സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Author: Mehana Babu

ഇന്ത്യ–വെനസ്വേല എണ്ണ കരാർ: ധാരണയായതായി ട്രംപ്

വാഷിംഗ്‌ടൺ: ഇന്ത്യ വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുസംബന്ധിച്ച കരാറിന്റെ രൂപരേഖ പൂർത്തിയായതായി ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചതെന്നും, ഇതിലൂടെ ഉണ്ടാകുന്ന കുറവ് വെനസ്വേലയിലൂടെയായി നികത്താനുള്ള ശ്രമങ്ങളാണെന്നും ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഊർജ സഹകരണത്തെക്കുറിച്ച് സംസാരിച്ചതായും, ധാരണയിലെത്തിയതായും ട്രംപ് അറിയിച്ചു. ഇതിന് മുമ്പ് വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇന്ത്യയുമായി ഊർജ മേഖലയിൽ സഹകരണ ധാരണയായതായി […]
Read more

ചികിത്സാപ്പിഴവിൽ കൈ നഷ്‌ടമായ ഒമ്പതുവയസുകാരിയുടെ ശസ്ത്രക്രിയ ഇന്ന്

പാലക്കാട്: ചികിത്സാപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പതുവയസുകാരിയുടെ ശാസ്ത്രക്രിയ ഇന്ന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയ നടക്കുന്നത്. മാദ്ധ്യമ വാർത്തകൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ശസ്ത്രക്രിയയ്ക്കുവേണ്ട സഹായ വാഗ്ദാനങ്ങൾ നൽകിയത്. അദ്ദേഹം ഇന്ന് ആശുപത്രിയിലെത്തി വിനോദിനിയെ കാണും. 2025 സെപ്‌തംബർ 24നായിരുന്ന വിനോദിനിയുടെ കൈയ്ക്ക് സംഭവിച്ചത്. വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വിനോദിനിയുടെ വലതു കൈയ്ക്ക് മുറിവും ഒടിവും സംഭവിക്കുകയായിരുന്നു. പിന്നാലെ സർക്കാർ ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്കിടെയാണ് കൈ മുറിച്ചുമാറ്റിയത്. കൈ നഷ്ട‌മായതിനുപിന്നാലെ […]
Read more

ഉറുമ്പ് ശല്യം ഒഴിവാക്കാൻ ലളിതമായ വീട്ടുവൈദ്യങ്ങൾ; രാസവസ്തുക്കൾ ഇല്ലാതെ പരിഹാരം

വീടുകളിലെ സാധാരണ പ്രശ്നങ്ങളിൽ ഒന്നാണ് ഉറുമ്പ് ശല്യം. അടുക്കള മുതൽ കിടപ്പുമുറിവരെ, തുണികൾക്കിടയിലും പത്രങ്ങൾക്കിടയിലും തറയിലും ഭിത്തിയിലുമെല്ലാം ഉറുമ്പുകളെ കാണാറുണ്ട്. ചില ഇടങ്ങളിൽ ഉറുമ്പുകളുടെ വലിയ കൂട്ടങ്ങൾ രൂപപ്പെടുന്നതും പതിവാണ്. പലവിധ മാർഗങ്ങൾ പരീക്ഷിച്ചിട്ടും പലപ്പോഴും ഈ ശല്യം പൂര്‍ണമായി മാറുന്നില്ല. ഇത്തരത്തിൽ ഉറുമ്പ് ശല്യം സ്ഥിരമായി നേരിടുന്നവർക്ക് രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ പരീക്ഷിക്കാവുന്ന ചില ലളിതവും ഫലപ്രദവുമായ മാർഗങ്ങളുണ്ട്. വിനാഗിരിയും വെള്ളവും തുല്യ അളവിൽ കലർത്തി ഉറുമ്പ് കാണപ്പെടുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്യുന്നത് ഉറുമ്പുകളെ അകറ്റാൻ […]
Read more

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; സൈന്യത്തിന്റെ വെടിവെപ്പിൽ ഡ്രോണുകൾ പിന്തിരിഞ്ഞു

ശ്രീലങ്ക: ഇന്ത്യ പാക് അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ കേരൻ സെക്ടറിൽ പാക് ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ സൈന്യം ശക്തമായ പ്രതിരോധ നടപടി സ്വീകരിച്ചു. സൈന്യം വെടിയുതിർത്തെതോടെ ഡ്രോണുകൾ നിയന്ത്രണ രേഖ കടക്കാതെ തന്നെ തിരികെ മടങ്ങിയതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. നിയന്ത്രണ രേഖയ്ക്ക് സമീപം ഒന്നിലധികം ഡ്രോണുകൾ ആകാശത്ത് തങ്ങിനിൽക്കുന്നതായി കേരൻ സെക്ടറിന്റെ മുൻവശത്ത് വിന്യസിച്ചിരുന്ന പ്രാദേശിക സൈനിക യൂണിറ്റ് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ […]
Read more

തിരുവല്ലയിൽ സ്കൂൾ കെട്ടിടത്തിന് തീപിടിത്തം; അഗ്നിശമനസേനയുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

കോട്ടയം: തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്കൂളിൽ പുതുതായി നിർമ്മിച്ച ഹയർ സെക്കൻഡറി ബ്ലോക്കിലെ മെയിൻ സ്വിച്ച് സ്ഥാപിച്ചിരുന്ന ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. സ്പെഷ്യൽ ക്ലാസ്സുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം. പെട്ടെന്നുണ്ടായ പൊട്ടിത്തെറിയുടെ ശബ്ദവും കനത്ത പുകയും ശ്രദ്ധയിൽപ്പെട്ട സമീപത്തെ കടയുടമ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ അഗ്നിശമനസേനയെ വിവരമറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് […]
Read more

മെഡിക്കല്‍ ചരിത്രത്തില്‍ പുതു അധ്യായം; ചരിത്ര നേട്ടവുമായി തിരുവനന്തപുരം ജനറല്‍ ആശുപത്രി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ചരിത്ര നേട്ടം കൈവരിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രി. ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലാണ് നേത്രപടല അന്ധതയ്ക്ക് പ്രതിവിധിയായ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. കോവളം സ്വദേശിയായ 59 വയസുകാരനാണ് കഴിഞ്ഞ 24-ന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രോഗി നിലവില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വകാര്യ കണ്ണാശുപത്രികളിലും ചില സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മാത്രമായി പരിമിതമായിരുന്ന ഈ ശസ്ത്രക്രിയയാണ് തിരുവനന്തപുരം […]
Read more

പച്ചക്കറികളും പഴങ്ങളും ഫ്രിഡ്ജിൽ പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഗുരുതര ഭീഷണി; വിദഗ്ധരുടെ മുന്നറിയിപ്പ്

ഫ്രിഡ്ജിൽ പച്ചക്കറികളും പഴങ്ങളും കൂടുതൽ കാലം ഫ്രഷ് ആയി സൂക്ഷിക്കാനായി പലരും അവ പ്ലാസ്റ്റിക് കവറുകളിലാക്കി വയ്ക്കാറുണ്ട്. മാർക്കറ്റിൽ നിന്നും വാങ്ങിയ പ്ലാസ്റ്റിക് കവറുകൾ മാറ്റാതെയോ, അല്ലെങ്കിൽ പുതിയ കവറുകൾ ഉപയോഗിച്ചോ ഇത്തരത്തിൽ സംഭരിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ഈ ശീലം ആരോഗ്യത്തിന് വലിയ അപകടം സൃഷ്ടിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പച്ചക്കറികളും പഴങ്ങളും സ്വാഭാവികമായി പുറത്തുവിടുന്ന ഈർപ്പവും വാതകങ്ങളും പ്ലാസ്റ്റിക് കവറിനുള്ളിൽ അടഞ്ഞുകൂടുമ്പോൾ, ബാക്ടീരിയകളും ഫംഗസുകളും അതിവേഗം വളരാൻ അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുന്നു. വായു സഞ്ചാരം തടസ്സപ്പെടുന്നതോടെ […]
Read more

സൗഹൃദ അന്തരീക്ഷത്തിൽ കേരളം ലോകത്തിന് മാതൃക’; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം :വ്യാവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാമത് ലോക കേരളസഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് എംബസി ഇല്ലാത്ത രാജ്യങ്ങളിൽ നോർക്ക പ്രതിനിധിയെ നിയമിക്കണമെന്ന ആവശ്യം ഉയർന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. എംബസി പോലും ഇല്ലാത്ത രാജ്യങ്ങളിൽ കേരള സർക്കാരിന് എന്തെല്ലാം ഇടപെടലുകൾ നടത്താൻ സാധിക്കുമെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും, ഇക്കാര്യത്തിൽ ഗൗരവമായ ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ സുരക്ഷിതത്വമാണ് ഏറ്റവും പ്രധാനം എന്നും, […]
Read more

ഓട്ടിസം ബാധിതനായ കുട്ടിക്കെതിരായ ലൈംഗികാതിക്രമം; അധ്യാപകന്‍ കുറ്റക്കാരനെന്ന് വിധി

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയും കുട്ടിയുടെ അധ്യാപകനുമായ സന്തോഷ്‌ കുമാർ (56) ആണ് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം കൂടുതൽ കഠിന ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ സ്വദേശിയായ കുട്ടി ഓട്ടിസം സംബന്ധമായ ചികിത്സകൾക്കായി തിരുവനന്തപുരത്ത് താമസിച്ചിരുന്നതിനിടെയാണ് സംഭവം. തിരുവനന്തപുരം നഗരത്തിലെ ഒരു സ്കൂളിൽ മൂന്നാം ക്ലാസ് […]
Read more

സമ്മർദ്ദം ചെലുത്തിയിട്ടില്ല, പരിശോധന നിയമപരമായി’;റോയിയുടെ മരണത്തിൽ വിശദീകരണവുമായി ആദായ നികുതി വകുപ്പ്

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ ഓഫീസിൽ നടത്തിയ പരിശോധനകളുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ആദായ നികുതി വകുപ്പ്. പരിശോധനകളും തുടർന്നുള്ള നടപടികളും പൂർണമായും നിയമപരമായിരുന്നുവെന്നും റോയിക്കുമേൽ യാതൊരു തരത്തിലുള്ള സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ് റോയിയുടെ മൊഴി രേഖപ്പെടുത്തിയതെന്നും നിയമപരമായ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചാണു പരിശോധനകൾ നടത്തിയതെന്നും വകുപ്പ് വിശദീകരിക്കുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി ആദായ നികുതി വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, […]
Read more

Recent News

Advertisement