Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

രാജ്യത്തെ എംഎൽഎമാരിൽ 44 ശതമാനവും ബിജെപിയിൽ; എൻഡിഎ വളർന്നു

ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ നിയമസഭകളിൽ ബിജെപിയുടെയും എൻഡിഎ സഖ്യത്തിന്റെയും സ്വാധീനം ഗണ്യമായി വർധിച്ചതായി കണക്കുകൾ. അതേസമയം ഇന്ത്യ (INDIA) സഖ്യത്തിന്റെ അംഗസംഖ്യയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. രാജ്യത്തെ ആകെ 4,123 എംഎൽഎമാരിൽ ബിജെപിയുടെ വിഹിതം 37.16 ശതമാനത്തിൽ നിന്ന് 43.97 ശതമാനമായി ഉയർന്നു. 2024 തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 1,532 എംഎൽഎമാർ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് 1,813 ആയി വർധിച്ചതായാണ് കണക്കുകൾ. എൻഡിഎ സഖ്യത്തിന്റെ ആകെ എംഎൽഎമാരുടെ എണ്ണം 2,096ൽ നിന്ന് 2,530 […]
Read more

‘ഇപ്പോൾ എല്ലാം നന്നായി കാണാം’; വർഷങ്ങൾക്ക് ശേഷം കണ്ണട ഉപേക്ഷിച്ച് പിണറായി

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണട ഉപേക്ഷിച്ച് പുതിയ ലുക്കില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കണ്ണടയില്ലാതെയാണ് പിണറായി എത്തിയത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം തന്നെയാണ് കണ്ണട ഒഴിവാക്കിയതെന്ന് പിണറായി പറഞ്ഞു. കണ്ണടയില്ലാതെ തന്നെ ഇപ്പോള്‍ എല്ലാം വായിക്കാനും കാണാനും കഴിയുന്നുണ്ട്. കുറേ കാലം ഉപയോഗിച്ചതിന് ശേഷം പെട്ടെന്ന് മാറ്റിയത് കൊണ്ടാകും മുഖത്തിന് പുതിയ മാറ്റം തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more

നിപ പ്രതിരോധം ശക്തം; പുതിയ കേസുകളില്ലെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: സംസ്ഥാനത്തെ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണെന്നും രോഗബാധിതനായ വ്യക്തിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിലവിൽ രോഗി വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നത്. രോഗിയെ ജൂൺ 10-ന് രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതുമുതൽ റിബാവറിൻ മരുന്ന് നൽകുന്നുണ്ട്. തുടർന്ന് ജൂൺ 12-ന് മോണോക്ലോണൽ ആന്റിബോഡിയുടെ ആദ്യ ഡോസും നൽകി. ഇന്ത്യയിൽ ലഭ്യമല്ലാതിരുന്ന റെംഡെസിവിർ മരുന്ന് ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി രേണുവിന്റെ ഇടപെടലിലൂടെ ബഹ്‌റൈനിൽ നിന്ന് കണ്ണൂരിലെത്തിക്കുകയും ആദ്യ […]
Read more

റിവ്യൂ ബോംബിങ് ഗുരുതര ഭീഷണി: സുരേഷ് ഗോപി

കൊച്ചി: സിനിമാ മേഖലയെ ബാധിക്കുന്ന പൈറസി, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വെല്ലുവിളികൾ, റിവ്യൂ ബോംബിങ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊച്ചിയിൽ നടന്ന ദക്ഷിണേന്ത്യൻ സിനിമാ നിർമ്മാതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സിനിമാ മേഖലയിലെ പ്രതിനിധികൾ അവരുടെ ആശങ്കകൾ യോഗത്തിൽ പങ്കുവെച്ചതായി മന്ത്രി അറിയിച്ചു. വിഷയങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജപതിപ്പുകൾ, ഒടിടി പ്രതിസന്ധി, റിവ്യൂ ബോംബിങ് എന്നിവ സിനിമാ വ്യവസായത്തെ […]
Read more

ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളെയും വയോധികനെയും രക്ഷപ്പെടുത്തി നിഷാദ്

പാലക്കാട്: ഷൊർണൂരിൽ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളെയും ഒരു വയോധികനെയും സാഹസികമായി രക്ഷപ്പെടുത്തി പുഴയോരത്ത് ഐസ്ക്രീം വിൽപ്പന നടത്തുന്ന നിഷാദ് ഷൊർണൂർ. തമിഴ്നാട് സ്വദേശികളായ മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. നിഷാദിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് ഷൊർണൂർ റെയിൽവേ പാലത്തിന് താഴെ സംഭവം നടന്നത്. പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടികൾ അപകടത്തിൽപ്പെട്ടത് കണ്ട് രക്ഷിക്കാനായി പുഴയിലിറങ്ങിയ വയോധികന് കുട്ടികളെ കരയ്ക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും പിന്നീട് അദ്ദേഹം തന്നെ വെള്ളത്തിൽ അകപ്പെട്ടു. […]
Read more

‘ആദ്യം സ്വന്തം പാർട്ടിയിലെ വകുപ്പുകളിൽ അവതാരങ്ങൾ കടന്നോയെന്ന് അന്വേഷിക്കൂ’; ബിനോയ് വിശ്വത്തിന് മറുപടിയുമായി പിണറായി

തിരുവനന്തപുരം: അവതാരങ്ങൾ സ്വാധീനിച്ചോ എന്നത് പരിശോധിക്കണമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ പാർട്ടിയുമായി ബന്ധപ്പെട്ട വകുപ്പുകളിൽ ഇങ്ങനെയുള്ള അവതാരങ്ങൾ കൂടെ ചുറ്റിപ്പറ്റി നടന്നോ എന്ന് അന്വേഷിക്കണം. അതാണ് ബിനോയ് വിശ്വം ആദ്യം ചെയ്യേണ്ടതെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും അവതാരങ്ങൾ ഭരണത്തിലും, ഭരണത്തിന്റെ സ്ഥാനങ്ങളിലും കടന്നുവന്നോ എന്ന് ഗൗരവമായി പരിശോധിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ അഭിപ്രായം തീർച്ചയായും അന്വേഷിക്കണം. അങ്ങനെ അന്വേഷിക്കുന്നത് നല്ലതാണ്. അതിൽ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന […]
Read more

ഡൽഹിയിലെ പാർപ്പിട സമുച്ചയത്തിന് തീവെച്ച കേസിൽ 3 പേർ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിലെ തുഗ്ലക്കാബാദിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ 17 വയസുകാരിയുൾപ്പടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. കെട്ടിടത്തിലെ അഞ്ചാം നിലയിൽ താമസിക്കുന്ന വ്യക്തിയുമായി പ്രതികൾക്ക് പണമിടപാട് സംബന്ധിച്ച തർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായി ഇയാളുടെ ഉടമസ്ഥതയിലുള്ള കാറിന് യുവതിയും 17 വയസ്സുകാരിയും ചേർന്ന് തീയിടുകയായിരുന്നു. യുവതിയാണ് പെൺകുട്ടിക്ക് പെട്രോളും തീപ്പെട്ടിയും നൽകിയതെന്നും പൊലീസ് പറഞ്ഞു. വാഹനത്തിന് തീ വെച്ച ശേഷം പ്രതികൾ […]
Read more

മമത ബാനർജിക്കെതിരെ നിയമനടപടിയുമായി തൃണമൂൽ എംപിയുടെ മകൻ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളായ മമത ബാനർജി ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടിയുമായി എം.പി. കാകോലി ഘോഷ് ദസ്തീദാറിന്റെ മകനും പ്രമുഖ മനോരോഗ വിദഗ്ധനുമായ ഡോ. വൈദ്യനാഥ് ഘോഷ് ദസ്തീദാർ. മമത ബാനർജിക്കൊപ്പം എം.പിമാരായ കല്യാൺ ബാനർജി, സൗഗത റോയ്, മഹുവ മൊയ്ത്ര, പാർട്ടി നേതാവ് സൊണാലി ഗുഹ എന്നിവർക്കും അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചു. ബാരാസത്ത് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ താൻ പാർട്ടി ടിക്കറ്റ് ആവശ്യപ്പെട്ടുവെന്ന ആരോപണവും കുടുംബത്തിനെതിരെ നടത്തിയ വ്യക്തിപരമായ പരാമർശങ്ങളും പിൻവലിച്ച് പരസ്യമായി മാപ്പ് […]
Read more

സേഫ്റ്റി റോപ്പ് കെട്ടാൻ മറന്നു, 130 അടി താഴ്ചയിലേക്ക് വീണ 21കാരിക്ക് ദാരുണാന്ത്യം- VIDEO

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയില്‍ ബം​ഗീ ജംപിങ്ങിനിടെ സേഫ്റ്റി റോപ്പ് ഘടിപ്പിക്കുന്നതില്‍ സംഭവിച്ച ഗുരുതര വീഴ്ചയെ തുടര്‍ന്ന് 21കാരിക്ക് ദാരുണാന്ത്യം. സേഫ്റ്റി റോപ്പ് ബന്ധിപ്പിക്കാതെയാണ് യുവതിയെ 130 അടി താഴ്ചയിലേക്ക് തള്ളിയിട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. മരിയ എഡ്വാര്‍ഡ റോഡ്രിഗസ് എന്ന യുവതിക്കാണ് ദാരുണാന്ത്യം. സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ചാടുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ജീവനക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും, സേഫ്റ്റി റോപ്പ് യുവതിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരു ചെറിയ […]
Read more

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത അഭയകേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ നിർദേശം

കൊല്ലം: സംസ്ഥാനത്തെ എല്ലാ അഭയകേന്ദ്രങ്ങളിലും വ്യാപക പരിശോധന നടത്താൻ സാമൂഹികനീതി വകുപ്പ് നിർദേശം നൽകി. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും നടപടി സ്വീകരിക്കും. കൊല്ലം തെന്മലയ്ക്ക് സമീപമുള്ള വെള്ളിമല ക്ഷേത്രഗിരി അഭയകേന്ദ്രത്തിൽ വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടത്തിപ്പുകാരൻ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് തീരുമാനം. കുട്ടികൾ, വയോധികർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവരെ പാർപ്പിക്കുന്ന നിരവധി അഭയകേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ചിലത് ആവശ്യമായ അംഗീകാരമോ ലൈസൻസോ ഇല്ലാതെയാണെന്ന സംശയമുണ്ട്. പരിശോധനയിൽ നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾ പൂട്ടുകയും അവിടെയുള്ള […]
Read more
Advertisement
WhiteswanTV Footer