സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 18, 2025

Year : 2026

രണ്ടാം ഇന്നിങ്സിൽ തകർത്തടിച്ച് മഹാരാഷ്ട്ര; രഞ്ജിയിൽ കേരളത്തിന് സമനില

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള ഗ്രൂപ്പ് മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാമിന്നിങ്സിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റിന് 224 റൺസെടുത്ത് നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ആദ്യ ഇന്നിങ്സിൽ മഹാരാഷ്ട്ര 239 റൺസും കേരളം 219 റൺസും നേടി. 20 റൺസിൻ്റെ ഒന്നാം ഇന്നിങ്സിൻ്റെ ലീഡിൻ്റെ മികവിൽ മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിൻ്റ് ലഭിച്ചു. കേരളം ഒരു പോയിൻ്റ് സ്വന്തമാക്കി. വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച മഹാരാഷ്ട്രയ്ക്ക് അര്‍ഷിന്റെ […]
Read more

സ്വർണ്ണ പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന

തിരുവനന്തപുരം: സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കുന്നതിനാണ് പരിശോധന നടത്തിയത്. തന്നെ കവര്‍ച്ച നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് നിലവില്‍ പോറ്റിയുടെ വാദം. 5 പേരടങ്ങുന്ന ഒരു സംഘം ഏത് തരത്തില്‍ പ്രതികരിക്കണം എന്നതില്‍ വരെ നിര്‍ദേശം നല്‍കി എന്നാണ് പോറ്റി പറയുന്നത്. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കാനുള്ള ശ്രമവും, വലിയ ഗൂഢാലോചനയുടെ ഭാഗമായ പ്രവർത്തനങ്ങളും നടന്നുവെന്ന് മൊഴിയിൽ വ്യക്തമാക്കിയതായി […]
Read more

ജീവിതത്തിൽ മാറ്റിനിർത്താൻ പറ്റാത്ത രണ്ടുപേർ; തുറന്ന് പറഞ്ഞ് മഞ്ജു പിള്ള

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളാണ് മഞ്ജു പിള്ളയും വീണ നായരും. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും. തട്ടീം മുട്ടീം എന്ന പരമ്പരയിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. പരമ്പരയിൽ മഞ്ജു അവതരിപ്പിച്ച മോഹനവല്ലിയുടെ നാത്തൂൻ കഥാപാത്രമായ കോകിലയെ അവതരിപ്പിച്ചത് വീണ ആയിരുന്നു. തനിക്ക് സ്പെഷ്യലായ ഒരാളാണ് മഞ്ജു പിള്ളയെന്ന് വീണാ നായർ പല തവണ പറഞ്ഞിട്ടുമുണ്ട്. ഇപ്പോളിതാ വീണാ നായരുടെ യൂട്യൂബ് ചാനലിൽ മഞ്ജു പിള്ള നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ”ജീവിതത്തെ പിടിച്ചുനിർത്തിയ വ്യക്തികൾ ആരാണെന്ന […]
Read more

അബിൻ വർക്കിയെയും ചാണ്ടി ഉമ്മനെയും ഓർത്തഡോക്സ് സഭ കൈവിടില്ല: ഗീവർഗീസ് മാർ യൂലിയോസ്

കോട്ടയം: കെപിസിസി പുനഃസംഘടനയിൽ അബിൻ വർക്കിക്കും ചാണ്ടി ഉമ്മനും പിന്തുണയുമായി ഓർത്തഡോക്സ് സഭ. സഭയുടെ മക്കളായ ഇവരെ ഒരിക്കലും കൈവിടില്ലെന്നും, സമൂഹത്തിന് സേവനം ചെയ്യുന്നതിൽ അവർ നിർഭയരും പ്രതിബദ്ധരുമാണെന്നും ഗീവർഗീസ് മാർ യൂലിയോസ് വ്യക്തമാക്കി. മലങ്കര സഭയ്ക്ക് ചരിത്രപരമായി ശക്തമായ നേതാക്കളും വലിയ സംഭാവനകളുമായ നേതാക്കളും ഉണ്ടായിട്ടുണ്ടെന്നും, വിദ്യാഭ്യാസം, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിൽ സഭയുടെ സംഭാവനകൾ വലിയതാണെന്നും അദ്ദേഹം പറഞ്ഞു. സഭാ അംഗങ്ങളെ അപമാനിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, സഭ അംഗങ്ങളെ ഏതു സ്ഥലത്തും തഴയാനാകില്ലെന്നും […]
Read more

ശത്രുക്കളുടെ ഉറക്കം കെടുത്താൻ ഇനി Tejas Mk1A

ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട്, തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനം തേജസ് മാർക്ക് 1A അഥവാ Tejas Mk1A അതിൻ്റെ ആദ്യത്തെ വിജയകരമായ പറക്കൽ പൂർത്തിയാക്കിയിരിക്കുന്നു. വെള്ളിയാഴ്ച, ഒക്ടോബർ 17 -ന് നാസിക്കിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൻ്റെ പുതിയ നിർമ്മാണശാലയിൽ നിന്നാണ് ഈ അഭിമാന നേട്ടം . പതിറ്റാണ്ടുകളായി ഇന്ത്യ കണ്ട സ്വയംപര്യാപ്തത എന്ന സ്വപ്നത്തിന് ചിറക് മുളച്ച നിമിഷമാണ്. പാകിസ്താനും ചൈനയും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന, ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് പതിന്മടങ്ങ് […]
Read more

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച സംഭവ൦; പ്രതി സിപിഎം കൗൺസിലർ പി.പി. രാജേഷ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ. സംഭവത്തിൽ നഗരസഭയിലെ സിപിഎം കൗൺസിലർ പിപി രാജേഷ് അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം. വീടിന്‍റെ മുൻവാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്താണ് പെട്ടെന്നൊരാള്‍ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്തു. ഹെൽമെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. ആരാണെന്ന് […]
Read more

പാര്‍ട്ടിയുടെ പേരില്‍ ദീപാവലി ആഘോഷം വേണ്ട, നിര്‍ദേശം നല്‍കി TVK

ചെന്നൈ: പാര്‍ട്ടിയുടെ പേരില്‍ ആരും ദീപാവലി ആഘോഷിക്കരുതെന്ന് തമിഴക വെട്രിക് കഴകം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. കരൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണ് നിര്‍ദേശം നല്‍കിയത്. ദുരന്തബാധിതര്‍ക്ക് വേണ്ടി അനുശോചനപരിപാടികള്‍ നടത്താനും ആഹ്വാനം. 20-ാം തീയതി രാജ്യമെമ്പാടും ദീപാവലി ആഘോഷിക്കപ്പെടുമെന്നത് ശ്രദ്ധേയമാണ്. ദാരുണമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 41 പേര്‍ക്കുള്ള ആദരാഞ്ജലിയായി ദീപാവലി ആഘോഷിക്കരുതെന്ന് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിച്ചുകൊണ്ട് എന്‍. ആനന്ദ് പ്രഖ്യാപിച്ചു. അതേസമയം വിജയ്യെ RSS യൂണിഫോമില്‍ അവതരിപ്പിച്ച് കാര്‍ട്ടൂണ്‍ പങ്കുവെച്ച് DMK ഐടി […]
Read more

ഹൊറര്‍ കോമഡിയുമായി ‘പ്രകമ്പനം’; വൈറല്‍ ആയി അമീന്‍റെ ഡബ്ബിംഗ് വീഡിയോ

സാഗർ സൂര്യ, ഗണപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ കോമഡി എന്റർടെയ്നര്‍ ചിത്രമാണ് പ്രകമ്പനം, ഇൻസ്റ്റഗ്രാം റീല്‍സുകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച അമീനും ഈ ചിത്രത്തിൽ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പ്രകമ്പനത്തിലെ ഹോററും കോമഡിയും ചേർന്നുള്ള ഒരു സീനിന്റെ ഡബ്ബിംഗ് ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗണപതി, സാഗർ സൂര്യ, അമീൻ എന്നിവർക്ക് പുറമേ അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരൻ, അനീഷ് ഗോപാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത്, ബ്ലെസി, […]
Read more

മൊസാംബിക്കിലെ ബോട്ട് അപകടം; കാണാതായവരിൽ കൊല്ലം സ്വദേശിയും

കൊല്ലം: മൊസാംബിക്കിൽ ഉണ്ടായ ബോട്ട് അപകടത്തിൽ കൊല്ലം സ്വദേശിയെയും കാണാതായി. തേവലക്കര സ്വദേശിയായ ശ്രീരാഗ് രാധാകൃഷ്ണനാണ് കാണാതായത്. സ്കോർപിയോ മറൈൻ കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അപകടത്തെക്കുറിച്ച് എംബസിയും കമ്പനിയും ബന്ധുക്കളെ വിവരം അറിയിച്ചു. മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ അഞ്ച് ഇന്ത്യാക്കാരെക്കായി തെരച്ചിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായവരിൽ എറണാകുളം പിറവം സ്വദേശിയും ഉൾപ്പെടുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. പിറവത്തെ ബന്ധുക്കൾക്കും വിവരം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ […]
Read more

ഉള്ളൊഴുക്ക്, ഭ്രമയുഗം..ഇനി ‘പാതിരാത്രി’ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാല്‍.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ.വി.അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചു രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവ്യ നായരും സൗബിന്‍ ഷാഹിറും പൊലീസുകാരായെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രെന്‍ഡിങ് സ്ഥാനത്ത് തുടരുകയാണ്. ട്രെയ്ലര്‍ ഇറങ്ങിയമുതല്‍ ചിത്രത്തിന്റെ വിശ്വല്‍ ക്വാളിറ്റിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. എന്നാല്‍ […]
Read more

Recent News

Advertisement