Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

കാവേരി തർക്കത്തിൽ രാഷ്ട്രീയം കലർത്താനില്ലെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: കാവേരി നദീജല തർക്കത്തിൽ തമിഴ്നാടിന്റെ അവകാശങ്ങളിൽ ഒരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ വ്യക്തമാക്കി. വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ താൽപര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സർക്കാർ കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാവേരി വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് മുഖ്യമന്ത്രി വിയോജിച്ചു. മേക്കെദാട്ടു അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം ആവശ്യമില്ലെന്നും സർക്കാർ നിയമപരമായ മാർഗങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും വിജയ് വ്യക്തമാക്കി. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷത്തെ വിമർശിച്ച മുഖ്യമന്ത്രി, കാവേരി […]
Read more

വിദ്യാര്‍ത്ഥികൾക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി; ഇന്‍സ്റ്റഗ്രാമില്‍ ‘ആസ്‌ക് മീ എനിത്തിങ്’ ക്യാമ്പയിന്‍

ന്യൂഡല്‍ഹി: യുവജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ ‘ആസ്‌ക് മീ എനിത്തിങ്’ ക്യാമ്പയിനുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് എന്തും ചോദിക്കാമെന്നും കഴിയുന്നത്ര ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് രാഹുല്‍ ഗാന്ധി ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. ഇതിനോടകം നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം പ്രതികരിച്ചു. ജാര്‍ഖണ്ഡില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുമോ എന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന്, ജാര്‍ഖണ്ഡിലെ ജെഎംഎം സഖ്യ സര്‍ക്കാരില്‍ കോണ്‍ഗ്രസ് ഭാഗമാണെന്ന് രാഹുല്‍ ഗാന്ധി മറുപടി […]
Read more

പേടിക്കേണ്ട, ഞാൻ ഒപ്പമുണ്ട്; തൃണമൂൽ വിമതർക്കും ശിവസേന എംപിമാർക്കും മോദിയുടെ ഉറപ്പ്

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിമതർക്കും അടുത്തിടെ ഏകനാഥ് ഷിൻഡെ വിഭാഗത്തിൽ ചേർന്ന മുൻ ശിവസേന (ഉദ്ധവ് വിഭാഗം) എംപിമാർക്കും താൻ ഒപ്പമുണ്ടെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ ലോക്സഭ എംപിമാർക്കായി പ്രധാനമന്ത്രി സംഘടിപ്പിച്ച പ്രാതൽ വിരുന്നിലാണ് നരേന്ദ്രമോദി വിമത എംപിമാർക്കുള്ള ഉറപ്പ് നൽകിയത്. “എൻഡിഎ ഒരു കുടുംബമാണ്. ഘടകകക്ഷികൾക്കൊപ്പം നമ്മളുണ്ട്. ഓരോ വ്യക്തിക്കും അർഹമായ ബഹുമാനവും അവസരവും ലഭിക്കും. ഏതെങ്കിലും ഒരു ഘടകകക്ഷിയുടെ മാത്രമല്ല, എൻഡിഎയിലെ ഓരോ എം.പിയുടേയും ഒപ്പമാണ് ഞാൻ നിൽക്കുന്നത്. ആരെക്കുറിച്ചും നിങ്ങൾ […]
Read more

സമുദ്രാതിർത്തി ലംഘിച്ചു; മലയാളി അടക്കം 11 മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന

ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി ഉൾപ്പെടെ 11 ഇന്ത്യൻ മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി രോഹൻ ഉൾപ്പെടെയുള്ള മത്സ്യതൊഴിലാളികളെയാണ് പിടികൂടിയത്. രാമേശ്വരത്ത് നിന്ന് രണ്ടാഴ്ച മുമ്പാണ് സംഘം മത്സ്യബന്ധനത്തിനായി കടലിൽ പോയത്. ഇന്നലെ വൈകുന്നേരത്തോടെ സമുദ്രാതിർത്തി കടന്നതിനെ തുടർന്നാണ് ശ്രീലങ്കൻ നാവികസേന ഇവരെ കസ്റ്റഡിയിലെടുത്തത്. മത്സ്യതൊഴിലാളികളുടെ യാത്രാ രേഖകളും മറ്റ് വിവരങ്ങളും ആവശ്യപ്പെട്ട് ശ്രീലങ്കൻ ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളെ സമീപിച്ചതായാണ് വിവരം. കസ്റ്റഡിയിലുള്ളവരുടെ മോചനത്തിനായുള്ള തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
Read more

ആധാർ ഇ–കെവൈസി പൂർത്തിയാക്കിയോ? ഇല്ലെങ്കിൽ ഇനി ​ഗ്യാസ് സിലിണ്ടർ കിട്ടില്ല; പുതിയ കടുംവെട്ടുമായി കേന്ദ്രം

നിങ്ങൾ എൽപിജി-​ഗ്യാസ് സിലിണ്ടർ ഇ-KYC പൂർത്തിയാക്കിയോ? ഇല്ലെങ്കിൽ മുട്ടൻ‌ പണി വരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പിന്നാലെ ഉടലെടുത്ത ഹോർമൂസ് പ്രതിസന്ധി പരിഹാരമില്ലാതെ തുടർന്നതോടെ ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലേയും ജനജീവിതം ദുസ്സ​ഹമായിട്ട് മാസങ്ങളായി. പിന്നാലെ ഉടലെടുത്ത പാചക വാതകത്തിന്റെയും അവശ്യവസ്തുക്കളുടെയും വില വർധനയിൽ പെട്ട് ഞെരിയുന്ന ജനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മറ്റൊരു കടുംവെട്ട്. ബയോമെട്രിക് ആധാർ ഇ–കെവൈസി ആ​ഗസ്ത് 16ന് മുമ്പ് പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ​ഗാർഹിക നിരക്കിൽ സിലിണ്ടർ നൽകില്ലെന്നാണ് തീരുമാനം. എൽപിജി ഗാർഹിക സിലിണ്ടർ ഉപയോക്താക്കൾക്ക് ഇ കൈവൈസി […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻടിഎ ഓഫീസിൽ ഗുരുതര സുരക്ഷാ വീഴ്ച, മൂന്ന് വിഷയ വിദഗ്ധർ പ്രതികൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ എൻടിഎ ഓഫീസിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടായതായി സിബിഐ കണ്ടെത്തി. ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. എൻടിഎ ഓഫീസിൽ നിന്ന് വിഷയ വിദഗ്ധർ വിവിധ മാർഗങ്ങളിലൂടെ ചോദ്യങ്ങൾ ചോർത്തിയതായാണ് സിബിഐയുടെ കണ്ടെത്തൽ. ചോദ്യപേപ്പർ തയ്യാറാക്കുന്ന അതീവ രഹസ്യ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിദഗ്ധരെ കൃത്യമായി പരിശോധിച്ചിരുന്നില്ലെന്നും, സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക കൺട്രോൾ റൂം പോലും സജ്ജീകരിച്ചിരുന്നില്ലെന്നും കുറ്റപത്രത്തിൽ […]
Read more

പച്ചക്കറിയില്‍ വെള്ളം ചേര്‍ത്ത് ഉച്ചഭക്ഷണം; യുപിയില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഉച്ചഭക്ഷണം നല്‍കിയ സംഭവത്തില്‍ നടപടി. ഭക്ഷണത്തിലെ കറിയില്‍ വെള്ളം കൂടുതലായി ചേര്‍ത്ത് നല്‍കിയെന്ന പരാതിയില്‍ സ്‌കൂള്‍ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും പാചകക്കാരനെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സീതാപൂര്‍ ജില്ലയിലെ മഹ്‌മുദാബാദ് തെഹ്‌സിലിലെ ഛാങ്ഗാവ്പൂര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ കറിയില്‍ വെള്ളത്തിന് മുകളില്‍ ഏതാനും ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ മാത്രം കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ സ്‌കൂളിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനോട് […]
Read more

അസമിലെ പ്രളയക്കെടുതിയില്‍ മരണം 95 ആയി; ഉത്തരേന്ത്യയില്‍ കനത്ത മഴ മുന്നറിയിപ്പ്

ന്യൂഡൽഹി: അസമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 95 ആയി ഉയർന്നു. ആറ് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ വർധിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിലായി ഏകദേശം 1.6 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. ബിശ്വനാഥ്, ശിവസാഗർ ജില്ലകളിൽ രണ്ട് മരണങ്ങൾ വീതവും ഗോലാഘട്ട്, മൊറിഗാവ് ജില്ലകളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. ശിവസാഗറിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ലഖിംപൂർ, ധേമാജി, ചാരൈദിയോ, കാംരൂപ് മെട്രോപൊളിറ്റൻ, സോണിത്പൂർ, തിൻസൂക്കിയ, നഗാവ്, ദറാങ്, കർബി ആംഗ്ലോങ്, ഉദൽഗുരി തുടങ്ങിയ […]
Read more

ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ക്യാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന്റെയും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെയും കാലാവധി ഒരു വർഷം കൂടി നീട്ടി. ഈ മാസം അവസാനം ഇരുവരും വിരമിക്കാനിരിക്കെയാണു കേന്ദ്ര സർക്കാർ കാലാവധി നീട്ടാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കി. ഒരു വർഷത്തേക്കാണ് ഇരുവരുടെയും സേവനകാലം ദീർഘിപ്പിച്ചിരിക്കുന്നത്.
Read more

വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു. രാഗിണി (14) എന്ന പെൺകുട്ടിയാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടുസാധനങ്ങൾ വാങ്ങാൻ സുഹൃത്തിനൊപ്പം റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രക്ക് ഇടിച്ചതിനെ തുടർന്ന് വൈദ്യുത പോസ്റ്റ് മറിഞ്ഞ് രാഗിണിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ കുട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപത്തെ ഒരു കടയിൽ സാധനങ്ങൾ ഇറക്കുന്നതിനിടെ ട്രക്ക് റിവേഴ്‌സ് എടുക്കുമ്പോൾ മുകളിലുണ്ടായിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer