സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

തൃപ്പൂണിത്തുറയിൽ ദീപക് ജോയിയെ നിർദേശിച്ച് കെ.ബാബു; കൊച്ചിയിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർഥിയായേക്കും

ന്യൂഡൽഹി: തൃപ്പുണിത്തുറ നിയമസഭാ മണ്ഡലത്തിൽ ദീപക് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ച് കെ ബാബു. കൊച്ചി ഡെപ്യുട്ടി മേയറാണ് ദീപക് ജോയ്. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയായ കെ ബാബു വീണ്ടും മത്സരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. യുഡിഎഫിന് പ്രതീക്ഷയുള്ള ഈ മണ്ഡലത്തിൽ മത്സരിക്കാനുള്ള ആഗ്രഹം എം ലിജു, അജയ് തറയിൽ തുടങ്ങിയവർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ സിറ്റിങ് എംഎൽഎ എന്ന നിലയിൽ കെ ബാബുവിന്റെ നിലപാട് കോൺഗ്രസ് നേതൃത്വം അറിഞ്ഞിരുന്നു. തുടർന്നാണ് […]
Read more

പ്രതിസന്ധി മറികടക്കാന്‍ വീണ്ടും റഷ്യയെ ആശ്രയിച്ച് ഇന്ത്യ; 3 കോടി ബാരല്‍ എണ്ണ വാങ്ങി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ ഇന്ത്യ വീണ്ടും റഷ്യൻ എണ്ണയിലേക്ക് തിരിഞ്ഞു. അമേരിക്കൻ വിലക്കുകളിൽ പ്രത്യേക ഇളവ് ലഭിച്ചതോടെ ഏകദേശം 3 കോടി (30 ദശലക്ഷം) ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യൻ കമ്പനികൾ വാങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമൂസ് കടലിടുക്ക് ഗുരുതരമായ പ്രതിസന്ധിയിലായി. ഇതോടെ സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ […]
Read more

അത് വിജയ്‍യുടെയും തൃഷയുടെയും വ്യക്തിപരമായ കാര്യം: ഖുശ്‌ബു

ചെന്നൈ: നടൻ വിജയ്‌യും നടി തൃഷയും ഒരുമിച്ച് പൊതുചടങ്ങിൽ പങ്കെടുത്ത സംഭവത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അനാവശ്യമായതാണെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്‌ബു. അത് ഇരുവരുടെയും വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അവർക്കുള്ള സ്വകാര്യത ബഹുമാനിക്കണമെന്നും ഖുശ്‌ബു വ്യക്തമാക്കി. വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ വിജയ്‌യും തൃഷയും ഒരുമിച്ച് ഒരു ചടങ്ങിൽ എത്തിയതോടെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾ ഉയർന്നിരുന്നു. സംഗീതയുടെ ഹർജിയിൽ പരാമർശിച്ച നടി തൃഷ തന്നെയാണെന്ന തരത്തിലുള്ള ആരോപണങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ […]
Read more

കേരളം ചുട്ടുപൊള്ളും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ പാലക്കാട്, കാസര്‍ഗോഡ്, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇന്നും നാളെയുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. ഈ ജില്ലകളില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. പകല്‍ […]
Read more

പുരുഷന്മാരാണ് ഏറ്റവും വലിയ അതിജീവിതർ: രവി മോഹൻ

ചെന്നൈ: വ്യക്തിജീവിതത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ച് വീണ്ടും തുറന്നുപറഞ്ഞ് നടൻ രവി മോഹൻ. മുൻ വിവാഹബന്ധത്തിനിടെ താൻ മാനസികവും സാമ്പത്തികവുമായ പീഡനം അനുഭവിച്ചിരുന്നുവെന്ന് താരം വീണ്ടും പറഞ്ഞു. ഒരു റിസോർട്ടിൽ സമയം ചെലവഴിക്കുന്ന വീഡിയോയോടൊപ്പം പങ്കുവെച്ച കുറിപ്പിലാണ് രവി മോഹൻ തന്റെ പ്രതികരണം വ്യക്തമാക്കിയത്. താൻ ശാന്തമായി ജീവിതം പടുത്തുയർത്തുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ പറയുന്നത് മാത്രമാണ് പലരും ശരിയെന്ന് കരുതുന്നതായി രവി മോഹൻ ആരോപിച്ചു. പുരുഷന്മാരാണ് ലോകത്തിലെ ഏറ്റവും വലിയ അതിജീവിതർ എന്നും, ഇത് നമ്മുടെ […]
Read more

ഇന്ത്യയില്‍ ആദ്യം; ദയാവധത്തിന് അനുമതി നല്‍കി സുപ്രീം കോടതി

ന്യൂ ഡല്‍ഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീം കോടതി. 13 വര്‍ഷമായി കോമയില്‍ കഴിയുന്ന ഹരീഷ് റാണയ്ക്കാണ് ദയാവധത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. വെന്റിലേറ്റര്‍ സഹായം പിന്‍വലിക്കാനും കോടതി അനുമതി നല്‍കി. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഹരീഷിന്റെ മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. പഞ്ചാബ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന ഹരീഷ് റാണ, 2013ല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് […]
Read more

എൻഡിഎയ്ക്ക് അവസരം തരൂ, ഹർത്താൽ മാഫിയയെ തുടച്ചുനീക്കും: നരേന്ദ്ര മോദി

കൊച്ചി: കേരളത്തിലെ ജനങ്ങൾ ഇടത്-വലത് കൂട്ടുകെട്ടിൽ നിന്ന് പുറത്തുവരേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിന് പുതിയൊരു ഭാവിയും പുതിയ തുടക്കവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂരിലും തിരുവനന്തപുരത്തും കേരളത്തിലെ പല പഞ്ചായത്തുകളിലും ജനങ്ങൾ ബിജെപിയിലും എൻഡിഎയിലും വിശ്വാസം പ്രകടിപ്പിച്ചതുപോലെ, മുഴുവൻ കേരളവും ഉടൻ എൻഡിഎയിൽ വിശ്വാസം അർപ്പിക്കുമെന്ന് മോദി പറഞ്ഞു. കേരളത്തിന് മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും മഹത്തായ സംസ്കാരവും കഴിവുള്ള ജനങ്ങളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സംസ്ഥാനത്തിന് അർഹിക്കുന്ന വികസനം ലഭിച്ചിട്ടില്ലെന്നും […]
Read more

വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കേസ്; KSU നേതാവിന്റെ വീടിനുനേരേ ബോംബേറ്

കോഴിക്കോട്: മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെ.എസ് യു. നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ. സി.പി.എം. പ്രവർത്തകരായ മിഥുൻ ലാൽ, രൂപേഷ് എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ ബാലന്റ തോടന്നൂരിലെ വീടിന് നേരെയായിരുന്നു കഴിഞ്ഞ ഫെബ്രുവരി 27-ന് പുലർച്ചെ ബോംബെറിഞ്ഞത്. മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. വീടിന്റ ഗേറ്റിന് മുന്നിലെത്തി വീടിന് നേരെ ബോംബെറിയുന്ന അക്രമികളുടെ സി.സി.ടി.വി. ദൃശ്യവും […]
Read more

കേരളത്തിൽ എയിംസ് എന്തുകൊണ്ട് വൈകുന്നു? നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കൽ വൈകുന്നതിന്റെ കാരണം എന്താണെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. എയിംസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്താണെന്നും വ്യക്തമാക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി. കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. കേരളത്തിൽ എയിംസിന്റെ ആവശ്യകത ഉണ്ടെന്നും ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, രാജ്യത്ത് പുതുതായി അനുവദിച്ച 22 എയിംസുകളിൽ 18 എണ്ണം ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും നാല് എണ്ണം നിർമ്മാണഘട്ടത്തിലാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. നിലവിൽ പുതുതായി അനുവദിച്ച […]
Read more

രാജ്യത്ത് 43 പുതിയ മെഡിക്കൽ കോളേജുകൾ; 11,682 എംബിബിഎസ് സീറ്റുകൾ കൂടി

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2025-26 അക്കാദമിക് വർഷത്തിൽ 11,682 എംബിബിഎസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകിയതായാണ് കണക്കുകൾ. രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചതായും കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേലാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ നൽകിയ വിവരങ്ങൾ രാജ്യസഭയിൽ പങ്കുവെച്ചത്. എയിംസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ സീറ്റുകൾ കൂടി ഇതിൽ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.