സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 4, 2025

Year : 2026

ഒക്ടോബർ ആറിന് പള്ളാത്തുരുത്തി പാലത്തിലൂടെ ​ഗതാ​ഗതം നിരോധിച്ചു

ആലപ്പുഴ: എ സി റോഡിലെ പള്ളാത്തുരുത്തി പാലത്തിൻ്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ ആറിന് രാത്രി ഒമ്പത് മണി മുതല്‍ ഏഴിന് രാവിലെ അഞ്ച് മണി വരെ പൂര്‍ണ്ണമായും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ചങ്ങനാശ്ശേരിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചങ്ങനാശ്ശേരി-പൂപ്പള്ളി ജംഗ്ഷന്‍-ചമ്പക്കുളം-എസ്.എന്‍ കവല ആലപ്പുഴ വഴിയും ആലപ്പുഴയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ആലപ്പുഴ-എസ്.എന്‍ കവല-ചമ്പക്കുളം-പൂപ്പള്ളി ജംഗ്ഷന്‍ വഴിയോ അമ്പലപ്പുഴ തിരുവല്ലാ റോഡ് വഴിയോ പോകേണ്ടതാണ്.
Read more

കരൂര്‍ ദുരന്തം; വിജയ്‌യുടെ പ്രചാരണവാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി,

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണവാഹനം പിടിച്ചെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അപകടത്തിൽ പങ്കെടുത്ത നേതാവിന്റെ വാഹനം പിടിച്ചെടുക്കാനും, ബസിനുള്ളിലെ പുറമേയുള്ള സി‌സിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും കോടതി നിർദ്ദേശിച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പൊലീസ് നടപടി കൈക്കൊള്ളാതിരിക്കുകയാണ് ജസ്റ്റിസ് സെന്തിൽ കുമാർ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. നടപടി രാഷ്ട്രീയ താല്പര്യം കാണിക്കാതെ നടക്കുമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ വ്യക്തമാക്കി. അതേസമയം, കരൂർ സന്ദർശനത്തിനിടെ ജയിച്ച വിജയും ടിവികെ പാർട്ടി ഭാരവാഹികളുടെ അറസ്റ്റിനായി പോലീസ് അന്വേഷണം തുടരുകയാണ്. വിജയ്‌യുടെ […]
Read more

അഭിനയ മികവിൽ റിമ കല്ലിങ്കൽ; ‘തിയേറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി’ ട്രെയ്‌ലർ പുറത്ത്

അഞ്ജന ടാക്കീസിന്റെ ബാനറിൽ സജിൻ ബാബു സംവിധാനം ചെയ്ത ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയ്‌ലർ സോഷ്യൽ മീഡിയ വഴി പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കി. റിമ കല്ലിങ്കലിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്രൈലറിന്റെ ഹൈലൈറ്റ്. ഒക്ടോബർ 7ന് ഒൻപതാമത് യാൾട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സര വിഭാഗത്തിൽ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ്. മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ‘തിയേറ്റർ: ദ് […]
Read more

അറബിക്കടലിൽ പുതിയ നീക്കവുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാൻ അറബിക്കടലിൽ ഒരു തുറമുഖം വികസിപ്പിക്കാൻ അമേരിക്കയുടെ സാമ്പത്തിക സഹായം തേടിയതായി റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ ഉപദേഷ്ടാക്കൾ യു.എസ്. ഉദ്യോഗസ്ഥരെ സമീപിച്ചതായാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായാണ് പാസ്നി നഗരത്തിൽ നിന്ന് പാകിസ്ഥാനിലെ ധാതുസമ്പത്ത് യുഎസ് നിക്ഷേപകർക്ക് എത്തിക്കാൻ ടെർമിനൽ പ്രവർത്തിപ്പിക്കാനുള്ള പദ്ധതി മുന്നോട്ട് പോവുന്നത്. പാസ്നി, ബലൂചിസ്ഥാനിലെ ഗ്വാദർ ജില്ലയിൽ സ്ഥിതിചെയ്യുന്ന തുറമുഖ പട്ടണമാണ്, ഇതിന് അഫ്ഗാനിസ്ഥാനും ഇറാനും അതിർത്തി പങ്കിടുന്നു. അസിം […]
Read more

ഫോക്‌സ്‌വാഗൺ ടിഗ്വാൻ; മൂന്നുലക്ഷം രൂപയുടെ വമ്പൻ കിഴിവ്!

2025 ഒക്ടോബറിൽ എല്ലാ മോഡലുകൾക്കും ലക്ഷങ്ങളുടെ കിഴിവുകൾ ഫോക്‌സ്‌വാഗൺ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കൂടുതൽ കിഴിവ് ലഭിക്കുന്ന കാർ ടിഗ്വാൻ എസ്‌യുവിയാണ്. കാർ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് മൂന്ന് ലക്ഷം രൂപയുടെ വലിയ ആനുകൂല്യം ലഭിക്കും. ഉത്സവ സീസണിൽ ലംപ് സം ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസ്, ലോയൽറ്റി ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ കമ്പനി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഏകദേശം 6 മാസം മുമ്പ് 49 ലക്ഷം രൂപ വിലയുള്ള ഒരു ആർ ലൈൻ […]
Read more

പലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞ സംഭവത്തിൽ നടപടിയെടുക്കും: വി ശിവൻകുട്ടി

തിരുവനന്തപുരം: കാസർഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞതും കലോത്സവം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. സംഭവം അടിയന്തരമായി അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി. ഉത്തരവാദികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. “പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്കെതിരെ നിലപാട് എടുത്ത രാജ്യമാണ് കേരളം. കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്ന നിലയിൽ ലോകം കണ്ണടയ്ക്കുമ്പോൾ, കേരളം അവരുടെപക്ഷത്താണ് നിൽക്കുന്നത്. അത്തരമൊരു വിഷയത്തിൽ […]
Read more

എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് ജി സുകുമാരൻ നായര്‍

പത്തനംതിട്ട: ശബരിമലയിലെ ഇടത് അനുകൂല നിലപാടിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിൽ, എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിളിച്ചു. യോഗം നാളെ രാവിലെ 11 മണിക്ക് എൻഎസ്എസ് ആസ്ഥാനത്ത് നടക്കും. ജനറൽ സെക്രട്ടറി അഭിമുഖീകരിക്കുന്ന വിവാദങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകും എന്നും യോഗത്തിൽ താലൂക്ക് യൂണിയൻ സെക്രട്ടറി, പ്രസിഡന്റ് എന്നിവരും പങ്കെടുക്കണമെന്ന് നിർദേശിച്ചിരിക്കുന്നു. ശബരിമല വിഷയത്തിൽ ഇടത് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്ന്, ജി. സുകുമാരൻ നായർക്കെതിരെയുള്ള പരസ്യപ്രതിഷേധങ്ങൾ […]
Read more

തേജ സജ്ജയുടെ മിറൈ 10ന് സ്‍ട്രീമിംഗ് ഒടിടിയില്‍

തേജ സജ്ജ നായകനായി വന്ന ചിത്രമാണ് മിറൈ. മിറൈ റിലീസിന് മാത്രം 12 കോടിയുടെ കളക്ഷനാണ് ഇന്ത്യയില്‍ നെറ്റായി നേടിയത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‍നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ വിതരണത്തിന് എത്തിച്ച ചിത്രം ആഗോളതലത്തില്‍ 142 കോടിയോളം രൂപയാണ് നേടിയിരിക്കുന്നത് എന്നും സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴിതാ ജിയോഹോട്‍സ്റ്റാറിലൂടെ മിറൈ ഒടിടിയില്‍ ഒക്ടോബര്‍ 10ന് സ്‍ട്രീമിംഗ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ […]
Read more

കോൾഡ്രിഫ് ബ്രാൻഡ് കഫ്സിറപ്പ് വിൽക്കുന്നത് തടഞ്ഞ് ഡ്ര​ഗ് കൺട്രോളർ; കേരളത്തിൽ വ്യാപക പരിശോധന

തിരുവനന്തപുരം: മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കോൾഡ്രിഫ് കഫ്സിറപ്പ് കേരളത്തിൽ നിരോധിച്ചു. തമിഴ്നാട്ടിൽ നിർമ്മിച്ച ഈ കഫ്സിറപ്പിൽ അപകടകരമായ അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംശയാസ്പദമായ എസ്ആർ 13 ബാച്ച് കേരളത്തിൽ എത്തിയിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ബ്രാൻഡിന്റെ വിൽപ്പന നിരോധിച്ചതായി സംസ്ഥാന ഡ്രഗ് കൺട്രോളർ അറിയിച്ചു. ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. സിറപ്പിന്റെ സാമ്പിളുകൾ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read more

കളഞ്ഞു പോയ 3.5 പവൻ സ്വർണമാല തിരിച്ച് നൽകി മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം: ഉണ്ണ്യാലില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ യാത്ര ചെയ്ത ഓട്ടോയില്‍ നിന്ന് കിട്ടിയ മൂന്നര പവന്‍ സ്വര്‍ണ മാല പൊലീസ് സഹായത്തോടെ യഥാര്‍ഥ ഉടമക്ക് തിരിച്ച് നല്‍കി മാതൃകയായി മുന്‍ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും. യഥാര്‍ത്ഥ ഉടമയ്ക്ക് തന്നെ തിരിച്ചേല്‍പ്പിക്കാനായതിന്റെ സന്തോഷത്തിലാണ് പൊന്മുണ്ടം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ റഹ്‌മത്ത് കാവപ്പുരയും ബന്ധുക്കളും. അനുജത്തി മുനീറ, മകള്‍ റുബീന, ആബിദ് പാണങ്ങാട്ട് എന്നിവരായിരുന്നു റഹ്‌മത്തിനൊപ്പമുണ്ടായിരുന്നത്. പൊലീസിന്റെ സഹായത്തോടെയും സമൂഹമാധ്യമങ്ങളിലൂടെയും വിവരം പ്രചരിപ്പിച്ച തോടെ നിരവധി പേരാണ് […]
Read more

Recent News

Advertisement