സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് സ്കൂള്‍ വിദ്യാര്‍ത്ഥി റോഡിലേക്ക് തെറിച്ചുവീണു

പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് സ്കൂൾ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ബ്ലെസ്സൻ ബൈജുവാണ് അപകടത്തിൽപ്പെട്ടത്. എം.സി റോഡിൽ കുറ്റൂർ ജംഗ്ഷൻ സമീപത്തായിരുന്നു സംഭവം. സ്കൂളിൽ നിന്ന് ബസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വാഹനത്തിന്റെ വാതിൽ തുറന്ന് ബ്ലെസ്സൻ പുറത്തേക്ക് വീണത്. വിദ്യാർത്ഥി റോഡിലേക്ക് വീണെങ്കിലും ഡ്രൈവർക്ക് സംഭവം ഉടൻ അറിയാൻ സാധിച്ചില്ല. പിന്നാലെ ബസിലുള്ള മറ്റ് യാത്രക്കാർ ബഹളം വെച്ചതിനെ […]
Read more

ഒറ്റപ്പാലത്ത് പ്രഷർ ​ഗണ്ണിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലം യുവാവ് വൈദ്യുത ഷോക്കേറ്റ് മരിച്ചു. തൃക്കങ്ങോട് പുതുപ്പറമ്പിൽ ഉണ്ണികൃഷ്ണന്റെ മകൻ അജീഷ് (32) ആണ് മരിച്ചത്. വീടിന്റെ തറയോട് ചേർന്ന ഭാഗം ശുചിയാക്കുന്നതിനിടെ പ്രഷർ ഗണ്ണിൽ നിന്നും ഷോക്ക് ഏറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. ഉടനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവ് ഷോക്കേറ്റ് പിടയുന്നത് കണ്ട അയൽവാസിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അജീഷിന്റെ പിതാവ് മെയിൻ സ്വിച്ച് ഉടനെ ഓഫ് ചെയ്തു. സംഭവ സ്ഥലത്തുനിന്ന് സിപിആർ […]
Read more

കൊല്ലത്ത് പ​തി​നൊ​ന്നു​കാ​ര​ന് നേരെ ലൈംഗിക പീഡനം

കൊല്ലം: പ​തി​നൊ​ന്നു​കാ​ര​നെ ലൈം​ഗി​കമായ് പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി. അ​ല​ക്സ് കെ.​ജെ. റോ​ബി​ൻ (36), കവിത (37) എന്നിവരെയാണ് പു​ന​ലൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ​പെ​ഷ്യൽ കോ​ട​തി ജ​ഡ്ജി ബി. ​അ​ര​വി​ന്ദ് ഇ​ട​യോ​ടി ശി​ക്ഷ വിധിച്ചത്. ഒ​ന്നാം പ്ര​തി​ക്ക് ആ​റ് വ​ർ​ഷവും ഏഴുമാസം കഠിനതടവും രണ്ടാം പ്രതിക്ക് എട്ടുവർഷവും ഏഴുമാസം കഠിനതടവും പിഴയും ആണ് ശിക്ഷ. 20,000 രൂ​പ വീ​തമാണ് പി​ഴ. പിഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം മൂ​ന്ന് മാ​സം കൂടി കഠിന തടവ് അനുഭവിക്കണം. […]
Read more

വണ്ടാനം ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്; ഡോ. ലളിതാംബികയെ പ്രതി ചേർത്തു

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ ഏക പ്രതിയായി ചേർത്താണ് നടപടി. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയെയും മറ്റ് മെഡിക്കൽ സ്റ്റാഫിനെയും പ്രതികളായി ഉൾപ്പെടുത്തിയിട്ടില്ല. മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടം വരുത്തുന്ന രീതിയിൽ പ്രവർത്തിച്ചതായി എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. ബി.എൻ.എസ് 125, 125 (a) വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. ഉഷ ജോസഫിന്റെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് […]
Read more

കേരളത്തിൽ പുരുഷകമ്മിഷനെ നിയമിക്കാൻ സമയമായിട്ടില്ലെന്ന് വനിതാകമ്മിഷൻ ചെയർപേഴ്സൺ

പത്തനംതിട്ട: കേരളത്തിൽ പുരുഷകമ്മിഷൻ സ്ഥാപിക്കാൻ ഇതുവരെ സമയമായിട്ടില്ലെന്ന് സംസ്ഥാന വനിതാകമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യയിലെ നിയമങ്ങൾ സ്ത്രീകളുടെ സുരക്ഷയ്ക്കും അവർക്കുള്ള അവകാശങ്ങൾക്കുമായി രൂപപ്പെടുത്തിയിരുന്നുവെന്നും, ബ്രിട്ടീഷുകാരായ ജഡ്ജിമാരാണ് ഇന്ത്യയിൽ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമങ്ങൾ നടപ്പാക്കിയത് എന്നും സതീദേവി പറഞ്ഞു. കേരള വനിതാകമ്മിഷൻ, പത്തനംതിട്ട പ്രസ് ക്ലബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവ ചേർന്ന് സംഘടിപ്പിച്ച മാധ്യമശില്പശാല ഉദ്ഘാടനം സതീദേവി നിർവഹിച്ചു. സ്ത്രീകൾ വീട്ടിലും സമൂഹത്തിലും തൊഴിൽ മേഖലകളിലും പുരുഷനേതൃത്വമുള്ള സാഹചര്യങ്ങളിൽ ജീവിക്കുന്നതുകൊണ്ട്, സ്ത്രീസംരക്ഷണ […]
Read more

കോഴിക്കോട്ട് സ്കൂൾ കെട്ടിടത്തിന്റെ വരാന്തയിൽ പ്ലസ്ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: തൊട്ടിൽപ്പാലം കുണ്ട്‌തോട്ടിലെ കുഞ്ഞിപ്പറമ്പത്ത് പ്ലസ്ടു വിദ്യാർഥിയെ സ്‌കൂൾ കെട്ടിടത്തിന്‍റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകുന്നിലെ പ്രൈവറ്റ് കോളേജിൽ പ്ലസ്ടു വിദ്യാർഥിയായ അനുരഞ്ജ് (17) ആണ് മരിച്ചത്. വീടിനടുത്തുള്ള കുണ്ടുതോട് യു.പി സ്‌കൂളിന്റെ പഴയ കെട്ടിടത്തിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. തൊട്ടിൽപ്പാലം പോലീസും കോഴിക്കോട് റൂറൽ ഫോറൻസിക്ക് യൂണിറ്റും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read more

വീട്ടുകാരെ പൂട്ടിയിട്ട് രാത്രിയിൽ കാറെടുത്തിറങ്ങി; 14 കാരനും സഹപാഠിയും തലകീഴായി കുഴിയിലേക്ക് മറിഞ്ഞ് അപകടം

തിരുവനന്തപുരം: കരമനയിൽ വീട്ടുകാരെ പൂട്ടിയിട്ട് രാത്രിയിൽ കാറുമായി കറങ്ങാനിറങ്ങിയ വിദ്യാർത്ഥികള്‍ അപകടത്തിൽപ്പെട്ടു. കരമന നീറമണ്‍കരയിൽ വച്ചാണ് 14 വയസ്സുകാരൻ ഓടിച്ച വാഹനം തലകീഴായി കുഴിയിലേക്ക് മറിഞ്ഞത്. അപകടത്തിൽപെട്ട വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. കാര്യമായ പരിക്കുകൾ ഒന്നും തന്നെയില്ല. കാറിന്റെ ഉടമയായ ഒൻപതാം ക്ലാസുകാരന്റെ അമ്മക്കെതിരെ കരമന പൊലീസ് കേസെടുത്തു.
Read more

ആക്കുളം – ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളത്തിലെ ഉൾനാടൻ ജലഗതാഗതത്തിന് പുതിയ തുടക്കം കുറിക്കുന്നവൻയായി സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതി പുതിയ നേട്ടത്തിലെത്തി. ആക്കുളം മുതൽ ചേറ്റുവ വരെയുള്ള 280 കിലോമീറ്റർ ജലപാതയുടെ ആദ്യഘട്ട നവീകരണം പൂര്‍ത്തിയാകുന്നു. ഫെബ്രുവരി 26 ന് വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണത്തിന്റെ ഭാഗമായി ഇന്‍ലാന്‍ഡ് നാവിഗേഷൻ വകുപ്പിന്‍റെ വിവിധ പദ്ധതികളും ചിലക്കൂർ വിനോദസഞ്ചാര പദ്ധതിയും ഉദ്ഘാടനത്തിനുള്ളടങ്ങിയിരിക്കുന്നുണ്ട്. വര്‍ക്കലയിലെ ചിലക്കൂര്‍ ബീച്ച് പാർക്കിൽ […]
Read more

കാസർകോട് 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി

കാസർകോട്: കാസർകോട് ചന്തേരയിൽ 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി. രണ്ട് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 വയസുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ സഹോദരി ഭർത്താവ്, 15 വയസുകാരൻ ഉൾപ്പടെയുള്ള അഞ്ച് പേരാണ് പ്രതികൾ. കോഴിക്കട നടത്തുന്ന നൗഷാദ് (42), ഫായിസ് (40) എന്നിവരാണ് അറസ്റ്റിലായത്. 15 വയസുകാരനായ വിദ്യാർത്ഥിയെയും ആംബുലൻസ് ഡ്രൈവറായ റഷീദിനെയുമാണ് ഇനി പിടികൂടാനുള്ളത്. റഷീദ് രണ്ടാഴ്ച മുമ്പ് ഗൾഫിലേക്ക് […]
Read more

ശമ്പളവർധനവ് ആവശ്യപ്പെട്ട് നഴ്സുമാർ നാളെ പണിമുടക്കും; സ്വകാര്യ ആശുപത്രികൾ സ്തംഭിച്ചേക്കും

തൃശ്ശൂർ: ഭൂമിയിലെ മാലാഖമാർ എന്ന് എല്ലാവരും പറയുന്നുണ്ട്,പക്ഷെ അതിനു അനുസരിച്ച ശമ്പളമോ ബഹുമാനമോ കിട്ടുന്നില്ല. സ്വകാര്യ ആശുപത്രി മേഖലയിലെ നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ശനിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി തൃശ്ശൂരിൽ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും. ‘അതിജീവനത്തിനായുള്ള പോരാട്ടം’ എന്ന മുദ്രാവാക്യമുയർത്തിയാണ് നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും സമരം നടത്തുന്നത്. തുല്യജോലിക്ക് തുല്യ വേതനം, നഴ്‌സുമാർക്ക് അടിസ്ഥാന […]
Read more

Recent News

Advertisement