സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

മലപ്പുറം ജില്ലയിലെ ആറുവരിപ്പാത നിർമാണം; മാർച്ച് 31-നകം പൂർത്തിയാകും

മലപ്പുറം: കുറ്റിപ്പുറം ദേശീയപാത–66 ആറുവരിപ്പാതയുടെ നിർമാണം മലപ്പുറം ജില്ലയിൽ മാർച്ച് 31-നകം പൂർത്തിയാകും. കൂരിയാട് ഭാഗത്ത് കഴിഞ്ഞവർഷം തകർന്ന 600 മീറ്റർ സർവീസ് റോഡും കുറ്റിപ്പുറം റെയിൽവേ മേൽപ്പാലം–വട്ടപ്പാറ ഭാഗങ്ങളിലായി അവശേഷിക്കുന്ന 1.13 കിലോമീറ്ററും ഉൾപ്പെടെ 1.73 കിലോമീറ്റർ ഭാഗമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇതോടെ ജില്ലയുടെ അതിർത്തികളായ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെ 76 കിലോമീറ്റർ നീളത്തിലുള്ള ആറുവരിപ്പാത പൂർണമാകും. 2022 ജനുവരിയിലാണ് ജില്ലയിൽ പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. 76 കിലോമീറ്റർ പാത നിർമിക്കാൻ ഏകദേശം 4500 […]
Read more

ചുവന്ന കൊടി പിടിച്ചതു കൊണ്ട് ആരും കമ്മ്യൂണിസ്റ്റുകാര്‍ ആവില്ല; ജി സുധാകരന്‍

ആലപ്പുഴ: ചുവന്ന കൊടി പിടിച്ചതു കൊണ്ട് മാത്രം ആരും കമ്മ്യൂണിസ്റ്റുകാര്‍ ആവില്ലെന്ന് പാര്‍ട്ടി വിട്ട മുന്‍ മന്ത്രി ജി സുധാകരന്‍. താന്‍ പാര്‍ട്ടിക്കെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ മലര്‍ന്നു കിടന്ന് തുപ്പുന്നവരാണ്. താന്‍ സ്വതന്ത്രനാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആലപ്പുഴയില്‍ സുധാകരന് പിന്തുണയുമായി പാര്‍ട്ടി അനുകൂലികള്‍ രഹസ്യയോഗം ചേരുന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Read more

കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു; വയോധിക രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന വയോധികയെ അയൽവാസികൾ സമയത്ത് പുറത്തേക്കെത്തിച്ചതോടെ വലിയ ദുരന്തം ഒഴിവായി. കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത് ബീവിയുടെ വീടിലാണ് ഇന്ന് പുലർച്ചെ മൂന്നുമണിയോടെ തീപിടിത്തം ഉണ്ടായത്. വീടിന് തീപിടിച്ചതായി ആദ്യം ശ്രദ്ധിച്ചത് സമീപവാസിയായിരുന്നു. സംഭവസമയത്ത് തീപിടുത്തം അറിയാതെ റാബിയത് ബീവി വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. തീ കണ്ട അയൽക്കാർ ഉടൻ വീട്ടിലേക്ക് ഓടിയെത്തി അവരെ വിളിച്ചുണർത്തി പുറത്തേക്കെത്തിച്ചു. ഇതിനുശേഷം തീ വേഗത്തിൽ വീടാകെ പടർന്ന് പിടിച്ച് വീട് പൂർണമായും കത്തിനശിച്ചു. […]
Read more

പാമ്പാർ പുഴയിലെ കയത്തിൽചാടി രണ്ടുകുട്ടികൾക്ക് ദാരുണാന്ത്യം

ഇടുക്കി: മറയൂർ പാമ്പാർ പുഴയിലെ കയത്തിൽ ചാടിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. കാന്തല്ലൂർ കീഴാന്തൂർ സ്വദേശി കന്നിയപ്പന്റെ മകൻ ബാലമുരുകൻ (14), ഗുഹനാഥപുരം സ്വദേശി സുന്ദർരാജിന്റെ മകൻ സഞ്ജിത് (15) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മനു അനീഷ് (15) അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ പാമ്പാറിലെ തടയണയ്ക്ക് സമീപമാണ് സംഭവം. കയത്തിൽ ചാടരുതെന്ന് മനു വിലക്കിയെങ്കിലും ഇരുവരും വെള്ളത്തിലേക്ക് ചാടി. മുങ്ങി പൊങ്ങുന്നത് കണ്ടപ്പോൾ ആദ്യം തമാശയെന്നാണ് മനു കരുതിയത്. പിന്നീട് ഇരുവരെയും കാണാതായതോടെ സമീപവാസികളെ […]
Read more

ഇരിങ്ങാലക്കുടയിലെ കാറിനുള്ളിലെ മരണം; രണ്ടു പേർ അറസ്റ്റിൽ

തൃശൂർ: ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ കാറിനുള്ളിൽ 57കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തോക്ക് എത്തിച്ചു നൽകിയ രണ്ട് പേരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി ജസ്റ്റിൻ മാത്യു ഇടുക്കി കുമളി സ്വദേശി റീഗൻ ജോസഫ് എന്നിവരാണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൊലീസും റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട കുറ്റിക്കാടൻ വീട്ടിൽ ജോസിനെയാണ് മാർച്ച് 10-ന് രാത്രി ഒമ്പതോടെ ഗാന്ധിഗ്രാമിൽ പാർക്ക് […]
Read more

വയോധികയെ കടിച്ചു കൊന്ന നായയ്ക്ക് പേവിഷബാധ

തൃശ്ശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി കോളേജില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ മറ്റു രണ്ടു നായകളെ കുത്തിവെപ്പിന് വിധേയരാക്കിയിട്ടുണ്ട്. പ്രദേശത്ത് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. വെള്ളറക്കാട് കൊല്ലന്‍പടി സ്വദേശി കാര്‍ത്ത്യായനി ആണ് വീടിനകത്ത് വെച്ച് നായയുടെ കടിയേറ്റ് മരിച്ചത്. വാതില്‍ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.
Read more

സഞ്ജുവിന്റെ ആസ്തി 100 കോടിയിലേക്ക്; IPL കഴിഞ്ഞാല്‍ കുതിക്കും

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസന്റെ ജനപ്രിയത ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ലോകകപ്പ് കഴിഞ്ഞ് ഐപിഎല്ലിനുള്ള തയ്യാറെടുപ്പിലാണ് താരം. എന്നാല്‍ ഐപിഎല്ലിനു മുമ്പു തന്നെ സഞ്ജുവിന്റെ കൈകളിലെത്താന്‍ പോകുന്നത് കോടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 24.23 കോടി രൂപയോളമാണ് അടുത്ത കുറച്ച് മാസങ്ങളില്‍ സഞ്ജുവിന്റെ കൈകളിലെത്തുക. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് ട്രേഡ് ചെയ്യപ്പെട്ട സഞ്ജുവിന് 2026 ഐപിഎല്‍ സീസണില്‍ ശമ്പളമായി 18 കോടി രൂപ ലഭിക്കും. ലോകകപ്പ് ജയിച്ച ടീമിലെ ഓരോ […]
Read more

കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് അഭിമാനം; കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്. (നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ്) അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം കെ പുരം ജനകീയ ആരോഗ്യകേന്ദ്രം 90.48 ശതമാനം, കണ്ണൂര്‍ ചരല്‍ ജനകീയ ആരോഗ്യകേന്ദ്രം 92.83 ശതമാനം, കണ്ണൂര്‍ അമ്പായത്തോട് ജനകീയ ആരോഗ്യകേന്ദ്രം 90.59 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി അംഗീകാരം ലഭിച്ചത്. കണ്ണൂര്‍ മാട്ടൂല്‍ കുടുംബാരോഗ്യകേന്ദ്രം 96 ശതമാനത്തോടെ പുനഅംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ ആകെ 312 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. […]
Read more

വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ ലഹിക്ക് അടിമകള്‍; കേരള സര്‍വകലാശാല വിസി വിവാദത്തില്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളില്‍ പലരും ലഹരിക്ക് അടിമകളെന്ന വിവാദ പ്രസ്താവനയുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. ലഹരി പരിശോധന നടത്താന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ക്യാമ്പസുകളില്‍ അലമ്പുണ്ടാക്കുന്നവരും അധ്യാപകരെ തടഞ്ഞുവെക്കുന്നവരും തെമ്മാടികളാണ്. ഇത്തരക്കാരല്ല നാടിന്റെ കരുത്ത്. പരിശോധന നടത്തിയാല്‍ എത്ര പേര്‍ ലഹരിക്ക് അടിമകളാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വെറുതെ അലമ്പ് ഉണ്ടാക്കുന്നവര്‍, ബസ്സിന് കല്ലെറിയുന്നവര്‍, റോഡില്‍ ടയര്‍ കത്തിക്കുന്നവര്‍, അധ്യാപകരെ ഖരാവോ ചെയ്യുന്ന ആളുകളല്ല നാടിന്റെ ഭാവിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
Read more

സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം ജിതിൻ നാരായണന്

കാസർകോട്: വി. കോമൻ മാസ്റ്റർ സ്മാരക സംസ്‌കൃതി ചെറുകഥാപുരസ്‌കാരം(2025) ജിതിൻ നാരായണന്. ജിതിൻ നാരായണൻ രചിച്ച ‘വിത്ത്’ എന്ന കഥയ്ക്കാണ് പുരസ്‌കാരം. പതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങിയതാണ് അവാർഡ്. മാർച്ച് 22-ന് പുല്ലൂർ കണ്ണാങ്കോട്ട് സംസ്‌കൃതി ഹാളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം സമ്മേളനം ഉദ്ഘാടനം ചെയ്യും. പുല്ലൂർ ഗവ.യു.പി സ്‌കൂൾ, ഉദയനഗർ ഹൈസ്‌കൂൾ എന്നീ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി പഠനമികവിന് ഏർപ്പെടുത്തിയ സംസ്‌കൃതി വിദ്യാഭ്യാസ എൻഡോവ്മെന്റുകളും ചടങ്ങിൽ വിതരണം ചെയ്യും. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.