Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: food

കഫെ സ്റ്റൈല്‍ കപ്പൂച്ചിനോ വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ

ചേരുവകൾ ഇൻസ്റ്റന്റ് കോഫി പൗഡർ – 1 ടേബിൾ സ്പൂൺപഞ്ചസാര – 2 ടേബിൾ സ്പൂൺഉപ്പ് – 1 നുള്ള്ഐസ് ക്യൂബുകൾ – 1പാൽ – 1 1/2 കപ്പ്വെള്ളം – 1/2 കപ്പ് തയാറാക്കുന്ന വിധം വെള്ളവും പാലും തിളപ്പിക്കുക. മിക്സിയുടെ ഒരു ചെറിയ ജാറിലേക്ക് കോഫി പൗഡർ, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് 15 സെക്കൻഡ് പൊടിക്കുക.1 ഐസ് ക്യൂബ് ചേർത്ത് ക്രീം ആകുന്നതുവരെ അടിക്കുക. ഒരു ഗ്ലാസിൽ 1 ടേബിൾ സ്പൂൺ കോഫി […]
Read more

ഹോർമോൺ വ്യതിയാനങ്ങൾ നിസാരമല്ല; ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം

പലപ്പോഴും നാം നിസ്സാരമായി തള്ളിക്കളയുന്ന ദഹനപ്രശ്നങ്ങൾ ഗുരുതരമായ ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ദഹനത്തെയും ഹോർമോണുകളെയും ഒരുപോലെ ബാധിക്കുന്ന പ്രധാന അവസ്ഥയാണ് ‘സിലിയാക് ഡിസീസ്’ (Celiac Disease). ഗോതമ്പ്, ബാർലി, റായ് തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൻ എന്ന പ്രോട്ടീൻ ദഹിക്കാൻ കഴിയാത്ത അവസ്ഥയാണിത്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഒരു ‘ഓട്ടോ ഇമ്മ്യൂൺ’ ഡിസോർഡറാണ്. കഴിക്കുന്നതൊന്നും ശരീരത്തിൽ പിടിക്കണമെന്നില്ല. ചുരുക്കത്തിൽ, നിങ്ങൾ എത്ര പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചാലും […]
Read more

ബ്രേക്ക് ഫെസ്റ്റിന് ഇനി ഞൊടിയിടയിലുണ്ടാക്കാം “ബനാന മില്‍ക്ക് ടോസ്റ്റ്”

‘ബ്രേക്ക് ഫാസ്റ്റിന് ബ്രെഡ് കഴിക്കാനോ?’ എന്ന് പറയുന്നവർക്ക് ഈ ഐറ്റം ബേസ്ഡ് ആണ്. ബ്രെഡും ഓംലെറ്റും കഴിച്ചു മടുത്തവര്‍ പരീക്ഷിക്കേണ്ട വിഭവമാണ് ബനാന മില്‍ക്ക് ടോസ്റ്റ്. രാവിലെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ റെസിപി ഒന്ന് പരീക്ഷിച്ച് നോക്കിയാലോ ? ചേരുവകൾ ബ്രെഡ്- മൂന്നെണ്ണംപഴം- പഴുത്തത് രണ്ടെണ്ണംപാല്‍- ആവശ്യത്തിന്ബട്ടര്‍തേന്‍- അല്ലെങ്കില്‍ കണ്ടെന്‍സ്ഡ് മില്‍ക്ക് തയ്യാറാക്കുന്ന വിധം ചെറുതായരിഞ്ഞ പഴം ബ്രഡ് സ്ലൈസുകളിലേക്ക് സ്‌പ്രെഡ് ചെയ്യുക. ബ്രെഡിന്റെ ഇരുവശങ്ങളിലും ബട്ടര്‍ പുരട്ടുക. സ്റ്റൗവ് മീഡിയം- ലോ ഫ്ളെയ്മിൽ […]
Read more

കുവൈത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ വ്യാപക പരിശോധന; നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ ഗവർണറേറ്റിലെ പഴം-പച്ചക്കറി മാർക്കറ്റുകൾ ഉൾപ്പെടെ വ്യാപക പരിശോധന നടത്തി പൊതുഭക്ഷ്യ പോഷകാഹാര അതോറിറ്റി. മേഖലയിൽ പ്രവർത്തിക്കുന്ന 280ഓളം ഭക്ഷ്യ സ്ഥാപനങ്ങളിലാണ് പ്രത്യേക സംഘം ഒരേസമയം പരിശോധന നടത്തിയത്. പരിശോധനയിൽ 52 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള പഴകിയ പച്ചക്കറികളും പഴങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മനുഷ്യ ഉപയോഗത്തിന് അയോഗ്യമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തൽ, ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കൽ, ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ […]
Read more

വീട്ടുഭക്ഷണവും വില്ലനാകാം; അടുക്കളയിലെ ഭക്ഷ്യവിഷബാധ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുറത്തുനിന്നു കഴിക്കുന്ന ഭക്ഷണമാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുള്ളത് എന്നാണ് നമ്മുടെ പൊതുവേയുള്ള ധാരണയെങ്കിലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുണ്ട്. ചെറിയ ചില അശ്രദ്ധകൾ മതി, ആരോഗ്യത്തോടെ കഴിക്കുന്ന വീട്ടുഭക്ഷണം വില്ലനാകാൻ. ഏതു കാലാവസ്ഥയിലും വില്ലനാകാൻ സാധ്യതയുള്ള ഭക്ഷ്യവിഷബാധയെ ലളിതമായ ചില ശീലങ്ങളിലൂടെ നമുക്ക് അടുക്കളയിൽ നിന്നുതന്നെ പടികടത്താവുന്നതാണ്. ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും കഴിക്കുന്നതിന് മുൻപും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക എന്നത് ഇതിനായി നിർബന്ധമാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷവും, മാലിന്യങ്ങൾ കൈകാര്യം ചെയ്ത […]
Read more

പാൽപേട ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ….

പാൽ പൊടി – 1 കപ്പ്പാൽ – 1/4 കപ്പ്‌പഞ്ചസാര പൊടിച്ചത് – 1/4 കപ്പ്‌നെയ്യ് – 2 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ഒരു പാൻ അടുപ്പത്ത് വച്ച് നെയ്യ് ഒഴിച്ചതിനു ശേഷം ബാക്കി എല്ലാ ചേരുവകളും ചേർത്ത് തീ കുറച്ച് പാനിൽ നിന്നും വിട്ടു വരുന്ന പാകമായാൽ തീ ഓഫ്‌ ചെയ്യാം. അഞ്ച് മിനിറ്റിനു ശേഷം കൈയിൽ നെയ്യ് പുരട്ടിയ ശേഷം ഓരോ ഉരുളകളാക്കി പരത്തി എടുത്താൽ മതി, കിടിലൻ മിൽക്ക് പേട റെഡി!
Read more

ഈ ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ വെക്കാന്‍ പാടില്ല; അറിയാം കാരണങ്ങള്‍

ഒലിവ് ഓയില്‍ ഒലിവ് ഓയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. റഫ്രിഡ്ജറേറ്ററില്‍ സൂക്ഷിക്കുന്നത് ഒലിവ് ഓയിലിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം കുറയ്ക്കും. രുചിയും സ്ഥിരതയും ഉറുപ്പാക്കാന്‍ ഒലിവ് ഓയില്‍ അലമാരകളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. പീനട്ട് ബട്ടര്‍ കടകളില്‍ നിന്നും വാങ്ങുന്ന പീനട്ട് ബട്ടര്‍ ബ്രാന്‍ഡുകളില്‍ മിക്കതിലും പീനട്ട് ഓയില്‍ വേര്‍പെടുത്തുന്നത് തടയാന്‍ ചേര്‍ക്കുന്ന സ്റ്റെബിലൈസറുകള്‍ അടങ്ങിയിട്ടുണ്ട്. പീനട്ട് ബട്ടര്‍ പൊതുവേ മൃദുവായതും മുറിയിലെ താപനിലയില്‍ സൂക്ഷിക്കാവുന്നതുമാണ്. തേന്‍ ഉയര്‍ന്ന അളവില്‍ മധുരം അടങ്ങിയിട്ടുള്ളതു കൊണ്ടും ഈര്‍പ്പം ഇല്ലാത്തതു കൊണ്ടും മുറിയിലെ താപനിലയില്‍ […]
Read more

തലച്ചോര്‍ ചുരുങ്ങും, നിത്യരോഗി ആവും… മദ്യപാനം ശീലമാക്കിയവര്‍ സൂക്ഷിക്കണം

മദ്യം ജീവിതത്തിന്റെ ഭാ​ഗമാക്കി മാറ്റിയവരുണ്ട്. സുഹൃത്തുക്കൾക്കൊപ്പമുള്ള ഒത്തുചേരലുകളിലോ, ഒരു ആഘോഷവേളയിലോ വിശ്രമവേളയിലോ ഒരു ഗ്ലാസ് മദ്യം എന്നത് പലർക്കും സാധാരണമാണ്. എന്നാൽ, ‘നിരുപദ്രവകരം’ എന്ന് കരുതുന്ന ഈ ശീലം നമ്മുടെ ജീവിതം നശിപ്പിക്കുകയും ഒരു നിത്യരോ​ഗിയാക്കി മാറ്റുകയും ചെയ്യുമെന്നതും അധികം പേരും ഓർക്കില്ല. സ്വഭാവികമായും വിഷാംശമുള്ള ഒന്നാണ് മദ്യം. അത് ഏത് അളവിൽ അകത്ത് ചെന്നാലും പ്രശ്നമാണ്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് പോളിസി റിസർച്ചിലെ സീനിയർ സയന്റിസ്റ്റ് ജൂർഗൻ റെഹം നടത്തിയ […]
Read more

ഉറക്കക്കുറവാണോ പ്രശ്‌നം? വൈകീട്ട് 4 മണിക്ക് ശേഷം ചായയും കാപ്പിയും കുടിക്കരുത്

ഇന്നത്തെ യുവാക്കള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്‌നമായ ഉറക്കകുറവിന് പിന്നിലെ വില്ലന്‍ ചായയും കാപ്പിയുമാണെന്ന് വിശ്വസിക്കുമോ? കാരണമുണ്ട്. കാപ്പി, ചായ, എനര്‍ജി ഡ്രിങ്കുകള്‍, ചോക്ലേറ്റ് തുടങ്ങിയവയില്‍ കാണപ്പെടുന്ന സ്വാഭാവിക ഘടകമാണ് കഫീന്‍. ഇത് തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഉത്തേജിപ്പിച്ച് ക്ഷീണം കുറയ്ക്കുകയും ജാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വൈകുന്നേരങ്ങളില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു. കഫീന്‍ തലച്ചോറിലെ ഉറക്കം പ്രോത്സാഹിപ്പിക്കുന്ന അഡീനോസിന്‍ എന്ന രാസവസ്തുവിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതാണ് കാരണം. കഫീന്‍ ഹൃദയമിടിപ്പ് താല്‍ക്കാലികമായി ഉയര്‍ത്താം. ഇത് […]
Read more

ആളുകള്‍ നോക്കിനില്‍ക്കെ കക്കരിക്കയ്ക്ക് പച്ച പെയിന്റടിച്ച് വില്‍ക്കാന്‍ വെച്ച് സ്ത്രീകള്‍- VIDEO

കക്കരിക്ക കയ്യില്‍ കിട്ടിയാല്‍ ഇനിയൊന്ന് കഴുകി നോക്കിയേക്ക്. കതിഹാര്‍ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ അങ്ങനൊരു സംഭവമുണ്ടായി. യാത്രക്കാര്‍ക്ക് വില്‍ക്കുന്നതിനായി വച്ച കക്കിരിക്കയില്‍ കടും പച്ച നിറം കലര്‍ത്തുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പിന്നാലെ ആര്‍പിഎഫ് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. വിഡിയോ വൈറലായതിന് പിന്നാലെ, ദൃശ്യങ്ങളിലുള്ള സ്ത്രീയുള്‍പ്പെടെ ഒമ്പത് വനിതാ കച്ചവടക്കാരെ ചോദ്യം ചെയ്യലിനായി ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു. രണ്ട് സ്ത്രീകള്‍ പ്ലാറ്റ്ഫോമിലിരുന്ന് തൊലി കളഞ്ഞ കക്കിരിക്കകളില്‍ കടും പച്ചനിറത്തിലുള്ള രാസവസ്തു തേച്ചുപിടിപ്പിക്കുന്നത് വിഡിയോയില്‍ വ്യക്തമായി […]
Read more
Advertisement
WhiteswanTV Footer