Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

അനധികൃത ഖനിയില്‍ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

റാഞ്ചി: ജാർഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയിൽ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു. അർഗഡയിലെ വനപ്രദേശത്ത് പ്രവർത്തിച്ചിരുന്ന അനധികൃത ഖനിയിലാണ് അപകടം നടന്നത്. 40 അടി ആഴമുള്ള ഖനിയിൽ ഖനനം നടത്തുന്നതിനിടെയാണ് തൊഴിലാളികൾക്ക് ബോധക്ഷയം സംഭവിച്ചത്. തുടർന്ന് സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് (CCL) അർഗഡ യൂണിറ്റിന്റെ രക്ഷാസംഘം സ്ഥലത്തെത്തി തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, നാലുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. ദേവ് കുമാർ ഭേഡിയ (25), ദബ്ലു ഭേഡിയ (26), കിഷോർ രവാനി (26), ആശിഷ് […]
Read more

പുരുഷന്മാർക്ക് ഈ ബസിൽ നാളെ സൗജന്യയാത്ര, സ്ത്രീകൾക്ക് മധുരം; വേറിട്ടൊരു പ്രതിഷേധം

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായി എറണാകുളത്തെ ഒരു സ്വകാര്യ ബസ് ഉടമ. ആലുവ-മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന ‘ലിറ്റിൽ ഫ്‌ലവർ’ എന്ന സ്വകാര്യ ബസാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ഈ റൂട്ടിൽ കൂടുതലും KSRTC തന്നെയാണ്. ജൂൺ 15 മുതലാണ് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കുത്. അന്നേ ദിവസം ലിറ്റിൽ ഫ്‌ലവർ ബസിൽ പുരുഷന്മാർക്ക് ടിക്കറ്റ് നിരക്ക് ഈടാക്കില്ലെന്ന് ബസുടമ വട്ടപ്പറമ്പ് സ്വദേശി ഡേവിസ് വ്യക്തമാക്കി. […]
Read more

പുനലൂർ വയോജന കേന്ദ്രത്തിൽ ക്രൂര പീഡനം; ബ്രഹ്‌മദാസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ

കൊല്ലം: കൊല്ലം പുനലൂരിലെ വയോജന കേന്ദ്രത്തിൽ നടന്നത് ഗുരുതര കുറ്റകൃത്യങ്ങളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായ സ്ഥാപന നടത്തിപ്പുകാരൻ ബ്രഹ്‌മദാസ്, 60 വയസിന് മുകളിലുള്ള അന്തേവാസികളായ സ്ത്രീകളെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. കുളിമുറിയിൽ രഹസ്യ ക്യാമറ സ്ഥാപിച്ച് വയോധികരുടെ ദൃശ്യങ്ങൾ പകർത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. മദ്യം നൽകി ബലപ്രയോഗത്തിലൂടെയും പലതവണ പീഡനം നടത്തിയതായി പരാതികളുണ്ട്. തെന്മല പഞ്ചായത്തിലെ പുനർജനി ചാരിറ്റബിൾ സൊസൈറ്റിയിലെ അന്തേവാസികളായ സ്ത്രീകൾ ബ്രഹ്‌മദാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. നിലവിൽ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് […]
Read more

കൈവിരൽ നഷ്ടമായ യുവാവിന് കാലിലെ വിരൽ വച്ചുപിടിപ്പിച്ച് അപൂർവ ശസ്ത്രക്രിയ

കോഴിക്കോട്: ആറ് മാസം മുമ്പുണ്ടായ വാഹനാപകടത്തിൽ കൈവിരൽ നഷ്ടമായ യുവാവിന് പകരമായി കാലിലെ വിരൽ വിജയകരമായി വച്ചുപിടിപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്. അപകടത്തിൽ 37കാരന്റെ ഇടത് കൈയിലെ തള്ളവിരൽ പൂർണമായും വേർപെട്ടിരുന്നു. ഇതോടെ കൈയുടെ പ്രവർത്തനക്ഷമത ഗണ്യമായി കുറഞ്ഞതും ദൈനംദിന ജീവിതം പ്രതിസന്ധിയിലായതുമാണ് ചികിത്സയ്ക്ക് വഴിവെച്ചത്. ‘സെക്കൻഡ് ടോ-ടു-തമ്പ് ട്രാൻസ്ഫർ’ എന്ന സങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് കാലിലെ രണ്ടാമത്തെ വിരൽ കൈയിലെ തള്ളവിരലിന് പകരമായി മാറ്റിവെച്ചത്. ഘട്ടംഘട്ടമായ പുനർനിർമാണ ചികിത്സയ്ക്കുശേഷമാണ് അന്തിമ ശസ്ത്രക്രിയ നടത്തിയത്. […]
Read more

വട്ടിയൂർക്കാവ് കൗൺസിലർ സുഗതനെതിരെ 19ഓളം ക്രിമിനൽ കേസുകൾ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെതിരെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പുറത്തുവന്നു. വധശ്രമം, കൊലപാതകശ്രമം, ലഹളയുണ്ടാക്കൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നിവ ഉൾപ്പെടെ 19ഓളം കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. പുറത്തുവന്ന രേഖകൾ പ്രകാരം, മൂന്ന് നരഹത്യാശ്രമക്കേസുകളും ഒരു കൊലപാതകശ്രമക്കേസും സുഗതനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിൽ ലഹളയുണ്ടാക്കൽ, ഭീഷണിപ്പെടുത്തൽ, അക്രമം, നാശനഷ്ടം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വിവിധ കേസുകളും നിലവിലുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം […]
Read more

റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്ത് പൊലീസ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍

പട്‌ന: ബിഹാറിലെ പാടലിപുത്ര റെയിൽവേ സ്റ്റേഷനിൽ വൻ സംഘർഷം. പരീക്ഷ എഴുതാൻ എത്തിയ ഉദ്യോഗാർത്ഥികളും പൊലീസും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. പരീക്ഷയ്ക്ക് പോകാൻ ആവശ്യമായ ട്രെയിനുകൾ ഒരുക്കിയില്ലെന്നും, ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയതും പ്രതിഷേധത്തിന് കാരണമായതായും റിപ്പോർട്ടുണ്ട്. ഇതോടെ നൂറുകണക്കിന് വിദ്യാർത്ഥികൾ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധവുമായി രംഗത്തെത്തി. രോഷാകുലരായ വിദ്യാർത്ഥികൾ റെയിൽവേ സ്റ്റേഷൻ ഭാഗികമായി തകർത്തതായും, ചിലർ റെയിൽവേ പാളത്തിലിറങ്ങി പ്രതിഷേധിച്ചു. ട്രെയിൻ ഗതാഗതം ഇതോടെ തടസ്സപ്പെട്ടു. സാഹചര്യം നിയന്ത്രിക്കാൻ പൊലീസ് എത്തിയപ്പോൾ സംഘർഷം ഉണ്ടായതായി റിപ്പോർട്ടുണ്ട്. പൊലീസിന് […]
Read more

ബെം​ഗളൂരുവിൽ ഇന്ന് ‘പാറ്റകൾ’ പാറും; സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

ബെംഗളൂരു: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ബെംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോക്റോച്ച് ജനത പാർട്ടി (CJP). ഇന്ന് വൈകുന്നേരം 4 മണിക്ക് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് പ്രതിഷേധം നടക്കുന്നത്. പരിപാടിയിൽ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. അദ്ദേഹം പങ്കെടുക്കുന്ന കാര്യം എക്സിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. “സർക്കാരിന്റെ വീഴ്ചകൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കാൻ ഈ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. ഞങ്ങളോടൊപ്പം ചേരുക” എന്ന് പ്രകാശ് രാജ് […]
Read more

പൊലീസ് സ്റ്റേഷനിലുള്ളിൽവെച്ച് 19 കാരിയെ കുത്തിക്കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

ബാന്ദ: ഉത്തർപ്രദേശിലെ ബാന്ദയിൽ പൊലീസ് സ്റ്റേഷനിൽ വെച്ച് പിതാവ് മകളെ കുത്തിക്കൊലപ്പെടുത്തി. 19 വയസ്സുകാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ലളിത് വർമയുമായി പ്രണയത്തിലായിരുന്ന ശിവാനി, മെയ് 18-ന് വീട്ടിൽ നിന്ന് ഇറങ്ങി യുവാവിനൊപ്പം പോകുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. തുടർന്ന് യുവാവിനെതിരെ ശിവാനിയുടെ കുടുംബം പരാതി നൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി മധ്യപ്രദേശിൽ നിന്ന് ദമ്പതികളെ ബാന്ദയിലേക്ക് എത്തിച്ച് ചോദ്യം ചെയ്തു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നതെന്നും വിവാഹത്തിന്റെ രേഖകൾ കൈവശമുണ്ടെന്നും […]
Read more

സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം പൂർണമായി നിലച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം പൂർണമായും നിലച്ചു. കഴിഞ്ഞ നാല് ദിവസമായി ഉൽപ്പാദന പ്രവർത്തനങ്ങൾ മുടങ്ങിയിരിക്കുകയാണ്. മദ്യം പായ്ക്ക് ചെയ്യുന്നതിനാവശ്യമായ സാമഗ്രികളുടെ ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണമായത്. കുപ്പി, കേസ്, ലേബൽ, ക്യാപ് തുടങ്ങിയ പായ്ക്കിംഗ് വസ്തുക്കൾ ലഭ്യമല്ലാത്തതിനാൽ ഉൽപ്പാദനം തടസപ്പെട്ടിരിക്കുകയാണ്. ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നാണ് ആരോപണം. ബെവ്‌കോ എംഡി എം.ആർ. അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് ടെൻഡർ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ആവശ്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പായ്ക്കിംഗ് […]
Read more

തൊട്ടതെല്ലാം പിഴയ്ക്കുന്ന നിയമനങ്ങൾ, നിലതെറ്റി സർക്കാർ; തുടക്കത്തിലേ ഇത്രയും ഏകോപനമില്ലായ്മയോ?

കൊട്ടിഘോഷിക്കപ്പെട്ട് അധികാരത്തിലേറിയതിന്റെ മധുവിധു കാലം പോലും തീർന്നിട്ടില്ല, അപ്പോഴേക്കും സർക്കാരിനകത്തെ ഏകോപനമില്ലായ്മയുടെ സൂചനകളാണ് പുറത്ത് വരുന്നത്. സർക്കാരിന്റെ ഭാഗമായി നിൽക്കുന്നവരുടെ നിയമനത്തിലാണ് കൈപൊള്ളിയ അവസ്ഥ. മന്ത്രിമാരുടെ സ്റ്റാഫിലും സർക്കാർ നിയമിക്കേണ്ട തസ്തികകളിലും നിയമിക്കുന്നവരുടെ രാഷ്ട്രീയ-ധാർമിക പരിശോധന കോൺഗ്രസിന് നടത്താനാവുന്നില്ലെന്നാണ് പാർട്ടിക്കുള്ളി നിന്ന് തന്നെയുള്ള പരാതി. നിയമിക്കുന്നവരിൽ മിക്കവരും കോൺ​ഗ്രസ് പശ്ചാത്തലം പോലും ഇല്ലാത്തവരാണെന്നും സിപിഎം-സംഘപരിവാർ ബന്ധമുള്ളഴർക്ക് പോലും നിയമനം കിട്ടിയെന്ന് വരെ ആക്ഷേപങ്ങൾ എത്തി നിൽക്കുകയാണ്. കെ.പി.സി.സി. പ്രസിഡന്റ് അടക്കമുള്ള പാർട്ടി ഭാരവാഹികൾ സർക്കാരിന്റെ ഭാഗമായതോടെ, സംഘടനാതലത്തിൽ […]
Read more
Advertisement
WhiteswanTV Footer