സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Education

കുമരകം എബിഎം സ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെയും കോട്ടയം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും (DCPU) ആഭിമുഖ്യത്തിൽ കുമരകം എ.ബി.എം. ജി.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘ഒ.ആർ.സി സ്മാർട്ട്-40 ക്യാമ്പിന്റെ’ ഭാഗമായി നടന്ന പരിപാടി ഹെഡ്മാസ്റ്റർ മനോജ് വി. പോൾ ഉദ്ഘാടനം ചെയ്തു. ഇന്റർനെറ്റിന്റെയും സ്മാർട്ട്ഫോണുകളുടെയും സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും ഡിജിറ്റൽ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒ.ആർ.സി റിസോഴ്സ് പേഴ്സൺ ആർ. സന്ദീപ് സൈബർ സുരക്ഷ, ലൈഫ് സ്കില്ലുകൾ എന്നീ വിഷയങ്ങളിൽ […]
Read more

പരപ്പനങ്ങാടി സബ്ജില്ല അറബിക് അക്കാദമിക് ശിൽപശാല സംഘടിപ്പിച്ചു

മലപ്പുറം: പരപ്പനങ്ങാടി സബ്ജില്ല അറബിക് അക്കാദമിക് കോംപ്ലക്സിന്റെ നേതൃത്വത്തിൽ മൂന്നാമത് അറബിക് ശിൽപശാല സംഘടിപ്പിച്ചു. എൽ.പി., യു.പി., ഹൈസ്കൂൾ തലങ്ങളിലെ അറബിക് അധ്യാപകരെ പങ്കെടുപ്പിച്ച് നടത്തിയ ശിൽപശാലയിൽ പുതിയ ചോദ്യപേപ്പർ രൂപകൽപ്പനയുടെ വിശകലനം, മൂല്യനിർണയത്തിലെ പുതുമകൾ, അറബിക് എഴുത്തുമായി ബന്ധപ്പെട്ട വ്യാകരണ-ലിപിനിയമങ്ങളുടെ വിശദ പഠനം എന്നിവ നടന്നു.അറബിക് എഴുത്തുമായി ബന്ധപ്പെട്ട ക്ലാസ് എസ്.സി.ഇ.ആർ.ടി ടെക്സ്റ്റ് പുസ്തക സമിതി അംഗമായ എം. അസ്മാസ്റ്റർ നയിച്ചു. അധ്യാപകർക്ക് പ്രായോഗികമായി ഉപയോഗിക്കാവുന്ന രീതിയിൽ എഴുത്തിലെ ശരിതെറ്റുകൾ, അക്ഷരശുദ്ധി, ഉച്ചാരണസംബന്ധമായ കാര്യങ്ങൾ എന്നിവ […]
Read more

കെസിബിസി ഒൗട്ട്സ്റ്റാൻ്റിംഗ് ഹയർ സെക്കൻററി സ്കൂൾ അവാർഡ് കോട്ടയം സെൻ്റ് ആൻസിന്

കോട്ടയം: കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലും (കെ.സി.ബി.സി) കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡും സംയുക്തമായി ഏർപ്പെടുത്തിയ മികച്ച വിദ്യാലയങ്ങൾക്കുള്ള ഒൗട്ട്സ്റ്റാൻ്റിംഗ് ഹയർ സെക്കൻററി സ്കൂൾ അവാർഡിന് കോട്ടയം സെൻ്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ അർഹമായി. സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് ഈ പുരസ്കാരം. 2026 ഫെബ്രുവരി 13, 14 തിയതികളിൽ ചങ്ങനാശ്ശേരിയിൽ വെച്ച് നടക്കുന്ന കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും. പ്രിൻസിപ്പൽ ജോബി […]
Read more

സൈബർ സുരക്ഷയിൽ ജാഗ്രത അനിവാര്യം; കളക്ടറേറ്റിൽ ജീവനക്കാർക്കായി ശില്പശാല സംഘടിപ്പിച്ചു

കോട്ടയം: സർക്കാർ ജീവനക്കാരുടെ ഡിജിറ്റൽ സുരക്ഷാബോധം വർധിപ്പിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ‘സുരക്ഷിത ഇന്റർനെറ്റ് ദിനാചരണ’ത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ പ്രത്യേക ശില്പശാല സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും (NIC) സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. സ്മാർട്ട് സാങ്കേതികവിദ്യയുടെ പ്രയോഗം, സുരക്ഷിതമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ, നിർമിത ബുദ്ധി (AI) ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ എന്നിവയായിരുന്നു ശില്പശാലയിലെ പ്രധാന വിഷയങ്ങൾ. സാങ്കേതിക വിദ്യകളുടെ വളർച്ചയ്ക്കൊപ്പം തന്നെ സൈബർ […]
Read more

മാള സെന്റ് തെരേസാസ് കോളേജ് സുവർണ്ണ ജൂബിലി സമാപന ആഘോഷവും പൂർവ വിദ്യാർത്ഥി മഹാ സംഗമവും നടത്തി

തൃശ്ശൂർ: മാള സെന്റ് തെരേസാസ് കോളേജ്,സുവർണ്ണ ജൂബിലി സമാപന ആഘോഷവും പൂർവവിദ്യാർത്ഥി മഹാസംഗമവും ഫെബ്രുവരി 14ന് ശനിയാഴ്ച‌ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.  സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങും പൂർവവിദ്യാർത്ഥി മഹാസംഗമവും  കോളേജ് ക്യാമ്പസിലും സ്നേഹഗിരിയിലുമായി നടക്കും അന്നേ ദിവസം. രാവിലെ 9 മണിക്ക് കോളേജ് ക്യാമ്പസിൽ ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് സ്നേഹഗിരിയിൽ സമാപിക്കും. കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്‌സ് കോംപ്ലക്‌സിൻ്റെ തറക്കല്ലിടൽ കർമ്മം സ്നേഹഗിരിയിൽ നടക്കുന്ന […]
Read more

എക്സലെൻസി ടെസ്റ്റ് ഇന്ന്; ജില്ലയിൽ 20,000 വിദ്യാർഥികൾ പരീക്ഷയെഴുതും

മലപ്പുറം: വിസ്ഡം എജുക്കേഷൻ ഫൗണ്ടഷൽ ഓഫ് ഇന്ത്യ (വെഫി)ക്ക് കീഴിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്സലൻസി ടെസ്റ്റ് ഇന്ന് നടക്കും. മലപ്പുറം ഈസ്റ്റ്-വെസ്റ്റ് ജില്ലകളിലെ 230 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. സ്കൂ‌ളുകൾ, ട്യൂഷൻ സെൻ്ററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന എക്‌സ ലൻസി ടെസ്റ്റിൽ നേരത്തെ അപേക്ഷിച്ച 20,000 ത്തോളം വിദ്യാർഥികൾ പങ്കാളികളാകും.രാവിലെ ഒമ്പതിന് ആരംഭി ച്ച് ഉച്ചക്ക് രണ്ടിന് സമാപിക്കും. എക്‌സലൻസി ടെസ്റ്റിനോടനു ബന്ധിച്ച് എക്‌സാം […]
Read more

എസ്എസ്എംഎച്ച്എസ്എസ് തെയ്യാലിങ്ങൽ അമ്പതാം വാർഷികം 13 ന്

മലപ്പുറം: അരപ്പതിറ്റാണ്ട് കാലം നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ഉൾനാടൻ ഗ്രാമങ്ങളിലെ ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിൽ ബഹുമാനപ്പെട്ട മുൻ മാനേജർ പലെക്കോടൻ മൊയ്തീൻ ഹാജി അന്ന് വഹിച്ച പങ്ക് അവിടുത്തെ ഗ്രാമങ്ങളിൽലുള്ള ജനങ്ങൾക്ക് മറക്കാൻ പറ്റാത്തതാണ് അദ്ദേഹത്തിന് കാലശേഷം ഇന്ന് ആ വിദ്യാലയത്തിൽ നാലായിരത്തിൽ പരം വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തീകരിച്ചു തുടർ പഠനത്തിനായി പുറത്തുപോകുന്നു. കുട്ടികളെ നല്ല നിലവാരത്തിൽ എത്തിക്കാൻ കഴിവുള്ള അധ്യാപകരും. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ നല്ല മാനേജ്മെന്റ് കമ്മിറ്റിയും പിടിഎ എസ് എം സി കമ്മിറ്റിയും. കലാകായിക […]
Read more

താനൂർ ദേവധാർ ഹയർസെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമായി മാറി: മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: കാലഘട്ടത്തിന് അനുസൃതമായ രീതിയിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി താനൂർ ദേവധാർ ഹയർസെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമായി മാറിയെന്ന് കായിക- ന്യൂനപക്ഷ ക്ഷേമ- വഫഖ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലെ ഫുട്ബോൾ ടർഫും മൾട്ടി പർപ്പസ് ഇൻഡോർ കോർട്ട് നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2016ൽ സംസ്ഥാനം നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പ്രഥമസ്ഥാനം സ്കൂളിന് നൽകി കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധ്യമായതെന്ന് മന്ത്രി പറഞ്ഞു. ഫുട്ബോൾ […]
Read more

അക്ഷരത്തിനൊപ്പം ആരോഗ്യവും; കോട്ടയം ജില്ലയിൽ സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

കോട്ടയം: സംസ്ഥാന ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. നാട്ടകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി […]
Read more

ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറി ബാലകലോത്സവ വിജയികളെ ആദരിച്ചു

കോട്ടയം: എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026-ലെ ബാലകലോത്സവ വിജയികൾക്കുള്ള പുരസ്‌കാര വിതരണവും സാംസ്കാരിക സമ്മേളനവും ലൈബ്രറി ഹാളിൽ നടന്നു. നഗരസഭ കൗൺസിലർ രശ്മി ശ്യാം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിന് എവർറോളിംഗ് ട്രോഫിയും കുട്ടികൾക്കുള്ള അവാർഡുകളും രശ്മി ശ്യാം വിതരണം ചെയ്തു. അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി സ്കൂൾ രണ്ടാം സ്ഥാനത്തിന് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.