സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

LPG ഇല്ല, ഹോട്ടലുകള്‍ പൂട്ടുന്നു; നമ്മുടെ അന്നം മുട്ടുമോ? സ്ഥിതി മോശമാണ്

പശ്ചിമേഷ്യയിലെ യുദ്ധം ഒടുവില്‍ നമ്മുടെ അടുക്കളകളേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ പെട്രോളിനും ഗ്യാസിനുമെല്ലാം റേഷനിങ് സമ്പ്രദായം നടപ്പിലാക്കി, പെട്രോള്‍ വില കുത്തനെ കൂട്ടി എന്നെല്ലാം വാര്‍ത്തകള്‍ കണ്ടപ്പോഴും നമ്മളെ ബാധിക്കുമോ എന്ന് ചിന്തിച്ചവരാണോ? എങ്കില്‍ ശരിയാണ്, നമ്മളേയും ബാധിച്ചു തുടങ്ങി. അയല്‍ക്കാരോളം ഗുരുതരമായ പ്രതിസന്ധിയിലേക്ക് ഇന്ത്യ വീഴില്ലെങ്കിലും ഇപ്പോഴേ ജാഗ്രത ആവശ്യമാണ്. എല്‍പിജി ക്ഷാമം അതിരൂക്ഷമായതോടെ രാജ്യത്ത് മിക്കയിടത്തും റസ്റ്ററന്റുകള്‍ പൂട്ടിത്തുടങ്ങി. കേരളത്തിലും എല്‍പിജി വിതരണം സ്തംഭിച്ചെന്ന് ഹോട്ടലുടമകള്‍ […]
Read more

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം

മലപ്പുറം: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഏലംകുളം ചെറുകര ആലുംകുട്ടത്ത് സ്വദേശി മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. തൃശൂർ മുണ്ടൂരിൽ ഫർഹാൻ സഞ്ചരിച്ച ബൈക്ക് ടിപ്പർ ലോറിയുമായി ഇടിച്ചാണ് അപകടമുണ്ടായത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിയായിരുന്നു ഫർഹാൻ. തിങ്കളാഴ്ച രാവിലെ ബൈക്കിൽ കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് വിവരം. ഖബറടക്കം ചെറുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
Read more

വേനല്‍ക്കാലത്ത് കറന്റ് ബില്‍ കൂടുതലാണോ? കുറയ്ക്കാന്‍ വഴിയുണ്ട്

വേനല്‍ക്കാലത്ത് ഫാനുകളും എസിയുമെല്ലാം തുടര്‍ച്ചയായി ഇടുന്നത് കൊണ്ട് മിക്ക വീടുകളിലും കറന്റ് ബില്‍ കൂടുതലായിരിക്കും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതി ബില്‍ കുറയ്ക്കാവുന്നതാണ്. എസി ശ്രദ്ധിക്കണം എസി ഉപയോഗിക്കുമ്പോള്‍ താപനില 24-26 ഡിഗ്രി സെല്‍ഷ്യസില്‍ സെറ്റ് ചെയ്യുക. ഒരു ഡിഗ്രി മാത്രം താപനില വര്‍ദ്ധിപ്പിക്കുന്നത് ഏകദേശം 6 ശതമാനം വൈദ്യുതി ലാഭിക്കാന്‍ സഹായിക്കും. എസി ഉപയോഗിക്കുമ്പോള്‍ തന്നെ ചെറിയ വേഗതയില്‍ ഫാന്‍ ഉപയോഗിക്കുന്നത് മിതമായ താപനിലയലും മുറി വേഗത്തില്‍ തണുപ്പിക്കാന്‍ സഹായിക്കും, എസിയുടെ ലോഡ് കുറയും. […]
Read more

റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്സോ കേസ്

കണ്ണൂർ: കൗൺസലിങ്ങിനായി എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്സോ കേസ്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന മോട്ടിവേഷൻ സ്പീക്കറും വിരമിച്ച പ്രിൻസിപ്പലുമായ കെ.സി. ഷാജുവിനെതിരെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് മുഴക്കുന്ന് പൊലീസ് കേസ് എടുത്തത്. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിന്നീട് മുഴക്കുന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കൗൺസലിങ്ങിനായി സമീപിച്ചപ്പോൾ രണ്ടുതവണ ഷാജു ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. […]
Read more

കോഴിക്കോട് ആസ്വദിക്കാം ഇനി ഡബിള്‍ ഡെക്കറില്‍; ഉദ്ഘാടനം ചെയ്ത് മുഹമ്മദ് റിയാസ്

കോഴിക്കോട്: നഗരത്തില്‍ വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും നഗരക്കാഴ്ചകള്‍ ആസ്വദിക്കുന്നതിനായി ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്ഘാടനത്തിന് ശേഷം അഹമ്മദ് ദേവര്‍കാവിലിനൊപ്പം മുഹമ്മദ് റിയാസ് മാവൂര്‍ റോഡ്, മാനാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിലൂടെ സിറ്റി റൈഡ് ബസില്‍ റോഡ് ഷോ നടത്തി. ഇലക്ട്രിക് ബസിന്റെ താഴത്തെ നിലയില്‍ ഏകദേശം 25 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. മുകള്‍ഭാഗം (അപ്പര്‍ ഡെക്ക്) തുറന്ന രീതിയിലായതിനാല്‍ നഗരക്കാഴ്ചകള്‍ തടസ്സമില്ലാതെ ആസ്വദിക്കാം. തിരുവനന്തപുരം, മൂന്നാര്‍ ബസ് മാതൃകയില്‍ കോഴിക്കോടിന്റെ […]
Read more

രാജിയില്ല; ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രാജിവെക്കില്ലെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് ഗണേഷ് കുമാർ വിശദീകരിച്ചു. വിഷയത്തെ കുടുംബ പ്രശ്നമായി കണക്കാക്കി ഒത്തുതീർപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലും എൽഡിഎഫ് സർക്കാരിനെതിരെ രാഷ്ട്രീയ വിമർശനങ്ങൾ ശക്തമാകുകയാണ്. പിണറായി സർക്കാരിന്റെ പ്രധാന നേട്ടമായി സ്ത്രീപക്ഷ നിലപാടുകളെയാണ് പലപ്പോഴും മുന്നോട്ട് വയ്ക്കുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഭാര്യ കയ്യേറ്റമുണ്ടായെന്ന് ആരോപിച്ച് 112 നമ്പറിലേക്ക് വിളിച്ച് പരാതി […]
Read more

അങ്കണവാടിയില്‍ പാത്രങ്ങൾക്കിടയിൽ ഒളിഞ്ഞിരുന്ന് മൂര്‍ഖന്‍

മലപ്പുറം: നിലമ്പൂർ തോട്ടപ്പൊയിലിലെ അങ്കണവാടിയിൽ എട്ടടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. അങ്കണവാടിയിലെ അടുക്കളയ്ക്കു സമീപം പാത്രങ്ങൾക്കിടയിലാണ് പാമ്പിനെ കണ്ടത്. രാവിലെ പത്ത് മണിയോടെ അങ്കണവാടി തുറന്ന സമയത്താണ് സംഭവം ഉണ്ടായത്. ആ സമയത്തു മൂന്ന് കുട്ടികൾ മാത്രമേ അങ്കണവാടിയിൽ എത്തിയിരുന്നുള്ളൂ. പാത്രങ്ങൾ എടുക്കാനായി അടുക്കളയുടെ പിൻഭാഗത്തേക്ക് പോയ അങ്കണവാടി ഹെൽപ്പർ പാമ്പിന്റെ ശബ്ദം കേട്ടതോടെ പരിശോധിച്ചപ്പോഴാണ് വലിയ മൂർഖനെ കണ്ടത്. ഉടൻ തന്നെ കുട്ടികളെ സുരക്ഷിതമായി സമീപത്തെ വീട്ടിലേക്ക് മാറ്റി. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ […]
Read more

ഞാന്‍ തന്നെ, ഞാന്‍ തന്നെ…. കോണ്‍ഗ്രസിന്റെ നെഞ്ചില്‍ മൂന്ന് വട്ടം ആണിയടിച്ച് സുധാകരന്‍

ഒടുവില്‍ അതും സംഭവിച്ചു, കെ സുധാകരനും കോണ്‍ഗ്രസിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നു. പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കി കണ്ണൂരില്‍ താന്‍ തന്നെ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ കെപിസിസി പ്രസിഡന്റ്. അതും ഒന്നല്ല, മൂന്ന് വട്ടം ആവര്‍ത്തിച്ചു. നേമം പോലുള്ള ഹൈ വോള്‍ട്ടേജ് മണ്ഡലങ്ങളില്‍ ആര്‍എസ്എസിനെ പേടിച്ച് മത്സരിക്കാന്‍ ആളില്ലാത്ത അവസ്ഥ. പാലക്കാടും കൊല്ലത്തും പത്തനംതിട്ടയിലുമെല്ലാം ഉള്ളവര്‍ തന്നെ അങ്ങോട്ടും ഇങ്ങോട്ടും ചേരിപ്പോര്. അനക്കമുണ്ടാക്കാതെ അവസാിച്ച പുതുയുഗ യാത്ര. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി കിനാവ് നെയ്യുന്നവരുടെ തിരക്ക് മറ്റൊരു […]
Read more

മന്ത്രിയായിരിക്കെ തറപ്രവൃത്തി; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി ഗണേഷ് കുമാറിനെതിരേ നടപടി വേണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിസ്ഥാനത്തിരിക്കുമ്പോഴെങ്കിലും ഒരു നിലവാരം പുലർത്താൻ അദ്ദേഹം ബാധ്യസ്ഥനാണ്. ഇത്രയും വഷളായ, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് ജനങ്ങൽക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ്. കനകസിംഹാസനത്തിൽ കയറിയിരിക്കുന്ന ഇവൻ ശുംഭനോ ശുനകനോ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണെന്ന് പറയാൻ സാധിക്കില്ല. കുറേക്കൂടെ […]
Read more

സിഗരറ്റ് നൽകാന്‍ വൈകി; ജീവനക്കാരനെ മർദിച്ച് മൂന്നംഗസംഘം

കൊച്ചി: സിഗരറ്റ് നൽകാൻ വൈകിയതിനെ തുടർന്നു കടയിലെ ജീവനക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ചു. പാലക്കാട് സ്വദേശിയായ യുവാവിനെയാണ് മൂന്ന് പേരടങ്ങുന്ന സംഘം ആക്രമിച്ചത്. ഇന്നലെ വൈകിട്ട് വൈറ്റിലയ്ക്ക് സമീപമുള്ള കടയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടവന്ത്ര പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് കടയിലെത്തിയ സംഘം സിഗരറ്റ് ആവശ്യപ്പെട്ടെങ്കിലും നൽകാൻ അല്പം വൈകിയതിനെ തുടർന്നാണ് പ്രകോപനം ഉണ്ടായതെന്നാണ് വിവരം. തുടർന്ന് കടയ്ക്കുള്ളിലേക്ക് കയറിയ സംഘം യുവാവിനെ നിലത്തിട്ട് ചവിട്ടിയും മർദിക്കുകയും ചെയ്തു. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.