Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ആരോഗ്യ മേഖലയെ തകർക്കാൻ ഒരു ലോബി പ്രവർത്തിക്കുന്നുവെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തകർക്കാൻ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ. കഴിഞ്ഞ 10 വർഷം മാത്രം അല്ല, എല്ലാ കാലത്തും ഈ ലോബി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതി സ്വകാര്യ മേഖലയിൽ മാത്രമെ നടപ്പാക്കൂ എന്നതും വ്യാജ പ്രചരണമാണെന്നും ആരോഗ്യ മേഖല സ്വകാര്യ വൽക്കരിക്കുമെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സർക്കാർ ആശുപത്രിയികളിൽ വികസന പ്രവർത്തനങ്ങൾ നടത്തും എന്നാണ് താൻ പറഞ്ഞത്. […]
Read more

സർക്കാർ നിലനിൽക്കുന്ന ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണയിൽ: സ്റ്റാലിൻ

ചെന്നൈ: മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുളള ടി.വി.കെ. സർക്കാരിനെ അധികാരത്തിൽനിന്നു താഴെയിറക്കാൻ പ്രതിജ്ഞയെടുക്കണമെന്ന് ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ഡിഎംകെ നേതൃത്വം നൽകിയ സഖ്യത്തിലൂടെ നിയമസഭാ സീറ്റുകൾനേടിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപവത്കരിച്ചത്. അതുകൊണ്ടുതന്നെ സർക്കാരിനെ താഴെയിറക്കാൻ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഡിഎംകെയുടെ സഖ്യകക്ഷികളുടെ പിന്തുണകൊണ്ടാണ് ടിവികെ സർക്കാർ നിലനിൽക്കുന്നതു തന്നെ. ഡിഎംകെ അധികാരത്തിലെത്തണമെന്ന് ആഗ്രഹിച്ച പാർട്ടികളാണ് അവ. ടിവികെയെ പിന്തുണയ്ക്കുന്നതിനുമുമ്പ് അവർ താനുമായി കൂടിയാലോചന നടത്തിയിരുന്നു. തീരുമാനമെടുക്കാൻ ജനാധിപത്യപരമായ അവകാശമുണ്ടെന്ന് […]
Read more

‘സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒഴിവാക്കണം’; കേന്ദ്രത്തിന് കത്തുനല്‍കി അണ്ണാമലൈ

ചെന്നൈ: സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തുനല്‍കി തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. നിലവിൽ 36 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് അണ്ണാമലയ്ക്ക് ലഭിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് അദ്ദേഹത്തിന് ഈ സുരക്ഷ അനുവദിച്ചിരുന്നത്. ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ അണ്ണാമലൈ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചിരുന്നു. പുതിയ സംരംഭത്തിന് 13 ലക്ഷത്തിലധികം പേർ അംഗത്വമെടുത്തതായി അദ്ദേഹം അവകാശപ്പെടുന്നുണ്ട്. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2020-ലാണ് ബിജെപിയിൽ ചേർന്നത്. തുടർന്ന് 2021-ൽ തമിഴ്‌നാട് ബിജെപി […]
Read more

ഇലക്ട്രിക് സ്റ്റൗ പൊട്ടിത്തെറിച്ചെന്ന് മൊഴി; അന്വേഷണം നിർണായക ഘട്ടത്തിൽ

ന്യൂഡൽഹി: ഡൽഹിയിലെ മാളവ്യ നഗറിലെ ഹോട്ടലിൽ 13 വിദേശികളുൾപ്പെടെ 21 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ പാചകക്കാരനായ കേശവ് നേഗിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച നടന്ന ദുരന്തത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത 65-കാരനായ നേഗിയെ ഏകദേശം ആറുമണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ചോദ്യം ചെയ്യലിൽ, അടുക്കളയിലെ ഇലക്ട്രിക് സ്റ്റൗ ഓൺ ചെയ്തതിനു […]
Read more

കോടികളുടെ സ്വത്ത് തട്ടാൻ ശ്രമം; ഡൽഹി പ്രൊഫസറെ കൊന്ന ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: ഡൽഹി സർവകലാശാല പ്രൊഫസർ ദേവോസ്മിത പോളിന്റെ കൊലപാതകത്തിൽ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. പശ്ചിമബംഗാളിലെ ബർധമാനിൽ നിന്നുള്ള ദമ്പതികളാണ് പോലീസ് പിടിയിലായത് സ്വത്തുതർക്കത്തെ തുടർന്ന് പ്രതികൾ 1,400 കിലോമീറ്റർ യാത്ര ചെയ്ത് ഡൽഹിയിലെത്തി കൊലപാതകം നടത്തിയതായി പോലീസ് അറിയിച്ചു. കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്മെന്റിൽ ഒറ്റക്കായിരുന്ന ദേവോസ്മിത ബുധനാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ദേവോസ്മിതയെ കാണാനെത്തിയെന്ന വ്യാജഹിതത്തിൽ മാസ്ക് ധരിച്ച് പ്രതികൾ ഫ്ലാറ്റ് സന്ദർശിച്ചിരുന്നു. കുട്ടിയെയും ഒപ്പം കൂട്ടിയെത്തിച്ച ഇവർ ലിഫ്റ്റിന് പകരം […]
Read more

ആരോപണ വിധേയരെ മാറ്റാന്‍ സര്‍ക്കാര്‍; അജിത് കുമാറിനെയും ശ്രീറാം വെങ്കിട്ടരാമനെയും മാറ്റിയേക്കും

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാർ, കാർഷിക വികസന വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരെ നിലവിലെ പദവികളിൽ നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇരുവരെയും മാറ്റാൻ മന്ത്രിമാർ മുഖ്യമന്ത്രി വി.ഡി. സതീശനോട് ആവശ്യപ്പെട്ടിരുന്നു. എം.ആർ. അജിത് കുമാർ ബെവ്കോ മാനേജിങ് ഡയറക്ടറാണ്. അദ്ദേഹത്തിന് എതിരെ ഗൺമാൻ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതെന്ന ആരോപണമുണ്ട്. ശ്രീറാം വെങ്കിട്ടരാമൻ മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആരോപണ വിധേയനായത്. ഇരുവരെയും അപ്രധാന പദവികളിൽ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. […]
Read more

കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും പറന്നുപോയി

പത്തനംതിട്ട: ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ തണ്ണിത്തോട് സെന്റ് ബെനഡിക്ട് എം.എസ്.സി. ഹൈസ്കൂളിന്റെ രണ്ടാംനില കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും പറന്നുപോയി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് കാറ്റിന്റെ ശക്തിയിൽ ഇളകിമാറി സമീപത്തേക്ക് തെറിച്ചുപോയത്. സംഭവസമയത്ത് സ്കൂളിന് അവധിയായിരുന്നതിനാൽ വിദ്യാർഥികളോ അധ്യാപകരോ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് പരിശോധന നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Read more

വീട്ടുടമയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു

തൃശ്ശൂർ: തൃശൂർ മണ്ണുത്തി മുല്ലക്കരയിൽ വീട്ടുടമയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന സംഭവം. വെട്ടിക്കൽ സ്വദേശി ചെറുവാറ വീട്ടിൽ സോമശേഖരനെയാണ് മൂന്നംഗ മോഷണസംഘം ആക്രമിച്ച് കെട്ടിയിട്ട ശേഷം കവർച്ച നടത്തിയത്. വീട്ടിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 40 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും സംഘം കവർന്നതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. സംഭവസമയത്ത് സോമശേഖരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഹിന്ദി സംസാരിക്കുന്ന മൂന്ന് പേരാണ് കവർച്ച നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ മൊഴി. മോഷ്ടാക്കൾ വീട്ടിൽ നിന്ന് പോയതിനു […]
Read more

കുട്ടിയുടെ ജനനേന്ദ്രിയും പൊള്ളിച്ചു, തമിഴ്നാട്ടിലെന്ന വാദവും പൊളിഞ്ഞു; അഖിലയുടെ പങ്ക് വ്യക്തം

തിരുവനന്തപുരം: ഒന്നര വയസുകാരൻ അർഷിതിന് ജീവൻ നഷ്ടപ്പെട്ടത് രണ്ടാനച്ഛന്റെയും അമ്മയുടെയും അതിക്രൂരമായ പീഡനങ്ങൾക്കൊടുവിലാണെന്ന് പൊലീസ് റിപ്പോർട്ട്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ പൊള്ളലേൽപ്പിച്ചെന്നും ഇരുവരും പൊലീസിനോട് സമ്മതിച്ചു. ഒരു മാസത്തിനിടെ നാൽപ്പതിലധികം തവണയാണ് അഷ്‌കറും അഖിലയും ചേർന്ന് മർദിച്ചത്. പലപ്പോഴും ആഹാരവും നൽകിയിരുന്നില്ല. മർദനത്തിനിടെയുണ്ടായ മുറിവുകൾക്ക് കൃത്യമായ ചികിത്സയും നൽകിയില്ല. കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഏഴു വാരിയെല്ലുകൾക്ക് പൊട്ടലുമുണ്ട്. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ അഖില പലതവണ പൊലീസിനെ കബളിപ്പിക്കുന്ന തരത്തിലുള്ള മൊഴികളാണ് നൽകിയത്. ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങളും […]
Read more

വീട്ടുവളപ്പിൽ വളർത്തിയ 360 സെ.മീ. ഉയരമുള്ള കഞ്ചാവ് ചെടി പിടികൂടി; ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ: വയനാട് അമ്പലവയലിൽ വീട്ടുവളപ്പിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ് പിടിച്ചെടുത്തു. 360 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി എക്സൈസ് വകുപ്പ് നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വയനാട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ അമ്പലവയൽ മേഖലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് രഹസ്യവിവരം ലഭിച്ചത്. അമ്പലവയൽ സ്വദേശിയായ റെജി ടി.പിയുടെ പുരയിടത്തിൽ കഞ്ചാവ് ചെടി വളർത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 360 […]
Read more
Advertisement
WhiteswanTV Footer