Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പഞ്ചായത്ത് ഓഫിസിന്റെ ഗോവണിപ്പടിയിൽ ഓട്ടോഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയിൽ പഞ്ചായത്ത് ഓഫിസിന്റെ ഗോവണിപ്പടിയിൽ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കുറുന്തോട്ടിക്കണ്ടിയിൽ മുരളീധരൻ (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന്റെ ഗോവണിപ്പടിയിൽ മുരളീധരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് ഓഫിസിനു സമീപം നിർത്തിയിട്ട നിലയിൽ മുരളീധരന്റെ ഓട്ടോറിക്ഷയും കണ്ടെത്തി. മുരളീധരന്റെ ഓട്ടോറിക്ഷയുടെ വായ്പാ അടവ് തെറ്റിയിരുന്നതായും, ഇതുമായി ബന്ധപ്പെട്ട് ഫിനാൻസ് കമ്പനി ജീവനക്കാർ ഓട്ടോ സ്റ്റാൻഡിൽ എത്തി അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും സുഹൃത്തുക്കൾ പറയുന്നു. ഇതാകാം ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് […]
Read more

വിലക്ക് മറികടന്ന് നേതാക്കൾക്ക് വീണ്ടും ഫ്ളെക്സ്

കൊച്ചി: കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് വീണ്ടും നേതാക്കൾക്ക് ഫ്‌ളെക്‌സുമായി അണികൾ രംഗത്ത്. എറണാകുളം പള്ളുരുത്തിയിൽ വി.ഡി. സതീശനും ഷാഫി പറമ്പിലിനും അനുകൂലമായി ഫ്‌ളെക്‌സ് ഉയർന്നിട്ടുണ്ട്. കോൺഗ്രസ് (ഐ) മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങൾ എല്ലാം മാറി, ഇപ്പോൾ കോൺഗ്രസ് ഒറ്റക്കെട്ടാണ്, ടീം യുഡിഎഫ് ആണെന്ന തരത്തിലാണ് നേതാക്കൾ തിരഞ്ഞെടുപ്പ് സമയത്ത് സംസാരിച്ചിരുന്നത്. മാത്രമല്ല, നേതാക്കൾക്കായി ഇനി ഫ്‌ളെക്‌സുകൾ സ്ഥാപിക്കരുത് എന്ന് ഹൈക്കമാൻഡും മുതിർന്ന നേതാക്കളും നിർദേശം നൽകിയിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് കൊച്ചി […]
Read more

തമിഴ്നാട്ടിലെ 717 മദ്യശാലകൾ അടച്ചുപൂട്ടണം; ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെയാണ് തീരുമാനം. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. 717 ടാസ്മാക് ഔട്ട്‍ലെറ്റുകൾ രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടണം എന്നാണ് ഉത്തരവ്. സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. തമിഴ്നാട്ടിൽ ആകെ 4765 ടാസ്മാക് ഔട്ട്‌ലെറ്റുകൾ ഉണ്ട്. അതിൽ 717 എണ്ണമാണ് പൂട്ടുന്നത്. പൊതുജനതാൽപര്യം കണക്കിലെടുത്താണ് നടപടി എന്ന് ഉത്തരവിൽ പറയുന്നു. […]
Read more

സ്കൂൾ തുറക്കാനിരിക്കെ പാഠപുസ്തക അച്ചടി വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണം വൈകുന്നത് ഭരണനടപടികളെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ട്. പെരുമാറ്റച്ചട്ടം നീക്കപ്പെട്ടിട്ടും അധികാരം കൈമാറുന്നതിലെ വൈകൽ വകുപ്പുതല പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കുന്നുവെന്നാണ് സൂചന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നെങ്കിലും അവരെ പഴയ സ്ഥാനങ്ങളിൽ തിരിച്ചെത്തിക്കാത്തത് വകുപ്പുകളിൽ പ്രവർത്തന മന്ദഗതിക്ക് കാരണമാകുന്നു. ഇതിന്റെ ഫലമായി പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ ഉദ്യോഗസ്ഥർ മടിക്കുകയാണെന്നും പറയുന്നു. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പാഠപുസ്തക അച്ചടി ഇതുവരെ പൂർത്തിയായിട്ടില്ല. കടലാസ് ക്ഷാമമാണ് പ്രധാന തടസം. ഇതിൽ […]
Read more

അഗ്നിവീർ കുടുംബങ്ങൾക്ക് പെൻഷൻ ഇല്ല; ബോംബെ ഹൈക്കോടതിയിൽ കേന്ദ്രത്തിന്റെ നിലപാട്

മുംബൈ: യുദ്ധത്തിൽ മരണമുണ്ടായാൽ അഗ്നിവീർമാരുടെ അടുത്ത ബന്ധുക്കൾക്ക് പെൻഷന് അർഹതയില്ലെന്ന് കേന്ദ്രസർക്കാർ ബോംബെ ഹൈക്കോടതിയിൽ വ്യക്തമാക്കി. അഗ്നിവീർ സൈനികർക്ക് സാധാരണ സൈനികരെപ്പോലെ സമാന പദവി അവകാശപ്പെടാനാവില്ലെന്നും, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അഗ്നിവീറിന്റെ അമ്മ നൽകിയ ഹർജിക്കെതിരായ സത്യവാങ്മൂലത്തിൽ കേന്ദ്രം അറിയിച്ചു. ദേശീയ സുരക്ഷാ ആവശ്യങ്ങൾ മുൻനിർത്തി രൂപകല്പന ചെയ്ത ഹ്രസ്വകാല നിയമന പദ്ധതിയാണ് അഗ്നിപഥ് പദ്ധതിയെന്നും, അതിനാൽ അഗ്നിവീർമാരും സ്ഥിരസൈനികരും തമ്മിലുള്ള വ്യത്യാസം ഭരണഘടനാപരമായി സാധുവാണെന്നും കേന്ദ്രം വാദിച്ചു. കഴിഞ്ഞ വർഷം മേയിൽ ഓപ്പറേഷൻ സിന്ദൂറിനിടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട […]
Read more

ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതി; പാരിസ്ഥിതിക അനുമതിയിൽ വ്യക്തത വേണമെന്ന് ജയറാം രമേശ്

2026 മേയ് ഒന്നിന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘ഗ്രേറ്റ് നിക്കോബാർ പ്രോജക്റ്റ്: എഫ്.എ.ക്യു.’ റിപ്പോർട്ടിൽ, പദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാതങ്ങൾ സമഗ്രമായ പരിസ്ഥിതി ആഘാത പഠനത്തിലൂടെയും വിശദമായ പരിസ്ഥിതി മാനേജ്മെന്റ് പദ്ധതിയിലൂടെയും വിലയിരുത്തുകയും നിയന്ത്രിക്കുകയും ചെയ്തുവരുന്നതായി അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഈ വിഷയത്തിൽ 2026 മേയ് മൂന്നിന് തന്നെ വിശദമായ മറുപടി നൽകിയിട്ടുണ്ടെന്നും, 2024 സെപ്റ്റംബറിൽ നടന്ന ലിഖിത ചർച്ചകളുടെ പശ്ചാത്തലത്തിൽ ചില നിർണായക കാര്യങ്ങൾ വീണ്ടും ചൂണ്ടിക്കാണിക്കേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു. അന്തമാൻ-നിക്കോബാർ ദ്വീപുകളിലെ തുറമുഖപദ്ധതികൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് […]
Read more

പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ച; സിപിഐ ദേശീയ കൗൺസിൽ വിലയിരുത്തൽ

ന്യൂഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടായതായി സിപിഐ ദേശീയ കൗൺസിൽ വിലയിരുത്തി. വോട്ട് ചോർച്ച ആശങ്കാജനകമാണെന്നും ഇത് ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. തമിഴ്നാട്ടിൽ ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ തമിഴ് തായ് വാഴ്ത്ത് അവസാനത്തിൽ ആലപിച്ചതിനെതിരെയും കൗൺസിൽ പ്രമേയം പാസാക്കി. ടിവികെ സർക്കാർ പുരോഗമനപരവും മതനിരപേക്ഷത നിലനിർത്തുന്നതുമായ സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെഡറൽ തത്വങ്ങൾ ദുർബലപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നുമാണ് കൗൺസിലിന്റെ വിലയിരുത്തൽ. ബിജെപി […]
Read more

സോഹ്ന റോഡ് എക്സ്പ്രസ് വേ വീണ്ടും ഇടിഞ്ഞ് താഴ്ന്നു; ഗതാഗത നിയന്ത്രണം

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ സോഹ്ന റോഡ് എക്സ്പ്രസ് വേയിൽ വീണ്ടും വൻ ഗർത്തം രൂപപ്പെട്ടു. സുഭാഷ് ചൗക്കിന് സമീപമുള്ള പ്രധാന പാതയിലാണ് ഏകദേശം 15 അടി താഴ്ചയുള്ള ഗർത്തം ഉണ്ടായത്. റോഡ് തകർന്ന ഭാഗത്തിന് താഴെ മലിനജലം ഒഴുകുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. റോഡിന് താഴെ ഒഴുകുന്ന മലിനജലം മാറ്റിനിർത്തുന്നതിനുള്ള ഡ്രെയിനേജ് സംവിധാനം കൃത്യമായി ആസൂത്രണം ചെയ്യാത്തതാണ് റോഡ് ഇടിഞ്ഞ് താഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഗതാഗത തിരക്ക് കുറഞ്ഞ സമയത്താണ് ഗർത്തം രൂപപ്പെട്ടത്. ഇതോടെ വലിയ […]
Read more

ചെട്ടികുളങ്ങരയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഭഗവതിപ്പടി മങ്ങാട്ടുശ്ശേരിൽ അനന്തൻ (26), ചെട്ടികുളങ്ങര ഈരേഴ വടക്ക് ചെറുകര തെക്കേതിൽ ചെല്ലപ്പൻ നായർ (74) എന്നിവരാണ് മരിച്ചത്. രാവിലെ 9.30ഓടെയായിരുന്നു അപകടം. ഫെഡറൽ ബാങ്ക് മാവേലിക്കര ശാഖയിലെ ഉദ്യോഗസ്ഥനായ അനന്തൻ ഓടിച്ചിരുന്ന ബൈക്ക്, വഴിയാത്രക്കാരനായ ചെല്ലപ്പൻ നായരെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ അനന്തൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ചെല്ലപ്പൻ […]
Read more

ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണിക്ക് സാധ്യത

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ട്. പൊലീസ് തലപ്പത്ത് മുതൽ താഴേത്തട്ടുവരെയുള്ള നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തും എന്നതിനെ ആശ്രയിച്ചായിരിക്കും ഉന്നതതല നിയമനങ്ങളിലെ തീരുമാനങ്ങളെന്നും വിലയിരുത്തൽ. നിലവിലെ പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിന് ഇനി 15 മാസത്തെ സർവീസുണ്ട്. സുപ്രീംകോടതി വിധിപ്രകാരം പൊലീസ് മേധാവിക്ക് രണ്ടുവർഷത്തെ കാലാവധി ഉറപ്പാക്കേണ്ടതിനാൽ, 2027 ജൂലൈയിൽ റാവാഡ വിരമിച്ച ശേഷമേ പുതിയ ഡിജിപിയെ നിയമിക്കാൻ കഴിയൂ. സീനിയോറിറ്റി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix