Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: food

തേന്‍ ചൂടാക്കുമ്പോള്‍ വിഷമായി മാറുമോ? ഇക്കാര്യങ്ങള്‍ അറിയണം

തേന്‍ എത്രമാത്രം ആരോഗ്യകരമായ ഒന്നാണെന്ന് നമുക്കറിയാം. എന്നാല്‍ ഇതേ തേന്‍ ചൂടാക്കിയാല്‍ വിഷമായി മാറുമെന്ന് കേട്ടിട്ടുണ്ടോ? ആയുര്‍വേദം പറയുന്നത് അങ്ങനെയാണ്. തേന്‍ ചൂടാക്കുമ്പോള്‍ അതില്‍ അടങ്ങിയ രാസഘടനയില്‍ മാറ്റം വരികയും ഹൈഡ്രോക്‌സിമീഥൈല്‍ (HMF) എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. തേന്‍ ഉയര്‍ന്ന താപനിലയില്‍ (60 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ 140 ഡിഗ്രി F ന് മുകളില്‍) ചൂടാക്കുമ്പോള്‍ HMF രൂപപ്പെടുന്നു. കൂടാതെ തേനിലെ പ്രധാനഘടകങ്ങളായ എന്‍സൈമുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ബയോ ആക്ടീവ് സംയുക്തങ്ങള്‍ എന്നിവയെല്ലാം നല്ല ചൂടില്‍ […]
Read more

കൊടും ചൂടില്‍ തളരാതിരിക്കാന്‍ ഈ പാനീയങ്ങള്‍ കുടിക്കാം

നാരങ്ങയും ഉപ്പും വെള്ളവും ചേര്‍ത്ത പാനീയം വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കി കുടിക്കാവുന്നതാണ്. ഉച്ചസമയത്തെ കടുത്ത ചൂടില്‍ ശരീരത്തിന് തണുപ്പേകാനും ആന്തരിക വ്യവസ്ഥയെ ശാന്തമാക്കാനും മോര് കുടിക്കാം. ഹെര്‍ബല്‍ കഷായങ്ങള്‍ ഈ വേനല്‍ക്കാലത്ത് ഒഴിവാക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം കഷായങ്ങള്‍ ശരീരത്തിനുള്ളില്‍ ചൂട് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഇത് അസിഡിറ്റിക്കും നിര്‍ജ്ജലീകരണത്തിനും വഴിവെച്ചേക്കാം. ഏപ്രില്‍ മാസത്തെ ഈ ചൂടില്‍ ശരീരതാപനില കൃത്യമായി നിലനിര്‍ത്തുന്ന തണുത്ത പാനീയങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും മികച്ച […]
Read more

ചോക്ലേറ്റ് കേക്ക് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം എളുപ്പത്തിൽ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെട്ട ചോക്ലേറ്റ് കേക്ക് ഇനി വീട്ടിൽ തന്നെ ഞൊടിയിടയിൽ ഉണ്ടാക്കിയെടുക്കാം. എങ്കില്‍ പിന്നെ വളരെ സിംപിളായി ഉണ്ടാക്കാവുന്ന ഒരു ചോക്കലേറ്റ് കേക്ക് റെസിപ്പി പരിചയപ്പെട്ടാലോ. ചേരുവകൾ മൈദ- ഒരു കപ്പ് കൊക്കോ പൗഡര്‍ (മധുരമില്ലാത്തത്)- 3 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ- അര ടീസ്പൂണ്‍ ഉപ്പ്- ഒരു നുള്ള് ഇന്‍സ്റ്റന്റ് കോഫീ പൗഡര്‍- അര ടീസ്പൂണ്‍ മുട്ട- രണ്ടെണ്ണം പാല്‍- അരക്കപ്പ് വാനില എസ്സെന്‍സ് – ഒരു ടീസ്പൂണ്‍ പഞ്ചസാര പൊടിച്ചത് – ഒരു […]
Read more

ഗോത്രവർഗ്ഗ പഞ്ചായത്തിൽ വൻ റേഷൻ കൊള്ള; 64,000 കിലോ അരി തട്ടി

ഇടുക്കി: ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ വൻ റേഷൻ തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകൾ. പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിലേക്ക് വിതരണം ചെയ്യാനെത്തിച്ചിരുന്ന ഏകദേശം 64,000 കിലോ അരിയാണ് കാണാതായത്. പ്രദേശവാസികൾക്ക് റേഷൻ കടകളിൽ അരി ലഭിക്കാത്തതായി പരാതി ഉയർന്നതിനെ തുടർന്ന് സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. രേഖകൾ പ്രകാരം ഏകദേശം 65,000 കിലോ അരി ഉണ്ടായിരിക്കേണ്ടിടത്ത് വെറും 5,000 കിലോ മാത്രമാണ് കണ്ടെത്തിയത്. ഇടമലക്കുടി ദുർഘടമായ പ്രദേശമായതിനാൽ ഇവിടുത്തെ ജനങ്ങൾ ഭക്ഷണത്തിനായി പ്രധാനമായും റേഷൻ […]
Read more

പുണെയിൽ മായം കലർന്ന 3800 കിലോ മാമ്പഴ പൾപ്പ് എഫ്ഡിഎ പിടിച്ചെടുത്തു

മഹാരാഷ്ട്ര: പുണെയിൽ മായം കലർന്ന മാമ്പഴ പൾപ്പ് വൻതോതിൽ പിടിച്ചെടുത്ത് നശിപ്പിച്ചു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നടത്തിയ പരിശോധനയിൽ ഏകദേശം 3,800 കിലോ പൾപ്പാണ് പിടിച്ചെടുത്തത്. അംഗീകാരമില്ലാത്ത ഫുഡ് കളറുകൾ ചേർത്താണ് ഇത് നിർമിച്ചതെന്ന് അധികൃതർ അറിയിച്ചു. രഹസ്യവിവരത്തെ തുടർന്നാണ് എഫ്ഡിഎ സംഘം മാവൽ താലൂക്കിലെ ഊർസെ ഗ്രാമത്തിലെ നിർമാണ യൂണിറ്റിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് അനധികൃത നിറങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് മാമ്പഴ പൾപ്പ് നിർമിക്കുന്നതായി കണ്ടെത്തി. ലാബ് പരിശോധനയ്ക്കായി […]
Read more

നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കിയാലോ? ഈ ടിപ്‌സ് പരീക്ഷിച്ചാല്‍ മതി

നല്ല മൊരിഞ്ഞ ദോശ തിന്നാല്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. എന്നാല്‍ അങ്ങനെ കിട്ടാറില്ല എന്ന പരാതിയുണ്ടോ? നല്ല ദോശമാവിന്റെ അടിസ്ഥാനം അതിലടങ്ങിയിരിക്കുന്ന ചേരുവകളാണ്. സാധാരണയായി മൂന്ന് കപ്പ് അരിക്ക് ഒരു കപ്പ് ഉഴുന്ന് (3:1) എന്നതാണ് ശരിയായ അനുപാതം. പച്ചരിയും പുഴുങ്ങലരിയും (ഇഡ്ഡലി അരി) കലര്‍ത്തി ഉപയോഗിക്കുക. ഇത് ദോശയ്ക്ക് നല്ല ക്രിസ്പി സ്വഭാവവും ഘടനയും നല്‍കും. മാവ് പുളിക്കാനും മൃദുവാകാനും ഉഴുന്നാണ് സഹായിക്കുന്നത്. അതിനാല്‍ ഗുണമേന്മയുള്ള ഉഴുന്ന് തന്നെ തിരഞ്ഞെടുക്കുക. ദോശയ്ക്ക് നല്ല സ്വര്‍ണ്ണനിറം ലഭിക്കാന്‍ ഒരു […]
Read more

വിഷുക്കട്ടയില്ലാതെ എന്ത് ആഘോഷം; വിഷു സ്‌പെഷ്യല്‍ റെസിപ്പി

വിഷുക്കട്ടയില്ലാതെ തൃശ്ശൂര്‍കാര്‍ക്ക് വിഷുവില്ല. വിഷു വിഭവങ്ങളില്‍ ഏറെ സവിശേഷമായ വിഷുക്കട്ട വടക്കന്‍ മലബാറിലും പ്രചാരത്തിലുണ്ട്. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ഐശ്വര്യത്തിന്റെ പ്രതീകമായി തയ്യാറാക്കുന്ന ഈ വിഭവത്തിലെ ചേരുവകള്‍ ഉണക്കലരിയും തേങ്ങാപ്പാലുമാണ്. പണ്ട് കാലത്ത് പുതുതായി കൊയ്‌തെടുത്ത അരി ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കിയിരുന്നത്. ചേരുവകള്‍ ഉണക്കലരി- 2 കപ്പ്ചിരകിയ നാളികേരം – 2കപ്പ്ജീരകം – 1 ടീസ്പൂണ്‍ചുക്ക് പൊടിച്ചത് – രണ്ട് നുള്ള്ഉപ്പ് – പാകത്തിന്നെയ്യ്- 2 ടീസ്പൂണ്‍അണ്ടിപരിപ്പ്, ഉണക്ക മുന്തിരി- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം തേങ്ങ ചിരകി […]
Read more

ഭക്ഷണശേഷം ജീരകം കഴിക്കുന്ന ശീലമുണ്ടോ? ഇത് നല്ലതാണോ?

ഭക്ഷണശേഷം ജീരകം കുറച്ച് ചവയ്ക്കുന്ന ശീലമുണ്ടോ? കൊഴുപ്പുള്ളതോ അല്ലെങ്കില്‍ അത്യാവശ്യം വലിയൊരു മീല്‍സ് കഴിക്കുകയോ ചെയ്താല്‍ വയറ്റില്‍ അസിഡിറ്റി, വയറു വീര്‍ക്കല്‍, ഗ്യാസ്, വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇവ ഒഴിവാക്കാന്‍ അല്‍പം പെരുജീരകമോ അയമോദകമോ പച്ചയ്‌ക്കോ വറുത്തോ ചവച്ചരച്ച് കഴിക്കുന്നവരുണ്ട്. അവയുടെ സ്വാഭാവിക സംയുക്തങ്ങള്‍ ഉമിനീര്‍ വഴി ആഗിരണം ചെയ്യപ്പെടുന്നു. പെരുംജീരകം, അയമോദകം, ജീരകം എന്നിവയില്‍ ഏതെങ്കിലും ഒന്ന് ആവശ്യമനുസരിച്ച് ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്. ഇവയ്ക്ക് ദഹനം സ്വാഭാവികമായി പുനരാരംഭിക്കാനും കുടല്‍ പ്രശ്നങ്ങള്‍ അകറ്റാനും കഴിയും. […]
Read more

ഷുഗര്‍ കുറയ്ക്കാം; ഒരു ഗ്ലാസ് വെണ്ടയ്ക്ക വെള്ളം മതി

ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത മരുന്നാണ് വെണ്ടയ്ക്ക വെള്ളം. വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ദ്രാവക ഫൈബര്‍, ആന്റി-ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവ ശരീരത്തിലെ ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിന് ശേഷം പെട്ടെന്ന് ബ്ലഡ് ഷുഗര്‍ ഉയരുന്നത് കുറയ്ക്കാന്‍ ഇത് സഹായകരമാകാം. പ്രധാനമായും വെണ്ടയ്ക്കയില്‍ ഉള്ള മ്യൂസിലേജ് (mucilage) എന്ന പദാര്‍ത്ഥം ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇതിലൂടെ കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തില്‍ പഞ്ചസാരയായി മാറുന്ന വേഗത കുറയുന്നു. അതിനാല്‍, പ്രമേഹരോഗികള്‍ക്ക് സ്ഥിരതയുള്ള ഗ്ലൂക്കോസ് നില നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. […]
Read more

കുട്ടികളെ ഇനി വേഗത്തിൽ ഇഡലി കഴിപ്പിക്കാം ഇങ്ങനെ ചെയ്തുനോക്കൂ

​വേനലവധി ആഘോഷമാക്കാൻ കുട്ടികൾക്ക് നൽകാൻ പറ്റിയ ഒരു പെർഫെക്റ്റ് ഫ്യൂഷൻ വിഭവമാണിത്. പുറമെ ക്രിസ്പിയും ഉള്ളിൽ ചീസിയുമായ ഈ ഇഡ്ഡലി എല്ലാവർക്കും പ്രിയപ്പെട്ടതാകും. ​ആവശ്യമായ ചേരുവകൾ ​ഇഡലി മാവ്: 2 കപ്പ്​ഉരുളക്കിഴങ്ങ്: 2 എണ്ണം (ഉപ്പിട്ട് വേവിച്ചത്)​സവാള: 1 എണ്ണം (ചെറുതായി അരിഞ്ഞത്)​പച്ചമുളക്: 2 എണ്ണം​ഇഞ്ചി: 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)​മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ​കുരുമുളകുപൊടി: 1/2 ടീസ്പൂൺ​ചീസ്: ആവശ്യത്തിന് (ക്യൂബ്സ് അല്ലെങ്കിൽ മൊസറല്ല)​കറിവേപ്പില: ഒരു തണ്ട്​എണ്ണ/ബട്ടർ: 2 ടേബിൾ സ്പൂൺ​ഉപ്പ്: ആവശ്യത്തിന് ​തയാറാക്കുന്ന വിധം ​ ​ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer