. ഹരീഷ് രാജനൊപ്പമാണ് (21) […]
Read more

കിഴക്കൻ കോംഗോയിൽ എബോള വ്യാപനം രൂക്ഷം; 782 കേസുകളും 181 മരണവും

കിൻസാഷ: കിഴക്കൻ കോംഗോയിൽ എബോള വൈറസ് വ്യാപനം രൂക്ഷമാകുന്നതായി ആരോഗ്യ അധികൃതർ. ഇതുവരെ 782 എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മരണസംഖ്യ 181 ആയി ഉയർന്നതായും കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് 15 മുതൽ രോഗവ്യാപനം ആരംഭിച്ചെങ്കിലും ആഴ്ചകൾക്ക് ശേഷമാണ് എബോള സ്ഥിരീകരിക്കപ്പെട്ടത്. അതിനാൽ യഥാർഥ രോഗബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്തതിലധികം ആയിരിക്കാമെന്നാണ് സന്നദ്ധ സംഘടനകളുടെ വിലയിരുത്തൽ. ഇപ്പോഴത്തെ വ്യാപനത്തിന് കാരണമായിരിക്കുന്നത് അപൂർവമായ ബുണ്ടിബുഗ്യോ വകഭേദം എബോള വൈറസാണ്. ഈ വൈറസിനെതിരെ നിലവിൽ അംഗീകൃത വാക്സിനോ […]
Read more

കുറസാവോയെ പിച്ചിചീന്തി ജർമനി, കുഞ്ഞൻ രാജ്യത്തിന് ഇതും ചരിത്രം; ഒപ്പം 7-1ൽ ചിലർ അസ്വസ്ഥരുമാണ്

ന്യൂയോർക്ക്: ലോകകപ്പ് ചരിത്രത്തിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ഒരു കുഞ്ഞൻ രാജ്യം. നാല് തവണ ലോകചാമ്പ്യന്മാരായ ജർമനിക്കെതിരെ മത്സരം ഒരു ഘട്ടത്തിൽ 1-1ന് ഒപ്പമെത്തിക്കാനുമായി കുറസാവോയ്ക്ക്. എന്നാൽ പിന്നീട് അങ്ങോച്ച് ജർമൻ താരങ്ങൾ ഗോളടിക്കാൻ ക്യൂ നിന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ക്യുറസാവോയ്ക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. ജർമൻ താരങ്ങൾ രണ്ടാം പകുതിയിലെ ഓരോ പത്തു മിനിറ്റു കൂടുമ്പോഴും ഗോളുകളുമായെത്തുമ്പോൾ, കാര്യമായി പ്രതിരോധിക്കാൻ പോലും സാധിക്കാതെ പതറിപ്പോയി കന്നി ലോകകപ്പ് പോരാട്ടത്തിനിറങ്ങിയ ക്യുറസാവോ. ഒടുവിൽ വിസിൽ വീഴുമ്പോൾ സ്കോർ […]
Read more

രാജ്ഗഡിൽ ഭർത്താവിന്റെ ക്രൂരത; യുവതിയെ ചങ്ങലയിട്ട് പൂട്ടിയ ശേഷം ക്രൂരമായി പീഡിപ്പിച്ചു

മധ്യപ്രദേശ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ ഭർത്താവ് ഭാര്യയെ വീട്ടിലെ തൂണിൽ ചങ്ങലയിട്ട് പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി കഴുത്തിൽ ചങ്ങലയും പൂട്ടും തൂങ്ങിക്കിടക്കുന്ന നിലയിൽ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പിന്നാലെ ഭർത്താവ് സർദാർ സിംഗ് തൻവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നതനുസരിച്ച്, ജൂൺ 10-ന് രാത്രി മദ്യപിച്ചെത്തിയ ഭർത്താവ് മംഗീഭായ് തൻവാറുമായി വഴക്കുണ്ടാക്കി. തുടർന്ന് മരക്കൊമ്പും വടിയും ഉപയോഗിച്ച് യുവതിയെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തെ തുടർന്ന് പൊലീസ് […]
Read more

വിജയ്- സംഗീത വിവാഹ മോചന ഹർജി ഇന്ന് കോടതി പരിഗണിക്കും

ചെന്നൈ: നടൻ വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന ഹർജി ഇന്ന് ചെങ്കൽപ്പെട്ട് കുടുംബകോടതിയുടെ പരിഗണനയിൽ എത്തുന്നു. ഇരുവരും വീഡിയോ കോൺഫറൻസിങ് വഴി കോടതി നടപടികളിൽ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഓൺലൈൻ വഴി ഹാജരാകുമെന്നാണ് റിപ്പോർട്ട്. 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി സംഗീത ഈ വർഷം ഫെബ്രുവരിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്നുൾപ്പെടെയുള്ള ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളിലോ പ്രധാന […]
Read more

KSRTC സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകൾക്ക് വരുമാന ഇടിവ്

കല്പറ്റ: പുതിയ ബസുകൾ നിരത്തിലിറക്കി കെ.എസ്.ആർ.ടി.സി ആരംഭിച്ച സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകൾ പ്രതീക്ഷിച്ച വരുമാനം നേടുന്നില്ല. നിലവിലുള്ള സൂപ്പർ ഫാസ്റ്റ് ബസുകൾ മാറ്റിസ്ഥാപിച്ചാണ് ഈ പുതിയ പ്രീമിയം സർവീസുകൾ ആരംഭിച്ചത്. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടും വരുമാനത്തിൽ വർധനവിന് പകരം ഇടിവാണ് രേഖപ്പെടുത്തുന്നത്. സ്റ്റോപ്പുകൾ കുറച്ചതും പുതിയ ബസുകളിലെ യാത്രാസൗകര്യ കുറവുമാണ് യാത്രക്കാരുടെ എണ്ണം കുറഞ്ഞതിന്റെ പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്. ജില്ലയിൽ നിന്ന് ഒൻപത് സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകളാണ് നിലവിലുള്ളത്. കല്പറ്റ–തിരുവനന്തപുരം സർവീസ് മാത്രം 10,000 […]
Read more

‘പുരുഷൻമാർക്ക് സൗജന്യം നൽകിയാൽ പണം വീട്ടിലെത്തില്ല’; സ്ത്രീകളുടെ സമ്പാദ്യം കൂടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ലെന്നും അഭിമാനമാണെന്നും മുഖ്യമന്ത്രി വിഡി സീതശൻ. ഇത് കെഎസ്ആർടിയിസിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമല്ലെന്നും ഭാവിയിൽ സർക്കാർ തുകവേണ്ടെന്ന് കെഎസ്ആർടിസി തന്നെ പറയുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ല ഇത്. ഈ പദ്ധതിക്ക് സാമൂഹ്യവും സാമ്പത്തികവുമായ പ്രതിഫലനങ്ങൾ ഉണ്ടാക്കാനാകും. സർക്കാരിന്റെ വണ്ടിയിൽ യാത്ര ചെയ്യുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യം നൽകിയാൽ അത് സമ്പാദ്യമാകും. ആ പണം സർക്കാരിന് കിട്ടുമെന്നും എന്നാൽ പുരുഷൻമാർക്ക് സൗജന്യം […]
Read more
Advertisement
WhiteswanTV Footer