സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ശബരി റെയിൽവേ യാഥാർഥ്യത്തിലേക്ക്; ഭൂമിയേറ്റെടുക്കാൻ ഭരണാനുമതി

ഇടുക്കി: അങ്കമാലി-ശബരി റെയിൽവേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി റെയിൽവേ കടന്നുപോകുന്ന ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിനാണ് ട്രാൻസ്‌പോർട്ട് വകുപ്പ് ഉത്തരവിറക്കിയത്. ആകെ 3,800.9 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പകുതി തുകയായ 1,900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. കിഫ്ബി വഴിയുള്ള സാമ്പത്തിക സഹായത്തോടെയായിരിക്കും ഈ തുക കണ്ടെത്തുക. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവും ഇതിൽ ഉൾപ്പെടും. റെയിൽവേ മന്ത്രാലയത്തെ ഈ തീരുമാനം നേരത്തെ അറിയിച്ചിരുന്നു. […]
Read more

തളിപ്പറമ്പിൽ ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തന്നെ സ്ഥാനാർഥിയാകും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയായി പി.കെ. ശ്യാമളയെ രംഗത്തിറക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സി.പി.എം സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എം.എൽ.എയുമായ എം.വി. ഗോവിന്ദന്റെ ഭാര്യയും മഹിളാ അസോസിയേഷൻ നേതാവുമായ ശ്യാമളയാണ് മത്സരിക്കുക എന്ന വിവരം ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ പുറത്തുവന്നു. കണ്ണൂർ ജില്ലയിൽ നിന്ന് തയ്യാറാക്കിയ സ്ഥാനാർഥി പട്ടികയിൽ പി.കെ. ശ്യാമളയെ ഉൾപ്പെടുത്തിയതിനെ ജില്ലാ സെക്രട്ടേറിയറ്റ് യോഗം നേരത്തെ അംഗീകരിച്ചിരുന്നു. ഇതോടെയാണ് സംസ്ഥാന സെക്രട്ടേറിയറ്റും കാര്യത്തിൽ അന്തിമതീരുമാനം എടുത്തത്. […]
Read more

ബല്‍റാമിന്റെ ഏകാധിപത്യവും പുതിയ ഗ്രൂപ്പ് കളികളും; കോണ്‍ഗ്രസില്‍ പടയൊരുക്കം

തെരഞ്ഞെടുപ്പിലേക്ക് ദൂരം കുറഞ്ഞു വരുന്നതിനൊപ്പം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകളും തലപൊക്കി തുടങ്ങിയിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസുകളും പിന്നാലെ ഷാഫിയുടെ നോമിനിയായി രമേഷ് പിഷാരടിയുടെ വരുവും പുകിലുകളും നിറഞ്ഞ് കുറച്ച് ദിവസങ്ങളായി പാലക്കാട് ജില്ലയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തലവേദനകളിലൊന്ന്. ഒന്നിന് പുറകെ ഒന്നായി പുതിയ പ്രശ്‌നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഗ്രൂപ്പ് കളികളും പോരുകളും തൊഴുത്തില്‍ കുത്തുകളും പുത്തരിയല്ലാത്ത കോണ്‍ഗ്രസില്‍ പുതിയ നായകന്‍ മുന്‍ തൃത്താല എംഎല്‍എ വിടി ബല്‍റാമാണ്. ബല്‍റാം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നയാളാണെന്നും ഏകാധിപത്യ രീതിയാണ് […]
Read more

ഭിന്നശേഷി വിദ്യാർഥികളുടെ പരീക്ഷ പ്രതിസന്ധി പരിഹരിച്ചു

തിരുവനന്തപുരം: ഹൈസ്കൂൾ, ഹയർ സെക്കൻഡറി പരീക്ഷകളുടെ ക്രമീകരണം ഭിന്നശേഷിവിദ്യാർഥികളെ ബാധിക്കുമെന്ന ആശങ്ക ഉയർന്നതോടെ, ടൈംടേബിളിൽ മാറ്റം വരുത്തി. എട്ട്, ഒൻപത് ക്ലാസുകളിലെ കുട്ടികളാണ് ഹയർ സെക്കൻഡറിയിൽ ഭിന്നശേഷിക്കാർക്ക് സ്‌ക്രൈബ് ആവാറുള്ളത്. എന്നാൽ, ഹയർ സെക്കൻഡറി പരീക്ഷയുടെ സമയത്തുതന്നെ ഹൈസ്കൂൾ പരീക്ഷയും നിശ്ചയിച്ചത് ഭിന്നശേഷി വിദ്യാർഥികൾക്ക് അങ്കലാപ്പുണ്ടാക്കി.എ.കെ.എസ്.ടി.യു., കെ.പി.എസ്.ടി.എ. എന്നീ അധ്യാപകസംഘടനകളും പരാതിയുമായി സർക്കാരിനെ സമീപിച്ചു. തുടർന്ന്, ഭിന്നശേഷി വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒൻപതാം ക്ലാസുകാർക്ക് നിശ്ചയിച്ചിരുന്ന ഒന്നാം ഭാഷാപ്പേപ്പർ […]
Read more

വെറുതെ വാരിത്തേക്കല്ലേ… ഷാംപൂ ഉപയോഗത്തിനും ഒരു കണക്കുണ്ട്

ഷാംപൂവും കണ്ടീഷണറും പ്രത്യേകിച്ച് കണക്കൊന്നുമില്ലാതെ ഉപയോഗിക്കുന്നവരാണോ? കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ ശിരോചര്‍മത്തില്‍ പുരട്ടിയാല്‍ മുടി കൊഴിയുമോ? ഇങ്ങനെ സംശയങ്ങള്‍ പലതാണ്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും സ്‌കാല്‍പ്പും തലമുടയും ഷാംപൂ വാഷ് ചെയ്യുന്നത് നല്ലതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഷാംപൂ ഉപയോഗമാണ്. ഷാംപൂ ഒരിക്കലും വരണ്ട മുടിയില്‍ പുരട്ടരുത്. ഷാംപൂ ഉപയോഗിക്കുന്നതിന് മുന്‍പ് മുടി നന്നായി വെള്ളമൊഴിച്ച് കഴുകിയ ശേഷം. മഗ്ഗില്‍ അല്‍പം വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ അളവില്‍ ഷാംപൂ ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം സ്‌കാല്‍പ്പ് നല്ലതു പോലെ മസാജ് […]
Read more

RSS അജണ്ട ആരോപണത്തില്‍ മറുപടിയുമായി നന്ദഗോവിന്ദം ഭജന്‍

കൊച്ചി: തങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ ആര്‍എസ്എസ് അജണ്ടയുണ്ടോ എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നന്ദഗോവിന്ദം ഭജന്‍ ബാന്റ്. അങ്ങനെയുണ്ടെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ ഒരേ വിഭാഗം ആളുകളായിരിക്കണം ഞങ്ങളുടെ പാട്ടുകള്‍ കേള്‍ക്കുക. മലയാളികള്‍ വ്യത്യസ്തമായ കാര്യങ്ങളെ അംഗീകരിക്കുന്നവരാണ്. അതാണ് കാരണമെന്നാണ് തോന്നുന്നത്. അതല്ലാതെ ഒരു മതവിഭാഗം മാത്രം ഇവരെ പിന്തുണയ്ക്കണം എന്ന് പറഞ്ഞ് പിന്തുണയ്ക്കുന്നതായി തോന്നിയിട്ടില്ല” എന്ന് ഗായകര്‍ പറയുന്നു. ’25 വര്‍ഷമായി, ഇതൊക്കെ ഉണ്ടാകുന്നതിന് മുമ്പ് എന്ത് ചെയ്തിരുന്നുവോ അത് തന്നെയാണ് ഞങ്ങള്‍ ഇപ്പോഴും ചെയ്യുന്നത്. വ്യത്യാസമൊന്നും വന്നിട്ടില്ല. […]
Read more

വിവാഹവാഗ്ദാനം നൽകി രണ്ടുയുവതികളെ പീഡിപ്പിച്ചു; ജിം ട്രൈനെർ അറസ്റ്റിൽ

തൃശ്ശൂർ: രണ്ടുയുവതികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ. തൃശ്ശൂർ ചേർപ്പ് സ്വദേശി അജ്മലിനെയാണ് നെടുപുഴ പോലീസ് അറസ്റ്റ്‌ചെയ്തത്.കൂർക്കഞ്ചേരിയിലെ ഒരു ജിംനേഷ്യത്തിലെ പരിശീലകനാണ് അജ്മൽ. ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടുയുവതികളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഒരേസമയമാണ് അജ്മൽ രണ്ടുയുവതികളുമായി അടുപ്പം പുലർത്തിയിരുന്നത്. എന്നാൽ, യുവതികൾ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് യുവതികൾ രണ്ടുപേരും അജ്മൽ തങ്ങളെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് രണ്ടുപേരും പോലീസിൽ പരാതി […]
Read more

​’അമിത മോഹം വേണ്ട’ ഘടകകക്ഷികൾക്ക് ലക്ഷ്മണരേഖ വരച്ച് സിപിഎം

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി എൽ.ഡി.എഫിൽ സീറ്റ് വിഭജന ചർച്ചകൾ ചൂടുപിടിക്കുമ്പോഴും, മുന്നണിയുടെ കെട്ടുറപ്പാണ് മുൻഗണനയെന്ന് വ്യക്തമാക്കുകയാണ് പാർട്ടി . “അധികം ഒന്നുമില്ല, കുറവും ഇല്ല” എന്ന നിലപാട് വെറും രാഷ്ട്രീയ തീരുമാനമല്ല , മുന്നണിയുടെ സമതുലിതാവസ്ഥ സംരക്ഷിക്കാനുള്ള കണക്കുകൂട്ടലാണ് എന്ന വിലയിരുത്തൽ ശക്തമായി കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ തവണ ആരെവിടെ മത്സരിച്ചുവോ, അതേ സീറ്റുകളിൽ ഇത്തവണയും മത്സരിക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സി.പി.എം. ഘടകകക്ഷികളുടെ ആവശ്യം അംഗീകരിച്ച് സീറ്റ് വർധിപ്പിക്കുന്നത് മറ്റു കക്ഷികളിലും സമാന ആവശ്യം ഉയർത്തും […]
Read more

63 വർഷത്തെ സിപിഎം അംഗത്വത്തിന് വിട; മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

ആലപ്പുഴ: പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ജി സുധാകരൻ രംഗത്ത്. സിപിഎം മെമ്പർഷിപ്പ് പുതുക്കില്ല. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു.എം വി ഗോവിന്ദന്‍റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു ആരും തിരുത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ല. ആദർശ ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം നിൽക്കും:നിയമ സഭ […]
Read more

ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങാന്‍ സബ്‌സിഡി; ആദ്യ 1000 പേര്‍ക്ക് ആനുകൂല്യം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്ക് 30,000 രൂപ സബ്സിഡി നല്‍കുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1000 പേര്‍ക്ക് സബ്‌സിഡി ലഭിക്കും. ഇതില്‍ 500 എണ്ണം മാര്‍ച്ച് 15-ന് മുന്‍പ് അപേക്ഷിക്കുന്ന വനിതകള്‍ക്ക് നല്‍കും. നിശ്ചിത സമയപരിധിക്കുള്ളില്‍ വനിതകളുടെ അപേക്ഷകള്‍ ലഭിച്ചിട്ടില്ലെങ്കില്‍ ഇതു പൊതുവിഭാഗത്തിലേക്ക് മാറ്റും.അപേക്ഷ സമര്‍പ്പിക്കാന്‍ സന്ദര്‍ശിക്കുക: https://transportservices.nic.in/KeralaEV/#/dashboard/service-info
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.