Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

നടിയെ ആക്രമിച്ച കേസ്; പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന ബാലചന്ദ്രകുമാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും കുടുംബസുഹൃത്തും രംഗത്ത്. കുടുംബ സുഹൃത്തായ അനന്തു സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി അന്വേഷണത്തിന് നിർദേശം നൽകി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ മരണത്തിലും രോഗബാധയിലും സംശയമുണ്ടെന്ന് ഭാര്യ ഷീബ പ്രതികരിച്ചു. വൃക്കയിലെ കല്ല് നീക്കം ചെയ്തതിന് ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതെന്നും ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ കുടുംബത്തിന്റെ കൈവശമുണ്ടെന്നും അവർ പറഞ്ഞു. […]
Read more

വീട്ടിലെ എല്ലാ മുറികളും തുറന്ന് തന്നു; പ്രളയകാലത്തെ സലിം കുമാറിനെ ഓർത്ത് നാട്ടുകാർ

സലീം കുമാറുമായുള്ള മലയാളികൾ സിനിമയിലേത് മാത്രമല്ല. സാമൂഹികമായ വിഷയങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു. അത്തരത്തിൽ മലയാളി ഓർത്തുനിൽക്കുന്ന ഒന്നാണ് പ്രളയകാലം. അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ സലികുമാറും കുടുംബവും അകപ്പെട്ടു പോയിരുന്നു. മൂന്നു ദിവസമാണ് പറവൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുളള ലാഫിങ് വില്ല എന്ന വീട്ടിൽ സലിം കുമാറും കുടുംബവും കുടുങ്ങിയത്. പ്രളയകാലത്ത് ദുരിതത്തിലായപ്പോൾ അഭയം തേടിയെത്തിയ ഡസൻ കണക്കിന് ആളുകൾക്കായി സലിം കുമാർ തന്റെ ‘ലാഫിംഗ് വില്ല’ എന്ന വീടിന്റെ വാതിലുകളും തുറന്നു നൽകി. വീടുകൾ വെള്ളത്തിനടിയിലായതിനെത്തുടർന്ന് […]
Read more

സംഗീത പരിപാടിക്കിടെ അമിത മദ്യപാനം; യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ

മുംബൈ: മുംബൈയിലെ വോർളിയിൽ നടന്ന സംഗീത പരിപാടിക്കിടെ അമിതമായി മദ്യപിച്ചതിനെ തുടർന്ന് യുവാവ് മരിക്കുകയും സുഹൃത്തായ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. മാഹീം സ്വദേശിയായ 28-കാരൻ ഋഷഭ് ഗാംഗുർഡെയാണ് മരിച്ചത്. ശനിയാഴ്ച രാത്രി എൻ.എസ്.സി.ഐ ഡോം വോർളിയിൽ നടന്ന ‘ക്ലാങ്കുൻസ്റ്റ്ലർ ഓൾ നൈറ്റ് ലോംഗ്’ സംഗീത പരിപാടിയിൽ ഇരുവരും പങ്കെടുത്തിരുന്നു. പരിപാടിക്കിടെ അമിതമായി മദ്യപിച്ചതിനെ തുടർന്ന് ഇരുവർക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. തുടർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഋഷഭിന്റെ ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി […]
Read more

സലിം കുമാറിൻ്റെ വിയോ​ഗം; അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുൽ ​ഗാന്ധിയും

കൊച്ചി: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. കഴിവും അവിസ്മരണീയ പ്രകടനങ്ങളും കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ കലാകാരനായിരുന്നു സലിം കുമാറെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. സലിം കുമാറിന്റെ വേർപാട് ഇന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു. മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന അദ്ദേഹം ലക്ഷക്കണക്കിന് പ്രേക്ഷകരെ ചിരിപ്പിക്കുകയും സ്പർശിക്കുകയും […]
Read more

കണ്ണീരണിഞ്ഞ് കേരളം; നടൻ സലിംകുമാറിന് വിട നൽകി നാട്

കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിന് വിട നൽകി നാട്. പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ സംസ്കാരം നടത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകൾ. മുഖ്യമന്ത്രി വി.ഡി. സതീശൻ വീട്ടിൽ സംസ്‌കാരച്ചടങ്ങുൾക്ക് മുന്നിൽനിന്നു. അവസാനനിമിഷവും ഒട്ടേറെപ്പേരാണ് പ്രിയനടനെ അവസാനമായി കാണാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ചടങ്ങുകൾ ആരംഭിച്ചതോടെ ചന്തു പൊട്ടിക്കരഞ്ഞു. ചിതയ്ക്ക് തീക്കൊളുത്തുംമുമ്പ് ചന്തുവും ആരോമലും പിതാവിന് അവസാന ചുംബനം നൽകി ഭാര്യ സുനിതയും കണ്ണീരോടെയാണ് സലിംകുമാറിന് വിട നൽകിയത്. ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തീക്കൊളുത്തി. ഡെപ്യൂട്ടി […]
Read more

കുവൈത്തിൽ മയക്കുമരുന്ന് കലർത്തിയ 140 പേപ്പറുകളുമായി പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് പ്രദേശത്ത് വിവിധ തരത്തിലുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർഥങ്ങളും കൈവശം വെച്ചിരുന്ന പ്രവാസി പിടിയിൽ. ഈജിപ്ഷ്യൻ സ്വദേശിയെയാണ് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരങ്ങളും കൃത്യമായ അന്വേഷണവും നിരീക്ഷണവും അടിസ്ഥാനമാക്കിയാണ് പ്രതിയെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ പ്രതിയുടെ പക്കൽ നിന്ന് മയക്കുമരുന്ന് രാസവസ്തുക്കൾ കലർത്തിയ 140 എ4 സൈസ് പേപ്പറുകൾ, 40 ഗ്രാം ഹാഷിഷ്, 15 ഗ്രാം ക്രിസ്റ്റൽ മെത്ത്, 200 മില്ലി സിബിഡി എന്നിവയും […]
Read more

തൊഴിൽ നഷ്ടപ്പെട്ട നഴ്സുമാർക്ക് സംരക്ഷണം ഉറപ്പാക്കണം; കേന്ദ്ര ഇടപെടൽ തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: ദുബായിലെ ഒരു പ്രമുഖ ആശുപത്രി അപ്രതീക്ഷിതമായി പ്രവർത്തനം നിർത്തിയതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട മലയാളി നഴ്സുമാരുടെ പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര ഇടപെടൽ തേടി കേരള മുഖ്യമന്ത്രി. യു.എ.ഇയിലെ സാഹചര്യത്തിൽ പ്രതിസന്ധിയിലായ നഴ്സുമാർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. ആശുപത്രി അടച്ചുപൂട്ടിയതോടെ കേരളത്തിൽ നിന്നുള്ള നഴ്സുമാർ ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ പൗരന്മാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഇത് ഒരു തൊഴിൽ പ്രശ്നം മാത്രമല്ലെന്നും നിരവധി കുടുംബങ്ങളുടെ ഉപജീവനത്തെയും […]
Read more

മധ്യപ്രദേശിൽ അംഗൻവാടി വഴി ഗർഭിണിക്ക് നൽകിയ പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പിൻകുഞ്ഞ്

മധ്യപ്രദേശ്: മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിൽ ഗർഭിണികൾക്കായി അംഗൻവാടി വഴി വിതരണം ചെയ്ത പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. കാർഘട്ട് കാംതി ഗ്രാമത്തിലെ വച്ഛല ബായി ധുർവെ എന്ന ഗർഭിണിക്ക് ലഭിച്ച ലഡ്ഡു അടങ്ങിയ ഭക്ഷ്യപ്പൊതിയിലാണ് പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയത്. വീട്ടിലെത്തിച്ച പൊതി തുറന്നുനോക്കിയപ്പോഴാണ് പാമ്പിൻകുഞ്ഞ് ശ്രദ്ധയിൽ പെട്ടത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തന്നെ പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഗർഭിണികൾക്കും കുട്ടികൾക്കും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷിതത്വത്തെയും […]
Read more

ട്രിച്ചിയിൽ മത്സരിക്കാൻ രാഘവ ലോറൻസ് മത്സരിച്ചെക്കും; ജൂൺ 11ന് തീരുമാനം

ചെന്നൈ: തമിഴ് സിനിമാ രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി വിജയ് രാജിവച്ച ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് ലോറൻസ് ജനവിധി തേടാനിടയുള്ളതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഈ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതിനിടെ രാഘവ ലോറൻസ് സമൂഹമാധ്യമമായ എക്‌സിലൂടെ പ്രതികരിച്ചു. നിലവിൽ ‘ബെൻസ്’ സിനിമയുടെ ചിത്രീകരണ തിരക്കിലാണെന്നും, ജൂൺ 11ന് രാവിലെ 9.30ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ തന്റെ ജീവിതത്തിലെ […]
Read more

15-കാരൻ വൈഭവിന് BCCI യുടെ പ്രത്യേക ഇളവ്; മാതാപിതാക്കൾക്കും ടീമിനൊപ്പം യാത്ര ചെയ്യാം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ കൗമാരതാരമായ 15-കാരൻ വൈഭവ് സൂര്യവംശിക്ക് ബി.സി.സി.ഐ. പ്രത്യേക പരിഗണന നൽകി. ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനെ തുടർന്ന് വൈഭവിന്റെ മാതാപിതാക്കൾക്ക് ടീമിനൊപ്പം ശ്രീലങ്കയിലേക്കും യു.കെ.യിലേക്കും യാത്ര ചെയ്യാൻ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ആദ്യമായാണ് വൈഭവ് മുതിർന്ന താരങ്ങൾ ഉൾപ്പെട്ട ദേശീയ ടീമിന്റെ ഭാഗമാകുന്നത്. പ്രായം കുറഞ്ഞ താരമായതിനാൽ മാതാപിതാക്കളുടെ സാന്നിധ്യം ആവശ്യമായി വരുമെന്ന് വിലയിരുത്തിയാണ് ഈ പ്രത്യേക ഇളവ് അനുവദിച്ചതെന്ന് ബി.സി.സി.ഐ. സെക്രട്ടറി ദേവാജിത് സൈകിയ വ്യക്തമാക്കി. ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന […]
Read more
Advertisement
WhiteswanTV Footer