Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

മോഷണത്തിന് കയറി കമ്മിറ്റി ഓഫീസിൽ ഉറങ്ങിപ്പോയ കള്ളൻ പിടിയിൽ

തിരുവനന്തപുരം: ക്ഷേത്രമോഷണശ്രമത്തിനിടെ മോഷ്ടാവ് കമ്മിറ്റി ഓഫീസിൽ കയറി ഉറങ്ങിപ്പോയതിനെ തുടർന്ന് പിടിയിലായി. തിരുവനന്തപുരം ജില്ലയിലെ കുടപ്പനമൂട് കോവില്ലൂർ കഴുകാൽവട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കൽ സ്വദേശിയായ സെന്തിൽ ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച അർധരാത്രിയോടെ ക്ഷേത്രത്തിലെത്തിയ ഇയാൾ ചുറ്റമ്പലത്തിന്റെ വാതിൽപൂട്ടു പൊളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ക്ഷേത്ര കമ്മിറ്റി ഓഫീസിന്റെ വാതിൽ തകർത്തു അകത്ത് കയറിയ ഇയാൾ അവിടെ ഇരുന്ന് ഉറങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ ക്ഷേത്രപൂജാരിയെത്തിയപ്പോൾ കമ്മിറ്റി ഓഫീസ് തുറന്നുകിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അകത്ത് ഉറങ്ങിക്കിടന്ന നിലയിൽ […]
Read more

കണ്ണൂരിൽ ഡെന്റൽ വിദ്യാർത്ഥിയുടെ മരണം; നിതിൻ താമസിച്ച ഹോസ്റ്റൽ തടവറപോലെയെന്ന് ആരോപണം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. നിതിൻരാജ് താമസിച്ചിരുന്ന ഹോസ്റ്റൽ തടവറപോലെയായിരുന്നുവെന്ന് സഹോദരി രാഖിയുടെ ഭർത്താവ് എസ്.എം. അശോക് കുമാർ ആരോപിച്ചു. രണ്ടുമാസം മുമ്പ് പനി ബാധിച്ചപ്പോൾ നിതിൻരാജിനെ ഒറ്റമുറിയിലേക്ക് മാറ്റിയതായും ആ സമയത്ത് സഹപാഠികളുമായി ബന്ധപ്പെടാൻ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോളേജ് അധികൃതരിലും ചില വിദ്യാർത്ഥികളിലും നിന്നു നിതിൻരാജ് കടുത്ത പീഡനങ്ങൾ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. റാഗിംഗ്, ജാതി അധിക്ഷേപം, നിറം പറഞ്ഞുള്ള പരിഹാസം […]
Read more

ഒഡിഷയിൽ മലയാളി നയിച്ച കഞ്ചാവ് റാക്കറ്റ് തകർന്നു

ഭുവനേശ്വർ: മലയാളി തലവനായ വൻ കഞ്ചാവ് കടത്ത് സിൻഡിക്കേറ്റ് തകർത്ത് ഒഡിഷ പോലീസ്. ഫെബ്രുവരി അവസാനം മുതൽ മാർച്ച് ആദ്യവാരം വരെ നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് സംഘത്തിന്റെ പ്രവർത്തനം പൊളിച്ചടുക്കിയത്. കേരള പോലീസും എക്‌സൈസും തിരഞ്ഞുകൊണ്ടിരുന്ന പ്രധാന പ്രതി അലൻ ജയരാജ് ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. അലൻ ജയരാജ്യുടെ നേതൃത്വത്തിൽ ഒഡിഷയിലെ വനമേഖലയിലാണ് ഈ അന്തർസംസ്ഥാന കഞ്ചാവ് നെറ്റ്‌വർക്ക് പ്രവർത്തിച്ചിരുന്നത്. ഇയാളോടൊപ്പം തിരുവനന്തപുരം സ്വദേശികളായ ആനന്ദ് രാജ്, കിരൺ, ബിത്തു എന്നിവരും ഒഡിഷയിലെ രണ്ട് സഹായികളും പിടിയിലായി. […]
Read more

സംഗീതജ്ഞൻ ഏലിയാസ് എൽദോസ് തൂങ്ങി മരിച്ച നിലയിൽ

തൊടുപുഴ: ഉപകരണ സംഗീത രംഗത്ത് ശ്രദ്ധേയനായ യുവ കലാകാരൻ ഏലിയാസ് എൽദോസ് (26) മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ തൊടുപുഴയിലെ താമസ സ്ഥലത്ത് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറുപ്പം മുതൽ മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാതെ വളർന്ന ഏലിയാസ്, ഒന്നര വയസ്സുള്ളപ്പോൾ തൊടുപുഴയിലെ മദർ ആൻഡ് ചൈൽഡ് അനാഥാലയത്തിലെത്തുകയായിരുന്നു. അവിടെ നിന്നാണ് സ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സംഗീതത്തോടുള്ള വലിയ താൽപ്പര്യത്തോടെ സ്വയം പഠിച്ചാണ് അദ്ദേഹം കലാരംഗത്ത് മുന്നേറിയത്. അനാഥാലയത്തിൽ സംഗീത ട്രൂപ്പ് രൂപീകരിച്ച് […]
Read more

യുഎസ്–ഇറാൻ ചർച്ചകൾ പാളി; കരാറില്ലാതെ മടക്കം

ഇസ്ലാമാബാദ്: പാകിസ്ഥാൻ മധ്യസ്ഥതയിൽ നടന്ന 21 മണിക്കൂറോളം നീണ്ട യുഎസ്–ഇറാൻ മാരത്തൺ ചർച്ചകൾ കരാറില്ലാതെ അവസാനിച്ചു. ആണവായുധ വികസനം തടയണമെന്ന അമേരിക്കൻ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ വിസമ്മതിച്ചതോടെയാണ് സമാധാന കരാർ രൂപപ്പെടാതെ ചർച്ചകൾ അവസാനിച്ചതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് അറിയിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിച്ച വാൻസ്, ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് അമേരിക്ക പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഭരണകൂട അംഗങ്ങളുമായി തുടർച്ചയായ ആശയവിനിമയം നടത്തിയിരുന്നുവെന്നും വ്യക്തമാക്കി. ആണവായുധ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത ഉണ്ടായതെന്നും അതാണ് ചർച്ച തകരാൻ […]
Read more

ആറന്മുള സേഫ്, വീണാ ജോര്‍ജ് 7000 വോട്ട് ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സിപിഎം വിലയിരുത്തല്‍

പത്തനംതിട്ട: ആറന്മുളയില്‍ വീണാ ജോര്‍ജ് സേഫാണെന്ന് സിപിഐഎം ബൂത്ത് തല അവലോകനം. ഏഴായിരം വോട്ടിന് വീണ ജയിക്കുമെന്നും ത്രികോണ പോരില്‍ കുമ്മനം രാജശേഖരന്‍ കൂടുതല്‍ യുഡിഎഫ് വോട്ടുകള്‍ പിടിക്കുമെന്നും സിപിഐഎം വിലയിരുത്തി. കഴിഞ്ഞ തവണ 19,000ലേറെ വോട്ടുകള്‍ക്കായിരുന്നു വീണാ ജോര്‍ജ് വിജയിച്ചത്. 4500 – 5000 വോട്ടിന് അടൂര്‍ നിലനിര്‍ത്തുമെന്നു സിപിഐയുടെയും കണക്ക്. കോന്നിയിലും എണ്ണായിരം വോട്ടിന് ജനീഷ് ജയിക്കും. റാന്നിയില്‍ പ്രമോദ് നാരായണനും തിരുവല്ലയില്‍ മാത്യു ടി തോമസും ജയിക്കും എന്നാണ് സിപിഐഎമ്മിന്റെ ബൂത്ത് തല […]
Read more

പി സി ജോർജും മകനും നടത്തുന്ന അധിക്ഷേപം ബിജെപിയുടെ പിന്തുണയോടെ: വി ഡി സതീശൻ

തിരുവനന്തപുരം: കത്തോലിക്കാ സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പി.സി. ജോർജും മകനും നടത്തുന്ന അധിക്ഷേപ പരാമർശങ്ങൾ അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇത്തരത്തിലുള്ള നീക്കങ്ങൾക്ക് ബിജെപി നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിനെ തുടർന്ന് ഭീഷണി നിലപാടുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളെ മതേതര കേരളം ചെറുക്കുമെന്നും സതീശൻ പറഞ്ഞു. സഭയ്ക്കും ദീപിക പത്രത്തിനുമെതിരായ നീക്കങ്ങൾക്കെതിരെ യുഡിഎഫ് ശക്തമായി രംഗത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.സി. ജോർജും […]
Read more

ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

തിരുവനന്തപുരം: ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച 500ഓളം വാണിജ്യ സിലിണ്ടറുകൾ പിടികൂടി. വിനോദ് ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളാണ് പിടികൂടിയത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. സിവിൽ സപ്ലൈസ് വകുപ്പ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ പിടികൂടിയത്. പിടികൂടിയവയിൽ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം കോർപ്പറേഷനുകളുടെ സിലിണ്ടറുകളും ഉണ്ട്. ചെറുതും വലുതുമായ 500 ഓളം സിലിണ്ടറുകളാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്.
Read more

ബിഹാറിൽ അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

പാട്ന: ബിഹാറിലെ ജെഹാനാബാദിൽ അഞ്ചുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ സ്കൂൾ കാന്റീൻ ജീവനക്കാരൻ മുകേഷ് അറസ്റ്റിൽ. റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടിയെ ഞായറാഴ്ച രാത്രി പ്രതി തന്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് മൊഴി. തുടർന്ന് കുട്ടി നിലവിളിച്ച് പുറത്തുപോകുമെന്ന് ഭയന്ന പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം പിന്നീട് ഹോസ്റ്റലിലെ ഗോവണിപ്പടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിറ്റേന്ന് രാവിലെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകത്തിന് ഉപയോഗിച്ച ബ്ലേഡ് […]
Read more

ഓപ്പറേഷന്‍ ഡി ഹണ്ട്; 4 പേർ അറസ്റ്റിൽ, പിടിച്ചെടുത്തത് കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡിഹണ്ടിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1038 പേരെ പൊലീസ് പരിശോധിച്ചു. നാലു കേസുകൾ രജിസ്റ്റർ ചെയ്തതോടൊപ്പം നാലുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ നിന്ന് രണ്ടുഗ്രാം കഞ്ചാവും കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണവും വിൽപ്പനയും തടയുന്നതിനായി ഏപ്രിൽ 10 ന് സംസ്ഥാനതലത്തിൽ പ്രത്യേക ഡ്രൈവ് നടത്തുകയായിരുന്നു. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം […]
Read more

Recent News

Advertisement
WhiteswanTV Footer