Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Jeena T Philip

വീണ്ടും വിവാദ പരാമര്‍ശവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി

ഇടുക്കി: വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍ സമുദായത്തിലെ സിസ്റ്റര്‍ മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നത് എന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ വിമർശനം. എസ്എന്‍ഡിപിയെ സഹായിക്കാൻ കേരളം ഭരിച്ച ഒരു സർക്കാരിനും കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും വോട്ട് ബാങ്ക് ആയി മാറിയെന്നും രാജ്യത്ത് ജനാധിപത്യം പോയി, മതാധിപത്യം വന്നു എന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ നീതി എന്ന് […]
Read more

കെട്ടിട നിര്‍മാണത്തിന് തൃശൂര്‍കാരനായ പണിക്കാരൻ മന്ത്രിയുടെ രൂപത്തില്‍: ചാണ്ടി ഉമ്മന്‍

കോട്ടയം: വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലേ പെന്‍സില്‍ മാര്‍ക്ക് മായ്ച്ച മന്ത്രി കെ രാജനെ പരിഹസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് എംഎല്‍എ ചാണ്ടി ഉമ്മൻ. കെട്ടിട നിര്‍മ്മാണത്തിന് തൃശൂര്‍കാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പരിഹാസം. ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയായിരുന്നു ഇന്നലെ അരങ്ങേറിയത്. യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ഇക്കാര്യത്തില്‍ സമഗ്രമായി അന്വേഷണം നടത്തുമെന്നാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. ടൗണ്‍ഷിപ്പിലെ വീടിനുള്ളില്‍ കയറി മന്ത്രി നടത്തിയത് നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ […]
Read more

തോല്‍വിക്ക് പിന്നാലെ ചെന്നൈയ്ക്ക് അടുത്ത പ്രഹരം

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ ഹൈദരാബാദിനെതിരെ ഉണ്ടായ തോല്‍വിക്ക് പിന്നാലെ ചെന്നൈയ്ക്ക് വിനയായി അടുത്ത പ്രതിസന്ധി. ഇന്നലെ മത്സരത്തിനിടെ ഉണ്ടായ യുവതാരം ആയുഷ് മാത്രെയുടെ പരിക്ക് ഗുരുതരം. ബാറ്റിംഗിനിടെ പേശി വലിവ് അനുഭവപ്പെട്ട മാത്രെ ഓടാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു. സീസണിലെ മുഴുവൻ മത്സരങ്ങളും നഷ്ട്ടമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അഞ്ചാം ഓവറിലായിരുന്നു സംഭവം.രണ്ടാം റണ്ണിനായി ഓടുന്നതിനിടെ മാത്രെയുടെ കാലിൽ പേശിവലിവ് അനുഭവപ്പെടുകയായിരുന്നു. വേദന വകവെക്കാതെ ബാറ്റിംഗ് തുടരാൻ താരം ശ്രമിച്ചെങ്കിലും തൊട്ടടുത്ത ഓവറിൽ തന്നെ പുറത്തായി. മികച്ച ഫോമിലായിരുന്ന യുവതാരത്തെ […]
Read more

14കാരിയെ പീഡിപ്പിച്ചു; രണ്ട് വര്‍ഷമായിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്

കോഴിക്കോട്: പതിനാല് കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ രണ്ട് വർഷമായിട്ടും പ്രതിയെ പിടികൂടാനാകാതെ താമരശ്ശേരി പൊലീസ്. 2024 മാര്‍ച്ചിലാണ് പെൺകുട്ടി പൊലീസിന് പരാതി നല്‍കിയത്. നാളിത്ര കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. പ്രതിയുടെ കൈയ്യില്‍ നഗ്നവീഡിയോ ഉണ്ടെന്നും അതോര്‍ത്ത് പേടിയുണ്ടെന്നും പൊലീസിനോട് പെൺകുട്ടി പറഞ്ഞിരുന്നു. നിരവധി തവണ പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങിയിട്ടും ഒരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതേസമയം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും പ്രതി എവിടെയാണെന്ന് അറിയില്ലന്നുമാണ് […]
Read more

ഇരട്ട പൗരത്വം; രാഹുലിനെതിരേയുള്ള കേസ് മരവിപ്പിച്ച് കോടതി

അലഹബാദ്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇരട്ട പൗരത്വ ആരോപണത്തിൽ കേസെടുക്കുന്നത് മരവിപ്പിച്ച് അലഹബാദ് ഹൈക്കോടതി. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ എസ് വിഘ്‌നേഷ് ശിശിരനനാണ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് പരാതി നൽകിയത്. അതിന്റെ പശ്ചാത്തലത്തിൽ യുപി സര്‍ക്കാര്‍ നേരിട്ടോ കേന്ദ്ര ഏജന്‍സിയോ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഉത്തരവിടുന്നതിന് മുമ്പ് ആരോപണവിധേയനായ വ്യക്തിക്ക് മുന്‍കൂര്‍ നോട്ടീസ് നൽകണമെന്ന നിയമം ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടിയത്. ഇതിന്റെ […]
Read more

ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നു; ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ട് അധികൃതർ

ദുബായ്: ദുബായിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20 മുതൽ വീണ്ടും തുറക്കുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് വിനോദസഞ്ചാര കേന്ദ്രം അടച്ചിട്ടിരുന്നത്. മാസങ്ങളായുള്ള സഞ്ചാരികളുടെ കാത്തിരിപ്പാണ് വിരാമം ആയിരിക്കുന്നത്. സാധാരണഗതിയിൽ മെയ് മാസം വരെയാണ് സീസൺ നീണ്ടുനിൽക്കാറുള്ളത്. ഇത്തവണത്തെ 30-ാം സീസണിലും വിപുലമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. 90ലധികം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 സാംസ്കാരിക പവലിയനുകൾ. 3,500ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ. 250ലേറെ ഡൈനിംഗ് ഓപ്ഷനുകൾ. നൂറുകണക്കിന് തത്സമയ പ്രകടനങ്ങൾ, കൂടാതെ ‘കാർണിവലിൽ’ 200ലധികം റൈഡുകളും ഗെയിമുകളും […]
Read more

മലയാളി കരുത്തിൽ വീണ്ടും തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഹോം ഗ്രൗണ്ടിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജംഷഡ്‌പൂരിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. മലയാളി താരങ്ങളായ നിഹാൽ സുധീഷ്, വിപിൻ മോഹൻ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. പുതിയ പരിശീലകനായി ആഷ്‌ലി വെസ്റ്റ്വുഡ് ടീമിൽ എത്തിയതിന് ശേഷമുള്ള രണ്ടാം ജയമാണിത്. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ വിജയവും. നോർത്ത് ഈസ്റ്റിനെതിരായ കഴിഞ്ഞ മത്സരത്തിൽ സമനിലയും നേടിയിരുന്നു ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്സിന്റെ ഈ തിരിച്ചുവരവിൽ മഞ്ഞപ്പടയും തിരികെ സ്റ്റേഡിയത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ടീം. ടീമിന്റെ കടുത്ത മോശം […]
Read more

കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്

കണ്ണൂര്‍: കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസെടുത്ത്‌ വനിതാ പോലീസ്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ, വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു. യാത്രക്കിടയിൽ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചതെന്നാണ് പരാതി. കെഎസ്‌യു പ്രവര്‍ത്തകയായ യുവതിയാണ് അതുലിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. യുവതിയും അതുലും 2018 മുതല്‍ സൗഹൃത്തുക്കളാണ്. വിവിധ സമയങ്ങളിലായി 1,60,000 രൂപയാണ് അതുലിന് യുവതി നൽകിയത്. നിലവിൽ അതുൽ ഒളിവിലാണ്.
Read more

സഞ്ജുവും ചെന്നൈയും വീണു; മഞ്ഞപ്പടയെ തകർത്ത് സൺറൈസേഴ്‌സ്

ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്നലെ സ്വന്തം തട്ടകത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 10 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്‍റിച്ച് ക്ലാസന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തത്. തുടർച്ചയായ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാൻ കൊതിച്ച ആരാധകർക്കും […]
Read more

വനിതാ സംവരണ ബിൽ ;ഇന്ത്യാ സഖ്യത്തിനെതിരേ ആഞ്ഞടിച്ച് അമിത് ഷാ

ന്യൂഡൽഹി:വനിതാ സംവരണ ബില്ലിൽ പാർലിമെന്റിൽ വാക്‌പോര് മുറുകുയാണ്. ബില്ലിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ. വനിതാ ശാക്തീകരണം നടപ്പാക്കുക എന്നതാണ് എൻഡിഎ ലക്ഷ്യം. എന്നാൽ ഉപാധികൾ വെച്ച് പ്രകതിപക്ഷം അതിനെ എതിർത്തുവെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. വനിതാ ശാക്തീകരണം നടപ്പാക്കുക എന്ന എൻഡിഎയുടെ ലക്ഷ്യത്തെയാണ് പ്രതിപക്ഷം തടയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2029 തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix