സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചുവെന്ന് പ്രമീള ശശിധരൻ

പാലക്കാട്: ബിജെപി സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിൽ ഗുരുതര ഏകപക്ഷീയതയുണ്ടെന്ന് മുൻ നഗരംസഭ അധ്യക്ഷ പ്രമീള ശശിധരൻ ആരോപിച്ചു. കൃഷ്ണകുമാർ പക്ഷം സംഘടന പിടിക്കാനുള്ള ശ്രമത്തിലാണ് പട്ടിക ഏകപക്ഷീയമായി തയ്യാറാക്കിയതെന്നും പറഞ്ഞു. സ്വന്തം വാർഡിലെ സ്ഥാനാർത്ഥിയെക്കുറിച്ച് അറിഞ്ഞത് ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു എന്നാണ് പ്രമീളയുടെ ആരോപണം. സംസ്ഥാന നേതൃത്വത്തോട് ഇതിനുള്ള അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും, സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷനിൽ തനിക്കു ക്ഷണം നൽകിയില്ലെന്നും പ്രമീള പറഞ്ഞു. ചെയർപേഴ്സൺ ആയിരുന്ന അവസാന ഘട്ടത്തിലും തനിക്കെതിരെ ഒറ്റപ്പെടുത്തലും ക്രൂശിക്കൽ സമീപനവും നടന്നിരുന്നു. […]
Read more

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പാലക്കാട്: എലപ്പുള്ളിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ നാമ നിർദ്ദേശ പത്രിക സമർപ്പണത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ ശിവകുമാർ ആണ് മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖല കമ്മിറ്റി അംഗവും പി കെ എസ് വില്ലേജ് കമ്മിറ്റി അംഗവുമാണ് ശിവകുമാർ. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 19 ൽ പാർട്ടി നിർദ്ദേശിച്ച […]
Read more

സിപിഐഎമ്മിനെ കുഴപ്പിച്ച് മണ്ണാർക്കാട്ടെ “അസംതൃപ്തർ”

പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മത്സരിക്കാൻ ‘അസംതൃപ്തരും’. മണ്ണാർക്കാട് ആണ് സിപിഐഎമ്മിലെ അസംതൃപ്തർ മത്സരിക്കാനൊരുങ്ങുന്നത്. നിലവിൽ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ലെങ്കിലും ജനകീയ മതേതരമുന്നണി എന്ന പേരിൽ നഗരസഭയിലെ 10 വാർഡുകളിൽ ഇവർ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഔദ്യോഗികപക്ഷം തങ്ങളെ അവഗണിക്കുന്നുവെന്ന കാരണം പറഞ്ഞാണ് ഇവർ മത്സത്തിനിറങ്ങുന്നത്. കുളർമുണ്ട, ഉഭയമാർഗം, വടക്കുമണ്ണം, നടമാളിക, ആൽത്തറ, വിനായക നഗർ, പാറപ്പുറം, കാഞ്ഞിരം, പെരിമ്പടാരി, നമ്പിയാംകുന്ന് വാർഡുകളിൽ ഇവർ മത്സരിക്കുമെന്നാണ് സൂചന. ബ്രാഞ്ച് സെക്രട്ടറിയായിരുന്നവരും പാർട്ടി അംഗത്വമുള്ളവരും മതേതരമുന്നണിയിലുള്ളതായാണ് വിവരം. അച്ചടക്കനടപടിയെ […]
Read more

പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രെട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാ(29)ണ് മരിച്ചത്. തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പത്രികാസമര്‍പ്പണത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ശിവകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഡിവൈഎഫ്‌ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ് ഇദ്ദേഹം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പില്‍ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച 12-ഓടെ എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്വന്തം വാര്‍ഡായ 19-ല്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിയുടെ […]
Read more

അണക്കെപ്പാറയിൽ പാമ്പുകൾക്ക് സംരക്ഷണപ്രദർശന കേന്ദ്രം ഒരുങ്ങുന്നു

പാലക്കാട്: വടക്കഞ്ചേരി അണക്കെപ്പാറയിൽ പിടികൂടുന്ന പാമ്പുകൾക്കായി സംരക്ഷണപ്രദർശന കേന്ദ്രം എത്തുന്നു. നെന്മാറ വനം ഡിവിഷന് കീഴിൽ ആലത്തൂർ റേഞ്ച് ഓഫീസ് പരിസരത്തെ അണക്കെപ്പാറയിൽ പുതിയ കേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. നിലവിലുള്ള മലമ്പുഴ സംരക്ഷണ കേന്ദ്രത്തിലെ സ്ഥലപരിമിതിയെ തുടർന്നാണ് ജില്ലയിൽ രണ്ടാമത്തെ പാമ്പ് സംരക്ഷണകേന്ദ്രം വനം വകുപ്പ് തുറക്കുന്നത്. ആദ്യഘട്ട നിർമ്മാണം 2.72 ലക്ഷം രൂപ ചെലവഴിച്ച് മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ആണ് തീരുമാനം. സംസ്ഥാനത്ത് വനം വകുപ്പ് പരിശീലനം നൽകി നിയമിച്ച അംഗീകൃത സ്നേക്ക് ഹാൻഡലർമാർ ജനവാസ […]
Read more

കൊമ്പൻസ് ബസ്സിലെ വനിത കണ്ടക്ടർ ഇനി സ്ഥാനാർത്ഥി

പാലക്കാട്: മംഗലoഡാം കടപ്പാറ- തൃശ്ശൂർ റൂട്ടിലോടുന്ന കൊമ്പൻസ് ബസ്സിന്റെ ടിക്കറ്റുമായി എത്തുന്ന സന്ധ്യാ ജിജുവിനെ നാട്ടുകാർക്ക് സുപരിചിതമാണ്. ബസ്സിലെ കണ്ടക്ടർ ജോലിയിൽ നിന്ന് തൽക്കാലം ഒരു മാസം അവധിയെടുത്ത് സ്ഥാനാർത്ഥിയിലേക്ക് ഒരു ടിക്കറ്റ് എടുത്തിരിക്കുകയാണ് സന്ധ്യ. വണ്ടാഴി ഗ്രാമപഞ്ചായത്തിലെ മലയോരവാർഡ് ആയ പൊൻ കണ്ടത്തിലെ എൽഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയാണ് സന്ധ്യ. ഒന്നരവർഷം മുമ്പാണ് ഇവർ ബസ് വാങ്ങിയത്. ബസ് സർവീസ് മുന്നോട്ടു കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ലാതായതോടെയാണ് ഇരുവരും തൊഴിലാളികൾ കൂടിയായത്. അത്യാവശ്യ സന്ദർഭങ്ങളിൽ […]
Read more

സസ്‌പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍

പാലക്കാട്: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമികഅംഗത്തില്‍ നിന്നും പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലെത്തിയത്. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുല്‍ പങ്കെടുത്തത്. നേരത്തെ കണ്ണാടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉള്‍പ്പെടെ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ആഗസ്റ്റ് 20 നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഉയര്‍ന്നുവന്നത്. വിവാദം കടുത്തതോടെയാണ് രാഹുല്‍ […]
Read more

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസിയുടെ വാഹനം തടഞ്ഞു

പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ കുടുംബസമേതം യാത്ര ചെയ്ത പ്രദേശവാസിയുടെ വാഹനം തടഞ്ഞു . വാഹനത്തിന്റെ ഫാസ് ടാഗിൽ മിനിമം ബാലൻസ് വേണമെന്ന ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. പന്നിയങ്കര ചുവട്ടുപാടം സ്വദേശി സുനിലും കുടുംബവും സഞ്ചരിച്ച കാറാണ് തടഞ്ഞത്. ടോൾന് സമീപത്താണ് താമസിക്കുന്നത് എന്നും സൗജന്യ യാത്ര അനുവദിച്ച വാഹനമാണെന്നും സുനിൽ പറഞ്ഞിട്ടും വാഹനം കടന്നുപോകാൻ അനുവദിച്ചില്ല. ഉടനെ സുനിൽ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തി ടോൾ അധികൃതരോട് സംസാരിച്ചു. തുടർന്ന് […]
Read more

ഇരട്ടക്കുളം അസീസിയ ഹോസ്പിറ്റലും ബിസിനസ് ക്ലബ്ബും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാലക്കാട്: ആലത്തൂർ ഇരട്ടക്കുളം അസീസിയ ഹോസ്പിറ്റലും ബിസിനസ് ക്ലബ്ബും ചേർന്ന് സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ പരിശോധനകൾ, രോഗനിർണയം,ആവശ്യമായ വിദഗ്ധ ഉപദേശങ്ങൾ എന്നീ മേഖലകളിൽ പൊതുജനങ്ങൾക്ക് സൗജന്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിന് ഗണ്യമായ പിന്തുണ ലഭിച്ചു . നെഫ്രോളജി, ഹൃദയരോഗ വിഭാഗം, ഫാമിലി മെഡിസിൻ, ഇ എൻ ടി, ജനറൽ മെഡിസിൻ, എന്നീ വിഭാഗങ്ങളിലെ പ്രമുഖ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിൽ സേവനമനുഷ്ഠിച്ചു. വിവിധ രോഗങ്ങളെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും മുൻകരുതലുകളെ കുറിച്ചും ആരോഗ്യശുദ്ധി […]
Read more

511 പാടശേഖരങ്ങൾ സ്വകാര്യ മില്ലുകൾക്ക്; സപ്ലൈകോ–സഹകരണ സംഘങ്ങൾ തമ്മിൽ വിവാദം

പാലക്കാട്: ജില്ലയിലെ 511 പാടശേഖരങ്ങളിലെ നെല്ല് സംരക്ഷണ ചുമതല സ്വകാര്യ മില്ലുകൾക്ക് കൈമാറാനുള്ള സപ്ലൈകോയുടെ നടപടിയെ തുടർന്ന് സഹകരണ സംഘടനകളുമായുണ്ടായ നിലപാട് വ്യത്യാസം പുതിയ വിവാദങ്ങൾക്ക് വഴിവച്ചു. സഹകരണ സംഘങ്ങൾ സ്വയം നെല്ല് സംഭരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സപ്ലൈകോ നടപടികൾ കൂടുതൽ വേഗത്തിലാക്കി. നവംബർ 8 വരെ സപ്ലൈകോ രണ്ട് മില്ലുകൾക്ക് വെറും 60 പാടശേഖരങ്ങൾ മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാൽ പിന്നീട് മൂന്നു മില്ലുകൾ കൂടി നെല്ലെടുക്കാൻ തയ്യാറായതോടെ എല്ലാ പാടശേഖരങ്ങളും ഈ മില്ലുകൾക്ക് കൈമാറിയിരുന്നു. ഇതോടെ സപ്ലൈകോയുടെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.