സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ശബരിമല സ്ത്രീ പ്രവേശന വിഷയം പാർട്ടി നിലപാട് മാറുമോ; മാറാത്തതായി ഒന്നുമില്ലെന്ന് എംവി ഗോവിന്ദൻ

പാലക്കാട്: ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ മല കയറ്റിയത്.ജനാധിപത്യത്തിൻ്റെ അന്തസ് സംരക്ഷിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പി.കെ ശശി വിഷയത്തിൽ പാർട്ടിയുമായി പ്രശ്നമുണ്ടെന്നന്നുംഅതു കൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നതെന്നും ശശി അല്ല ആരു പോയാലും സിപിഎമ്മിന് പ്രശ്നമില്ലന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ഷൊർണൂർ കുളപ്പുള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്നന്നും ശബരിമല […]
Read more

വാഗ്ദാനങ്ങൾ പാഴായി; പാലായിൽ ഓട്ടോ തൊഴിലാളികളെ കൈവിട്ട് യൂണിയൻ നേതാവ്

കോട്ടയം: നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ സംരക്ഷകനായി ചമഞ്ഞ് അവർക്ക് പുതിയ സ്റ്റാൻഡ് ഉറപ്പാക്കിയെന്ന് പബ്ലിസിറ്റി നൽകിയ ട്രേഡ് യൂണിയൻ നേതാവ് ഒടുവിൽ തൊഴിലാളികളെ പെരുവഴിയിലാക്കിയതായി പരാതി. കെ.ടി.യു.സി നേതാവ് ജോസുകുട്ടി പൂവേലിലിനെതിരെയാണ് തൊഴിലാളികളുടെ ഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധം ഉയരുന്നത്. ടി.ബി റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷകൾക്കായി മണർകാട് റോഡിനെയും പ്രധാന വീഥിയെയും ബന്ധിപ്പിക്കുന്ന മറ്റത്തിൽ, പി.സി.ടി ബിൽഡിംഗുകൾക്കിടയിലുള്ള ഇടറോഡാണ് പുതിയ സ്റ്റാൻഡായി നേതാവ് “ഒപ്പിച്ചു” നൽകിയത്. സ്വന്തം ഇടപെടൽ മൂലമാണ് ഈ മാറ്റമെന്ന് അവകാശപ്പെട്ട് വലിയ തോതിൽ പ്രചാരണവും ഇദ്ദേഹം […]
Read more

കോട്ടയം മെഡിക്കൽ കോളജിൽ 283 കോടിയുടെ വികസന പദ്ധതികൾ; സർജിക്കൽ ബ്ലോക്ക് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിന്റെ മുഖച്ഛായ മാറ്റുന്ന 283 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം ഈ മാസം 16-ാം തീയതി തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി ധനസഹായത്തോടെ 257 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക സർജിക്കൽ ബ്ലോക്കിന്റെ സമർപ്പണമാണ് ചടങ്ങിലെ പ്രധാന ആകർഷണം. ഉച്ചകഴിഞ്ഞ് മൂന്നിന് മെഡിക്കൽ കോളജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏകദേശം […]
Read more

മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷൽ സ്‌കൂൾ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോട്ടയം: കാരുണ്യത്തിന്റെയും സേവനത്തിന്റെയും കാൽനൂറ്റാണ്ട് പിന്നിടുന്ന മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷൽ സ്‌കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ആകാശത്തേക്ക് 25 ബലൂണുകൾ പറത്തിക്കൊണ്ട് ഫ്രാൻസിസ് ജോർജ് നിർവഹിച്ചു. അങ്കമാലി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ റോസിലി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ സ്മരണികയുടെ പ്രകാശനം നിർവഹിക്കുകയും ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 25 വർഷമായി സ്കൂൾ നൽകിവരുന്ന സ്തുത്യർഹമായ സേവനങ്ങൾ സമൂഹത്തിന് […]
Read more

അയ്യപ്പ സംഗമം; വി.എൻ വാസവൻ രാജി വെക്കണമെന്ന് ഡിസിസി

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ കോടികളുടെ അഴിമതി നടത്തിയ മന്ത്രി വി.എൻ. വാസവൻ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പ സംഗമത്തിന് നേരിട്ട് നേതൃത്വം നൽകിയത് മന്ത്രി വാസവനാണെന്നും, കോടികളുടെ അഴിമതി പുറത്തുവന്നപ്പോൾ തനിക്കൊന്നും അറിയില്ലെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് […]
Read more

നെന്മാറയിൽ രാഷ്ട്രീയ പോരാട്ടം ശക്തമാകുന്നു; ചുവപ്പുസങ്കേതത്തിൽ അട്ടിമറി ലക്ഷ്യമിട്ട് മുന്നണികൾ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ പാലക്കാട് ജില്ലയിലെ രാഷ്ട്രീയ ചർച്ചകളിൽ മുഖ്യ സ്ഥാനമായി നെന്മാറ മാറിയിരിക്കുകയാണ്. മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് അനുകൂലമായിരുന്ന ഈ മണ്ഡലത്തിൽ ഇത്തവണ ശക്തമായ മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരമ്പരാഗതമായി എൽ.ഡി.എഫിന് ശക്തമായ സ്വാധീനം നിലനിൽക്കുന്ന നെന്മാറയിൽ മാറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും എൻ.ഡി.എയും. 2008ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് വിജയിച്ചിരുന്നു. നിലവിൽ സി.പി.എമ്മിലെ K. Babu ആണ് […]
Read more

കിഴക്കഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് ഇൻസിനറേറ്റർ കൈമാറി

പാലക്കാട്: നവകേരളം കര്‍മ്മപദ്ധതി യുടെ ഭാഗമായി ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഴക്കഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് ഇൻസിനറേറ്റർ കൈമാറി. വിദ്യാർത്ഥിനികളുടെ ആർ‍ത്തവ ശുചിത്വം ഉറപ്പാക്കുന്നതിനും പരിസ്ഥിതി സൗഹൃദ മാലിന്യ നിർമാർജനം പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്ഥാപിച്ച ഇൻസിനറേറ്ററിന്റെ സ്വിച്ച് ഓൺ കര്‍മ്മം കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ നിർവഹിച്ചു.പരിപാടിയിൽ ഹരിത കേരളം മിഷൻ ആലത്തൂർ ബ്ലോക്ക് കോർഡിനേറ്റർ പി.എ. വീരാസാഹിബ് പദ്ധതി വിശദീകരണം നടത്തി. പരിസ്ഥിതിക സുസ്ഥിരതയും ആർ‍ത്തവ ശുചിത്വവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് […]
Read more

തൃപ്പാളൂർ തൂക്കുപാലം തുറന്നു; പൂർത്തിയാകാതെ ഉദ്യാനവും കളിയിടവും

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആലത്തൂരിലെ തൃപ്പാളൂർ ശിവക്ഷേത്രത്തിന് സമീപം ഗായത്രി പുഴയ്ക്ക് കുറുകെ നിർമിച്ച തൃപ്പാളൂർ തൂക്കുപാലം പൊതുജനങ്ങൾക്ക് തുറന്നു നൽകിയെങ്കിലും പാലത്തോടൊപ്പം പ്രഖ്യാപിച്ച ഉദ്യാനവും കളിയിടവും ഇപ്പോഴും പൂർത്തിയാകാതെ തുടരുന്നു.ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് സമീപം തേനാരിപ്പറമ്പിൽ നിന്നാണ് പാലം നിർമിച്ചിരിക്കുന്നത്. പുഴയുടെ ഭംഗി ആസ്വദിക്കാനും വൈകുന്നേരങ്ങളിൽ കുടുംബസമേതം സമയം ചെലവഴിക്കാനും അനുയോജ്യമായ ഇടമായി ഇവിടം മാറുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. എന്നാൽ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്നതിനെ […]
Read more

വടക്കാഞ്ചേരി ബൈപ്പാസ് ഭൂമി ഏറ്റെടുക്കലിന് കിഫ്ബിയുടെ 14.78 കോടി രൂപ ധനാനുമതി

തൃശ്ശൂർ: വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 14.78 കോടി രൂപയുടെ ധനാനുമതി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) അനുവദിച്ചു. ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗമാണ് ഭൂമി ഏറ്റെടുക്കലിന് ഫിനാൻഷ്യൽ സാങ്ഷൻ നൽകിയത്. യോഗത്തിന് ശേഷം ചേർന്ന വാർത്താസമ്മേളനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഇക്കാര്യം വ്യക്തമാക്കി. 2026– 27 സാമ്പത്തിക വർഷത്തെ ബജറ്റ് ചർച്ചയിൽ വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിന് ധനാനുമതി നൽകണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചിരുന്ന […]
Read more

എൽഡിഎഫ് സംസ്ഥാന ജാഥയ്ക്ക് ഷോർണൂർ മണ്ഡലത്തിൽ ഉജ്ജ്വല സ്വീകരണം

പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയ്ക്ക് കുളപ്പുള്ളിയിൽ ഉജ്ജ്വലവേൽപ്പ്. പഞ്ചവാദ്യവും, പൂക്കാവടിയും, ഇണക്കാളയും, ഗജവീരനും, വാധ്യമേളങ്ങളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെയാണ് യാത്രയെ കുളപ്പുള്ളി നിയോജകമണ്ഡലം സ്വീകരിച്ചത്. കേരളത്തിൽ വി.ഡി. സതീശൻ കൊലീബി ജമാഅത്തെ സഖ്യത്തിൻ്റെ കോഓർഡിനേറ്ററെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വി.ഒ ബിജെപിയുമായി അന്തർധാരയുണ്ടാക്കിയാണ് വി.ഡി. സതീശൻ തിരഞ്ഞെടുപ്പിന് നേരിടാൻ ഒരുങ്ങുന്നതെന്നും കോൺഗ്രസ് ലീഗ് ബിജെപി ജമാഅത്തെ ഇസ്ലാം കോർഡിനേറ്റർ ആയാണ് ഇപ്പോഴത്തെ പ്രവർത്തനം എന്നും എം.വി. […]
Read more

Recent News

Advertisement