സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 16, 2026

Year : 2026

DYFI പ്രവർത്തകർ തമ്മിലടിച്ചു; സംഘർഷം ഉണ്ടാക്കിയത് ബിജെപി വിട്ട് എത്തിയവർ

പത്തനംതിട്ട: പ്രമാടത്ത് ഉത്സവത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. അടുത്തിടെ ബിജെപിയിൽ നിന്ന് ഡിവൈഎഫ്ഐയിൽ എത്തിയ ആളുകളാണ് മർദിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുക അരുൺ ഉൾപ്പെടെ നാലുപേർക്കെതിരേ കേസെടുത്തു. അടുത്തിടെ രാജു എബ്രഹാം എംഎൽഎ മാലയിട്ട് സ്വീകരിച്ച യുവമോർച്ച പ്രവർത്തകരാണ് ഇവർ. ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പരിപാടിയിൽ പങ്കെടുത്തിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പാർട്ടിയിലേക്ക് കടന്നുവരുന്ന ആളുകളുടെ മുൻകാല ചരിത്രം പരിശോധിക്കപ്പെടുന്നില്ല എന്ന വിമർശനം നേരത്തെ […]
Read more

ഹംപി കൂട്ടബലാത്സം​ഗ കേസ്; 3 പ്രതികൾക്ക് വധശിക്ഷ

തെലങ്കാന: രാജ്യത്തിന് നാണക്കേടുണ്ടാക്കിയ ഹംപി കൂട്ടബലാത്സംഗ കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ച് കർണാടകയിലെ ഗംഗാവതി ജില്ലാ കോടതി. ഇസ്രയേലി വനിതയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും, അമേരിക്കൻ വിനോദസഞ്ചാരിയെ തടാകത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് വിധി. കഴിഞ്ഞ വർഷം മാർച്ചിൽ സനാപൂർ സമീപത്ത് നടന്ന ക്രൂരകൃത്യത്തിൽ വിധി വരുന്നത് ഒരു വർഷം പൂർത്തിയാകാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുമ്പോഴാണ്. കൊലപാതകക്കുറ്റത്തിനാണ് മൂന്ന് പ്രതികൾക്കും മരണശിക്ഷ വിധിച്ചത്. കൂടാതെ, കൂട്ടബലാത്സംഗത്തിനും കവർച്ചയ്ക്കും ജീവപര്യന്തം തടവും, മർദനക്കുറ്റത്തിന് […]
Read more

ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നേറി രാജ്യം; 57% പേര്‍ക്കും പ്രിയം യുപിഐ, നേരിട്ടുള്ള നോട്ട് ഇടപാടുകള്‍ കുറഞ്ഞു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ സ്വീകാര്യത കുതിച്ചുയരുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (DFS) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ 57 ശതമാനം പേരും ഇടപാടുകള്‍ക്കായി യുപിഐ (UPI) തിരഞ്ഞെടുക്കുമ്പോള്‍, നേരിട്ട് പണം നല്‍കുന്നവരുടെ എണ്ണം 38 ശതമാനമായി കുറഞ്ഞു. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (NPCI) സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2025 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി 15 സംസ്ഥാനങ്ങളിലെ 10,378 പേരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ […]
Read more

അസം കോണ്‍ഗ്രസിലെ പ്രതിസന്ധി ഒഴിഞ്ഞു; മണിക്കൂറുകള്‍ക്കുള്ളില്‍ രാജി പിന്‍വലിച്ച് ഭൂപന്‍ ബോറ

ദിസ്പൂര്‍: അസം കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ഇന്ന് പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ഭൂപന്‍ ബോറ മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം പിന്‍വലിച്ചു. പാര്‍ട്ടി ദേശീയ നേതൃത്വവും സഹപ്രവര്‍ത്തകരും നടത്തിയ അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് നാടകീയമായ ഈ മനംമാറ്റം. രാജി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഭൂപന്‍ ബോറയുടെ വസതിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുമായും ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ […]
Read more

‘അഭിമാനം തോന്നുന്നു പിണറായിയെ ഓർത്ത്’; മണിശങ്കർ അയ്യർ പറയുന്നു

തിരുവനന്തപുരം: കേരള സർക്കാരിനു പ്രശംസയും, കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി  വീണ്ടും മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ശശി തരൂർ എംപി,ജയ്റാം രമേശ്, പവൻ ഖേര തുടങ്ങിയവർക്കെതിരേയാണ് മണി ശങ്കർ അയ്യറുടെ വിമർശനം. കമ്മ്യൂണിസ്റ്റുകാരെ വെറുക്കുന്നതിനേക്കാളേറെ പരസ്പരം വെറുക്കുന്നവരാണ് കോൺഗ്രസിലുള്ളത് എന്നാണ് മണി ശങ്കർ അയ്യർ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വിമർശിച്ചത്. നേതാക്കളെല്ലാവരും പല വഴിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ളവർ അച്ചടക്കവും ഒത്തൊരുമയുമുള്ളവരാണ്. തുടർച്ചയായ രണ്ടാം പ്രാവശ്യവും കുറവുകളൊന്നുമില്ലാതെ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നുമുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ […]
Read more

പാക് സർക്കാരിന് ഏഴ് ദിവസത്തെ അന്ത്യശാസനവുമായി ബലൂച് ലിബറേഷൻ ആർമി

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സുരക്ഷാ സേനയും ബലൂച് പ്രക്ഷോഭകരും തമ്മിലുള്ള സംഘർഷം രൂക്ഷം. തങ്ങളുടെ കസ്റ്റഡിയിലുള്ള ഏഴ് പാക് സൈനികരെ വിട്ടയക്കാൻ പകരമായി ബലൂച് തടവുകാരെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) പാക് സർക്കാരിന് ഏഴ് ദിവസത്തെ അന്ത്യശാസനം നൽകി. നിശ്ചിത സമയത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സൈനികരെ വധിക്കുമെന്നാണ് ഭീഷണി. ബി‌എൽ‌എയുടെ മീഡിയ വിഭാഗമായ ‘ഹക്കൽ’ ആണ് വീഡിയോ സന്ദേശത്തിലൂടെ ഏഴ് ദിവസത്തെ അന്ത്യശാസനം പ്രഖ്യാപിച്ചത്. ബലൂച് ജനതയ്‌ക്കെതിരായ ആക്രമണങ്ങളിലും തിരോധാനങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നാണ് ഗ്രൂപ്പിന്റെ […]
Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ വേനല്‍മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ച രാത്രിയോടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് ചെന്നൈ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവില്‍ ഭൂമധ്യരേഖാ പ്രദേശത്തുള്ള ചക്രവാതച്ചുഴി ശക്തി പ്രാപിച്ചാണ് ന്യൂനമര്‍ദമാകുന്നത്. ഇത് ചൊവ്വാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ആദ്യം തമിഴ്നാട് തീരത്തേക്ക് നീങ്ങുമെന്ന് കരുതിയിരുന്നെങ്കിലും, പുതിയ നിരീക്ഷണപ്രകാരം ന്യൂനമര്‍ദം കന്യാകുമാരി വഴി അറബിക്കടലിലേക്ക് പ്രവേശിക്കാനാണ് സാധ്യത കൂടുതല്‍. അങ്ങനെയെങ്കില്‍ ഫെബ്രുവരി അവസാന വാരത്തോടെ കേരളത്തിലും മഴ ലഭിച്ചേക്കും. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം തെക്കന്‍ കേരളത്തില്‍ […]
Read more

കോട്ടയം മെഡിക്കൽ കോളേജിൽ 1200 കോടിയുടെ വികസനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏകദേശം 1200 കോടി രൂപയുടെ വികസന പദ്ധതികളിലൂടെ വലിയ മാറ്റങ്ങൾക്ക് സാക്ഷിയായി. അടിസ്ഥാന സൗകര്യങ്ങളിലും ചികിത്സാ സംവിധാനങ്ങളിലുമുള്ള വിപുലീകരണങ്ങൾ മെഡിക്കൽ കോളേജിനെ സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് മുൻനിരയിൽ എത്തിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ 10 പുതിയ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കിഫ്ബിയുടെ കീഴിൽ 257 കോടി രൂപ ചെലവിൽ നിർമ്മിച്ച സർജിക്കൽ ബ്ലോക്കാണ്. 33,642 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ബ്ലോക്കിൽ […]
Read more

ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ രൂക്ഷ പരാമർശം; പ്രതികരണവുമായി നടി തൃഷ കൃഷ്ണ

തമിഴ്നാട്: ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി തൃഷ കൃഷ്ണൻ. അനാദരവ് എപ്പോഴും ചോദ്യംചെയ്യപെടുമെന്ന് തൃഷ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ഉന്നത രാഷ്ട്രീയ പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും മോശമായതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്ന്, ചൂണ്ടിക്കാട്ടികൊണ്ട് തൃഷയുടെ നിയമോപദേശകനായ നിത്യേഷ് നടരാജ് ഒരു ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി. നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തെയും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വെല്ലുവിളിയാകുമെന്ന പ്രസ്താവനയെയും പരിഹസിച്ചുകൊണ്ടാണ് നാഗേന്ദ്രൻ ഈ വിവാദ […]
Read more

കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായി. കേരള സന്ദർശനത്തിനിടെ വിവിധ മേഖലകളിലെ ജനങ്ങളുമായി നടത്തിയ ആശയവിനിമയത്തിൽ നിന്ന് ശേഖരിച്ച പ്രശ്നങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് പ്രധാനമന്ത്രിക്ക് കൈമാറിയതായി കാന്തപുരം അറിയിച്ചു. ഈ വിവരങ്ങൾ സംസ്ഥാന സർക്കാരിനും കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read more

Recent News

Advertisement