സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 30, 2025

Year : 2026

ഇടുക്കിയിൽ വീടിനുള്ളിൽ യുവാവ് മരിച്ചനിലയിൽ; കഴുത്തറത്ത് രക്തം വാർന്ന നിലയിൽ മൃതദേഹം

ഇടുക്കി: ഉടുമ്പൻചോലയിൽ യുവാവിനെ വീട്ടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല സ്വദേശി സോൾ രാജിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സോൾ രാജ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രണ്ടുദിവസമായി ഇയാളെ പുറത്തുകാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടുദിവസം ഇയാളെ വെളിയിൽ കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴായിരുന്നു മരിച്ചനിലയിൽ കണ്ടെത്തിയത്. കിടക്കയിൽ കഴുത്തറത്ത് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.
Read more

കരൂര്‍ ദുരന്തം; ടിവികെ നേതാക്കളായ മതിയഴകനും പൗന്‍ രാജും റിമാന്‍ഡില്‍

ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ തമിഴക വെട്രി കഴകം നേതാക്കളായ മതിയഴകന്‍, പൗന്‍ രാജ് എന്നിവര്‍ റിമാന്‍ഡില്‍. കരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. ഒക്ടോബര്‍ 14 വരെയാണ് റിമാന്‍ഡ് കാലാവധി. തമിഴക വെട്രി കഴകം കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് മതിയഴകന്‍. കരൂര്‍ സെന്‍ട്രല്‍ സിറ്റി സെക്രട്ടറിയാണ് പൗന്‍രാജ്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പരിപാടിക്ക് അനുമതി തേടി കത്ത് നല്‍കിയ മതിയഴകനെ നേരത്തെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. […]
Read more

ഇന്ത്യ- ഭൂട്ടാൻ റെയില്‍വേ പദ്ധതിക്ക് തുടക്കം

ന്യൂഡല്‍ഹി: ഇന്ത്യയെയും ഭൂട്ടാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി ഉടൻ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ മന്ത്രാലയം.4,033 കോടി രൂപ ചെലവ് വരുന്ന പദ്ധതി ഭൂട്ടാന്‍റെ വ്യവസായിക നഗരങ്ങളായ ഗെലെഫു, സംത്സെ, അസമിലെ കൊക്രാജർ, ബനാർഹട് തുടങ്ങിയവയെ ബന്ധിപ്പിക്കും. കൊക്രജർ-ഗെലെഫു ലൈൻ നാല് വർഷത്തിനുള്ളിലും ബനാർഹട്-സംത്സെ ലൈൻ മൂന്നു വർഷത്തിനുള്ളിലും പൂർത്തിയാക്കാനാണ് തീരുമാനം. പൂർണമായും ഇന്ത്യയുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ഈ ശൃംഖലകള്‍ ചരക്കുനീക്കം സുഗമമാക്കാനും വ്യാപാരം ശക്തിപ്പെടുത്താനും തൊഴിലവസരങ്ങള്‍ ഉയർത്തുന്നതിനെയും ലക്ഷ്യം വച്ചുള്ളതാണ്. 89 കിലോമീറ്റർ വരെ പൂർണമായും […]
Read more

റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേക്ക് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. അന്താരാഷ്ട്ര സ്വർണവിലയിൽ ഉണ്ടായ കിഴിവ് ആഘോഷിച്ചാണ് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ വില നിർണയിച്ചത്. ഇന്ന് രാവിലെ സർവ്വകാല റെക്കോർഡിൽ എത്തിയ ഒരു പവൻ സ്വർണത്തിന് 86,760 രൂപയായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇത് 86,120 രൂപയായി കുറഞ്ഞു. ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ ഉൾപ്പെടുത്തി ഒരു പവൻ ആഭരണം ഏറ്റവും കുറഞ്ഞത് 94,000 രൂപയ്ക്ക് ലഭിക്കും. ഒരു ഗ്രാം സ്വർണത്തിന് നിലവിൽ 12,000 രൂപ […]
Read more

കാട്ടാളന്റെ ഷൂട്ടിംഗ് തായ്‌ലന്റിൽ ആരംഭിച്ചു; വരാൻ പോകുന്നത് ഇന്ത്യൻ സിനിമയുടെ വിസ്‍മയം

മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ അത്ഭുതമാക്കിയ മാർക്കോയുടെ വമ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്‍സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളന്റെ ഷൂട്ടിംഗ് തായ്‌ലന്റിൽ ആരംഭിച്ചു. ഓങ്-ബാക്ക് എന്ന സിനിമയുടെ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുമായി അണിചേർന്നാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത് . ഓങ്-ബാക്ക് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി വന്ന പോംഗ് എന്ന ആനയും കാട്ടാളന്റെ ഭാഗമാകുന്നുണ്ട്. മാർക്കോയേക്കാൾ മികവുറ്റ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയുമാണ് […]
Read more

കരൂര്‍ ദുരന്തത്തിൽ അറസ്റ്റിലായ ടിവികെ പ്രവര്‍ത്തകരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ചെന്നൈ: കരൂരിലുണ്ടായ ആൾക്കൂട്ട ദുരന്തത്തെ തുടർന്ന് അറസ്റ്റിലായ തമിഴക വെട്രി കഴകത്തിന്റെ രണ്ട് പ്രവര്‍ത്തകരെ ഒക്ടോബര്‍ 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പാര്‍ട്ടിയുടെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍, കരൂര്‍ ടൗണ്‍ ഭാരവാഹി എംസി പൗന്‍ രാജ് എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടത്. മതിയഴകനെ തിങ്കളാഴ്ചയും പൗന്‍ രാജിനെ ചൊവ്വാഴ്ചയുമാണ് പോലീസ് അറസ്റ്റുചെയ്തത്. വിജയ്‌യുടെ നേതൃത്വത്തില്‍ കരൂരില്‍ നടന്ന റാലി എല്ലാ നിയമങ്ങളും പാലിച്ചാണ് സംഘടിപ്പിച്ചതെന്ന് ടിവികെ പാര്‍ട്ടിയുടെ അഭിഭാഷകനായ മണികണ്ഠന്‍ പ്രതികരിച്ചു.
Read more

1.7 കിലോമീറ്റർ ആധുനിക സൗകര്യങ്ങളോടെ ഷുവൈഖ് ബീച്ച്

കുവൈത്ത്: കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പുതിയ ഷുവൈഖ് ബീച്ച് പ്രോജക്റ്റ് അടുത്ത ബുധനാഴ്ച, ഒക്ടോബർ 1-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്നു. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിൽ നിന്ന് ലഭിച്ച 30 ലക്ഷം കുവൈത്തി ദിനാർ സഹായധനത്തോടെ ആരംഭിച്ച ഈ പദ്ധതി 1.7 കിലോമീറ്റർ ദൈർഘ്യമുള്ള തീരവശത്താണ് വ്യാപിച്ചു കിടക്കുന്നത്. പരിസ്ഥിതി സംരക്ഷണം, ആരോഗ്യ പ്രോത്സാഹനം, കായിക പ്രവർത്തനങ്ങൾ, വിനോദം എന്നിവയെ മുൻനിർത്തിയാണ് ഷുവൈഖ് വാട്ടർഫ്രണ്ട് ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയിൽ നാലു സോണുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇവരിൽ […]
Read more

ഡല്‍ഹിയില്‍ കനത്തമഴ; വിമാനസർവീസുകളെയും ബാധിച്ചേക്കും

ന്യൂഡല്‍ഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും കനത്തമഴ. ചൊവ്വാഴ്ച പെയ്ത കനത്തമഴയെത്തുടര്‍ന്ന് നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകളുണ്ടായി. ചൊവ്വാഴ്ച രാവിലെ മുതല്‍ തുടരുന്ന മഴ വിമാനസര്‍വീസുകളെ ബാധിച്ചേക്കാമെന്ന് വിമാനക്കമ്പനികൾ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നത് വിമാന സര്‍വീസുകളെ ബാധിച്ചേക്കാമെന്നും ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് യാത്രചെയ്യേണ്ടവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുന്‍പ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മഴമൂലം ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാര്‍ അതനുസരിച്ച് യാത്ര ആസൂത്രണംചെയ്യണമെന്ന് ഇന്‍ഡിഗോയും നിര്‍ദേശം നല്‍കി. പ്രതികൂല കാലാവസ്ഥ കാരണം ഡല്‍ഹിയില്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ […]
Read more

മൺസൂൺ കാലാവസ്ഥ മാറ്റം; കേരള തീരത്ത് കുഞ്ഞൻ മത്തി

കൊച്ചി: കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ അപ്രതീക്ഷിതമായി വർധിച്ചതിനും തുടർന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്കും കാരണം മൺസൂൺ മഴയിലെ മാറ്റങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണത്തിന്റെ പുതിയ പഠനം. 2012-ൽ കേരളത്തിൽ നാലു ലക്ഷം ടൺ മത്തി ലഭിച്ചിരുന്നപ്പോൾ 2021-ൽ ഇത് വെറും 3500 ടണായി കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ വർഷം, ശരാശരി 10 സെന്റീമീറ്റർ വലിപ്പമുള്ള കുഞ്ഞ് മത്തി വലിയ തോതിൽ തീരത്തേക്ക് എത്തുകയും, പ്രത്യേകിച്ച് കോഴിക്കോട്, തൃശൂർ ജില്ലകളിൽ കരയ്ക്കടിയുകയും ചെയ്തു. സിഎംഎഫ്ആർഐ […]
Read more

ഐ ലവ് മുഹമ്മദ്’ കടമുറികൾ നീക്കം ചെയ്തു; ഉടമസ്ഥാവകാശം വഖഫ് ബോർഡിനെന്ന് വാദം

ഉത്തർപ്രദേശ്: ‘ഐ ലവ് മുഹമ്മദ്’ റാലിയുമായി ബന്ധപ്പെട്ട സംഘർഷത്തിന് പിന്നാലെ നഗരത്തിലെ മാർക്കറ്റ് സമുച്ചയത്തിൽ 38 കടകൾ അധികൃതർ സീൽ ചെയ്തു. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട കടയുടമകളുടേതായിവിധി രേഖകൾ പരിശോധിച്ച് നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ പൊലീസ്-പ്രതിഷേധക്കാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനോട് അനുബന്ധിച്ച് നടപടി സ്വീകരിക്കപ്പെട്ടതാണെന്ന് ബറേലി ജില്ലാ മജിസ്ട്രേറ്റ് അവിനാശ് സിംഗ് വ്യക്തമാക്കി. ക്ലോക്ക് ടവറിന് സമീപത്തെ നോവൽറ്റി ചൗക്കിലെ വസ്ത്ര, പാദരക്ഷ വിൽപ്പന കടകളാണ് ഈ നടപടി ബാധിച്ചിരിക്കുന്നത്. കടകൾ സീൽ ചെയ്തതിന് […]
Read more

Recent News

Advertisement