SIR നടപ്പിലാക്കിയ ആദ്യതിരഞ്ഞെടുപ്പ്; പ്രതീക്ഷക്കൊത്ത് ഉയരാതെ പോളിങ് ശതമാനം
തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണം (എസ്.ഐ.ആർ.) നടത്തിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനം 85 കടക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതീക്ഷ. എന്നാൽ അത് സാധ്യമായില്ല. 2021-നെ അപേക്ഷിച്ച് രണ്ടുശതമാനത്തിലധികം വർധന ഉണ്ടായെങ്കിലും അന്തിമ പോളിങ് 78.27 ശതമാനത്തിൽ ഒതുങ്ങി. വോട്ടിംഗ് വർധനയ്ക്ക് എസ്.ഐ.ആർ. ഒരു ഘടകമാത്രമാണെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്‌ധർ വിലയിരുത്തുന്നു. ചില മണ്ഡലങ്ങളിലെ കടുത്ത മത്സരം വോട്ടർമാരെ ബൂത്തിലേക്ക് ആകർഷിച്ചതായും അവർ ചൂണ്ടിക്കാട്ടുന്നു. 2021-നെ അപേക്ഷിച്ച് വർധനയുണ്ടായത് ഏതെങ്കിലും മുന്നണിക്ക് അനുകൂലമായ പ്രവണതയുണ്ടെന്ന സൂചനയായും വിലയിരുത്തപ്പെടുന്നു. […]
Read more