സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

ബിജെപി അംഗത്വമെടുത്ത മുൻ സിപിഎം നേതാവ് എസ്. രാജേന്ദ്രന് ഇന്ന് സ്വീകരണം

ഇടുക്കി: ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എസ്. രാജേന്ദ്രന് ഇന്ന് ബിജെപി ഔദ്യോഗിക സ്വീകരണം നൽകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ മൂന്നാറിൽ വിപുലമായ ചടങ്ങാണ് സംഘടിപ്പിക്കുന്നത്. രാജേന്ദ്രനോടൊപ്പം ബിജെപിയിൽ ചേർന്ന മറ്റ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം രാജേന്ദ്രൻ പങ്കെടുക്കുന്ന ആദ്യ പാർട്ടി പരിപാടിയാണിത്. ഇതിനിടെ, ബിജെപി നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന്റെ ശാഖ കഴിഞ്ഞ ദിവസം രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാറിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
Read more

പാതിവില തട്ടിപ്പ്: ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസ്

കൊച്ചി: പാതിവിലയ്ക്ക സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസ്. പറവൂര്‍ സ്വദേശിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. എന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ് രജസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുമേഷ് രൂപേഷ് മേനോന്‍, കെ ടി ബിനീഷ് എന്നിവരാണ് മറ്റു പ്രതികള്‍. രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയ്‌ക്കെതിരെയാണ് കേസ്. സന്നദ്ധ സംഘടനയുടെ പേരില്‍ പാതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ പരാതിക്കാരനെ സമീപിച്ചത്. 63,500 […]
Read more

മണിപ്പൂരിൽ ഇനി പുതിയ സർക്കാർ; രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം

ന്യൂഡൽഹി: മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ. മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരണം ഉടൻ ഉണ്ടാകും. സംഘർഷത്തെ തുടർന്ന് ഒരു വർഷം മുൻപാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. അതേസമയം, മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കാനാണ് ബിജെപി നീക്കം. കഴിഞ്ഞ ദിവസം ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മണിപ്പൂർ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിം​ഗ് സ്ഥാനം ഏൽക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജഞ ചെയ്യും. […]
Read more

ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലകള്‍ ഒഴിഞ്ഞ് അണ്ണാമലൈ

ചെന്നൈ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്മാറുന്നതായി ബിജെപിയുടെ തമിഴ്‌നാട്ടിലെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ . ആറ് നിയമസഭ മണ്ഡലങ്ങളിലെ ബിജെപി ഇന്‍ -ചാര്‍ജ് ആയിരുന്നു അദ്ദേഹം. അച്ഛന്റെ അനാരോഗ്യം കാരണം ആണ് തീരുമാനം എന്ന് അണ്ണാമലൈ പറയുന്നു. അതേസമയം എഐഎഡിഎംകെയുമായുള്ള സഖ്യത്തില്‍ അണ്ണാമലൈ അതൃപ്തന്‍ ആയിരുന്നു. എന്റെ അച്ഛന് സുഖമില്ല. അദ്ദേഹത്തെ പരിചരിക്കേണ്ടത് എന്റെ പ്രാഥമിക കടമയായതിനാല്‍, എനിക്ക് മറ്റു ജോലികള്‍ ചെയ്യാനോ വ്യാപകമായി യാത്ര ചെയ്യാനോ കഴിയില്ല. പാര്‍ട്ടി അംഗീകരിച്ചു. ആ ആറ് […]
Read more

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപിയിൽ അതൃപ്തി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപി നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തി. പല മുതിർന്ന നേതാക്കൾക്കും താല്പര്യമുള്ള സീറ്റുകൾ നൽകാത്തതിലാണ് അതൃപ്തി. ഒപ്പം കോർ കമ്മിറ്റിയിലെ അംഗങ്ങളോട് കൂടിയാലോചന നടത്താതെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തീരുമാനം എടുക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കേരളത്തിലെത്താനിരിക്കെയാണ് നേതാക്കൾക്കിടയിൽ പ്രശ്നങ്ങൾ പുകയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനമാർത്ഥി പ്രഖ്യാപനം ഏറ്റവും ആദ്യം നടത്തുന്ന മുന്നണി എൻഡിഎ ആയിരിക്കും എന്നായിരുന്നു അവകാശവാദം. എന്നാൽ ഇതിൽ കൃത്യമായൊരു […]
Read more

മണിപുരിൽ‌ സർക്കാർ രൂപീകരിക്കാൻ ബിജെപി

ഇംഫാൽ: മണിപുരിലെ രാഷ്ട്രപതിഭരണം ഫെബ്രുവരി 12ന് അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി ബിജെപിയും എൻഡിഎ സഖ്യകക്ഷികളും ഡൽഹിയിലെത്തി. ബിജെപി എംഎൽഎമാരോടൊപ്പം നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എന്നിവയുടെ എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മണിപുര്‍ ബിജെപി അധ്യക്ഷ എ. ശാരദാദേവിയും ഡൽഹിയിൽ എത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി നേതാവ് സാംബിത് പത്ര ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. സർക്കാർ രൂപീകരണമാണ് പ്രധാന അജൻഡയെന്നും മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് […]
Read more

സഖ്യകക്ഷി നേതാക്കളടക്കം ഇന്ന് ഡൽഹിയിൽ; മണിപുരിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി

ന്യൂഡൽഹി: സംസ്‌ഥാനത്തെ ബിജെപിയുടെ സഖ്യകക്ഷി നേതാക്കളടക്കം ഇന്ന് ഡൽഹിയിൽ. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇന്ന് ഡൽഹിയിൽ എത്തുന്നത്. മണിപുരിലെ രാഷ്ട്രപതിഭരണം ഫെബ്രുവരി 12ന് അവസാനിക്കാനിരിക്കേയാണ് , ഇങ്ങനെയൊരു ചർച്ച നടത്തുന്നതെന്നാണ് വിവരം. മണിപുർ ബിജെപി. അധ്യക്ഷ എ. ശാരദാദേവിയും ഡൽഹിയിലെത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളുടെ ചുമതലയുള്ള സാംബിത്ത് പത്ര ഇന്ന് ഇവരുമായി കൂടിക്കാഴ്‌ച നടത്തിയേക്കും. സർക്കാർ രൂപവത്കരണമാണ് പ്രധാന അജൻഡയെന്നും മുഖ്യമന്ത്രിസ്ഥാനത്തേക്ക് കേന്ദ്രനേതൃത്വം തീരുമാനിക്കുന്ന ഏതു നേതാവിനെയും അംഗീകരിക്കുമെന്നും ബിജെപി എംഎൽഎ സൊറോഖായ്ബാം രാജൻ വിമാനത്താവളത്തിൽ വച്ച് […]
Read more

എസ്എഫ്ഐ നേതാവ് ഫാസിൽ വധക്കേസ്; ആർഎസ്എസ്- ബിജെപി പ്രവർത്തകരെ വെറുതെവിട്ടു

തൃശ്ശൂർ: എസ്എഫ്ഐ നേതാവ് ഫാസിൽ വധക്കേസിൽ പ്രതികളായ മുഴുവൻ ആർഎസ്എസ്- ബിജെപി പ്രവർത്തകരെയും വെറുതെവിട്ടു. ഗുരുവായൂര്‍ ബ്രഹ്മകുളത്ത് എസ്എഫ്ഐ മണലൂർ ഏരിയ ജോയിൻ്റ് സെക്രട്ടറിയായിരുന്ന ഫാസിലിനെ 2013 നവംബർ നാലിനാണ് കൊലപ്പെടുത്തിയത്. പഠനത്തോടൊപ്പം ജോലി ചെയ്ത് വരുമാനം കണ്ടെത്തിയിരുന്ന ഫാസിൽ. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. സംഭവത്തിൽ തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിചാരണക്ക് ശേഷം എല്ലാ പ്രതികളെയും വെറുതെ വിട്ടത്. സംശയത്തിന് അതീതമായി കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തെളിയിരുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് […]
Read more

എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ദുര്‍ബലമാക്കി: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ദുര്‍ബലമാക്കിയെന്നും ബജറ്റില്‍ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷം കേരളം ഭരിച്ച എല്‍ഡിഎഫ് കേരളത്തെ സാമ്പത്തികമായി ദുര്‍ബലമാക്കി. ബജറ്റില്‍ തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി ഒന്നും പറയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോണ്‍ഗ്രസ് തകര്‍ത്തതു പോലെ കേരളത്തെ […]
Read more

മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ് – ബിജെപി കൂട്ടുകെട്ട്

തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്തിൽ വീണ്ടും കോൺഗ്രസ്–ബിജെപി സഖ്യം. മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. കോൺഗ്രസ് സ്ഥാനാർഥിയായ മിനിമോൾ നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 24 അംഗങ്ങളുള്ള പഞ്ചായത്തിലെ കക്ഷിനില ഇങ്ങനെ: എൽഡിഎഫ് – 10, യുഡിഎഫ് – 8, എൻഡിഎ – 4, വിമതർ – 2. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ട് കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നു. രണ്ട് വിമതരിൽ ഒരാൾ എൽഡിഎഫിനെ പിന്തുണച്ചു. ബിജെപി അംഗങ്ങൾ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.