Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

പുതിയ വൈ- ഫൈ, 4ജി സ്മാര്‍ട്ട് സെക്യൂരിറ്റി ക്യാമറകള്‍ പുറത്തിറക്കി ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പ്

കൊച്ചി: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ചതും സുരക്ഷിതവുമായ സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി സൊല്യൂഷന്‍സ് വിഭാഗം പുതിയ വൈ-ഫൈ, 4ജി സ്മാര്‍ട്ട് സര്‍വൈലന്‍സ് ക്യാമറകള്‍ പുറത്തിറക്കി. ബിഐഎസ്-ഇആര്‍ സര്‍ട്ടിഫിക്കേഷനോട് കൂടി ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ ക്യാമറകള്‍ മികച്ച ഡാറ്റാ സുരക്ഷയും മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഗുണനിലവാരവും ഉറപ്പുനല്‍കുന്നു. ഇന്‍ഡോര്‍ സെക്യൂരിറ്റി ക്യാമറകള്‍, ഔട്ട്‌ഡോര്‍ പാന്‍-ടില്‍റ്റ്, ഡോം, ബുള്ളറ്റ് ക്യാമറകള്‍ എന്നിവയുള്‍പ്പെടുന്നതാണ് കമ്പനിയുടെ ഈ പുതിയ പോര്‍ട്ട്‌ഫോളിയോ. വീടുകള്‍ക്കും ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും അനുയോജ്യമായ വൈ-ഫൈ ക്യാമറകള്‍ക്ക് പുറമെ, […]
Read more

മെഴ്സിഡസ് ബെന്‍സിന്റെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്-ക്ലാസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: മെഴ്സിഡസ് ബെന്‍സിന്റെ ഫ്‌ലാഗ്ഷിപ്പ് വാഹനമായ എസ്-ക്ലാസിലെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡല്‍ എസ് 450ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോഞ്ച് എഡിഷന്‍, മാനുഫാക്ചര്‍ എഡിഷന്‍ എന്നീ രണ്ട് മോഡലുകളിലായാണ് വാഹനം എത്തുന്നത്. യൂറോ 7 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 3.0 ലിറ്റര്‍ എം256 ഇവൊ ഇന്‍ലൈന്‍ 6 ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. 326എച്ച്പി കരുത്തും 540എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഈ വാഹനത്തിന് സാധിക്കും. ഇതിനൊപ്പം 120കിലോവാട്ടിന്റ ഇലക്ട്രിക് മോട്ടോര്‍ കൂടി ചേരുന്നതോടെ വാഹനത്തിന്റെ […]
Read more

ഡാൻസിംഗ് ഗേൾ ശില്പ വിവാദം; NCERT ഒൻപതാം ക്ലാസ് പാഠപുസ്തകം തിരുത്തും

ന്യൂഡൽഹി: സിന്ധുനദീതട സംസ്കാരത്തിന്റെ ചരിത്രപ്രസിദ്ധമായ അവശിഷ്ടങ്ങളിലൊന്നായ ‘ഡാൻസിംഗ് ഗേൾ’ ശില്പത്തിന്റെ ചിത്രം പാഠപുസ്തകത്തിൽ വികലമായി അവതരിപ്പിച്ചതിനെതിരായ ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ തിരുത്തലുമായി എൻസിഇആർടി. ഒൻപതാം ക്ലാസിലെ ആർട്സ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ പരിഷ്കരിച്ച ചിത്രം ഒഴിവാക്കി, ശില്പത്തിന്റെ യഥാർത്ഥ ചിത്രം തന്നെ ഉൾപ്പെടുത്തുമെന്ന് എൻസിഇആർടി ഡയറക്ടർ ദിനേഷ് സക്ലാനി അറിയിച്ചു. ചരിത്രരേഖകൾ വക്രീകരിക്കപ്പെടുന്നു എന്ന ആരോപണത്തെ തുടർന്നാണ് തീരുമാനം. എൻസിഇആർടിയുടെ പുതിയ ഒൻപതാം ക്ലാസ് ആർട്സ് പുസ്തകമായ ‘മധുരിമ’യിലെ ഒന്നാം അധ്യായത്തിലാണ് വെങ്കല ശില്പത്തിന് വസ്ത്രം ധരിപ്പിച്ച രീതിയിലുള്ള […]
Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,11,000 രൂപ നൽകണം. ഒരു ഗ്രാമിന് 13,875 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 225 രൂപയുടെ വർധന ഉണ്ടായിരുന്നെങ്കിലും ഇന്ന് വില കുറയുകയായിരുന്നു. ഇന്നലെ ഒരു പവന്റെ വില 1,11,120 രൂപയായിരുന്നു. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 265 രൂപയായി തുടരുന്നു. 10 ഗ്രാം […]
Read more

ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥലംമാറ്റം; പരാതികൾ ഇന്ന് ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലംമാറ്റ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ഇന്ന് ചേരുന്ന ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും. വിജിലൻസ് അന്വേഷണം നേരിടുന്നവരെയും ആരോപണ വിധേയരെയും പ്രധാന തസ്തികകളിൽ നിയമിച്ചതിനെതിരെ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ബോർഡിന് കത്ത് നൽകിയിരുന്നു. കൂടാതെ, കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും വിഷയത്തിൽ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതോടെ ബോർഡ് യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമോ എന്നത് ശ്രദ്ധേയമാണ്. അതേസമയം, നിലവിലുള്ള […]
Read more

ഹോർമുസിൽ നിന്ന് ഇന്ത്യയിലേക്ക് എത്താൻ 34 കപ്പലുകൾ

ടെഹ്റാൻ: യുഎസ്– ഇറാൻ ധാരണയ്ക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിൽ നിന്ന് ഇന്ത്യയിലേക്ക് 34 കപ്പലുകൾ പുറപ്പെടാൻ കാത്തിരിക്കുകയാണ്. ഇന്ധനം, രാസവളം തുടങ്ങിയവ കൊണ്ടുവരാനായി പുറപ്പെട്ട കപ്പലുകളാണ് ഇവ. മേഖലയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും കപ്പൽ ഗതാഗത കമ്പനികൾ ഇപ്പോഴും ജാഗ്രത തുടരുന്നു. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇതിനിടെ “ദിഷ” എന്ന കപ്പൽ 62,370 ടൺ എൽഎൻജിയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിൽ ഡിജിറ്റലായി സമാധാന കരാർ ഒപ്പുവെച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. […]
Read more

കാസർകോട് യുവതിയെ ലോഡ്ജിൽ പൂട്ടിയിട്ട് പീഡനം; 24കാരൻ അറസ്റ്റിൽ

കാസർകോട്: യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി തടഞ്ഞുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിയായ വിഷ്ണു (24)വിനെയാണ് കാസർകോട് ടൗൺ പോലീസ് പിടികൂടിയത്. ജൂൺ 13-ന് വൈകിട്ടാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. 19 വയസ്സുകാരിയായ യുവതിയാണ് പരാതിക്കാരി. നഗരത്തിൽ എത്തിയ യുവതിയെ കുടുംബവിഷയം സംസാരിക്കാനെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ ലോഡ്ജിലേക്ക് കൊണ്ടുപോയതായി പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയുടെ മൊബൈൽ ഫോൺ വാങ്ങിവെച്ച് തടഞ്ഞുവെച്ച് അതിക്രമം നടത്തിയെന്നാണ് ആരോപണം. എതിർത്തപ്പോൾ ബലമായി നിയന്ത്രിച്ചുവെന്നും പരാതിയിൽ […]
Read more

പദ്മകുമാറിന്റെ സസ്പെൻഷനിൽ തുടർ തീരുമാനം കുറ്റപത്രം വന്ന ശേഷം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ സസ്പെൻഷനിൽ അന്തിമ തീരുമാനം കുറ്റപത്രം വന്ന ശേഷം എടുക്കുമെന്ന് സിപിഎം. ചെയ്ത കുറ്റത്തിന്റെ ഗൗരവം പരിഗണിച്ച് തുടർ നടപടികൾ ഉണ്ടാകുമെന്ന് പാർട്ടി വ്യക്തമാക്കി. ആത്മകഥ എഴുതുമെന്ന് പത്മകുമാർ നൽകിയതായി പറയുന്ന സൂചനകൾ നടപടിയെ സ്വാധീനിച്ചിട്ടില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. കടുത്ത നടപടി ഉണ്ടായാൽ പാർട്ടിയിലെ പ്രമുഖരുടെ പങ്ക് ഉൾപ്പെടെ വെളിപ്പെടുത്തി ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് പത്മകുമാർ സുഹൃത്തുക്കളോട് പറഞ്ഞതായി റിപ്പോർട്ടുകൾ […]
Read more

ആയുർവേദിക് വെൽനസ് സെന്റർ ലൈസൻസിന് കൈക്കൂലി; തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

മലപ്പുറം: ലൈസൻസ് അനുവദിച്ചതിന് കൈക്കൂലി വാങ്ങിയെന്ന കേസിൽ തിരൂർ നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. കന്മനം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി ജി.വി. വിനോദ്കുമാർ (47) മലപ്പുറം വിജിലൻസ് പിടിയിലായത്. ഇതേ കേസിൽ തിരൂർ നഗരസഭയിലെ താത്കാലിക വാച്ച്മാൻ ഷിഹാബുദ്ദീനും ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീഷും നേരത്തെ അറസ്റ്റിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദ്കുമാർ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് ശരിയാക്കി നൽകുന്നതിനായി […]
Read more

കെഎസ്ആർടിസി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി; 3 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: പാപ്പനംകോട് കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു സംഭവം. ബസിൽ യാത്രക്കാരില്ലായിരുന്നു. അപകടത്തിൽ ബസിന്റെ ഡ്രൈവർ, കണ്ടക്ടർ, ലോട്ടറി വിൽപ്പനക്കാരൻ എന്നിവർക്ക് പരിക്കേറ്റു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്ന് അറിയുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവ സമയത്ത് റോഡിലും കടയിലും വലിയ തിരക്കില്ലാതിരുന്നത് കൂടുതൽ വലിയ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തിയാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. പോലീസ് […]
Read more
Advertisement
WhiteswanTV Footer