Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

പ്രധാനമന്ത്രിയുടെ വേദിക്ക് സമീപം തോക്കുമായി രണ്ട് പേർ; സുരക്ഷാ വീഴ്ചയില്ലെന്ന് പൊലീസ്

മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടി നടന്ന വേദിക്ക് സമീപം തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്. പിടിയിലായവർക്ക് പ്രധാനമന്ത്രിയുടെ പരിപാടിയുമായി നേരിട്ട് ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി. ഒരാൾ പ്രതിശ്രുത വധുവിന് പെർഫ്യൂം വാങ്ങാനാണ് ജിയോ മാളിൽ എത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, പിടിയിലായ 24കാരൻ രോഹൻ പരീഖിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേന ജോലി വാഗ്ദാനം ലഭിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. തുടർന്ന് ഇയാൾ പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരനാണെന്ന് തെളിയിക്കുന്ന വ്യാജ […]
Read more

വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15ഓടെ പരിഹരിക്കുമെന്ന് പ്രതീക്ഷ: വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15ഓടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതി ഉപഭോഗം വർധിച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. മഴ കുറഞ്ഞതോടെ ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളത്. ഇതുമൂലം ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം കുറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി. കൽക്കരി ക്ഷാമം കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വൈദ്യുതി ഉൽപ്പാദനവും കുറഞ്ഞിട്ടുണ്ട്. പീക്ക് സമയങ്ങളിൽ ഉയർന്ന വില നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്നതും പ്രതിസന്ധി കൂടുതൽ […]
Read more

ആക്രമണ ഭീഷണി ഒഴിഞ്ഞു; ഖമീസ് മുശൈത്തിൽ ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു

റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ നേരത്തെ പുറപ്പെടുവിച്ച അടിയന്തര ജാഗ്രതാ നിർദ്ദേശം പിൻവലിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ആക്രമണ ഭീഷണിയെ തുടർന്നാണ് പ്രദേശത്ത് അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നത്. നിലവിൽ അപകട ഭീഷണി ഒഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു. സംശയകരമായ സാഹചര്യങ്ങളിൽ പൊലീസിന്റെയും സിവിൽ ഡിഫൻസിന്റെയും നിർദ്ദേശങ്ങൾ മാത്രം പിന്തുടരണമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ, യമനിലെ ഹൂതി മിലിഷ്യകൾ ജനവാസ […]
Read more

തായ്മാമൻ തങ്ക മോതിരം പദ്ധതി; ഉദ്ഘാടനം മാറ്റിവെച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ നടപ്പാക്കാനിരിക്കുന്ന ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന അർഹരായ കുട്ടികൾക്ക് ഒരു ഗ്രാം സ്വർണമോതിരം നൽകുന്നതാണ് പദ്ധതി. സെപ്റ്റംബർ 15ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനമാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ വിദേശ സന്ദർശനത്തെ തുടർന്ന് മാറ്റിവെച്ചത്. പുതിയ തീയതി സർക്കാർ ഔദ്യോഗികമായി അറിയിക്കുമെന്ന് ആരോഗ്യമന്ത്രി കെ.ജി. അരുൺരാജ് അറിയിച്ചു. സ്വർണത്തിന്റെ ഗുണമേന്മ സർക്കാർ ഉറപ്പാക്കുമെന്നും 916 ഹാൾമാർക്ക് ഉള്ള സ്വർണം മാത്രമേ പദ്ധതിക്കായി ഉപയോഗിക്കൂവെന്നും മന്ത്രി വ്യക്തമാക്കി. […]
Read more

എച്ച് സലാമിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

തിരുവനന്തപുരം: സിപിഐഎം നേതാവും മുൻ എംഎൽഎയുമായ എച്ച് സലാമിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ എംഎൽഎ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് പുറത്തുവിടണമെന്ന സലാമിന്റെ ആവശ്യത്തിനെതിരെയാണ് സുധാകരന്റെ പ്രതികരണം. തന്റെ കൈയിൽ കണക്കുണ്ടെങ്കിൽ അത് സലാം തന്നെ പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു. എച്ച് സലാമിനെക്കുറിച്ച് മാധ്യമങ്ങൾ അന്വേഷിക്കുകയും അദ്ദേഹത്തിന്റെ ചരിത്രം പരിശോധിക്കുകയും വേണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. ‘വിവരമില്ലാത്തവർ പലതും വിളിച്ചുപറയും’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷനും പാർട്ടിക്കും നൽകിയിട്ടുണ്ടെന്നും […]
Read more

തിരുവനന്തപുരം മെട്രോ പദ്ധതി; സിഎംപി പുതുക്കാത്തത് നടപടികൾ വൈകിക്കുന്നു

കൊച്ചി: തിരുവനന്തപുരം മെട്രോ പദ്ധതിയുടെ നടപടികൾ വൈകുന്നു. കൊച്ചി മെട്രോ തയ്യാറാക്കി നൽകിയ സമഗ്ര ഗതാഗത പദ്ധതി (CMP) സംസ്ഥാന സർക്കാർ അംഗീകരിച്ചില്ല. കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് സിഎംപി പുതുക്കണമെന്ന് ഗതാഗത വകുപ്പ് കൊച്ചി മെട്രോയോട് ആവശ്യപ്പെട്ടു. കേന്ദ്ര നിയമപ്രകാരം 20 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിലാണ് മെട്രോ പദ്ധതിക്ക് അനുമതി നൽകുന്നത്. എന്നാൽ തിരുവനന്തപുരം മെട്രോയ്ക്കായി കൊച്ചി മെട്രോ തയ്യാറാക്കിയ സിഎംപിയിൽ ആവശ്യമായ ജനസംഖ്യാ കണക്ക് ഇല്ലെന്നാണ് സർക്കാർ നിലപാട്. ഇതേത്തുടർന്നാണ് സിഎംപി പുതുക്കി നൽകാൻ കൊച്ചി […]
Read more

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (54) അന്തരിച്ചു. നിരവധി അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ ശ്രദ്ധ നേടിയ മാധ്യമപ്രവർത്തകനായിരുന്നു ജിജോ. ഈയിടെ ദേശീയ ശ്രദ്ധ നേടിയ 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് ജിജോ ജോണായിരുന്നു. പത്രപ്രവർത്തന മികവിന് നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2015ലെ രാംനാഥ് ഗോയങ്ക പുരസ്കാരവും 2020ലെ മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡലും ലഭിച്ചു. കേരള പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസം പഠനം പൂർത്തിയാക്കിയ […]
Read more

അങ്ങനെ ആരും ഉറങ്ങേണ്ട..! പുലർച്ചെ വരെ കറന്റ് കട്ട്, വലഞ്ഞ് ജനം

തിരുവനന്തപുരം: കൊടും ചൂടിനും ഉഷ്ണത്തിനുമൊപ്പം കറന്റ് കൂടിയില്ലെങ്കിലോ? ഇന്നലെ അതും സംഭവിച്ചു. ഇന്നലെ രാത്രി 8:15 മുതൽ ഇന്ന് പുലർച്ചെ 1 മണി വരെ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നെന്ന് കെഎസ്ഇബി സമ്മതിക്കുന്നു. വൈകുന്നേരം 6.30 നും 12.30 നും ഇടയിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നായിരുന്നു കെഎസ്ഇബി അറിയിപ്പ്. എന്നാൽ അതെല്ലാം തെറ്റിച്ച് പുലർച്ചേയും കറന്റ് പോകുന്ന കാഴ്ച്ചയാണ് ഇന്നലെ കണ്ടത്. ചൊവ്വാഴ്ച സംസ്ഥാനത്തു വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ ആയിരുന്നെന്ന് കെഎസ്ഇബി […]
Read more

‘പുറത്ത് നിക്കടോ’; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

ആലപ്പുഴ: കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട ഇഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തിയ മാധ്യമപ്രവർത്തകരോട് കയർത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് ‘പുറത്ത് നിക്കടോ അങ്ങോട്ട്’ എന്ന് പിണറായി വിജയൻ പറഞ്ഞതായും ‘നിങ്ങളെന്താ ബാത്ത്‌റൂമിലേക്ക് വരുമോ’ എന്ന് ചോദിച്ചതായും റിപ്പോർട്ടുണ്ട്. ഇഡി റിപ്പോർട്ട് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയത്. ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലായി മൂന്ന് പരിപാടികളിലാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കാനെത്തിയതായിരുന്നു […]
Read more

കാന്തപുരത്തിന്റെ പരാമർശം; നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ വിമർശനത്തിന് അതീതനല്ലെന്നും തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. വിമർശകരുടെ ഭാഷ താൻ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിമർശനങ്ങൾ എങ്ങനെയുള്ളതാണെന്ന് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix