സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് പരിക്കേറ്റതായി ഇറാനിയൻ ടിവി

ടെഹ്‌റാൻ: അമേരിക്ക–ഇസ്രായേൽ സംയുക്ത ആക്രമണത്തിനിടെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനേയിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഈ വിവരം ഇറാനിയൻ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചത്.ഇറാന്റെ മുൻ പരമോന്നത നേതാവായിരുന്ന അലി ഖമനേയുടെ മകനാണ് മുജ്തബ ഖമനേയി. ‘റമദാൻ യുദ്ധത്തിലെ ജൻബാസ്’ എന്നാണ് ഇറാനിയൻ ടിവി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ശത്രുക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവരെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പരിക്കുകളുടെ ഗുരുതരത്വത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. […]
Read more

നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ സഹോദരനും സഹോദര ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ മൂന്ന് സാക്ഷികൾ കോടതിയിൽ മൊഴി മാറ്റി. കേസിലെ പ്രതിയായ ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ, സഹോദരന്റെ ഭാര്യ രമ, അയൽവാസി പൊന്നുകുട്ടി എന്നിവരാണ് പോലീസിന് നൽകിയ മൊഴിയിൽ നിന്ന് മാറി പറഞ്ഞത്. കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന മൊഴി സഹോദരൻ രാധാകൃഷ്ണൻ കോടതിയിൽ നിഷേധിച്ചു. രാധാകൃഷ്ണന്റെ ഭാര്യ രമയും അയൽവാസി പൊന്നുകുട്ടിയും പോലീസിന് നൽകിയ ചില മൊഴികൾ കോടതിയിൽ നിഷേധിച്ചു. ഇതോടെ മൂന്ന് പേരെയും കൂറുമാറിയ സാക്ഷികളായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ […]
Read more

പശ്ചിമേഷ്യൻ സംഘർഷം; രണ്ട് ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ത്യൻ വിമാന സർവീസുകളെ ബാധിക്കുന്നു. ഇതിന്റെ ഭാഗമായി ലണ്ടനിൽ നിന്ന് മുംബൈയിലേക്കും ദില്ലിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നു. ഇതോടെ മുന്നൂറോളം യാത്രക്കാർ ദുരിതത്തിലായി. ഞായറാഴ്ച ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട 6E002 ഇൻഡിഗോ വിമാനമാണ് എറിത്രിയൻ വ്യോമപാതയിൽ പ്രവേശിക്കാൻ അനുമതി ലഭിക്കാതിരുന്നതിനാൽ ഈജിപ്തിലെ കെയ്‌റോയിലേക്ക് തിരിച്ചുവിട്ടത്. എട്ട് മണിക്കൂറിലധികം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടിവന്ന യാത്രക്കാർക്ക് പിന്നീട് ഹോട്ടൽ താമസവും […]
Read more

LPG ഇല്ല, ഹോട്ടലുകള്‍ പൂട്ടുന്നു; നമ്മുടെ അന്നം മുട്ടുമോ? സ്ഥിതി മോശമാണ്

പശ്ചിമേഷ്യയിലെ യുദ്ധം ഒടുവില്‍ നമ്മുടെ അടുക്കളകളേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ പെട്രോളിനും ഗ്യാസിനുമെല്ലാം റേഷനിങ് സമ്പ്രദായം നടപ്പിലാക്കി, പെട്രോള്‍ വില കുത്തനെ കൂട്ടി എന്നെല്ലാം വാര്‍ത്തകള്‍ കണ്ടപ്പോഴും നമ്മളെ ബാധിക്കുമോ എന്ന് ചിന്തിച്ചവരാണോ? എങ്കില്‍ ശരിയാണ്, നമ്മളേയും ബാധിച്ചു തുടങ്ങി. അയല്‍ക്കാരോളം ഗുരുതരമായ പ്രതിസന്ധിയിലേക്ക് ഇന്ത്യ വീഴില്ലെങ്കിലും ഇപ്പോഴേ ജാഗ്രത ആവശ്യമാണ്. എല്‍പിജി ക്ഷാമം അതിരൂക്ഷമായതോടെ രാജ്യത്ത് മിക്കയിടത്തും റസ്റ്ററന്റുകള്‍ പൂട്ടിത്തുടങ്ങി. കേരളത്തിലും എല്‍പിജി വിതരണം സ്തംഭിച്ചെന്ന് ഹോട്ടലുടമകള്‍ […]
Read more

ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്ന് എട്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ

കൊച്ചി: 8.36 കിലോഗ്രാം കഞ്ചാവുമായി ഒരു അതിഥി തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ യാരു ദീൻഷേഖ് ആണ് അറസ്റ്റിലായത്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആർപിഎഫ് ആലുവ യൂണിറ്റും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ആലുവ റെയിൽവേ സ്റ്റേഷൻ കവാടത്തിന് സമീപം നിന്നാണ് പ്രതിയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ ഡിഎസ് അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ആർപിഎഫ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഫിലിപ്പ് ജോൺ, സുരേന്ദ്രൻ കെ., വിഹാൻ പ്രിവന്റീവ് […]
Read more

കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടയിലും പ്രവാസികൾക്ക് യാത്രാസൗകര്യം ഉറപ്പാക്കാൻ കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും രംഗത്ത്. മാർച്ച് 10ന് യുഎഇയിലേക്കും ഇന്ത്യയിലേക്കുമായി 32 പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് എയർലൈനുകൾ അറിയിച്ചു. സൗദി അറേബ്യയുടെയും ഒമാന്റെയും വ്യോമപാതകൾ തുറന്ന നിലയിൽ തുടരുന്നതിനാൽ ആ രാജ്യങ്ങളിലേക്കുള്ള നിശ്ചിത സർവീസുകൾ മുടക്കമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ലഭ്യമായ സ്ലോട്ടുകളും പ്രാദേശിക അനുമതികളും അടിസ്ഥാനമാക്കി യുഎഇയിലേക്കും വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുമായി അധിക സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ദുബായിലേക്കും […]
Read more

വേനല്‍ക്കാലത്ത് കറന്റ് ബില്‍ കൂടുതലാണോ? കുറയ്ക്കാന്‍ വഴിയുണ്ട്

വേനല്‍ക്കാലത്ത് ഫാനുകളും എസിയുമെല്ലാം തുടര്‍ച്ചയായി ഇടുന്നത് കൊണ്ട് മിക്ക വീടുകളിലും കറന്റ് ബില്‍ കൂടുതലായിരിക്കും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതി ബില്‍ കുറയ്ക്കാവുന്നതാണ്. എസി ശ്രദ്ധിക്കണം എസി ഉപയോഗിക്കുമ്പോള്‍ താപനില 24-26 ഡിഗ്രി സെല്‍ഷ്യസില്‍ സെറ്റ് ചെയ്യുക. ഒരു ഡിഗ്രി മാത്രം താപനില വര്‍ദ്ധിപ്പിക്കുന്നത് ഏകദേശം 6 ശതമാനം വൈദ്യുതി ലാഭിക്കാന്‍ സഹായിക്കും. എസി ഉപയോഗിക്കുമ്പോള്‍ തന്നെ ചെറിയ വേഗതയില്‍ ഫാന്‍ ഉപയോഗിക്കുന്നത് മിതമായ താപനിലയലും മുറി വേഗത്തില്‍ തണുപ്പിക്കാന്‍ സഹായിക്കും, എസിയുടെ ലോഡ് കുറയും. […]
Read more

ഉള്ളിയിൽ നെ​ഗറ്റീവ് എനർജിയുടെ പഠനം നടത്തണമെന്ന 5 ഹർജികൾ തള്ളി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഉള്ളിയിലും വെളുത്തുള്ളിയിലും ‘തമസിക്’ അല്ലെങ്കിൽ നെഗറ്റീവ് എനർജി ഉണ്ടോ എന്ന് ശാസ്ത്രീയ പഠനം നടത്തണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ സച്ചിൻ ഗുപ്ത സമർപ്പിച്ച അഞ്ച് പൊതുതാൽപര്യ ഹർജികളാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായും ജസ്റ്റിസ് ജോയ്മല്യ ബാഗച്ചി അംഗമായുമുള്ള ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഹർജികൾ നിസാരവും അടിസ്ഥാന രഹിതവുമാണെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ വിലപ്പെട്ട സമയം ഇത്തരത്തിലുള്ള ഹർജികൾ കൊണ്ട് പാഴാക്കരുതെന്നും ബെഞ്ച് വിമർശിച്ചു. ഉള്ളിയും വെളുത്തുള്ളിയും ‘തമസിക്’ […]
Read more

ഭർത്താവ് അധ്യാപികയായ ഭാര്യയെ വാഹനമിടിപ്പിച്ച് കൊന്നു

മുംബൈ: ഭാര്യയെ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലാൻ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഒടുവിൽ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ഭർത്താവ് പദ്ധതിയിട്ടു. സംഭവം മഹാരാഷ്ട്രയിലെ ബുൽദാനയിൽ. അപകടമെന്ന രീതിയിൽ മരണത്തെ ചിത്രീകരിക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. പ്രകാശ് ഗവാണ്ടെയാണ് കേസിലെ മുഖ്യപ്രതി. അധ്യാപികയായ ഭാര്യ വൃഷാലിയെ വാടകക്കൊലയാളിയെ ഉപയോഗിച്ചാണ് ഇയാൾ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മാർച്ച് 2-ന് വെള്ള നിറത്തിലുള്ള ടാറ്റ കാർ വൃഷാലിയുടെ സ്കൂട്ടറിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ശക്തമായ ഇടിയിൽ വൃഷാലി റോഡിലേക്ക് തെറിച്ച് വീണ് സംഭവസ്ഥലത്തുതന്നെ […]
Read more

പെട്രോളിന് വില കൂട്ടി, സ്‌കൂളുകള്‍ പൂട്ടി, ശമ്പളമില്ല; പാകിസ്ഥാനില്‍ സ്ഥിതി ഗുരുതരം

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. ബാരലിന് നൂറു ഡോളറായതോടെ പാകിസ്ഥാനിലെ സാഹചര്യം കൂടുതല്‍ മോശമാവുകയാണ്. കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന അവസ്ഥയിലാണ് പാക് സര്‍ക്കാര്‍. ഇതിനാല്‍ കാബിനറ്റ് അംഗങ്ങള്‍ക്ക് അടുത്ത രണ്ടുമാസം ശമ്പളമുണ്ടാവില്ലെന്നതാണ് പ്രധാന തീരുമാനങ്ങളില്‍ ഒന്ന്. ആഴ്ചയില്‍ നാലുദിവസം മാത്രം പ്രവര്‍ത്തിദിനമാക്കിയതിനൊപ്പം പകുതിപ്പേര്‍ ജോലിക്കെത്തിയാല്‍ മതിയെന്ന നിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്.സ്‌കൂളുകള്‍ അടച്ചിടുന്നതിന് പുറമേ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ ക്ലാസ് ഓണ്‍ലൈനാക്കി. സമ്മേളനങ്ങള്‍ക്കും യോഗങ്ങള്‍ക്കും ഹോട്ടലുകള്‍ ബുക്ക് ചെയ്യരുതെന്നും അതിനായി സര്‍ക്കാര്‍ കെട്ടിടം ഉപയോഗിക്കാനുമാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.