സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 19, 2026

Year : 2026

എപ്സ്റ്റീൻ വിവാദം ; ഇന്ത്യയുടെ എഐ ഉച്ചകോടിയിൽ നിന്ന് അവസാന നിമിഷം പിന്മാറി ബിൽ ഗേറ്റ്സ്

ന്യൂഡൽഹി: ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ വിവാദമായതിനെത്തുടർന്ന്, ന്യൂഡൽഹിയിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഇംപാക്ട് സമ്മിറ്റിലെ മുഖ്യപ്രഭാഷണത്തിൽനിന്നു ബിൽ ഗേറ്റ്സ് പിന്മാറി. ഫെബ്രുവരി 19-ന് വ്യാഴാഴ്ച ഉച്ചകോടിയെ അഭിസംബോധന ചെയ്യേണ്ടിയിരുന്ന അദ്ദേഹം അവസാന നിമിഷമാണ് ഈ തീരുമാനമെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് 2008-ൽ ശിക്ഷിക്കപ്പെട്ട എപ്സ്റ്റീനുമായി വർഷങ്ങളോളം ഗേറ്റ്സിനുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ്റെ ഈ പിന്മാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ഓപ്പൺ എഐയുടെ സാം ആൾട്ട്മാൻ […]
Read more

കേരള സ്റ്റോറി 2 നെ എതിർക്കുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പ്; ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ

മുഖ്യമന്ത്രിക്ക് കേരള സ്റ്റോറി എന്ന സിനിമ ഇഷ്ടമില്ലെങ്കിൽ നിങ്ങൾ കാണണ്ട, കാണുന്നവർ കണ്ടോട്ടേയെന്നും രാജീവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.രാഷ്ട്രീയവുമായി സിനിമയെ കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും, ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കും ഉള്ളതാണെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങൾ ഇവിടെ പറഞ്ഞാൽ താൻ വർഗീയവാദിയാവുമെന്നും ഈ ഇരട്ടത്താപ്പിന് കൂട്ട് നിൽക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചു. കൂടുതൽ സംസാരിക്കണമെങ്കിൽ ഡിബേറ്റ് വെക്കാമെന്നും കൂട്ടിച്ചേർത്തു.
Read more

എഡിഎം നവീൻ ബാബുവിന്‍റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ വാദം 26 ന്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലെ വാദം ഈ മാസം 26-ലേക്ക് മാറ്റി. കേസ് ഇന്ന് പരിഗണിച്ചപ്പോൾ അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്ന ആറ് പ്രധാന രേഖകൾ ഹാജരാക്കിയിട്ടില്ലെന്ന് ഹർജിക്കാരുടെ ഭാഗം കോടതിയിൽ ആരോപിച്ചു. എന്നാല്‍ കുറ്റപത്രത്തിൽ ആവശ്യമായ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിഭാഗത്തിന്റെ വാദം 26-ന് തലശ്ശേരി സെഷൻസ് കോടതി കേൾക്കും. എസ്‌ഐടി നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും വിവിധ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നവീൻ ബാബുവിന്റെ ഭാര്യ […]
Read more

വളാഞ്ചേരിയില്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: വളാഞ്ചേരിയില്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കാപ്പ കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. വളാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരം പ്രശ്‌നക്കാരനും നിരവധി കേസുകളില്‍ പ്രതിയുമായ ഇരിമ്പിളിയം കൊടുമുടി കണ്ണിത്തൊടി മുഹമ്മദ് ആഷിഖ് (31), ഇരിമ്പിളിയം ഇല്ലത്തുപ്പറമ്പ് വിനോദ് കുമാര്‍ (മങ്കേരി വിനു-31) എന്നിവരെയാണ് രണ്ട് കേസുകളിലായി അറസ്റ്റ് ചെയ്തത്. കൊടുമുടിക്കാവ് താലപ്പൊലി മഹോത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പൂരകമ്മിറ്റി അംഗങ്ങളുടെ അടുത്തെത്തി ബഹളം വെക്കുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്ത പരാതിയിലാണ് മുഹമ്മദ് ആഷിഖിനെ […]
Read more

നടിയെ ആക്രമിച്ച കേസ്; വിധി പ്രസ്താവിച്ച ഹണി എം വർഗീസിന് സ്ഥലംമാറ്റം

കൊച്ചി: ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് നിയമനം. നിലവിലെ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ കെ കെ ബാലകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കും. ഹണി എം വർഗീസിനെതിരെ ഏറെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വഭാവിക സ്ഥലം മാറ്റമാണ് എന്നാണ് വിവരം.
Read more

മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളിയെ വിജിലൻസ് ചോദ്യം ചെയ്തു

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മൈക്രോഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം ചോദ്യം ചെയ്തു. ക്രൈം ബ്രാഞ്ച് എസ്പി എസ്. ശശിധരൻ നേതൃത്വം നൽകിയ സംഘമാണ് ബുധനാഴ്ച കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി മൊഴിയെടുത്തത്. കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ജൂലൈയിൽ നിർദേശം നൽകിയിരുന്നു. അന്ന് വിജിലൻസ് എസ്പിയായിരുന്ന എസ്. ശശിധരൻ തന്നെ അന്വേഷണം തുടരണം എന്നും കോടതി ഉത്തരവിട്ടിരുന്നു. വെള്ളാപ്പള്ളി ഉൾപ്പെടെ അഞ്ച് പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. 2016-ൽ മുൻ […]
Read more

യഷ് നായകനായി എത്തുന്ന “ടോക്‌സിക്” ചിത്രത്തിന്റെ ടീസർ റിലീസ് നാളെ

‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ടീസർ ഫെബ്രുവരി 20-ന് രാവിലെ 9:35-ന് റിലീസ് ചെയ്യും. വയലൻസും സങ്കീർണമായ കഥാപരിസരവും സൂചിപ്പിക്കുന്ന പോസ്റ്റർ സിനിമയുടെ ഇരുണ്ട സ്വഭാവം വ്യക്തമാക്കുന്നു. രക്തം ചിന്തിയ, മഞ്ഞുവീഴ്ചയ്ക്ക് നടുവിൽ, മുഖം മറച്ച് കുപ്പിയിൽ നിന്ന് മദ്യം കഴിക്കുന്ന ‘രായ’ എന്ന യഷിന്റെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രമായ ടോക്‌സിക്, ഓരോ ഘട്ടങ്ങളിലായാണ് വിവരങ്ങൾ പുറത്തുവിടുന്നത്. കഥയെക്കുറിച്ച് കൂടുതൽ […]
Read more

ബെംഗളൂരുവിൽ വീട്ടമ്മയെ അയൽവാസിയായ യുവാവ് കുത്തിക്കൊന്നു; യുവാവ് പിടിയിൽ

ബെംഗളൂരു: മോഷണത്തിനിടെ അയൽവാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. ബെംഗളൂരുവിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. അസുഖബാധിതനായി വീൽ ചെയറിൽ കഴിയുകയായിരുന്ന ഭർത്താവിന്റെ മുന്നിൽവെച്ചാണ് അയൽവാസിയായ യുവാവ് വീട്ടമ്മയെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ ഇയാളെ പോലീസ് പിടികൂടി. ശോഭ (69) ആണ് കൊല്ലപ്പെട്ടത്. 12 വർഷമായി അസുഖബാധിനായി കഴിയുന്ന ഭർത്താവിനെ പരിചരിച്ചുവരികയായിരുന്നു ശോഭ. ഇവർക്ക് മക്കളില്ല. തൊട്ടയൽപക്കത്താണ് 36-കാരനായ ശിവകുമാർ താമസിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ കുടിവെള്ളം ചോദിച്ചാണ് ഇയാൾ ശോഭയുടെ വീട്ടിൽ എത്തിയത്. വെള്ളം […]
Read more

എപ്സ്റ്റീൻ ഫയല്‍ വിവാദം; ആൻഡ്രൂ മൗണ്ട്ബാറ്റൻ അറസ്റ്റിൽ

ലണ്ടൻ: പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളിൽ പരാമർശം വന്നതിനു പിന്നാലെ ബ്രിട്ടിഷ് രാജകുടുംബാംഗവും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൻ-വിൻഡ്‌സർ അറസ്റ്റിൽ. 66ാം ജന്മദിനത്തിലാണ് ആൻഡ്രൂ അറസ്റ്റിലായത്. സർക്കാരിലെ ഔദ്യോഗിക രേഖകൾ ജെഫ്രി എപ്‌സ്റ്റീന് കൈമാറിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സറിനുമേൽ സമ്മർദമുണ്ടായിരുന്നു. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാൻ ബക്കിങ്ങാം കൊട്ടാരം വിസമ്മതിച്ചെങ്കിലും സാക്ഷിമൊഴി നൽകുന്നത് ആൻഡ്രൂവിനും […]
Read more

പെരുമ്പാവൂരിൽ 51 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

പെരുമ്പാവൂർ: 51 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴക്കുളം ടിഎംജെ നഗറിലുള്ള പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മൂർഷിദാബാദ് സ്വദേശി റുബെൽ മുല്ല (25)യെ ആണ് തടിയിട്ട പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാക്കുകളിലും തറയിൽ കൂട്ടിയിട്ട നിലയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാനെന്ന പേരിലാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. പകൽ സമയം ആളുകൾ ജോലിക്ക് പോയിരിക്കുകയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കും. രാത്രിയിലാണ് പ്രതി ഇവിടെ […]
Read more

Recent News

Advertisement