Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

സംഗീതജ്ഞൻ ഏലിയാസ് എൽദോസ് തൂങ്ങി മരിച്ച നിലയിൽ

തൊടുപുഴ: ഉപകരണ സംഗീത രംഗത്ത് ശ്രദ്ധേയനായ യുവ കലാകാരൻ ഏലിയാസ് എൽദോസ് (26) മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ തൊടുപുഴയിലെ താമസ സ്ഥലത്ത് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറുപ്പം മുതൽ മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാതെ വളർന്ന ഏലിയാസ്, ഒന്നര വയസ്സുള്ളപ്പോൾ തൊടുപുഴയിലെ മദർ ആൻഡ് ചൈൽഡ് അനാഥാലയത്തിലെത്തുകയായിരുന്നു. അവിടെ നിന്നാണ് സ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സംഗീതത്തോടുള്ള വലിയ താൽപ്പര്യത്തോടെ സ്വയം പഠിച്ചാണ് അദ്ദേഹം കലാരംഗത്ത് മുന്നേറിയത്. അനാഥാലയത്തിൽ സംഗീത ട്രൂപ്പ് രൂപീകരിച്ച് […]
Read more

യുഎസ്–ഇറാൻ ചർച്ചകൾ പാളി; കരാറില്ലാതെ മടക്കം

ഇസ്ലാമാബാദ്: പാകിസ്ഥാൻ മധ്യസ്ഥതയിൽ നടന്ന 21 മണിക്കൂറോളം നീണ്ട യുഎസ്–ഇറാൻ മാരത്തൺ ചർച്ചകൾ കരാറില്ലാതെ അവസാനിച്ചു. ആണവായുധ വികസനം തടയണമെന്ന അമേരിക്കൻ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ വിസമ്മതിച്ചതോടെയാണ് സമാധാന കരാർ രൂപപ്പെടാതെ ചർച്ചകൾ അവസാനിച്ചതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് അറിയിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിച്ച വാൻസ്, ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് അമേരിക്ക പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഭരണകൂട അംഗങ്ങളുമായി തുടർച്ചയായ ആശയവിനിമയം നടത്തിയിരുന്നുവെന്നും വ്യക്തമാക്കി. ആണവായുധ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത ഉണ്ടായതെന്നും അതാണ് ചർച്ച തകരാൻ […]
Read more

ആറന്മുള സേഫ്, വീണാ ജോര്‍ജ് 7000 വോട്ട് ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സിപിഎം വിലയിരുത്തല്‍

പത്തനംതിട്ട: ആറന്മുളയില്‍ വീണാ ജോര്‍ജ് സേഫാണെന്ന് സിപിഐഎം ബൂത്ത് തല അവലോകനം. ഏഴായിരം വോട്ടിന് വീണ ജയിക്കുമെന്നും ത്രികോണ പോരില്‍ കുമ്മനം രാജശേഖരന്‍ കൂടുതല്‍ യുഡിഎഫ് വോട്ടുകള്‍ പിടിക്കുമെന്നും സിപിഐഎം വിലയിരുത്തി. കഴിഞ്ഞ തവണ 19,000ലേറെ വോട്ടുകള്‍ക്കായിരുന്നു വീണാ ജോര്‍ജ് വിജയിച്ചത്. 4500 – 5000 വോട്ടിന് അടൂര്‍ നിലനിര്‍ത്തുമെന്നു സിപിഐയുടെയും കണക്ക്. കോന്നിയിലും എണ്ണായിരം വോട്ടിന് ജനീഷ് ജയിക്കും. റാന്നിയില്‍ പ്രമോദ് നാരായണനും തിരുവല്ലയില്‍ മാത്യു ടി തോമസും ജയിക്കും എന്നാണ് സിപിഐഎമ്മിന്റെ ബൂത്ത് തല […]
Read more

പി സി ജോർജും മകനും നടത്തുന്ന അധിക്ഷേപം ബിജെപിയുടെ പിന്തുണയോടെ: വി ഡി സതീശൻ

തിരുവനന്തപുരം: കത്തോലിക്കാ സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പി.സി. ജോർജും മകനും നടത്തുന്ന അധിക്ഷേപ പരാമർശങ്ങൾ അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇത്തരത്തിലുള്ള നീക്കങ്ങൾക്ക് ബിജെപി നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിനെ തുടർന്ന് ഭീഷണി നിലപാടുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളെ മതേതര കേരളം ചെറുക്കുമെന്നും സതീശൻ പറഞ്ഞു. സഭയ്ക്കും ദീപിക പത്രത്തിനുമെതിരായ നീക്കങ്ങൾക്കെതിരെ യുഡിഎഫ് ശക്തമായി രംഗത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.സി. ജോർജും […]
Read more

ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

തിരുവനന്തപുരം: ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച 500ഓളം വാണിജ്യ സിലിണ്ടറുകൾ പിടികൂടി. വിനോദ് ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളാണ് പിടികൂടിയത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. സിവിൽ സപ്ലൈസ് വകുപ്പ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ പിടികൂടിയത്. പിടികൂടിയവയിൽ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം കോർപ്പറേഷനുകളുടെ സിലിണ്ടറുകളും ഉണ്ട്. ചെറുതും വലുതുമായ 500 ഓളം സിലിണ്ടറുകളാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്.
Read more

ബിഹാറിൽ അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

പാട്ന: ബിഹാറിലെ ജെഹാനാബാദിൽ അഞ്ചുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ സ്കൂൾ കാന്റീൻ ജീവനക്കാരൻ മുകേഷ് അറസ്റ്റിൽ. റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടിയെ ഞായറാഴ്ച രാത്രി പ്രതി തന്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് മൊഴി. തുടർന്ന് കുട്ടി നിലവിളിച്ച് പുറത്തുപോകുമെന്ന് ഭയന്ന പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം പിന്നീട് ഹോസ്റ്റലിലെ ഗോവണിപ്പടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിറ്റേന്ന് രാവിലെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകത്തിന് ഉപയോഗിച്ച ബ്ലേഡ് […]
Read more

ഓപ്പറേഷന്‍ ഡി ഹണ്ട്; 4 പേർ അറസ്റ്റിൽ, പിടിച്ചെടുത്തത് കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡിഹണ്ടിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1038 പേരെ പൊലീസ് പരിശോധിച്ചു. നാലു കേസുകൾ രജിസ്റ്റർ ചെയ്തതോടൊപ്പം നാലുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ നിന്ന് രണ്ടുഗ്രാം കഞ്ചാവും കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണവും വിൽപ്പനയും തടയുന്നതിനായി ഏപ്രിൽ 10 ന് സംസ്ഥാനതലത്തിൽ പ്രത്യേക ഡ്രൈവ് നടത്തുകയായിരുന്നു. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം […]
Read more

വിഷു കേമമാക്കാൻ ലുലു ഗ്രൂപ്പ്; കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് 3200ലേറെ ടൺ ഭക്ഷ്യോത്പ്പന്നങ്ങൾ

കൊച്ചി: പ്രവാസി മലയാളികൾക്ക് വിഷു ആഘോഷത്തിനായി ഗൾഫ് രാജ്യങ്ങളിൽ ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ നേതൃത്വത്തിൽ പ്രത്യേക കാർഗോ വിമാനങ്ങളിലൂടെ പഴം–പച്ചക്കറി കയറ്റുമതി ആരംഭിച്ചു. ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിലാണ് വിഷുവിനോടനുബന്ധിച്ചുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി നടക്കുന്നത്. ആകെ 3200 ടൺത്തിലധികം പഴം–പച്ചക്കറികൾ വിവിധ കാർഗോ, യാത്രാ വിമാനങ്ങളിലൂടെ ഗൾഫ് രാജ്യങ്ങളിലേക്ക് അയയ്ക്കുന്നുണ്ട്. ഇന്നലെ രാവിലെ 11.45ന് കുവൈത്ത് എയർവെയ്സിന്റെ പ്രത്യേക കാർഗോ വിമാനം 50 ടൺ കാർഷിക ഉൽപ്പന്നങ്ങളുമായി കൊച്ചി അന്താരാഷ്ട്ര […]
Read more

രാജ്യത്ത് ഇനി 2 വയസ് വരെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

ന്യൂഡൽഹി: രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള കഫ് സിറപ്പുകൾ നൽകുന്നത് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാതൊരു കാരണവശാലും ചുമയ്ക്കുള്ള മരുന്നുകൾ നൽകാൻ പാടില്ലെന്നാണ് നിർദേശം. അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്കും ഇത്തരം സിറപ്പുകൾ നൽകുന്നത് അഭികാമ്യമല്ലെന്നും, അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ നൽകാവൂ എന്നും നിർദ്ദേശിച്ചിട്ടുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് […]
Read more

നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരം പുളിയാവ് പുഴയിൽ മൂന്ന് പേർ മുങ്ങിമരിച്ചു. അരീക്കുണ്ട് സ്വദേശികളായ അൻസാർ, അദ്ദേഹത്തിന്റെ ഭാര്യ, മകൻ എന്നിവരാണ് മരിച്ചത്. തുണി അലക്കുന്നതിനായി പുഴയിൽ എത്തിയതിനിടെയാണ് അപകടം സംഭവിച്ചത്. ഇതിനിടെ കുട്ടി കയത്തിൽപ്പെട്ടതോടെ രക്ഷിക്കാനെത്തിയ അൻസാറും ഭാര്യയും മുങ്ങിമരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുഃഖം പരന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
Read more

Recent News

Advertisement
WhiteswanTV Footer