സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

എൻ.സി.പി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം

കോഴിക്കോട്: മന്ത്രി എ.കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൻ.സി.പി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം. നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ സ്ഥാനാർഥിയാക്കണമെന്ന പ്രമേയം യോഗത്തിൽ പാസാക്കി. 86 പേർ പങ്കെടുത്ത യോഗത്തിൽ മൂന്നു പേർ ഒഴികെ എല്ലാവരും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് പാർലമെന്ററി പാർട്ടി യോഗമാണെന്ന വാദം ഉയർത്തി മറ്റൊരു വിഭാഗം രംഗത്തെത്തി. ജില്ലാ കമ്മിറ്റി ശുപാർശ ചെയ്ത പേരുകൾ പി.എം. സുരേഷ് ബാബു, അഡ്വ. എം. […]
Read more

ഗോവിന്ദന്റെ പിന്‍ഗാമിയാര്? തളിപ്പറമ്പില്‍ ചൂടേറിയ ചര്‍ച്ച

നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെ സിപിഎമ്മിന് തലവേദന സമ്മാനിക്കുന്നത് തങ്ങളുടെ ഉരുക്ക് കോട്ടയായ കണ്ണൂര്‍ ജില്ല തന്നെയാണ്. സി.പി.എം. സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചൂടുപിടിപ്പിക്കാനാണ് പൊളിറ്റ് ബ്യൂറോ നിര്‍ദേശം. എന്നാല്‍ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയ്ക്ക് രൂപം നല്‍കാന്‍ ഇന്ന് നിര്‍ണായക ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കെ സ്ഥാനാര്‍ഥിപട്ടിക തയ്യാറാക്കുമ്പോള്‍ ആരൊക്കെ ഇടംപിടിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഇപ്പോഴും ധാരാണയിലെത്താനായിട്ടില്ല. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാമത്തെ യോഗമാണ് ഇന്ന് ചേരുന്നത്. ജില്ലയിലെ ആകെയുള്ള 11 മണ്ഡലങ്ങളില്‍ പകുതിയോളം മണ്ഡലങ്ങളുടേയും കാര്യത്തില്‍ […]
Read more

‘എനിക്ക് ഭ്രാന്താണെന്ന് കരുതി, മരുന്നുകള്‍ കഴിച്ചു’; കൂടുതല്‍ വെളിപ്പെടുത്തി ലെന

കൊച്ചി: തന്റെ പഴയ കാലത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടി ലെന. വിവാഹബന്ധം തകര്‍ന്നതിന് ശേഷമായിരുന്നു തനിക്ക് ആത്മസാക്ഷാത്കാരം ഉണ്ടാകുന്നതെന്ന് ലെന പറയുന്നു. മാജിക് മഷ്‌റൂം തന്നെ ആശുപത്രിയിലെത്തിച്ചു. ‘എന്റെ ആത്മീയമായ ഉണര്‍വിനെ വീട്ടുകാര്‍ മനസിലാക്കിയില്ല. അവര്‍ എന്നെ ആശുപത്രിയിലെത്തിച്ചു. മരുന്നുകള്‍ നല്‍കി. വിറയലും പരിഭ്രാന്തിയും കണ്ടപ്പോള്‍ ഭ്രാന്ത് കൂടിയെന്ന് പറഞ്ഞു’ ലെന പങ്കുവെച്ചു. ഏകദേശം 14 വര്‍ഷത്തോളം മരുന്നുകള്‍ കഴിച്ചു. സത്യത്തില്‍ തനിക്ക് ഭ്രാന്തായിരുന്നില്ലെന്നും ചില പരമമായ സത്യങ്ങള്‍ കണ്ടെത്തിയ ആവശേത്തിലായിരുന്നു താനെന്നും അന്ന് കഴിച്ച […]
Read more

പിണറായി വിജയന്റെ ആരോഗ്യത്തിന് വേണ്ടി പൊങ്കാലയിട്ട് ശോഭന ജോര്‍ജ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആരോഗ്യത്തിന് വേണ്ടി പൊങ്കാലയര്‍പ്പിക്കാനെത്തി ശോഭനാ ജോര്‍ജ്. ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൊങ്കാല ഇടുന്നതെന്ന് ശോഭനാ ജോര്‍ജ് പറഞ്ഞത്. പൊങ്കാല നിവേദ്യ ചടങ്ങ് പുരോഗമിക്കുകയാണ്. നിരവധി ഭക്തരാണ് ഇന്നലെ വൈകീട്ട് മുതല്‍ തിരുവനന്തപുരത്തേക്കെത്തിയത്. പട്ടിണിയില്ലാത്ത കേരളത്തെ സമ്മാനിച്ച കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പൂര്‍ണ ആരോഗ്യം നല്‍കട്ടെയന്നായിരുന്നു പ്രാര്‍ത്ഥനയെന്ന് ശോഭന ജോര്‍ജ് പറഞ്ഞു.
Read more

ജീവനക്കാർക്ക് സ്വർണനാണയം, അംഗങ്ങൾക്ക് ടാബ്; മംഗൽപ്പാടിയിൽ ‘ഗോൾഡൻ’ ബജറ്റ്

കാസർഗോഡ്: മംഗൽപ്പാടി പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ ബജറ്റ് ‘ഗോൾഡൻ’ ബജറ്റായി. ഓഫീസ് ജീവനക്കാർ, ആസൂത്രണസമിതി അംഗങ്ങൾ, മുൻ പ്രസിഡന്റുമാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രസിഡൻറ്‌ ഗോൾഡൻ അബ്ദുൾ റഹ്‌മാൻ ബജറ്റ് സമ്മാനമായി സ്വർണനാണയം നൽകി. അംഗങ്ങൾക്ക് ടാബ്‌ലറ്റും സമ്മാനിച്ചു. സേവനങ്ങൾ ഏറെക്കുറെ ഓൺലൈനിലായതോടെ ജനങ്ങൾക്ക് സുതാര്യസേവനം നൽകുന്നതിനായാണ് അംഗങ്ങൾക്ക് ടാബ്‌ലറ്റ് സമ്മാനിച്ചതെന്നും സ്വർണത്തിന്റെ മൂല്യമുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും അതിന്റെ ഭാഗമായാണ് സ്വർണനാണയങ്ങളും ടാബും നൽകിയതെന്നും പ്രസിഡൻറ്‌ ഗോൾഡൻ അബ്ദുൾ റഹ്‌മാൻ പറഞ്ഞു. അഞ്ചുലക്ഷം രൂപ സ്വന്തമായി ചെലവഴിച്ചാണ് […]
Read more

വീണ്ടും ഷാഫിയുടെ നോമിനി; പിഷാരടി വരുന്നതില്‍ കോണ്‍ഗ്രസില്‍ അടി

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രമേഷ് പിഷാരടി ശക്തനായ സ്ഥാനാര്‍ത്ഥിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഷാഫി പറമ്പിലിന്റെ നോമിനികളെ വീണ്ടും മത്സരിപ്പിക്കുന്നതിലെ വിയോജിപ്പുമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്കുണ്ടാക്കിയ നാണക്കേട് ഉന്നയിച്ചാണ് ഇവര്‍ എതിര്‍ക്കുന്നത്. ലൈംഗിക അതിക്രമ പരാതികളെ തുടര്‍ന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ കരുത്തനായ മറ്റൊരു സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ ആരംഭിച്ചത്. മുതിര്‍ന്ന നേതാവ് […]
Read more

മെഴ്സിഡസ് ബെന്‍സിന്റെ പ്രൈവറ്റ് സ്യൂട്ട് ഓണ്‍ വീല്‍സ് എന്ന പുത്തന്‍ വി-ക്ലാസ് എക്സ്ട്രാ ലോങ് വീല്‍ബേസ് വിപണിയിലേക്ക്

വി-ക്ലാസ് ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മിക്കും കൊച്ചി: രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ആഡംബര യാത്രാ മേഖലയെ പുനര്‍നിര്‍വചിച്ചുകൊണ്ട് മെഴ്സിഡസ് ബെന്‍സ് പുത്തന്‍ വി ക്ലാസ് പുറത്തിറക്കി. ആഡംബര പൂര്‍ണമായ സുഖസൗകര്യങ്ങള്‍, അത്യാധുനിക ഡിസൈന്‍, സമാനതകളില്ലാത്ത സ്ഥലസൗകര്യം, എന്നിവ സമന്വയിപ്പിക്കുന്ന പുതിയ വി-ക്ലാസ് ഉപഭോക്താക്കള്‍ക്ക് ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു. ആഡംബരവും സ്വകാര്യതയും സ്വാതന്ത്ര്യവും ഒത്തൊരുമിച്ചുള്ള യാത്രയാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. 5,370 എംഎം നീളവും 3,430 എംഎം വീല്‍ബേസും 1,928എംഎം വീതിയും 1,880 എംഎം ഉയരവുമുള്ള എക്സ്ട്രാ […]
Read more

ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി വന്ന ബസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; അപകടത്തിൽ 2 പേർക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വെങ്ങാലി ഗൗരിശങ്കരത്തിൽ രാഹുൽ വാര്യർ (47), ഏറ്റുമാനൂർ അരുൺ നിവാസിൽ അരുൺകുമാർ (44) എന്നിവർക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബസിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടസമയത്ത് ബസിനുള്ളിൽ പൊങ്കാല അർപ്പിക്കാൻ പോയ നിരവധി […]
Read more

മുൻ കേന്ദ്രമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.പി.ഉണ്ണികൃഷ്ണൻ അന്തരിച്ചു, വിടവാങ്ങുന്നത് ​ഗൾഫ് യുദ്ധകാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ മുൻകയ്യെടുത്ത മുൻ കേന്ദ്രമന്ത്രി.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Read more

ശ്വാസതടസ്സം; കുത്തിവെച്ചത് പേവിഷമരുന്നിന്‍റെ ടെസ്റ്റ് ഡോസ്

കൊല്ലം: ശസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്നുമാറി കുത്തിവെച്ചു. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക നഴ്‌സിനെ പരാതിയെ തുടർന്ന് മാറ്റിനിർത്തി. ബന്ധുക്കൾ ഡി.എം.ഒ.യ്ക്കു നൽകിയ പരാതിയിൽ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിന് ഡോക്ടർമാർ ഉൾപ്പെട്ട ആഭ്യന്തര അന്വേഷണസമിതിയെ നിയമിച്ചു. ശ്വാസതടസ്സവുമായി വന്ന യുവതിക്ക് പേവിഷത്തിനു നൽകുന്ന മരുന്നിന്റെ ടെസ്റ്റ് ഡോസ് കുത്തിവെച്ചതായാണ് പരാതി. ശാസ്താംകോട്ട വേങ്ങ സ്വദേശിയായ പതിനെട്ടുകാരിക്കാണ് തിങ്കളാഴ്ച താലൂക്ക് ആശുപത്രിയിൽ ദുരനുഭവമുണ്ടായത്. പനിയും ശ്വാസതടസ്സവുമായി അമ്മയോടൊപ്പം ചികിത്സയ്ക്കെത്തിയ യുവതിയെ ഡോക്ടർ പരിശോധിച്ചശേഷം കുത്തിവെപ്പെടുക്കാൻ നിർദേശിച്ചു. യുവതി കുത്തിവെപ്പെടുക്കുന്ന മുറിയിലെത്തി. അതേസമയത്ത് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.