മീറ്റർ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നേരെ നായയുടെ അക്രമണം
കൊല്ലം: മീറ്റർ റീഡിംഗ് എടുക്കാൻ എത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ വളർത്തുനായ ആക്രമിച്ച് കടിച്ചു. കരുനാഗപ്പള്ളി സെക്ഷനിലെ ജീവനക്കാരനായ ആർ. രാഹുലിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ആലുംകടവ് മൂന്നാംമൂടിന് സമീപമുള്ള ഒരു വീട്ടിനോട് ചേർന്നുള്ള കോഴിഫാമിലാണ് സംഭവം. മീറ്റർ റീഡിംഗിനായി എത്തിയ രാഹുൽ ഗേറ്റിന് മുന്നിൽ നിന്ന് പലതവണ വിളിച്ചെങ്കിലും വീട്ടിൽ നിന്ന് ആരും പുറത്തുവരാതിരുന്നതിനെ തുടർന്ന് ഗേറ്റ് തുറന്ന് അകത്തേക്ക് കടക്കുകയായിരുന്നു. ഇതോടെയാണ് വീട്ടിലെ വളർത്തുനായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ നിലത്തുവീണ രാഹുലിനെ വീണ്ടും കടിച്ചതായും അദ്ദേഹം […]
Read more

