സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 27, 2025

Year : 2026

ഇസ്രായേലിനുള്ള സേവനങ്ങൾ നിർത്തി മൈക്രോസോഫ്റ്റ്

ന്യൂയോർക്ക് : അമേരിക്കൻ ടെക് കമ്പനി മൈക്രോസോഫ്റ്റ് ഇസ്രായേൽ സൈന്യത്തിന് നൽകിയ ചില സാങ്കേതിക സേവനങ്ങൾ നിർത്തലാക്കിയതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്‌തീനികളുടെ ഫോൺ കോളുകൾ നിരീക്ഷിക്കുന്നതിനായി ഇസ്രായേൽ സൈന്യം മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചതായി ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ചില യൂണിറ്റുകൾക്കായി ലഭിച്ച സേവനങ്ങൾ പ്രവർത്തനരഹിതമാക്കിയതും അടച്ചുപൂട്ടിയതും കമ്പനി സ്ഥിരീകരിച്ചു. കമ്പനിയുടെ ആഭ്യന്തര അന്വേഷണത്തിൽ, ബ്രിട്ടീഷ് പത്രം ദി ഗാർഡിയൻയും +972 മാഗസിനും നടത്തിയ റിപ്പോർട്ടിങ്ങിലെ […]
Read more

സഹോദരിമാരുടെ വൈദ്യുതി കണക്ഷൻ ചൊവ്വാഴ്ചയ്ക്കുള്ളിൽ പരിഹരിക്കും: ജില്ലാ കളക്ടർ

ഇടുക്കി: വണ്ടിപ്പെരിയാറിലെ സഹോദരിമാരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ ചൊവ്വാഴ്ചക്കുള്ളിൽ പുനഃസ്ഥാപിക്കുമെന്നും ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് അറിയിച്ചു. വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസുകൾ കോടതിയുടെ പരിഗണനയിൽ തുടരുന്നതിനാൽ, കേസ് തീർക്കപ്പെടുംവരെ വൈദ്യുതി ബന്ധം നിലനിർത്തുന്നതിന് എസ്റ്റേറ്റ് മാനേജ്മെന്റിന് കത്ത് നൽകും. ഈ കത്ത് പോബ്സ് ഗ്രൂപ്പിന് ലഭിക്കും. ഹാഷിനിയുടെയും ഹർഷിനിയുടെയും വീടുകളുടെ സ്ഥലത്ത് പോബ്സ് എസ്റ്റേറ്റ് ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടുള്ളതിനാൽ, കുട്ടികളുടെ മുത്തശ്ശൻ വിജയൻ്റെ പേരിൽ പുതിയ കണക്ഷൻ നൽകാൻ തടസ്സമുണ്ടായിരുന്നുവെന്ന് കളക്ടർ വ്യക്തമാക്കി. മുൻകാലത്ത് ഇവർക്ക് […]
Read more

ബ്രൂവറി പദ്ധതി; പ്രദേശം വൃത്തിയാക്കാൻ നടപടി തുടങ്ങിയ ഒയാസിസ് കമ്പനിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും

പാലക്കാട്: എലപ്പുള്ളിയിലെ നിർദ്ദിഷ്ട ബ്രൂവറി പദ്ധതി സ്ഥലത്ത് വൃത്തിയാക്കൽ നടപടികളുമായി മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എത്തിയപ്പോൾ, ഭൂമി നിർമ്മാണത്തിന് തയ്യാറാക്കുകയാണ് എന്ന ആരോപണവുമായി കോൺഗ്രസ്-ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. കമ്പനി പ്രതിനിധി ഗോപീകൃഷ്ണൻ സ്ഥലത്തെത്തി, നിലവിൽ ഡ്രോൺ സർവേയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് കാട് വെട്ടിത്തെളിയിക്കുന്നത് എന്ന് വ്യക്തമാക്കി. “ഇത് നിർമാണ പ്രവൃത്തിയല്ല. സ്ഥലത്ത് കാട് വളർന്നു അപകടം സൃഷ്ടിക്കുന്നുണ്ടെന്ന ആളുകളുടെ പരാതിയിലാണ് ഇത്,” എന്നും ഗോപീകൃഷ്ണൻ പറഞ്ഞു. അധികൃതരെ ഇതേക്കുറിച്ച് മുൻകൂട്ടി […]
Read more

അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കണം’; സമ്മര്‍ദവുമായി ഐ ഗ്രൂപ്പ്

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സമ്മര്‍ദം ശക്തമാക്കാന്‍ ഐ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ഗ്രൂപ്പ് നേതാക്കളുടെ യോഗം ചേര്‍ന്നു. അബിന്‍ വര്‍ക്കിയെ സംസ്ഥാന പ്രസിഡന്റാക്കണമെന്ന ആവശ്യം ശക്തമായി നേതൃത്വത്തിന് മുന്നില്‍ വെയ്ക്കാനാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് സ്ഥാനത്തിനായി കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ സമ്മര്‍ദം ശക്തമാക്കിയത്. കൊച്ചിയില്‍ നടന്ന യോഗത്തില്‍ ഡിസിസി ഭാരവാഹികളും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുത്തു. […]
Read more

വിഎൽഎഫ് മോബ്‌സ്റ്റർ പെർഫോമൻസ് സ്‌കൂട്ടർ ഇന്ത്യയിൽ

ന്യൂഡൽഹി: ഇറ്റാലിയൻ ടൂവീലർ ബ്രാൻഡ് വിഎൽഎഫ് (വെലോസിഫെറോ) മോബ്‌സ്റ്റർ 135 പെർഫോമൻസ് സ്‌കൂട്ടർ ഇന്ത്യയിൽ 1.30 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കി. ചൈനയിൽ നിർമ്മിച്ച ഈ സ്‌കൂട്ടർ ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യത്തെ ICE മോഡലാണ്, കോലാപ്പൂർ ആസ്ഥാനമായ മോട്ടോഹൗസ് ഇത് വിപണിയിലെത്തിക്കുന്നു. അലസ്സാൻഡ്രോ ടാർട്ടാരിനി രൂപകൽപ്പന ചെയ്ത മോബ്‌സ്റ്റർ 125 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനിൽ 12.1 bhp ശക്തിയും 11.7 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇൻഫിനിറ്റ്ലി വേരിയബിൾ ട്രാൻസ്മിഷൻ (IVT) […]
Read more

കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന നൈജീരിയൻ യുവതികൾ രക്ഷപെട്ടു

കൊച്ചി: വീസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിനായി കസ്റ്റഡിയിലായിരുന്ന രണ്ട് നൈജീരിയൻ യുവതികൾ കുന്നുംപുറം ‘സഖി’ കരുതൽ കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ടു. സാൻഡ്ര ഡ്രാമേഷ്, യൂനിസ് വാംബുയി വാവേരു എന്നിവരാണ് ഇന്നലെ രാത്രി 7ന് കലക്ടറേറ്റിനു സമീപം വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ടത്.മാർച്ച് 20ന് വീസ കാലാവധി കഴിഞ്ഞ യുവതികൾ വ്യാജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയിൽ താമസിച്ചെന്നാണ് കേസ്. വനിതാ സുരക്ഷാ ജീവനക്കാരെ മർദിച്ച ശേഷം ഓടി രക്ഷപ്പെട്ട ഇവർ […]
Read more

അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് വൻ കള്ളനോട്ടടി; പ്രതി പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ 20 ദിനാറിന്റെ കള്ളനോട്ടുകൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഒരാൾ അറസ്റ്റിലായി. കള്ളപ്പണവും വ്യാജരേഖാ കുറ്റകൃത്യങ്ങളും നേരിടുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ടുമെന്റിന്റെ പ്രത്യേക വിഭാഗമാണ് പ്രതിയെ പിടികൂടിയത്.ഖൈത്താൻ പൊലീസ് സ്റ്റേഷനിൽ കള്ളനോട്ടങ്ങൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച രണ്ട് വ്യത്യസ്ത പരാതികളെയാണ് അന്വേഷണത്തിന് ആധാരമാക്കിയതെന്ന് അധികൃതർ അറിയിച്ചു. തുടർന്നുള്ള ഊർജിതമായ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. പ്രതിയുടെ പക്കൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും അന്വേഷണസംഘം കണ്ടെടുത്തു. ചോദ്യം ചെയ്യലിനിടെ, റിപ്പോർട്ട് […]
Read more

നടുറോഡിൽ യുവതിയെ കയറിപ്പിടിച്ച അഭിഭാഷകന് ശിക്ഷ

കൊച്ചി : നടുറോഡിൽ യുവതിയെ കയറിപ്പിടിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഗവൺമെൻറ് പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാൻ എറണാകുളത്തെ മജിസ്ട്രേറ്റ് കോടതിയിൽ ഒരു വർഷം കഠിന തടവും 10,000 രൂപ പിഴയും നേരിട്ടു. ശിക്ഷ വിധിക്കെതിരെ ഇപ്പോൾ അപ്പീൽ നൽകാൻ അദ്ദേഹം നിയമോപദേശം തേടിയതായി റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട്, കേസുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെ അഭിഭാഷകർ അടിച്ചേറ്റത് വലിയ വിവാദമായിരുന്നു. വനിതാ മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തി അഭിഭാഷകർ കോടതിയിൽ അപമാനിച്ച സംഭവത്തിൽ […]
Read more

ഇഎംഎസിന്റെ മൂത്തമകള്‍ ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകള്‍ഡോ. മാലതി ദാമോദരന്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയില്‍ പുലര്‍ച്ചെയാണ്് അന്ത്യം. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍ .ദീര്‍ഘകാലം രാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ ഡോക്ടറായിരുന്നു ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മൂത്തമകളാണ് മാലതി. പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. എ ഡി ദാമോദരന്‍ ആണ് ഭര്‍ത്താവ്. ഹരീഷ് ദാമോദരന്‍, സുമംഗല ദാമോദരന്‍ എന്നിവരാണ് മക്കള്‍. ഇ എം രാധ, ഇ എം ശ്രീധരന്‍, ഇ എം ശശി […]
Read more

സൈലന്റായി വന്ന് ഹിറ്റടിച്ച 7 കോടി പടം

തമിഴ് ചലച്ചിത്രം ടൂറിസ്റ്റ് ഫാമിലി, റിലീസിനുശേഷം പ്രതീക്ഷിച്ചതിലും വൻ വിജയം നേടിയതിന്റെ പിന്നാലെ ആദ്യമായി മലയാള മിനിസ്ക്രീൻ പ്രീമിയറിന് എത്തുന്നു. ശശികുമാർ, സിമ്രാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിച്ച ചിത്രം മലയാളികൾ ഉൾപ്പെടെയുള്ള പ്രേക്ഷകരിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ബോക്സ് ഓഫിസിൽ വൻ നേട്ടം കണ്ട ചിത്രം, സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 86.25 കോടി രൂപ ആ​ഗോള തലത്തിൽ നേടിയിട്ടുണ്ട്. ഒക്ടോബർ 5, ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മിനിസ്ക്രീൻ പ്രീമിയർ സംപ്രേഷണം നടത്തും. മാർച്ച് 1ന് […]
Read more

Recent News

Advertisement