ഭിന്നശേഷി സംവരണം; സംസ്ഥാന സർക്കാരിൻ്റെ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി
തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും. ഹർജിയിൽ എതിർകക്ഷികൾക്ക് നാലാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി നിർദേശം നൽകി. എൻ.എസ്.എസ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സമാന സാഹചര്യങ്ങളിലുള്ള മറ്റ് അദ്ധ്യാപകർക്കും ബാധകമാക്കണമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ ആവശ്യം. ഏയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസുകളിൽ നിലവിൽ താത്കാലിക തസ്തികകളിൽ തുടരുന്ന അദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ സർക്കാർ സമർപ്പിച്ച അപേക്ഷയിലാണ് സുപ്രീം കോടതി ഇന്ന് പരിഗണന നടത്തിയത്. […]
Read more

