വോട്ടിന് പകരം നോട്ട്; ആരോപണങ്ങൾ തള്ളി ശോഭാ സുരേന്ദ്രൻ
പാലക്കാട്: കണ്ണാടിയിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തെന്ന ആരോപണത്തിൽ, വീഡിയോയിൽ കാണുന്ന വയോധികയുടെ പ്രതികരണം പുറത്ത്. കോൺഗ്രസ് പുറത്തുവിട്ട വീഡിയോ വിവാദമായതിനെ തുടർന്നാണ് വയോധിക മാധ്യമങ്ങളെ കണ്ടത്. മരുന്ന് വാങ്ങാൻ പണം ആവശ്യമായതിനാൽ ആരെങ്കിലും വോട്ട് ചോദിക്കാൻ വന്നാൽ പണം തരണമെന്ന് താൻ പറഞ്ഞിരുന്നുവെന്നാണ് വയോധികയുടെ ആദ്യ പ്രതികരണം. “മരുന്ന് വാങ്ങാൻ പൈസ വേണം. ഒരു മാസത്തിന് ഏകദേശം 5000 രൂപ ചെലവാകും. ആരായാലും വോട്ട് ചോദിച്ച് വന്നാൽ പണം തരണമെന്ന് ഞാൻ പറഞ്ഞിരുന്നു,” എന്നും […]
Read more