Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Jeena T Philip

ബംഗാളിൽ നേർക്കുനേർ ഏറ്റുമുട്ടി മോദിയും മമതയും

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള വാക്പോര് രൂക്ഷമാവുകയാണ്. കേന്ദ്ര സർക്കാർ പദ്ധതികൾ ബം​ഗാളിൽ നടപ്പിലാകില്ല എന്നാണ് മമതയുടെ വാദം. എന്നാൽ, തൃണമൂലിന്റെ ​ഗുണ്ടകൾക്ക് കീഴടങ്ങാൻ അവസാന അവസരം കൂടി നല്കാമെന്നുമാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ബംഗാളി ഭാഷ പോലും മര്യാദയ്ക്ക് അറിയാത്തവരെ ജനം തള്ളികളയുമെന്നും, ബംഗാൾ ആരുടെയും കോളനിയല്ലെന്നുമാണ് തൃണമൂലിന്റെ തിരിച്ചടി. ഒന്നാം ഘട്ട വോട്ടെടുപ്പിന് നാല് നാൾ മാത്രം ശേഷിക്കേ ബിജെപി […]
Read more

ലഗേജിൽ സാറ്റലൈറ്റ് ഫോൺ; ശ്രീനഗർ എയർപോർട്ടിൽ അമേരിക്കൻ പൗരന്മാർ കസ്റ്റഡിയിൽ

ശ്രീനഗർ: ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോൺ കൈവശം വെച്ചതിനെത്തുടർന്ന് രണ്ട് അമേരിക്കൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിമാനം പുറപ്പെടുന്നതിന് മുൻപുള്ള പതിവ് പരിശോധനയ്ക്കിടെയാണ് ഇവരുടെ ലഗേജിൽ നിന്ന് ഒരു സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയത്. കശ്മീർ പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ ഇത്തരം ഉപകരണങ്ങൾക്ക് കർശന നിയന്ത്രണമുള്ളതിനാലാണ് നടപടി. കസ്റ്റഡിയിലായവരിൽ ഒരാൾ മൊണ്ടാന സ്വദേശിയാണ്. നിലവിൽ ഇവർക്കെതിരെ ഔദ്യോഗികമായി കേസെടുത്തിട്ടില്ല. രേഖകളും ഫോൺ കൈവശം വെച്ചതിൻ്റെ ഉദ്ദേശ്യവും പരിശോധിച്ച ശേഷമേ തുടർനടപടികൾ എടുക്കുകയുള്ളു. ഇവരെ പൊലീസും […]
Read more

അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവർക്ക് നേരിടേണ്ടി വരിക കടുത്ത ശിക്ഷ

റിയാദ്: ഔദ്യോഗിക പെർമിറ്റില്ലാതെ ഹജ്ജിനെതുന്നവർക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് സൗദി അറേബ്യ. നിയമലംഘകർക്ക് 20,000 റിയാൽ വരെ പിഴയും വിദേശികളാണെങ്കിൽ നാടുകടത്തലുമാണ് പ്രധാന ശിക്ഷകൾ. ഹജ്ജ് സീസൺ സുരക്ഷിതവും സുഗമവുമാക്കുന്നതിെൻറ ഭാഗമായാണ് പുതിയ നിയമങ്ങൾ.പുതിയ അറിയിപ്പ് പ്രകാരം, ദുൽഖഅദ് ഒന്ന് (ഏപ്രിൽ 18) മുതൽ ദുൽഹിജ്ജ 14 (മെയ് 31) വരെയുള്ള കാലയളവിൽ വിസിറ്റ് വിസകളിൽ രാജ്യത്തെത്തിയവർക്ക് മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നതിനും തങ്ങുന്നതിനും കർശന വിലക്കുണ്ട്. ഉംറ വിസയിൽ എത്തിയവർക്ക് രാജ്യത്ത് തുടരാവുന്ന അവസാന തീയതി […]
Read more

തകർത്തടിച്ച് രാജസ്ഥാന്റെ വൈഭവ്; എറിഞ്ഞു വീഴ്ത്തി വരുൺ

കൊൽക്കത്ത: ഐപിഎല്ലിൽ ഇന്നും രാജസ്ഥനായി തകർപ്പൻ പ്രകടനം നടത്തി വൈഭവ് സൂര്യവംശി. രാജസ്ഥാന്റെ ബാറ്റിംഗ് നിര തകർത്തപ്പോൾ കൊൽക്കത്ത വരുൺ ചക്രവർത്തിയെ മുൻനിർത്തി എറിഞ്ഞു വീഴ്ത്തി. ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. 28 പന്തിൽ നിന്ന് 46 റൺസെടുത്താണ് വൈഭവ് മടങ്ങിയത്. വരുൺ ചക്രവർത്തിയും കാർത്തിക് ത്യാഗിയും മൂന്ന് വീതം വിക്കറ്റെടുത്ത് രാജസ്ഥാനെ തളച്ചു. വരുൺ ചക്രവർത്തിയുടെ തകർപ്പൻ ബൗളിങ്ങാണ് കൊൽക്കത്തയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സീസണിലെ ആദ്യ […]
Read more

ഞങ്ങൾക്കെതിരെ ഈ ടൗൺഷിപ്പിൽ വന്നിരുന്ന് പറയാൻ നാണമില്ലേ: വി വസീഫ്

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച വീടുകൾ സന്ദർശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. നിര്‍മിച്ച് നല്‍കുന്ന ഒരു വീട്ടില്‍ വിള്ളലുണ്ടായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സന്ദർശനം. ടൗണ്‍ഷിപ്പിനെതിരെ പ്രതികരണവുമായി രംഗത്ത് വന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ശക്തമായ വിമർശനമാണ് വസീഫ് നടത്തിയത്. കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ടൗണ്‍ഷിപ്പ് എന്ന് മിണ്ടാന്‍ പോലും അര്‍ഹതയില്ല. ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കരുത് എന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാരെന്നും വസീഫ് ആരോപിച്ചു. 20 കോടി രൂപ ഗവണ്‍മെന്റ് നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് കൈമാറിയ ഞങ്ങള്‍ക്കെതിരെ ഈ […]
Read more

തിയറ്ററിലും ഒടിടിയിലും സംഭവമായി; സംഭവം അധ്യായം ഒന്ന്

തിയറ്ററില്‍ സര്‍പ്രൈസ് ഹിറ്റും പിന്നാലെ ഒടിടിയിലും വൻ പ്രതികരവുമായി സംഭവമായി മാറിയിരിക്കുകയാണ് സംഭവം അധ്യായം ഒന്ന്. ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച മിസ്റ്ററി ഫാന്‍റസി ത്രില്ലര്‍ ചിത്രമാണ് സംഭവം അധ്യായം ഒന്ന്. പൊതുവെ വലിയ സ്റ്റാർ വാല്യൂ ഉള്ള സിനിമ അല്ലെങ്കിൽ പോലും പ്രേക്ഷകർക്കിടയിൽ വലിയ പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്‍റെ ട്രെയിലർ പോലും വൻ സ്വീകാരിത നേടിയിരുന്നു. വനമേഖലയില്‍ കേസ് അന്വേഷിക്കാനെത്തുന്ന ഒരു സംഘം പൊലീസുകാരും. ഒപ്പം നിഗൂഢതകള്‍ പേറുന്ന ഒരു വനവും. […]
Read more

ഇന്നും ജയമില്ലെങ്കിൽ കൊൽക്കത്ത പുറത്തേക്ക്

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് സൂപ്പർ സൺ‌ഡേ പോരാട്ടം. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. സീസണിൽ ഇതുവരെ ആദ്യവിജയം നേടാൻ അജിങ്ക്യ രഹാനെയ്ക്കും സംഘത്തിനും ഇതുവരെ സാധിച്ചിട്ടില്ല. സ്വന്തം തട്ടകത്തിൽ രാജസ്ഥാനെതിരെ മത്സരത്തിനിറങ്ങുമ്പോൾ ഇന്നും ജയമില്ലെങ്കിൽ കൊൽക്കത്തയുടെ പ്ലേഓഫ് പ്രതീക്ഷകൾ ഏകദേശം അവസാനിക്കും. ഒരു മത്സരത്തിൽ മാത്രം പരാജയം വഴങ്ങി മികച്ച ഫോമിൽ മുന്നേറുന്ന രാജസ്ഥാൻ റോയൽസിനെ നേരിടുമ്പോൾ കൊൽക്കത്തയ്ക്ക് ജയം അനിവാര്യമാണ്. ബാറ്റിംഗിലും ബൗളിംഗിലും അടക്കം ടീമിന്റെ മോശം […]
Read more

പ്രതിപക്ഷ നേതാവ് പിണറായിയാണോ മരുമകനാണോ ചര്‍ച്ച അവര്‍ നടത്തട്ടെ: പി വി അൻവർ

പാലക്കാട്: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ചർച്ചകൾ വ്യപകമായിരുന്നു കോൺഗ്രസിനുള്ളിൽ. എന്നാൽ, കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയായി പരിഗണിക്കാന്‍ നിരവധി പേരുകളുണ്ടെന്ന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പി വി അന്‍വർ. തങ്ങൾ അധികാരത്തിൽ വന്നാൽ, പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചർച്ച പിണറായി വിജയനും മരുമകനും നടത്തട്ടെയെന്നും അൻവർ പറഞ്ഞു. ധര്‍മ്മടത്ത് പിണറായി തോറ്റാല്‍ അത്ഭുതപ്പെടാനില്ലെന്നും ജയിച്ചാല്‍ പതിനായിരം വോട്ടുകളില്‍ താഴെ മാത്രമേ ഭൂരിപക്ഷം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബേപ്പൂരില്‍ പി എ മുഹമ്മദ് റിയാസ് എന്നേ […]
Read more

പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു: മമത ബാനര്‍ജി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ ശക്തമായി ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വനിതാ സംവരണ ബില്ലില്‍ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് മമതയുടെ ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസ് വനിതാ സംവരണത്തെയല്ല മറിച്ച്, മണ്ഡല പുനര്‍നിര്‍ണയത്തെയാണ് എതിർത്തതെന്നും മമത കൂട്ടിച്ചേർത്തു. ഏറ്റവും അധികം വനിത പ്രാതിനിധ്യമുള്ള പാര്‍ട്ടി ടിഎംസിയാണ്. തൃണമൂലില്‍ തെരഞ്ഞെടുക്കപ്പെട്ട 37.9 ശതമാനം ജനപ്രതിനിധികളും വനിതകളാണെന്നും മമത ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണെന്നും മമത പറഞ്ഞു. എന്നാൽ, ധൈര്യമുണ്ടെങ്കില്‍ ബിജെപി ഇപ്പോള്‍ വനിതാ സംവരണം നടപ്പിലാക്കണമെന്ന് […]
Read more

അഗാർക്കർ തന്നെ തുടരും; നിർണായക തീരുമാനങ്ങളുമായി ബിസിസിഐ

2027 ഏകദിന ലോകകപ്പും വരാനിരിക്കുന്ന മറ്റ് ടൂർണമെന്റുകളും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ള അടുത്ത കടമ്പയാണ്. ഈ മത്സരങ്ങൾക്കൊക്കെ മുൻപേ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ കാലാവധി നീട്ടാൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 027‌ലെ ഏകദിന ലോകകപ്പ് വരെയാണ് അ​ഗാർക്കറുടെ കരാർ നീട്ടുന്നത്. രണ്ട് ടി20 ലോകകപ്പ് കിരീടങ്ങളും ചാമ്പ്യൻസ് ട്രോഫിയും നേടിയത് അഗാർക്കറുടെ കീഴിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാരാർ നീട്ടാനായി ബിസിസിഐ തീരുമാനമെടുക്കുന്നത്. എന്നാൽ, നായകൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix