ധൻരാജ് രക്തസാക്ഷി ഫണ്ടിലെ കണക്കുകൾ പുറത്തുവിടാൻ തയ്യാറായി സിപിഎം
കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടുമെന്ന് സിപിഎം. ഫെബ്രുവരി ആറിന് നടത്തുന്ന വാർത്താ സമ്മേളനത്തിൽ കണക്കുകൾ വ്യക്തമാക്കി പുറത്തുവിടുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അറിയിച്ചു.കണക്ക് പുറത്തു വിടണമെന്ന് സംസ്‌ഥാന നേതൃത്വം നിർദേശം നൽകിയതിനു പിന്നാലെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. അണികൾക്കിടയിൽ ഉടലെടുത്ത സംശയം മാറ്റുന്നതിൻ്റെ ഭാഗമായാണ് നീക്കം. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച വി.കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും പാർട്ടി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പാർട്ടി നടപടിയിൽ പയ്യന്നൂരിലെ അണികളിൽ പലർക്കും അതൃപ്‌തി […]
Read more

