പോക്സോ കേസ്; പ്രതിക്ക് അഞ്ച് വര്‍ഷം തടവും 20000 രൂപ പിഴയും
ആലപ്പുഴ: ഒൻപത് വയസ്സുകാരിയോട് ലൈഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. ആര്യാട് മൂത്തേടത്ത് വീട്ടില്‍ ക്ലമന്റ് യാണ് ആലപ്പുഴ ജില്ലാ പോക്‌സോ കോടതി ജഡ്ജി റോയി വര്‍ഗീസ് പോക്‌സോ ആക്ട് പ്രകാരം ശിക്ഷ വിധിച്ചത്. അഞ്ച് വര്‍ഷം തടവും 20000 രൂപ പിഴ അടക്കാനുമാണ് ശിക്ഷ വിധിച്ചത്. ആലപ്പുഴ നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന ബി. ഷെഫീക്ക് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ സീമ, അബു എം.എച്ച് എന്നിവര്‍ ഹാജരായി. […]
Read more

