തീവണ്ടികളിലെ സ്ഥിരംമോഷ്ടാവ് പിടിയിൽ; കാരയ്ക്കൽ എക്‌സ്പ്രസിലെ ഐഫോൺ മോഷണം അടക്കം നിരവധികേസുകൾ
കോഴിക്കോട്: തീവണ്ടികളിൽ നിരന്തരം മോഷണം നടത്തി വന്ന യുവാവ് പിടിയിലായി. മലപ്പുറം നിലമ്പൂർ സ്വദേശിയായ മുഹമ്മദ് സിഫിൽ (23) നെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. കാരയ്ക്കൽ–എറണാകുളം എക്‌സ്പ്രസിൽ യാത്രക്കാരന്റെ ഐഫോൺ മോഷ്ടിച്ചതും, യാത്രയ്ക്കിടെ ഫോൺ വിളിക്കാൻ വാങ്ങിയ മൊബൈൽ തിരികെ നൽകാതെ കടന്നുകളഞ്ഞതുമാണ് പ്രധാന കേസ്. ഇതിനുപുറമേ എറണാകുളം-നിസാമുദ്ധീൻ എക്‌സ്പ്രസ് ട്രെയിനിൽ നിന്ന് ലാപ്ടോപ് ഉൾപ്പെട്ട ബാഗ് മോഷ്ടിച്ചതിനും പുതുച്ചേരി-മംഗലാപുരം എക്‌സ്പ്രസ് ജനറൽ കോച്ചിൽ നിന്നുള്ള ലാപ്ടോപ് ബാഗ് മോഷണത്തിനുമാണ് ഇയാൾക്കെതിരെ കേസുള്ളത്. ഇയാളിൽ നിന്ന് […]
Read more

