Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

പരീക്ഷകളുടെ ചോദ്യപേപ്പറുകൾ തയാറാക്കുന്ന രീതി പരിഷ്കരിക്കാൻ എൻടിഎ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ പരീക്ഷാ രീതികളിൽ അടിമുടി മാറ്റത്തിനൊരുങ്ങി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന രീതിയിൽ വലിയ മാറ്റമാണ് നിർദേശിക്കുന്നത്. പരീക്ഷാ പ്രക്രിയയുടെ ഏറ്റവും രഹസ്യസ്വഭാവമുള്ള ഘട്ടത്തിലെ സുരക്ഷാ വീഴ്ചകൾ തിരിച്ചറിഞ്ഞതോടെയാണ് ഈ നീക്കം. ഇതോടെ കാലഹരണപ്പെട്ട രീതികൾ മാറും. 2024 ൽ ചോദ്യ പേപ്പർ ചോർച്ച സംഭവിച്ചപ്പോൾ തന്നെ ഇത് ചൂണ്ടി കാണിക്കപ്പെട്ടിരുന്നതാണ്. അന്ന് അന്വേഷണത്തിനായി രാധാകൃഷ്ണൻ കമ്മീഷനെ നിയമിക്കയും അവർ പഠന റിപ്പോർട് സമർപ്പിക്കയും ചെയ്തിരുന്നു. പക്ഷേ കേന്ദ്ര […]
Read more

ആംബുലൻസ് ഇല്ല; നട്ടെല്ലിന് പരിക്കേറ്റ 12-കാരനെ സ്ട്രെച്ചറിൽ തള്ളി ഒരു കിലോമീറ്റർ നടന്ന് മാതാപിതാക്കൾ

ഇൻഡോർ: ആംബുലൻസ് സൗകര്യം ലഭിക്കാതിരുന്നതിനെ തുടർന്ന് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ 12-കാരനെ സ്ട്രെച്ചറിൽ കിടത്തിക്കൊണ്ട് മാതാപിതാക്കൾ ഏകദേശം ഒരു കിലോമീറ്റർ ദൂരം നടന്ന് ആശുപത്രിയിലെത്തിച്ച സംഭവം മധ്യപ്രദേശിലെ ഇൻഡോറിൽ വിവാദമായി. ഇൻഡോറിലെ എം.വൈ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദർശ് എന്ന 12-കാരനെ കൂടുതൽ പരിശോധനകൾക്കായി സമീപത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ കുട്ടിയെ മാറ്റുന്നതിനാവശ്യമായ ആംബുലൻസ് സൗകര്യം ആശുപത്രി അധികൃതർ ഒരുക്കിയില്ലെന്നാണ് ആരോപണം. തുടർന്ന് കടുത്ത ചൂടിനിടെ കുട്ടിയുടെ അച്ഛൻ തന്നെ സ്ട്രെച്ചർ തള്ളിയും […]
Read more

ബംഗളിൽ 60 പുതിയ ട്രെയിൻ‌ സർവീസുകൾ; ഡൽഹിയിൽ നിന്ന് ബുള്ളറ്റ് ട്രെയിൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ റെയിൽവേ വികസനത്തിന് 61 പ്രധാന പദ്ധതികൾക്ക് അംഗീകാരം. സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിൽ ഈ പദ്ധതികൾ പ്രഖ്യാപിച്ചു. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ന്യൂഡൽഹിയെയും സിലിഗുരിയെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയാണ് പ്രധാന പ്രഖ്യാപനം. ലക്നൗ, വാരാണസി, പട്‌ന എന്നിവിടങ്ങൾ വഴി സർവീസ് നടത്തുന്ന ട്രെയിൻ ആറു മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 60 പുതിയ ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കും. കൂടാതെ […]
Read more

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസ് ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ച് മറിഞ്ഞു

കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ കെഎസ്‌ആർടിസി ബസ് നിയന്ത്രണം നഷ്ട്ടപെട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. ളകം മേഴ്‌സി ഹോസ്പിറ്റലിന് സമീപത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് മറിഞ്ഞത്. ബസിലെ യാത്രക്കാർക്കിടയിൽ ആരുടെയും പരിക്ക് ഗുരുതരമല്ല; പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്തെത്തിയ പൊലീസ്, ഫയർഫോഴ്‌സ് സംഘവും കെഎസ്‌ആർടിസി ഉദ്യോഗസ്ഥരും ചേർന്നാണ് മറിഞ്ഞുകിടന്ന ബസ് ഉയർത്തിയത്.
Read more

ഇറാൻ ചർച്ചകളിൽ അമേരിക്കൻ ഉദ്യോഗസ്ഥരെ ഇസ്രയേൽ നിരീക്ഷിച്ചതായി റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ പങ്കാളികളായ അമേരിക്കൻ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ ഇസ്രയേൽ ശ്രമിച്ചുവെന്ന ആരോപണവുമായി രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ഇറാൻ വിഷയത്തിൽ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള നയപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് ശ്രദ്ധ നേടുന്നത്. അമേരിക്കൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പ്രസിഡന്റിന്റെ ചർച്ചാ സംഘത്തിലെ പ്രധാന അംഗങ്ങളെയും പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചായിരുന്നു നിരീക്ഷണശ്രമങ്ങൾ. ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളും നയപരമായ നീക്കങ്ങളും മനസ്സിലാക്കുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയും ഇസ്രയേലും പരസ്പരം രഹസ്യാന്വേഷണ […]
Read more

സഹകരണ സംഘം വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസം; ഒറ്റത്തവണ തീര്‍പ്പാക്കലുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസ പദ്ധതിതിയുമായി സര്‍ക്കാര്‍. ‘ആശ്വാസ് 2026’ പദ്ധതിയിലൂടെ ഒറ്റത്തവണയായി വായ്പകള്‍ തീര്‍പ്പാക്കാം. വായ്പാ കുടിശ്ശിക ഒഴിവാക്കുക, കൂടുതല്‍ തിരിച്ചടവ് എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സഹകരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു അറിയിച്ചു. ജൂണ്‍ 1 മുതല്‍ നൂറുദിന പരിപാടിയായാണ് പദ്ധതി നടപ്പാക്കുന്നത്. ഓഗസ്റ്റ് 31 വരെ വായ്പകള്‍ തിരിച്ചടയ്ക്കാം. കാര്‍ഷിക സഹകരണ സംഘങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്കാണ് പ്രഥമ പരിഗണന. പദ്ധതി കാലയളവില്‍ ജപ്തി ഉള്‍പ്പെടെ എല്ലാ […]
Read more

കിരീടം ചൂടാൻ യമാലിന്റെ ചിറകിലേറി ഫ്യൂന്റെയുടെ സ്പെയിൻ

മാഡ്രിഡ്: യൂറോപ്യൻ ഫുട്ബോളിന്റെ സ്വർണകാലം തിരിച്ചുപിടിക്കാൻ സുവർണവീരന്മാരെ മറികടന്ന് സ്പെയിൻ പുതിയ തലമുറയുമായാണ് ഇത്തവണ എത്തുന്നത്. കഴിഞ്ഞ നിരവധി വർഷങ്ങളായി ലോകകപ്പിലും യൂറോപ്പ്യൻ ടൂർണമെന്റുകളിലും പ്രതീക്ഷകൾ നിറവേറ്റാനാകാതെ വന്ന സ്പെയിൻ, പുതിയ പരിശീലകനായ ലൂയിസ് ഡെലാ ഫ്യൂന്റെ കീഴിൽ തങ്ങളുടെ തന്ത്രങ്ങൾ വീണ്ടും പുനഃസംഘടിപ്പിച്ചിരിക്കുകയാണ്. ഫ്യൂന്റെ ടിക്കറ്റ് ടിക്കി ടാക്ക ഫുട്ബോളിന്റെ അടിസ്ഥാന തന്ത്രം പുനർജ്ജീവിപ്പിച്ച്, യുവ താരങ്ങളുടെ പൊസിഷൻ നിയന്ത്രണത്തിലൂടെ എതിരാളികളെ മയക്കാനും സ്പെയിനിന് ഗോളുകൾ നേടാനുമുള്ള മാർഗങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. മിഡ് ഫീൽഡിൽ പെഡ്രി, സുബിമെൻഡി, […]
Read more

ഗോത്രവർഗ്ഗ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ഒൻപത് പേർ പിടിയിൽ

റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട 20-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റാഞ്ചി ജില്ലയിലെ മന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. യുവതിയെ ബലമായി ഗ്രാമത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും വൈദ്യപരിശോധനയ്ക്കായി റാഞ്ചിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും […]
Read more

കനത്ത മഴ; ഇടുക്കി ജില്ലയിൽ രാത്രിയാത്ര പാടില്ല

ഇടുക്കി: ജില്ലയിൽ തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം വൈകീട്ട് 7 മണി മുതൽ രാവിലെ 6 മണിവരെയാണ് നിയന്ത്രണം നിലവിൽ വരിക. സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ അപകടസാധ്യതകൾ വർധിച്ച സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. […]
Read more

ഹിജ്റ പുതുവത്സരം; ജൂൺ 15ന് യുഎഇയിൽ അവധി

ദുബായ്: ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച് ജൂൺ 15ന്‌ യുഎഇയിലെ പൊതുമേഖലയ്‌ക്കും സ്വകാര്യ മേഖലയ്‌ക്കും അവധി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് എക്‌സ്‌ കുറിപ്പിലൂടെയാണ് അവധി പ്രഖ്യാപിച്ചത്. 16 മുതൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ പുനഃരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇസ്ലാമിക കലണ്ടർ പ്രകാരമുള്ള പുതുവത്സരത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ജീവനക്കാർക്കും ഈ അവധി ബാധകമായിരിക്കും.
Read more
Advertisement
WhiteswanTV Footer