Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

10 ലക്ഷം രൂപ കൈക്കൂലി കേസ്; വിരമിച്ച ഡെപ്യൂട്ടി കളക്ടറെ കോടതി വിട്ടയച്ചു

കൊച്ചി: ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് വിജിലൻസ് അറസ്റ്റ് ചെയ്ത വിരമിച്ച ഡെപ്യൂട്ടി കളക്ടറെ കോടതി വിട്ടയച്ചു. കടവന്ത്ര സ്വദേശി എൻ.കെ. കൃപ (59)യെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി വിട്ടയച്ചത്. അറസ്റ്റ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ശനിയാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് കൃപയെ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ, കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പാണ് അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിച്ചതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. അറസ്റ്റ് നോട്ടീസ് […]
Read more

അഗ്നിപർവ്വത സ്ഫോടനം; ദുബായ്-ജക്കാർത്ത എമിറേറ്റ്സ് സർവീസുകൾ റദ്ദാക്കി

ദുബായ്: ഇന്തോനേഷ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ദുബായ്-ജക്കാർത്ത റൂട്ടിലെ ചില വിമാന സർവീസുകൾ റദ്ദാക്കി. മറ്റ് ചില സർവീസുകൾ വൈകുമെന്നും എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ജക്കാർത്തയിലെ സൂകാർണോ-ഹത്ത അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചതിനെ തുടർന്നാണ് നടപടി. സെപ്റ്റംബർ 5, 6 തീയതികളിൽ നടത്താനിരുന്ന സർവീസുകളെയാണ് നിയന്ത്രണം ബാധിച്ചത്. ഇന്തോനേഷ്യയിലെ അനക് ക്രാക്കത്തോവ അഗ്നിപർവ്വതം ശനിയാഴ്ച ശക്തമായി പൊട്ടിത്തെറിച്ചതിനെ തുടർന്ന് അന്തരീക്ഷത്തിൽ വലിയ തോതിൽ ചാരവും പുകയും നിറഞ്ഞിരുന്നു. ഇതേത്തുടർന്ന് ജക്കാർത്ത വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ പ്രവർത്തനം […]
Read more

റോക്കറ്റ് നിർമാണം സ്വകാര്യമേഖലയ്ക്ക്; കൂട്ടരാജിക്കൊരുങ്ങി ജീവനക്കാർ

ന്യൂഡൽഹി: ഐഎസ്ആർഒ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്നതിൽ ആശങ്ക അറിയിച്ച് ജീവനക്കാരുടെ സംഘടനകൾ രംഗത്ത്. ജിഎസ്എൽവി എഫ്-17/ഇഒഎസ്-05 ദൗത്യം വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് ജീവനക്കാരുടെ സംഘടനകൾ ആശങ്ക അറിയിച്ചത്. ഐഎസ്ആർഒയിലെ ഒൻപത് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി ഒപ്പിട്ട അഞ്ച് പേജുള്ള കത്ത് ഐഎസ്ആർഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. വി. നാരായണന് സമർപ്പിച്ചു. വിക്രം സാരാഭായി സ്പേസ് സെന്റർ, സതീഷ് ധവാൻ സ്പേസ് സെന്റർ, യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ തുടങ്ങിയ […]
Read more

ചിറയിന്‍കീഴ് കോണ്‍ഗ്രസിലെ തമ്മിലടി; മൊഴിയെടുപ്പ് പൂര്‍ത്തിയായി

തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കെപിസിസി അന്വേഷണ സമിതിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഡൽഹിയിലായിരുന്ന രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതി ചുമതലക്കാരനായ എം.എം. ഹസനുമായി ഫോണിൽ സംസാരിച്ചാണ് വിശദീകരണം നൽകിയത്. നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കാനുള്ളതിനാൽ അന്വേഷണ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കില്ല. തുടർനടപടികൾക്ക് ശേഷമായിരിക്കും റിപ്പോർട്ട് നൽകുക. ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലവും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. സംഭവത്തിന് പിന്നാലെ കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും […]
Read more

കാന്തപുരത്തെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ; സ്ത്രീ ശാക്തീകരണ നിലപാടിൽ മാറ്റമില്ലെന്ന് പ്രതികരണം

തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ. താൻ എന്നും സ്ത്രീ ശാക്തീകരണത്തിനൊപ്പമാണെന്നും നിലപാടിൽ മാറ്റമില്ലെന്നും അവർ പറഞ്ഞു. സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടിയാണ് താൻ എപ്പോഴും നിലകൊണ്ടിട്ടുള്ളതെന്ന് ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കി. എന്നാൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ മാത്രം ലക്ഷ്യമിട്ട് വിമർശിക്കുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.എൻ.എം വനിതാ വിഭാഗം രംഗത്തെത്തി. മതത്തിന്റെ പേരിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇസ്ലാമിക് ഗേൾസ് മൂവ്മെന്റ് വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾ ഇസ്ലാമിനെക്കുറിച്ച് […]
Read more

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച് മന്ത്രി നിർദേശം നൽകിയത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന സർക്കാർ ആശുപത്രികളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി പ്രത്യേക വാർഡുകൾ ഒരുക്കണമെന്നാണ് നിർദേശം. പ്രത്യേക വാർഡുകൾ സജ്ജീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക ബെഡുകളോ മുറികളോ അനുവദിക്കണമെന്നും നിർദേശമുണ്ട്. ചികിത്സയ്ക്കെത്തുന്ന ട്രാൻസ്‌ജെൻഡർ […]
Read more

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണു

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതന് സമീപം കെട്ടിടം തകർന്നുവീണ് വൻ അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ ഉടൻ ഡൽഹി ഫയർ സർവീസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതുവരെ അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനിലെ വിദ്യാർഥികൾ താമസിക്കുന്ന പേയിംഗ് ഗസ്റ്റ് (പി.ജി) കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ചയായതിനാൽ നിരവധി വിദ്യാർഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായാണ് വിവരം. […]
Read more

ദേശീയപാതയിൽ തെറ്റായദിശയിൽ വന്ന ലോറിയിൽ കാറിടിച്ച് യുവാക്കൾ മരിച്ചു

കോഴിക്കോട്: ദേശീയപാതയിൽ തെറ്റായ ദിശയിൽ എത്തിയ ലോറിയിൽ കാറിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പെരുവള്ളൂർ കൂമണ്ണ പൂവത്തുമാട് കോട്ടീരി ഹാരിസ് (30), കെ.ടി. ജംഷീർ (32) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മുസമ്മിൽ, ഉവൈസ്, ജാബിർ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാത 66ൽ ചേലേമ്പ്ര ഇടിമുഴിക്കലിന് സമീപം ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്ന് ചേളാരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് കല്ലുകയറ്റിവന്ന ലോറിയിൽ ഇടിച്ചത്. ദേശീയപാതയിൽനിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനായി സ്പീഡ് ട്രാക്കിലൂടെ പോയി യൂടേൺ എടുത്ത് […]
Read more

ചിറയിൻകീഴ് കോൺഗ്രസ് തമ്മിലടി; രമ്യ ഹരിദാസിനെതിരെ റിജിൽ മാക്കുറ്റിയുടെ പരിഹാസം

കൊച്ചി: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ സംഘർഷം വിവാദമായതിന് പിന്നാലെ രമ്യ ഹരിദാസ് എംഎൽഎയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. “എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ” എന്നായിരുന്നു റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ്. എംഎൽഎയുടെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു പരിഹാസം. പിന്നാലെ രമ്യ ഹരിദാസിനെ വിമർശിച്ചുള്ള നിരവധി കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു. ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലവും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. […]
Read more

ടിവികെ നേതാവിന്റെ കൊലപാതകം; വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഉദയനിധി

ചെന്നൈ: അഡയാറിൽ ടിവികെ പ്രാദേശിക നേതാവ് കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണ് കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ജീവൻ സംരക്ഷിക്കാനായി ടി.വി.കെയിൽ ചേർന്ന ഗുണ്ടാനേതാവിന് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് ഉദയനിധി വിമർശിച്ചു. ഡിഎംകെക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ടിവികെ സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് വിജയ് നാളെ നിയമസഭയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix