സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

പരം വീർ ചക്ര ജേതാവ് മേജർ രാമസ്വാമി പരമേശ്വരന് രാജ്യത്തിന്റെ ആദരം

കോട്ടയം: ശ്രീലങ്കൻ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച ധീരസൈനികൻ മേജർ രാമസ്വാമി പരമേശ്വരൻ ഉൾപ്പെടെ 1200 സൈനികരെ രാജ്യം ആദരിച്ചു. 1987 നവംബർ 25-ന് ശ്രീലങ്കയിൽ എൽ.ടി.ടി.ഇ. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് മേജർ പരമേശ്വരൻ രാജ്യത്തിനായി ജീവൻ വെടിഞ്ഞത്. ശ്രീലങ്കയിൽ വീരമൃത്യു വരിച്ച സൈനികർക്ക് പൊതുചടങ്ങിൽ വെച്ച് ആദ്യമായാണ് സൈന്യം ആദരമർപ്പിച്ചത്. തെക്കേ ഇന്ത്യയിൽ നിന്ന് ‘പരം വീർ ചക്ര’ നേടിയ ഏക സൈനികനാണ് മേജർ രാമസ്വാമി പരമേശ്വരൻ. രാജ്യം സൈനികർക്ക് നൽകുന്ന ഏറ്റവും ഉന്നത ബഹുമതിയായ ‘പരം വീർ […]
Read more

തീവ്രവാദികളുമായി ഓൺലൈൻ ബന്ധം; 19കാരൻ അറസ്റ്റിൽ

ശ്രീനഗർ: ഭീകരപ്രവർത്തനങ്ങളിൽ പങ്കുള്ള 19 വയസ്സുകാരനെ ജമ്മു പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മുവിലെ റിയാസി നിവാസിയെ ആണ് പൊലീസ് താമസസ്ഥലത്ത് നിന്നും പിടികൂടിയത്. ഓൺലൈൻ വഴിയായിരുന്നു തീവ്രവാദി സംഘടനകളുമായി ഇയാളുടെ ബന്ധം. യുവാവ് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. പാക്കിസ്ഥാനിലും മറ്റ് വിദേശ രാജ്യങ്ങളിലും ഉള്ള തീവ്രവാദികളുടെ വിവിധ ഹാൻഡിലുകളുമായി ഇയാൾ മൊബൈൽ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. യുവാവിന്റെ കൈവശമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് പരിശോധിച്ച് വരികയാണ്. വിശദമായ ചോദ്യം ചെയ്യലും […]
Read more

അതി തീവ്ര ന്യൂനമർദ്ദം ‘ഡിറ്റ് വാ’ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; കേരളത്തിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്ര ന്യൂനമർദ്ദം ‘ഡിറ്റ് വാ’ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട്–പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യത. തമിഴ്നാട് – ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 7 ജില്ലകളിലും എൻ‌ ഡി ‌ആർ ‌എഫ്, എസ്‌ ഡി‌ […]
Read more

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി സംസ്ഥാന കലോത്സവം നാളെ മുതല്‍ കോഴിക്കോട്ട്

കോഴിക്കോട്: സംസ്ഥാനത്തെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ രണ്ടാമത് സംസ്ഥാന കലോത്സവത്തിന് നാളെ കോടിയേറും. കോഴിക്കോട് ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് കലാമേള അരങ്ങേരുന്നത്. സോണല്‍ കലോത്സവത്തിലെ മത്സര വിജയികളാണ് സംസ്ഥാന തലത്തിൽ മാറ്റുരക്കുക. യൂണിവേഴ്സിറ്റിയുടെ കൊല്ലം, തൃപ്പൂണിത്തുറ, കോഴിക്കോട്, പട്ടാമ്പി, തലശ്ശേരി റീജിയണല്‍ കേന്ദ്രങ്ങളുടെ കീഴില്‍ നാൽപ്പത്തി അഞ്ചാം പഠന കേന്ദ്രങ്ങളാണുള്ളത്. 28ന് വൈകിട്ട് 4ന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വി.ടി.മുരളി, നിലമ്പൂർ ആയിഷ എന്നിവർ മുഖ്യാതിഥികളാകും. […]
Read more

ഭരണഘടനാ ദിനത്തിൽ മണ്ണാർക്കാട് സ്വദേശിക്ക് സുപ്രീം കോടതിയുടെ ആദരം; അഡ്വ. ജുനൈസ് പടലത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പുരസ്‌കാരം

പാലക്കാട്: ഇന്ത്യൻ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി 2025 നവംബർ 26-ന് സുപ്രീം കോടതിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മണ്ണാർക്കാട് സ്വദേശി അഡ്വ. ജുനൈസ് പടലത്തിന് ആദരം. അദ്ദേഹം രചിച്ച “എൻഫോഴ്‌സിങ് ഫണ്ടമെന്റൽ റൈറ്റ്‌സ്: ദ ട്രാൻസ്‌ഫോർമേറ്റീവ് റോൾ ഓഫ് പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ” (Enforcing Fundamental Rights: The Transformative Role of Public Interest Litigation) എന്ന നിയമ ഗ്രന്ഥത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഡ്വ. ജുനൈസ് പടലത്തിനെ […]
Read more

ലേബര്‍ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധം. സംയുക്ത കിസാൻ മോർച്ച, സംയുക്ത തൊഴിലാളി യൂണിയനങ്ങൾ ഉൾപ്പെടെയുള്ള വിവിധ പ്രതിപക്ഷ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധങ്ങളിൽ കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം സമർപ്പിക്കും. ലേബർ കോഡ് പിന്‍വലിക്കണമെന്ന ആവശ്യമോടൊപ്പം കർഷക ഉൽപ്പന്നങ്ങൾക്ക് പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കുക, സംസ്ഥാനങ്ങൾക്ക് സംഭരണത്തിനായി കൂടുതൽ ഫണ്ടുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉൾപ്പെടുന്നുണ്ട്. കേരളത്തിൽ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി എന്നിവ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധസദസുകൾ […]
Read more

യുപിയിൽ ബിഎല്‍ഒ ജീവനൊടുക്കി

ഗോണ്ട∙ ഉത്തർപ്രദേശിലെ എസ്ഐആർ ജോലിക്കായി നിയോഗിച്ച ബൂത്ത് ലെവൽ ഓഫിസർ വിഷം കഴിച്ച് ജീവനൊടുക്കി. ജൗൻപൂർ സ്വദേശി വിപിൻ യാദവാണ് മരിച്ചത്. ജയ്ത്പൂർ മജ്ഹ സ്കൂളിലെ അധ്യാപകനാണ് വിപിൻ. ഖേംപൂർ ഗ്രാമത്തിലാണ് വിപിൻ ബിഎൽഒ ആയി പ്രവർത്തിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. അവശനിലയിൽ കണ്ട വിപിനെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, വിപിൻ ആത്മഹത്യ ചെയ്തത് സമ്മർദം മൂലമാണെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിൽ വച്ച് […]
Read more

ഉത്തര്‍പ്രദേശില്‍ എസ്‌ഐആര്‍ ഡ്യൂട്ടിക്കിടെ ബിഎല്‍ഓ ആത്മഹത്യക്ക് ശ്രമിച്ചു

ഡല്‍ഹി: എസ്‌ഐആര്‍ ഡ്യൂട്ടിക്കിടെ ബൂത്ത് ലെവല്‍ ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍ പ്രദേശ് ഗോണ്ടയിലെ അധ്യാപകന്‍ വിപിന്‍ യാദവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് വിപിന്‍ യാദവ് ആത്മഹത്യക്ക് ശ്രമിച്ചത്. എസ്‌ഐആര്‍ ജോലികള്‍ വേഗത്തില്‍ തീര്‍ക്കുന്നതിനായി അമിത സമ്മര്‍ദം ഉണ്ടായിരുന്നതായാണ് പരാതി ഉയരുന്നത്. വിപിന്‍ യാദവ് തന്നെ ഇക്കാര്യം ഒരു വീഡിയോ ആയി ചിത്രീകരിച്ച് അധികൃതര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. എസ്ഡിഎമ്മിനും ബിഡിഓക്കും എതിരായിട്ടാണ് ഇയാള്‍ പരാതി […]
Read more

2,500 കോടിയുടെ മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരൻ പിടിയിൽ

ന്യൂഡൽഹി: ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയുടെ സൂത്രധാരൻ പവൻ താക്കൂറിനെ അധികൃതർ കസ്റ്റഡിയിൽ എടുത്തു. ഇയാളെ ഉടൻ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അറിയിച്ചു. 2024-ൽ ഡൽഹിയിൽ നടത്തിയ പരിശോധനയിൽ 82 കിലോ കൊക്കെയ്ൻ പിടിച്ചെടുത്ത കേസിലെ പ്രധാന പ്രതിയാണ് താക്കൂർ. ഏകദേശം 2,500 കോടി രൂപ വിലമതിക്കുന്ന ഈ മയക്കുമരുന്ന് കപ്പൽ വഴി രാജ്യത്ത് കടത്തിയ ശേഷം ട്രക്കിൽ തലസ്ഥാനത്തേക്ക് എത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിതരണം നടത്തുന്നതിനായി ഒരു ഗോഡൗണിൽ സൂക്ഷിച്ചിരിക്കുമ്പോഴാണ് ശേഖരം പിടികൂടിയത്. ഇതോടൊപ്പം, […]
Read more

ബംഗ്ലാദേശില്‍ വീണ്ടും കലാപം: ബാവുല്‍ ഗായകന്റെ അറസ്റ്റിനെതിരെ പ്രതിഷേധം

ധാക്ക: ബാവുല്‍ ദായകന്‍ അബുള്‍ സര്‍ക്കാരിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വീണ്ടും പ്രതിഷേധം ശക്തം . വിദ്യാര്‍ത്ഥികളും കലാകാരന്മാരും പ്രതിഷേധവുമായി തെരുവിലിങ്ങി. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ട ശേഷം രാജ്യത്ത് ഫാസിസത്തിന്റെ പുതിയ രൂപം ഉയര്‍ന്നുവരികയാണെന്നാണ് വിമര്‍ശനം. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് കീഴില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവെന്നും ആരോപിച്ചാണ് യുവാക്കളില്‍ ഒരു വിഭാഗമടക്കം തെരുവിലിറങ്ങിയിരിക്കുന്നത്. ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലുമുള്ള ഗായക സമൂഹമാണ് ബാവുല്‍ ഗായകര്‍. അബുല്‍ സര്‍ക്കാര്‍ തന്റെ സംഗീത പരിപാടിക്കിടെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.