കൊച്ചിയിലെ സ്പായിൽ വിജിലൻസ് പരിശോധന; സിഐക്ക് സ്ഥലംമാറ്റം, കൈക്കൂലി പണം കണ്ടെത്തിയില്ല
കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്ന് വിജിലൻസ് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. തൃക്കാക്കര എസ്എച്ച്ഒ എ.കെ. സുധീറിനെയാണ് സിറ്റി പൊലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് മാറ്റിയത്. ഭരണപരമായ നടപടിയുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ചേരാനല്ലൂരിലെ ഒരു സ്പായിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സിഐ സുധീറിനെ വിജിലൻസ് സംഘം കണ്ടെത്തിയത്. പണം വാങ്ങാനെത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ പക്കൽ നിന്ന് കൈക്കൂലി പണം കണ്ടെത്തിയില്ല. സ്പായിലെ ജീവനക്കാരിൽ നിന്ന് വിജിലൻസ് […]
Read more

