സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കായംകുളത്ത് പ്രതിഭ തന്നെ ഇറങ്ങിയേക്കും; ജില്ലാ സെക്രട്ടറി നാസർ മത്സരിച്ചേക്കില്ല

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ സ്ഥാനാർഥി നിർണ്ണയത്തിൽ പുതിയ വഴിത്തിരിവ്. സിറ്റിംഗ് എംഎൽഎമാരെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക സമവാക്യങ്ങളെ ബാധിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നോട്ടുവച്ച നിർദ്ദേശം അനുസരിച്ച് നിലവിലെ എംഎൽഎമാർ തന്നെ ജനവിധി തേടണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലാതലത്തിൽ ആലോചിച്ചിരുന്ന ചില മാറ്റങ്ങൾ പ്രതിസന്ധിയിലായി. പ്രത്യേകിച്ച് കായംകുളം മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ യു. പ്രതിഭയ്ക്ക് പകരം ജില്ലാ സെക്രട്ടറി ആർ. നാസറിനെ പരിഗണിച്ചിരുന്ന പദ്ധതി […]
Read more

യുദ്ധം അവിടെയല്ലേ, നമുക്കെന്ത് പ്രശ്‌നം എന്നാണോ? പണി വരുന്നുണ്ട്…!

എവിടെയെങ്കിലും എന്തെങ്കിലും വലിയ പ്രശ്‌നം നടന്നാല്‍ ആളുകള്‍ പറഞ്ഞ് കേള്‍ക്കുന്നൊരു ഡയലോഗാണ് ‘ അതൊക്കെ നടക്കുന്നത് അവിടെയല്ലേ, നമ്മളെ എങ്ങനെ ബാധിക്കാനാ…. ബാധിക്കാത്തിടത്തോളം ഒന്നിലും ഇടപെടേണ്ട…’ എന്നൊക്കെ. ഇപ്പോള്‍ പശ്ചിമേഷ്യ ആകെ കത്തുകയാണ്. ഇറാനില്‍ തുടങ്ങിയ യുദ്ധം ഗള്‍ഫ് മേഖലയാകെ ആളിപ്പടരുകയാണ്. മിസൈലുകള്‍ ഇടിത്തീ പോലെ വീണിറങ്ങുന്നു, കെട്ടിടങ്ങള്‍ കത്തുന്നു, ആളുകള്‍ മരിച്ചു വീഴുന്നു… ഇതെല്ലാം ടിവിയില്‍ കണ്ട് നമ്മള്‍ മലയാളികള്‍ നെടുവീര്‍പ്പിട്ട് പറയുന്നു- ഭാഗ്യം, നമുക്ക് പ്രശ്‌നമൊന്നുമില്ലല്ലോ എന്ന്. എന്നാല്‍ ലോകത്തെവിടെ എന്ത് നടന്നാലും അതെല്ലാം […]
Read more

ധൈര്യമായി മലയാളം പഠിച്ചോ; മാര്‍ക്ക് നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാതൃഭാഷ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പത്താം ക്ലാസ് പരീക്ഷയില്‍ മലയാളത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുകയും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മലയാളം രണ്ടാം ഭാഷയായി പഠിക്കാന്‍ തെരഞ്ഞെടുക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കുലര്‍ വഴി അറിയിക്കും.
Read more

ആര്‍ക്കും തളര്‍ത്താനാകില്ല; സഞ്ജുവിനെ പ്രശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ടി 20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍. നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആര്‍ക്കും തളര്‍ത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങള്‍ കൊയ്യാനാകട്ടെ എന്നും പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സഞ്ജു, കേരളവും ഇന്ത്യയും നിങ്ങളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. കപ്പ് ഉയര്‍ത്തി തിരിച്ചുവരൂ.’ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സഞ്ജു ഇന്ത്യയുടെ അഭിമാനമായെന്ന് ശശി […]
Read more

അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കുമില്ല, ട്രംപ് ഭയക്കുന്നുവെന്ന് ഇറാന്‍

ടെഹ്‌റാന്‍: യുദ്ധം ഉടനെയൊന്നും അവസാനിക്കില്ലെന്ന സൂചനകളുമായി ഇറാന്‍. അമേരിക്കയുമായി ചര്‍ച്ച സാധ്യതകള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുകയാണ് ഇറാന്റെ മുതിര്‍ന്ന നേതാവ് അലി ലാറിജാനി. ഇറാന്‍ ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. അമേരിക്കന്‍ സൈനികര്‍ മരിച്ചു തുടങ്ങിയപ്പോള്‍ ട്രംപിന് ഭയവും തുടങ്ങി. ട്രംപിന്റെ ഇസ്രയേല്‍ ഫസ്റ്റ് നയങ്ങളാണ് പശ്ചിമേഷ്യയെ യുദ്ധഭീതിയില്‍ ആക്കുന്നതെന്നും അമേരിക്കന്‍ സൈനികരെ ട്രംപ് കുരുതികൊടുക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
Read more

യുദ്ധത്തില്‍ മനുഷ്യര്‍ ജയിക്കട്ടെ; പ്രതികരണവുമായി മമ്മൂട്ടി

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി. യുദ്ധത്തില്‍ മനുഷ്യര്‍ ജയിക്കട്ടെ, അല്ലെങ്കില്‍ മനുഷ്യത്വമെങ്കിലും ജയിക്കട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു. കൊച്ചിയില്‍ സംവിധായകന്‍ ടി വി ചന്ദ്രനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യപക്ഷം പറയുന്ന കലാമൂല്യമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് ടി വി ചന്ദ്രനെന്നും മമ്മൂട്ടി പറഞ്ഞു. സംവിധായകന്‍ ടി വി ചന്ദ്രന്‍,തന്റെ ചലച്ചിത്ര ജീവിതത്തില്‍ അമ്പതാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ അദ്ദേഹത്തെ ആദരിക്കുന്നതിനായി കൊച്ചി ഇടപ്പള്ളിയില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് മമ്മൂട്ടി യുദ്ധത്തെക്കുറിച്ച് […]
Read more

മാങ്കൂട്ടത്തിലിന് പകരം പിഷാരടി? തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കാന്‍ കോണ്‍ഗ്രസ്

2021ലെ തെരഞ്ഞെടുപ്പ് കാലം ആരും മറന്ന് കാണില്ല. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നിട്ടുനിന്ന മെട്രോമാന്‍ ഇ. ശ്രീധരനെ അവസാനലാപ്പില്‍ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ സീറ്റ് നിലനിര്‍ത്തിയത് ആ തെരഞ്ഞെടുപ്പിലെ ആവേശകരമായ ജയങ്ങളിലൊന്നായിരുന്നു. പിന്നീട് ഷാഫി പോയി രാഹുല്‍ മാങ്കൂട്ടം വന്നപ്പോഴും ജയിച്ച പാലക്കാട് പിടിക്കാന്‍ ഇത്തവണ കോണ്‍ഗ്രസ് ആരെയെറക്കുമെന്നത് ഏവരും ഉറ്റുനോക്കിയിരുന്ന തീരുമാനമാണ്. ജയസാധ്യത പരിഗണിച്ച് സിറ്റിങ് എംഎല്‍എമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാലക്കാട്ടെ സിറ്റിങ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിന് […]
Read more

രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാര്‍ത്ഥി? സമ്മതം മൂളി താരം

പാലക്കാട്: നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടിവി താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നും അദ്ദേഹത്തിന് ജയസാധ്യതയുണ്ടെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
Read more

മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകനെതിരെ ലൈംഗികാതിക്രമ കേസ്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പൊലീസാണ് യുവതിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. 2022ല്‍ യുവതിയുടെ ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് കേസ്. ബിഎന്‍എസ് 74,75,79 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. എളംകുളത്ത് യുവതി താമസിക്കുന്ന ഫ്ളാറ്റില്‍ അതിക്രമിച്ച് കടന്നെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി.
Read more

സഞ്ജുവിന്റെ തോളിലേറി ഈഡനില്‍ ഇന്ത്യ; സെമിയില്‍ എതിരാളി ഇംഗ്ലണ്ട്

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയുടെ രക്ഷകനായി സഞ്ജു സാംസണ്‍. ആദ്യ പന്ത് മുതല്‍ അവസാന പന്ത് വരെ ഒരറ്റം കാത്ത് സഞ്ജു ഇന്ത്യയെ സെമിയിലേക്ക് കൈപിടിച്ച് നടത്തി. ഇന്ത്യക്ക് അത്രമേല്‍ നിര്‍ണായകമായ മത്സരത്തില്‍ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് സഞ്ജു നടത്തിയത്. വിന്‍ഡീസിന്റെ 196 റണ്‍സ് അവസാന ഓവറില്‍ ഇന്ത്യ മറികടക്കുമ്പോള്‍ 97 റണ്‍സ് നേടി സഞ്ജു പുറത്താകാതെ നിന്നു. ടി 20 ലോകകപ്പ് തുടക്കത്തില്‍ സ്‌കോര്‍ കണ്ടെത്താന്‍ പാടുപെട്ട സഞ്ജു പിന്നീട് ടീമിന് പുറത്തിരിക്കേണ്ട ഘട്ടംവരെ ഉണ്ടായി. […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.